twitter
    bredcrumb

    മലയാളത്തിലെ എക്കാലത്തേയും മികച്ച ഓൺ സ്ക്രീൻ പെയർ ആരെല്ലാമെന്ന് നോക്കാം

    By Akhil Mohanan
    | Published: Monday, September 19, 2022, 19:28 [IST]
    മികച്ച സിനിമകൾ തരുന്ന മലയാളത്തിൽ അനാവധി മികച്ച ജോഡികൾ ഉണ്ടായിട്ടുണ്ട്. ആരാധകരെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അനവധി ജോഡികൾ മലയാളത്തിൽ നമുക്ക് കാണാൻ സാധിക്കും. ഇത്തരം പല ജോഡികളും ഒരു സിനിമയിൽ ഹിറ്റായാൽ അതു പിന്നെ ഒരു ട്രെൻഡ് ആയി മാറി അവർ ഒന്നിച്ചഭിനയിക്കുന്ന അനവധി സിനിമകൾ തുടരെ തുടരെ വരാറുണ്ട്.
    മലയാളത്തിലെ എക്കാലത്തേയും മികച്ച ഓൺ സ്ക്രീൻ പെയർ ആരെല്ലാമെന്ന് നോക്കാം
    1/6
    മികച്ച നടന്മാരും നടിമാരും ഉള്ള മലയാളത്തിൽ അനവധി ജോഡികൾ ഉണ്ടായിട്ടുണ്ട്.  ബിഗ്ഗ് സ്‌ക്രീനിൽ ഹിറ്റായ കെമിസ്ട്രി ജീവിതത്തിലും ഹിറ്റാക്കിയ അനവധി താര ദമ്പതികളും അതിൽ ഉണ്ട്. മലയാള സിനിമയിൽ ആരാധകർ ഏറ്റവും ഉണ്ടായതും തുടരെ അനവധി സിനിമകളിൽ അഭിനയിക്കുകയും ചെയ്ത ചില ജോഡികളെ കാണാം.
    മലയാളത്തിലെ എക്കാലത്തേയും മികച്ച ഓൺ സ്ക്രീൻ പെയർ ആരെല്ലാമെന്ന് നോക്കാം
    2/6
    മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മികച്ച പെയർ നടി സുഹാസിനിയായിരുന്നു. എൺപതുകളിലും അതിനു ശേഷവുമായി ഈ ജോഡികൾ ഒരുമിച്ച് വന്ന അനവധി ഹിറ്റുകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. മലയാളത്തിൽ ലുക്കുകൊണ്ടും അഭിനയം കൊണ്ടും മികച്ചു നിന്ന ജോഡിയാണ് ഇവർ. കൂടെവിടെ, കഥ ഇതുവരെ, രാക്കുയിലിൻ രാഗസദസ്സിൽ തുടങ്ങി അനവധി ചിത്രങ്ങളിൽ ഇവർ ഒരുമിച്ചഭിനയിക്കുകയുണ്ടായി.
    മലയാളത്തിലെ എക്കാലത്തേയും മികച്ച ഓൺ സ്ക്രീൻ പെയർ ആരെല്ലാമെന്ന് നോക്കാം
    3/6
    നടന വിസ്മയം മോഹൻലാലിനെ എടുത്താൽ മികച്ച ജോഡി അതു നടി ശോഭന ആയിരുന്നു. മലയാളകൾക്ക് ശോഭന മോഹൻലാലിൻറെ ഭാര്യ ആയിരുന്നെങ്കിൽ നന്നായേനെ എന്നു വരെ തോന്നിയിരുന്ന കാലം ഉണ്ടായിരുന്നു. സൂപ്പർ ഹിറ്റുകൾ തന്ന ഈ ജോഡി ഇന്നും സ്‌ക്രീനിൽ വരുമ്പോൾ മലയാളികൾ ഇരുന്നു കാണാറുണ്ട്. നാടോടിക്കാട്ട്, തേൻമാവിൻ കൊമ്പത്ത്, മിന്നാരം, പവിത്രം തുടങ്ങി അനവധി ഹിറ്റുകളിലാണ് ഇവർ ഒന്നിച്ചത്.
    മലയാളത്തിലെ എക്കാലത്തേയും മികച്ച ഓൺ സ്ക്രീൻ പെയർ ആരെല്ലാമെന്ന് നോക്കാം
    4/6
    തൊണ്ണൂറുകളിൽ മലയാളത്തിലെ സൂപ്പർ താരമായിരുന്നു കുഞ്ചാക്കോ ബോബൻ.  യുവാക്കളെ ത്രില്ലടിപ്പിച്ച റൊമാന്റിക് സിനിമകളുമായി ചാക്കോച്ചൻ വന്നപ്പോൾ നായികയായത് ശാലിനി ആയിരുന്നു. ഇന്നും ആരാധകരുള്ള ചാക്കോച്ചൻ-ശാലിനി കൂട്ടുകെട്ട് മലയാളത്തിൽ അനവധി ഹിറ്റുകളാണ് കൊണ്ട് വന്നത്. അനിയത്തിപ്രാവ്, നിറം, നക്ഷത്രതാരാട്ട് തുടങ്ങിയവയാണ് ഇവർ ഒന്നിച്ച ചിത്രങ്ങൾ.
    മലയാളത്തിലെ എക്കാലത്തേയും മികച്ച ഓൺ സ്ക്രീൻ പെയർ ആരെല്ലാമെന്ന് നോക്കാം
    5/6
    മുകളിൽ പറഞ്ഞവയെപോലെ ഹിറ്റ് കോമ്പോ ആയിരുന്നു ദിലീപ്-മഞ്ജു വാരിയർ കൂട്ടുകെട്ട്. സിനിമയിൽ ഒന്നിച്ച ഇവർ ജീവിതത്തിലും ഒന്നിക്കുകയുണ്ടായി. സല്ലാപം, തൂവൽ കൊട്ടാരം, ഈ പുഴയും കടന്നു തുടങ്ങി അനവധി സിനിമകളിൽ ഇവർ ഒന്നിച്ചു. വർഷങ്ങൾക്ക് ശേഷം ഇരുവരും വേർപിരിയുകയും ദിലീപ് നടി കാവ്യാ മാധവനെ കല്യാണം കഴിക്കുകയും ചെയ്തു.
    മലയാളത്തിലെ എക്കാലത്തേയും മികച്ച ഓൺ സ്ക്രീൻ പെയർ ആരെല്ലാമെന്ന് നോക്കാം
    6/6
    ഇന്നും മലയാളികൾ ഒരു നടിയുടെ തിരിച്ചു വരവ് ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതു സംയുക്ത മേനോൻ ആണ്. സിനിമയിൽ സംയുക്തയുടെ മികച്ച ജോഡി ബിജു മേനോൻ ആയിരുന്നു. ജീവിതത്തിലും ഈ ജോഡി ഒന്നിച്ചപ്പോൾ നടി സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു ചെയ്തത്. മേഘമൽഹാർ, ചന്ദ്രനുദിക്കുന്ന ദിക്കിൽ, മഴ തുടങ്ങിയ അനവധി ഹിറ്റുകൾ ഈ ജോഡിയിൽ നിന്നും ഉണ്ടായി.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X