വിവാഹം വരെ എത്താതെ പിരിയേണ്ടി വന്നവര്‍; ബോളിവുഡിലെ പരാജയപ്പെട്ട പ്രണയകഥകള്‍ ഇതാണ്

  ബോളിവുഡിലെ പ്രമുഖരായ അമിതാഭ് ബച്ചൻ മുതൽ ഐശ്വര്യ റായി വരെയുള്ളവരുടെ പ്രണയം പരാജയപ്പെടേണ്ട സാഹചര്യം വന്നിട്ടുണ്ട്. 
  By Ambili John
  | Published: Thursday, August 18, 2022, 00:13 [IST]
   വിവാഹം വരെ എത്താതെ പിരിയേണ്ടി വന്നവര്‍; ബോളിവുഡിലെ പരാജയപ്പെട്ട പ്രണയകഥകള്‍ ഇതാണ്
  1/6
  ഇന്ത്യന്‍ സിനിമയിലെ മുതിര്‍ന്ന നടന്‍ അമിതാഭ് ബച്ചന്‍ ഇടയ്ക്ക് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നു. ജയ ബച്ചനുമായിട്ടുള്ള വിവാഹശേഷമാണ് ബച്ചന്‍ നടി രേഖയെ പ്രണയിക്കുന്നത്. ഈ ബന്ധത്തെ കുറിച്ച് അമിതാഭ് രഹസ്യമാക്കി വെച്ചെങ്കിലും രേഖ പലയിടങ്ങളിലും തുറന്ന് സംസാരിച്ചത് വാര്‍ത്തകള്‍ക്ക് കാരണമായി. 
  ഇന്ത്യന്‍ സിനിമയിലെ മുതിര്‍ന്ന നടന്‍ അമിതാഭ് ബച്ചന്‍ ഇടയ്ക്ക് ഗോസിപ്പ് കോളങ്ങളില്‍...
   വിവാഹം വരെ എത്താതെ പിരിയേണ്ടി വന്നവര്‍; ബോളിവുഡിലെ പരാജയപ്പെട്ട പ്രണയകഥകള്‍ ഇതാണ്
  2/6
  ഇപ്പോഴും സിംഗിളായി കഴിയുകയാണെങ്കിലും നടി സുസ്മിത സെന്നിന്റെ പ്രണയകഥ എല്ലാവരും ചര്‍ച്ചയാക്കിയിട്ടുണ്ട്. തൊണ്ണൂറുകളിലാണ് സുസ്മതിയും വിക്രം ഭട്ടും ഇഷ്ടത്തിലാവുന്നത്. നേരത്തെ വിവാഹിതനായ വിക്രം ആ ബന്ധം വേര്‍പ്പെടുത്തി. പ്രതിസന്ധിയില്‍ കൂടെ നിന്ന് സഹായിച്ചത് സുസ്മിതയാണ്. അങ്ങനെ ഇഷ്ടത്തിലായെങ്കിലും വിവാഹം കഴിക്കാതെ ഇരുവരും പിരിഞ്ഞു. 
  ഇപ്പോഴും സിംഗിളായി കഴിയുകയാണെങ്കിലും നടി സുസ്മിത സെന്നിന്റെ പ്രണയകഥ എല്ലാവരും...
   വിവാഹം വരെ എത്താതെ പിരിയേണ്ടി വന്നവര്‍; ബോളിവുഡിലെ പരാജയപ്പെട്ട പ്രണയകഥകള്‍ ഇതാണ്
  3/6
  ആദ്യം അക്ഷയ് കുമാറുമായിട്ടുള്ള പ്രണയം തകര്‍ന്നതിന് ശേഷമാണ് നടി രവീണ ടണ്ടന്‍ അജയ് ദേവ്ഗണുമായി പ്രണയത്തിലാവുന്നത്. എന്നാല്‍ നടി കരിഷ്മ കപൂറിന്റെ സാന്നിധ്യം ഈ ബന്ധത്തെ തകര്‍ത്തു. പിന്നീട് അജയ് നടി കാജോളിനെ പ്രണയിച്ച് തന്നെ വിവാഹം കഴിക്കുകയായിരുന്നു. 
  ആദ്യം അക്ഷയ് കുമാറുമായിട്ടുള്ള പ്രണയം തകര്‍ന്നതിന് ശേഷമാണ് നടി രവീണ ടണ്ടന്‍ അജയ്...
   വിവാഹം വരെ എത്താതെ പിരിയേണ്ടി വന്നവര്‍; ബോളിവുഡിലെ പരാജയപ്പെട്ട പ്രണയകഥകള്‍ ഇതാണ്
  4/6
  ലോകസുന്ദരിയായ ഐശ്വര്യ റായിയെ വിവാഹം കഴിക്കണമെന്ന് ആഗ്രഹിക്കാത്തവരുണ്ടാവില്ല. ഏറ്റവും കൂടുതല്‍ പ്രണയകഥകളില്‍ അകപ്പെട്ട നടി കൂടിയാണ് ഐശ്വര്യ. നടന്‍ സല്‍മാന്‍ ഖാനുമായിട്ടുള്ള നടിയുടെ പ്രണയം ഇന്ത്യയില്‍ വലിയ വിവാദമായി മാറിയിരുന്നു. കാമുകനും നടനുമായ സല്‍മാന്‍ ഉപദ്രവത്തെ കുറിച്ച് ഐശ്വര്യ വെളിപ്പെടുത്തിയത് വലിയ ചര്‍ച്ചകള്‍ക്ക് കാരണമായി. 
  ലോകസുന്ദരിയായ ഐശ്വര്യ റായിയെ വിവാഹം കഴിക്കണമെന്ന് ആഗ്രഹിക്കാത്തവരുണ്ടാവില്ല. ഏറ്റവും...
   വിവാഹം വരെ എത്താതെ പിരിയേണ്ടി വന്നവര്‍; ബോളിവുഡിലെ പരാജയപ്പെട്ട പ്രണയകഥകള്‍ ഇതാണ്
  5/6
  അടിയും പിടിയും വഴക്കും കേസുമൊക്കിയായി വിവാദങ്ങള്‍ സൃഷ്ടിക്കുന്ന നടനാണ് സഞ്ജയ് ദത്ത്. ഇതിന് പുറമേ നിരവധി താരസുന്ദരിമാരുമായി പ്രണയത്തിലായതിന്റെ പേരിലും സഞ്ജയ് വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. അതിലൊരാള്‍ നടി മാധൂരി ദീക്ഷിതാണ്. ഇരുവരും ഒരുമിച്ച് അഭിനയിച്ച് സിനിമകള്‍ ഹിറ്റായതോടെ പ്രണയത്തിലുമായി. ആ സമയത്ത് സഞ്ജയ് വിവാഹിതനായിരുന്നെങ്കിലും ഭാര്യ റിച്ച ശര്‍മ്മ മരിച്ചതോടെ ബന്ധം ശക്തമായി. എന്നാല്‍ നടന്റെ പേരില്‍ കേസ് വന്നതോടെ പ്രണയം തകര്‍ന്നു. 
  അടിയും പിടിയും വഴക്കും കേസുമൊക്കിയായി വിവാദങ്ങള്‍ സൃഷ്ടിക്കുന്ന നടനാണ് സഞ്ജയ് ദത്ത്. ഇതിന്...
   വിവാഹം വരെ എത്താതെ പിരിയേണ്ടി വന്നവര്‍; ബോളിവുഡിലെ പരാജയപ്പെട്ട പ്രണയകഥകള്‍ ഇതാണ്
  6/6
  നടന്‍ അക്ഷയ് കുമാര്‍ രവീണ ടണ്ടനെ പ്രണയിച്ചിരുന്നു. ഖിലാദ്യേന്‍ കാ ഖിലാഡി  എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നാണ് താരങ്ങളുടെ അടുപ്പും തുടങ്ങുന്നത്. എന്നാല്‍ ഈ ബന്ധം അധികകാലം മുന്നോട്ട് കൊണ്ട് പോവാന്‍ താരങ്ങള്‍ക്ക് സാധിച്ചില്ല. ശേഷം അക്ഷയ് നടി ശില്‍പ ഷെട്ടിയുമായി ഇഷ്ടത്തിലായി. അതും പാതി വഴിയില്‍ അവസാനിച്ചു. ഒടുവില്‍ നടി ട്വിങ്കിള്‍ ഖന്നയെ വിവാഹം കഴിക്കുകയായിരുന്നു.   
  നടന്‍ അക്ഷയ് കുമാര്‍ രവീണ ടണ്ടനെ പ്രണയിച്ചിരുന്നു. ഖിലാദ്യേന്‍ കാ ഖിലാഡി  എന്ന സിനിമയുടെ...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X