twitter
    bredcrumb

    ഒരു സിനിമയ്ക്ക് വേണ്ടി മലയാള സിനിമയിലെ യുവനടിമാര്‍ വാങ്ങിക്കുന്നത് ലക്ഷങ്ങള്‍; കണക്ക് വിവരം പുറത്ത്

    By Ambili John
    | Updated: Sunday, September 11, 2022, 17:04 [IST]
    വളരെ കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമയിൽ തരംഗം സൃഷ്ടിച്ചത് നിരവധി നടിമാരാണ്. ഇവരെല്ലാം പ്രതിഫലം ലക്ഷങ്ങൾ വാങ്ങിക്കുന്നവരുമാണ്. 
     ഒരു സിനിമയ്ക്ക് വേണ്ടി മലയാള സിനിമയിലെ യുവനടിമാര്‍ വാങ്ങിക്കുന്നത് ലക്ഷങ്ങള്‍; കണക്ക് വിവരം പുറത്ത്
    1/7

    വളരെ കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമയിലടക്കം മുന്‍നിരയിലേക്ക് വളരാന്‍ നടി ഐശ്വര്യ ലക്ഷ്മിയ്ക്ക് സാധിച്ചിരുന്നു. ഇപ്പോള്‍ തമിഴിലും തെലുങ്കിലുമൊക്കെ സജീവമാണ് നടി. പതിനെട്ട് മുതല്‍ ഇരുപത്തിയഞ്ച് ലക്ഷം വരെയാണ് ഒരു സിനിമയ്ക്ക് വേണ്ടി ഐശ്വര്യ വാങ്ങിക്കുന്ന പ്രതിഫലം. 
     ഒരു സിനിമയ്ക്ക് വേണ്ടി മലയാള സിനിമയിലെ യുവനടിമാര്‍ വാങ്ങിക്കുന്നത് ലക്ഷങ്ങള്‍; കണക്ക് വിവരം പുറത്ത്
    2/7

    മലയാളത്തിനൊപ്പം അന്യഭാഷകളില്‍ സജീവമായ നിത്യ മേനോന് നാല്‍പത് ലക്ഷമാണ് പ്രതിഫലം. ഏറ്റവുമൊടുവില്‍ മലയാളത്തിലടക്കം നിത്യ അഭിനയിച്ച സിനിമകള്‍ ഹിറ്റായിരുന്നു. ഓരോ സിനിമ കഴിയുംതോറും താരമൂല്യം കൂടുന്ന നടിയായി നിത്യ മാറി. 

     ഒരു സിനിമയ്ക്ക് വേണ്ടി മലയാള സിനിമയിലെ യുവനടിമാര്‍ വാങ്ങിക്കുന്നത് ലക്ഷങ്ങള്‍; കണക്ക് വിവരം പുറത്ത്
    3/7

    സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകളായി ജനിച്ച കല്യാണി പ്രിയദര്‍ശന്‍ സിനിമയില്‍ വേരുറപ്പിച്ച് കഴിഞ്ഞു. ആദ്യ തെലുങ്ക് ചിത്രത്തിന് ശേഷം മലയാളത്തിലേക്ക് എത്തിയ കല്യാണി ഇവിടെ വലിയൊരു സ്വാധീനം ചെലുത്തി കഴിഞ്ഞു. സിനിമകള്‍ ഹിറ്റായി തുടങ്ങിയതോടെ 25 ലക്ഷം വരെയാണ് കല്യാണി വാങ്ങിക്കുന്ന പ്രതിഫലം. 
     ഒരു സിനിമയ്ക്ക് വേണ്ടി മലയാള സിനിമയിലെ യുവനടിമാര്‍ വാങ്ങിക്കുന്നത് ലക്ഷങ്ങള്‍; കണക്ക് വിവരം പുറത്ത്
    4/7

    അഭിനയത്തിന് പുറമേ നര്‍ത്തകി കൂടിയായ നടി അനു സിത്താര ഒരു സിനിമയ്ക്ക് മുപ്പത് മുതല്‍ നാല്‍പത് ലക്ഷം വരെയുള്ള തുക പ്രതിഫലമായി വാങ്ങിക്കുന്നുണ്ട്. 

     ഒരു സിനിമയ്ക്ക് വേണ്ടി മലയാള സിനിമയിലെ യുവനടിമാര്‍ വാങ്ങിക്കുന്നത് ലക്ഷങ്ങള്‍; കണക്ക് വിവരം പുറത്ത്
    5/7

    അരങ്ങേറ്റ സിനിമയിലൂടെ തന്നെ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ രജിഷ വിജയനും പ്രതിഫലത്തിന്റെ കാര്യത്തില്‍ മുന്നിലാണ്. ഏകദേശം 25 ലക്ഷം രൂപ രജിഷ ഒരു സിനിമയ്ക്ക് വേണ്ടി വാങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

     ഒരു സിനിമയ്ക്ക് വേണ്ടി മലയാള സിനിമയിലെ യുവനടിമാര്‍ വാങ്ങിക്കുന്നത് ലക്ഷങ്ങള്‍; കണക്ക് വിവരം പുറത്ത്
    6/7
    സംയുക്ത മേനോന്‍ ഒരു സിനിമയ്ക്കായി ഇരുപത് ലക്ഷം മുതല്‍ അമ്പത് ലക്ഷം വരെ വാങ്ങിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. തീവണ്ടി എന്ന സിനിമയിലൂടെ ടൊവിനോയുടെ നായികയായിട്ടെത്തിയ സംയുക്ത വളരെ പെട്ടെന്നാണ് മുന്‍നിരയിലേക്ക് ഉയര്‍ന്നത്. 






     ഒരു സിനിമയ്ക്ക് വേണ്ടി മലയാള സിനിമയിലെ യുവനടിമാര്‍ വാങ്ങിക്കുന്നത് ലക്ഷങ്ങള്‍; കണക്ക് വിവരം പുറത്ത്
    7/7

    യുവനടിമാരെക്കാളും ഒരു പടി മുന്നിലാണ് നടി മംമ്ത മോഹന്‍ദാസ്. ഏത് വേഷവും അനായാസം കൈകാര്യം ചെയ്യുന്ന മംമ്ത ഒരു സിനിമയ്ക്ക് വേണ്ടി മുപ്പത് ലക്ഷം രൂപ വരെ വാങ്ങിക്കാറുണ്ട്. 
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X