twitter
    bredcrumb

    അവിടെ ഹിറ്റ്, ഇവിടെ ഫ്ലോപ്പ്... മലയാളത്തിലെ ചില റീമേക്ക് ദുരന്തങ്ങളെ പരിചയപ്പെടാം

    By Akhil Mohanan
    | Published: Wednesday, November 16, 2022, 19:04 [IST]
    റീമേക്കുകൾ എല്ലാ ഇൻഡസ്ട്രികളിലും ഉണ്ടാകാറുണ്ട്. മികച്ച സിനിമകൾ വരുന്ന മലയാള സിനിമയിലും ഇത് സ്തിരമാണ്. നല്ല കഥകൊണ്ടും നല്ല മേക്കിങ് കൊണ്ടും ഒരു ഭാഷയിൽ ഹിറ്റായ ചിത്രങ്ങൾ പലപ്പോഴും മറ്റു ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെടാറുണ്ട്. പലപ്പോഴും റീമേക്ക് ചിത്രങ്ങൽ പരാജയം നേരിടാറുമുണ്ട്.
    അവിടെ ഹിറ്റ്, ഇവിടെ ഫ്ലോപ്പ്... മലയാളത്തിലെ ചില റീമേക്ക് ദുരന്തങ്ങളെ പരിചയപ്പെടാം
    1/10
    മലയാളത്തിൽ നിന്നും മാറ്റു ഭാഷകളിലേക്ക് അനവധി റീമേക്കുകൾ പോയിട്ടുണ്ട്. ഈ അടുത്തകാലത്ത് അനവധി ചിത്രങ്ങളാണ് ഇവിടെ നിന്നും ബോളിവുഡിൽ വന്നിരിക്കുന്നത്. എന്നാൽ മലയാളത്തിലേക്ക് റീമേക്ക് ചെയ്തു വലിയ ദുരന്തങ്ങൾ ആയ ചിത്രങ്ങളും ഉണ്ട് ഇവിടെ. അത്തരം ചിത്രങ്ങളുടെ ലിസ്റ്റ് നോക്കാം.
    അവിടെ ഹിറ്റ്, ഇവിടെ ഫ്ലോപ്പ്... മലയാളത്തിലെ ചില റീമേക്ക് ദുരന്തങ്ങളെ പരിചയപ്പെടാം
    2/10
    2010ൽ റിലീസ് ചെയ്ത വലിയ ദുരന്തം ആയിരുന്നു ബെസ്റ്റ് ഓഫ് ലക്ക്. എംഎ നിഷാദ് സംവിധാനം ചെയ്ത ചിത്രതിൽ ആസിഫ് അലി, പ്രഭു, കൈലാഷ്, റിമ കല്ലിങ്കൽ തുടങ്ങിയവർ ആണ് അഭിനയിച്ചത്. ചിത്രത്തിന്റെ അവസാനം മമ്മൂട്ടി ഗസ്റ്റ് റോളിലും വരുന്നുണ്ട്. 2009ൽ റീലസ് ചെയ്ത ഹിന്ദി ചിത്രം ഓൾ ദി ബെസ്റ്റ്: ഫൺ ബിഗിൻസിന്റെ റീമേക്കാണ് ഈ ചിത്രം.
    അവിടെ ഹിറ്റ്, ഇവിടെ ഫ്ലോപ്പ്... മലയാളത്തിലെ ചില റീമേക്ക് ദുരന്തങ്ങളെ പരിചയപ്പെടാം
    3/10
    2011ൽ കുക്കു സുരേന്ദ്രൻ സംവിധാനം ചെയ്ത സിനിമയായിരുന്നു റേസ്. കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത് തുടങ്ങിയവർ മുഖ്യ വേഷത്തിൽ വന്ന ത്രില്ലർ ചിത്രം ഹിന്ദി സിനിമ ഡെഡ്ലൈൻ എന്ന ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു. മോശം തിരക്കാഥ കാരണം മലയാളത്തിൽ ചിത്രം പരാജയം നേരിട്ടു.
    അവിടെ ഹിറ്റ്, ഇവിടെ ഫ്ലോപ്പ്... മലയാളത്തിലെ ചില റീമേക്ക് ദുരന്തങ്ങളെ പരിചയപ്പെടാം
    4/10
    മലയാളത്തിലെ മോശം ചിത്രങ്ങളുടെ നിരയിൽ ഒന്നാം സ്ഥാനം നേടാൻ ചാൻസ് ഉള്ള സിനിമയാണ് ഏപ്രിൽ ഫൂൾ. വിജി തമ്പി ഒരുക്കിയ ചിത്രം ഹിന്ദിയിലെ സൂപ്പർ ഹിറ്റ് ചിത്രം ഭേജ ഫ്രൈയുടെ റീമേക്ക് ആയിരുന്നു. ജഗദീഷ്, സിദ്ദിക്ക് തുടങ്ങിയവർ മുഖ്യ വേഷങ്ങളിൽ അഭിനയിച്ച സിനിമ റിലീസ് ചെയ്തു അടുത്ത ദിവസങ്ങളിൽ തിയേറ്ററിൽ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു.
    അവിടെ ഹിറ്റ്, ഇവിടെ ഫ്ലോപ്പ്... മലയാളത്തിലെ ചില റീമേക്ക് ദുരന്തങ്ങളെ പരിചയപ്പെടാം
    5/10
    ബാലചന്ദ്രൻ കുമാർ സംവിധാനത്തിൽ 2013ൽ വന്ന ആസിഫ് അലി ചിത്രമാണ് കൗ ബോയ്. പേരുപോലെ തന്നെ ഹോളിവുഡ് സിനിമയുടെ റീമേക്ക് ആയിരുന്നു ഈ ചിത്രം. അവിടെ ഹിറ്റായ ചിത്രം ഇവിടെ മോശം തിരക്കാഥ കൊണ്ട് ഫ്ലോപ്പ് ആയി. ആസിഫ് അലിക്ക് പുറമെ ബാല, ഖുശ്ബൂ, ജഗതി ശ്രീകുമാർ തുടങ്ങിയവർ അഭിനയിച്ചിരുന്നു.
    അവിടെ ഹിറ്റ്, ഇവിടെ ഫ്ലോപ്പ്... മലയാളത്തിലെ ചില റീമേക്ക് ദുരന്തങ്ങളെ പരിചയപ്പെടാം
    6/10
    2006ൽ ഹിന്ദിയിൽ പ്രിയദർശൻ ചെയ്ത മലാമാൽ വീക്കിലി എന്ന ചിത്രം മലയാളത്തിൽ ആമയും മുയലും എന്ന പേരിൽ റീമേക്ക് ചെയ്യുന്നത് 2014ളാണ്. ഹിന്ദിയിൽ കോമഡി സൃഷ്ട്ടിച്ച ചിത്രം പക്ഷെ മലയാളത്തിൽ ട്രാജഡി ആയിരുന്നു. സാധാരണ ഇവിടെ നിന്നും അങ്ങോട്ട് കൊണ്ടുപോകുന്ന പ്രിയദർശൻ തിരിച്ചു പരീക്ഷിച്ചതാണോ എന്നു വരെ ജനങ്ങൾ ചോദിക്കുകയുണ്ടായി.
    അവിടെ ഹിറ്റ്, ഇവിടെ ഫ്ലോപ്പ്... മലയാളത്തിലെ ചില റീമേക്ക് ദുരന്തങ്ങളെ പരിചയപ്പെടാം
    7/10
    കോമഡി എന്നപേരിൽ വികെ പ്രകാശ് കൊണ്ട് വന്ന ട്രാജഡി ആയിരുന്നു ത്രീ കിങ്‌സ്. കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്, സുരാജ് വെഞ്ഞാറമൂട്, ജയസൂര്യ തുടങ്ങുയാവർ അഭിനയിച്ച ചിത്രം വലിയ പരാജയം ആയിരുന്നു. എങ്കിലും സിനിമയിലെ ചില കോമഡികൾ നിലവാരം പുലർത്തിയിരുന്നു. എന്നാൽ ആ കോമഡികൾ ഹിന്ദി ചിത്രം ധമാലിൽ നിന്നും ചൂണ്ടിയതാണ് എന്നാണ് പറയപ്പെടുന്നത്.
    അവിടെ ഹിറ്റ്, ഇവിടെ ഫ്ലോപ്പ്... മലയാളത്തിലെ ചില റീമേക്ക് ദുരന്തങ്ങളെ പരിചയപ്പെടാം
    8/10
    നയൻ ക്വീൻസ് എന്ന അർജന്റീനിയൻ ത്രില്ലർ സിനിമയുടെ മലയാളം പതിപ്പായിരുന്നു വികെ പ്രകാശ് സംവിധാനം ചെയ്ത ഗുലുമാൽ. കുഞ്ചാക്കോ ബോബനും ജയസൂര്യയും മുഖ്യ വേഷത്തിൽ വന്ന ചിത്രം വലിയ പരാജയം ആയിരുന്നു. ഡിജിറ്റൽ ഫോർമാറ്റിൽ ആയിരുന്നു ചിത്രം ആ സമയം ഷൂട്ട്‌ ചെയ്തിരുന്നത്.
    അവിടെ ഹിറ്റ്, ഇവിടെ ഫ്ലോപ്പ്... മലയാളത്തിലെ ചില റീമേക്ക് ദുരന്തങ്ങളെ പരിചയപ്പെടാം
    9/10
    മുകേഷ്, കുഞ്ചാക്കോ ബോബൻ തുടങ്ങിയവരെ മുഖ്യ കഥാപാത്രമാക്കി 2005ൽ ജി ശ്രീക്കുട്ടൻ ഒരുക്കിയ ചിത്രമായിരുന്നു ജൂനിയർ സീനിയർ. വലിയ ദുരമന്തമായ ചിത്രം ഷാറൂഖ് ഖാൻ ചിത്രം യെസ് സാറിന്റെ മലയാളം പതിപ്പായിരുന്നു. ഹിന്ദിയിൽ വലിയ ഹിറ്റായപ്പോൾ മലയാളത്തിൽ വലിയ ഫ്ലോപ്പ് ആയി സിനിമ.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X