ഒന്നോ രണ്ടോ സീനിൽ വന്നു പോയവർ; ഈ അഭിനേതാക്കളെക്കുറിച്ച് അറിയേണ്ടതെല്ലാം

  ഒരു സിനിമയിൽ ചെറിയ വേഷത്തിലെത്തി പ്രേക്ഷകരുടെ മനസ്സിൽ പതിഞ്ഞ നിരവധി അഭിനേതാക്കളുണ്ട്. ഒരൊറ്റ സീനിലോ മറ്റോ ആയിരിക്കും ഇവരെ കണ്ടിട്ടുണ്ടാവുക. പേരോ മറ്റ് വിവരങ്ങളോ ഒന്നും അറിയില്ലെങ്കിലും ഇവരെ ഇടയ്ക്കിടയ്ക്ക് ചില സിനിമകളിൽ അങ്ങിങ്ങായി കണ്ടിട്ടുമുണ്ടാവും. അത്തരത്തിൽ ചിലരെ പരിചയപ്പെടാം. 

  By Abhinand Chandran
  | Published: Wednesday, August 31, 2022, 19:52 [IST]
  ഒന്നോ രണ്ടോ സീനിൽ വന്നു പോയവർ; ഈ അഭിനേതാക്കളെക്കുറിച്ച് അറിയേണ്ടതെല്ലാം
  1/6
  സത്യൻ അന്തിക്കാട് ചിത്രം അച്ചുവിന്റെ അമ്മയിലെ ഒരൊറ്റ സീനിൽ വന്നു പോവുന്നയാളാണ് എംകെ മോഹനൻ. എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ എന്ന ഗാനത്തിൽ ഉർവശിയുടെ പിറകിൽ നിന്നു നോക്കുന്ന രംഗത്തിൽ എത്തിയത് ഇദ്ദേഹമായിരുന്നു. യഥാർത്ഥത്തിൽ ഇദ്ദേഹം ഫോട്ടോഗ്രാഫറാണ്. സത്യൻ അന്തിക്കാടിന്റെ സുഹൃത്തായ ഇദ്ദേഹം സംവിധായകന്റെ മിക്ക സിനിമകളുടെയും സ്റ്റിൽ ഫോട്ടോഗ്രാഫറാണ്. അച്ചുവിന്റെ അമ്മയ്ക്ക് പുറമെ സത്യൻ അന്തിക്കാടിന്റെ സുരേന്ദ്രന്റെ മകൻ ജയകാന്തൻ വക എന്ന സിനിമയിൽ ഫോട്ടോഗ്രാഫറായി തന്നെ ഇദ്ദേഹം എത്തുന്നുണ്ട്. മോമി എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. പിച്ചിപ്പൂ എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം സ്റ്റിൽ ഫോട്ടോഗ്രാഫറായി ആദ്യമായി സിനിമ രംഗത്തെത്തുന്നത്. മോമിയുടെ മദ്രാസ് ജീവിതകാലത്തെ സുഹൃത്തായിരുന്നു സത്യൻ അന്തിക്കാട്.  ഇദ്ദേഹത്തിന്റെ മകൻ അനൂപ് സത്യൻ സംവിധായകനായപ്പോഴും മോമി തന്നെ സ്റ്റിൽ ഫോട്ടോഗ്രാഫറായെത്തി. 
  സത്യൻ അന്തിക്കാട് ചിത്രം അച്ചുവിന്റെ അമ്മയിലെ ഒരൊറ്റ സീനിൽ വന്നു പോവുന്നയാളാണ് എംകെ മോഹനൻ....
  ഒന്നോ രണ്ടോ സീനിൽ വന്നു പോയവർ; ഈ അഭിനേതാക്കളെക്കുറിച്ച് അറിയേണ്ടതെല്ലാം
  2/6
  ഫ്രണ്ട്സ് എന്ന സിനിമയിൽ ഇതൊക്കെ ഞങ്ങളുടെ പണി സാധനങ്ങളാ രാജാവേ എന്ന് പറയുന്ന സീനിലൂടെ ചിരിപ്പിച്ച നടനാണ് കലാഭവൻ സന്തോഷ്. മറ്റ് പല സിനിമകളിലും ഇദ്ദേഹം ചെറിയ കോമഡി വേഷങ്ങളിൽ എത്തിയിട്ടുണ്ട്. 30 വർഷത്തോളം മിമിക്രി കലാരംഗത്ത് പ്രവർത്തിച്ച നടനാണ് ഇദ്ദേഹം. തുളസീദാസ് സംവിധാനം ചെയ്ത്  മിമിക്സ് പരേഡ് എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം സിനിമാ രംഗത്തെത്തുന്നത്. 
  ഫ്രണ്ട്സ് എന്ന സിനിമയിൽ ഇതൊക്കെ ഞങ്ങളുടെ പണി സാധനങ്ങളാ രാജാവേ എന്ന് പറയുന്ന സീനിലൂടെ...
  ഒന്നോ രണ്ടോ സീനിൽ വന്നു പോയവർ; ഈ അഭിനേതാക്കളെക്കുറിച്ച് അറിയേണ്ടതെല്ലാം
  3/6
  ഇൻഹരിഹർ നഗറിലെ ചെറിയ വേഷത്തിലൂടെ ശ്രദ്ധ നേടിയ നടനാണ് രാജൻ കുന്നംകുളം. സിനിമയിൽ സിദ്ദിഖിന്റെ വീട്ടിലെ ജോലിക്കാരനായിട്ടായിരുന്നു രാജൻ കുന്നംകുളം എത്തിയത്. സിനിമകളിൽ പ്രൊഡക്ഷൻ കൺട്രോളർ ഉൾപ്പെടെയുള്ള പിന്നണി വർക്കുകൾ ചെയ്തയാളാണ് രാജൻ കുന്നംകുളം. കെജി ജോർജ്, പത്മരാജൻ, ഭരതൻ, ഫാസിൽ തുടങ്ങി നിരവധി സംവിധായകരുടെ സിനിമകളുടെ പിന്നണിയിൽ രാജൻ കുന്നംകുളവും ഉണ്ടായിരുന്നു. 
  ഇൻഹരിഹർ നഗറിലെ ചെറിയ വേഷത്തിലൂടെ ശ്രദ്ധ നേടിയ നടനാണ് രാജൻ കുന്നംകുളം. സിനിമയിൽ സിദ്ദിഖിന്റെ...
  ഒന്നോ രണ്ടോ സീനിൽ വന്നു പോയവർ; ഈ അഭിനേതാക്കളെക്കുറിച്ച് അറിയേണ്ടതെല്ലാം
  4/6
  ലോഹിതാദാസ് ആദ്യമായി സംവിധാനം ചെയ്ത ഭൂതകണ്ണാടിയിലെ വേട്ടക്കാരൻ പരമേശ്വരൻ എന്ന കഥാപാത്രമായാണ് ശ്രീഹരി ആദ്യമായി സിനിമയിലെത്തുന്നത്. അവിചാരിതമായിട്ടായിരുന്നു ഇദ്ദേഹത്തിന്റെ സിനിമാ പ്രവേശനം. വേട്ടക്കാരൻ പരമേശ്വരൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ലോഹിതാദാസ് നിരവധി പേരെ തേടിയെങ്കിലും പറ്റിയ ആളെ കിട്ടിയില്ല. വർഷങ്ങൾക്ക് മുമ്പ് ലോഹിതാദാസ് തിരക്കഥയെഴുതിയ തനിയാവർത്തനം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നാടക പശ്ചാത്തലമുള്ള ശ്രീഹരിയെ ലോഹിതാദാസ് പരിചയപ്പെട്ടിരുന്നു. തനിയാവർത്തനം സിനിമയുടെ ഷൂട്ടിംഗ് നടന്ന തറവാട്ടിലെ ചെറുപ്പക്കാരനായിരുന്നു ശ്രീഹരി. ഇവിടെ വെച്ചുള്ള സൗഹൃദമാണ് ശ്രീഹരിയെ ഭൂതക്കണ്ണാടി സിനിമയിലെത്തിച്ചത്. 
  ലോഹിതാദാസ് ആദ്യമായി സംവിധാനം ചെയ്ത ഭൂതകണ്ണാടിയിലെ വേട്ടക്കാരൻ പരമേശ്വരൻ എന്ന...
  ഒന്നോ രണ്ടോ സീനിൽ വന്നു പോയവർ; ഈ അഭിനേതാക്കളെക്കുറിച്ച് അറിയേണ്ടതെല്ലാം
  5/6
  1999 ലെ കമൽ ചിത്രം നിറത്തിൽ ശ്രദ്ധിക്കപ്പെട്ട ഒരു വേഷമായിരുന്നു കേണ‌ൽ സാബ്. ചിത്രത്തിലെ കേണൽ സാബ്, രുക്കു എന്നീ രണ്ട് കഥാപാത്രങ്ങൾക്കായി ശുക്രിയ എന്നൊരു ഗാനം വരെയുണ്ടായിരുന്നു. നടൻ ബാബു സ്വാമിയാണ് കേണൽ സാബിന്റെ വേഷം ചെയ്തത്. 1994 ൽ ഹരിഹരൻ സംവിധാനം ചെയ്ത പരിണയം എന്ന സിനിമയിലൂടെയാണ് ബാബു സ്വാമി അഭിനയ രംഗത്തേക്ക് കടക്കുന്നത്. പിന്നീട് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത തൂവൽക്കൊട്ടാരം എന്ന സിനിമയിൽ രാമവർമ തമ്പുരാൻ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന സിനിമയിൽ സെലിന്റെ പപ്പയുടെ വേഷത്തിലും ബാബു സ്വാമി തിളങ്ങി. ഇരട്ടക്കുട്ടികളുടെ അച്ഛൻ, ഡാർലിംഗ്, ഡാർലിംഗ്, മേഘമൽഹാർ, തിളക്കം, എന്നീ സിനിമകളിലെ വേഷവും ശ്രദ്ധ നേടി. 
  1999 ലെ കമൽ ചിത്രം നിറത്തിൽ ശ്രദ്ധിക്കപ്പെട്ട ഒരു വേഷമായിരുന്നു കേണ‌ൽ സാബ്. ചിത്രത്തിലെ കേണൽ...
  ഒന്നോ രണ്ടോ സീനിൽ വന്നു പോയവർ; ഈ അഭിനേതാക്കളെക്കുറിച്ച് അറിയേണ്ടതെല്ലാം
  6/6
  കലാ രംഗത്തോടുള്ള താൽപര്യം മൂലം സർക്കാർ ജോലി ഉപേക്ഷിച്ച നടനാണ് ഗീത സലാം. ജോലി രാജി വെച്ച് ഇദ്ദേഹം നാടക അഭിനയം തുടങ്ങി. ചങ്ങനാശേരി ഗീത എന്ന അന്നത്തെ നാടക സംഘത്തോടൊപ്പം ഇദ്ദേഹം ചേർന്നു. പേരിനൊപ്പം നാടക സംഘത്തിന്റെ പേര് കൂടി ഇദ്ദേഹം ചേർത്തു. അങ്ങനെയാണ് ഗീത സലാം ആയത്. സദാനനന്തന്റെ സമയം, പട്ടണത്തിൽ സുന്ദരൻ, കുബേരൻ തുടങ്ങി നിരവധി സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
  കലാ രംഗത്തോടുള്ള താൽപര്യം മൂലം സർക്കാർ ജോലി ഉപേക്ഷിച്ച നടനാണ് ഗീത സലാം. ജോലി രാജി വെച്ച്...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X