twitter
    bredcrumb

    പട്ടേലരും ഹോനായിയും വിശ്വനാഥനും വാഴുന്ന മോളിവുഡ്; നായകനെക്കാളും പവർഫുള്ളായ സൂപ്പർ വില്ലന്മാരെ പരിചയപ്പെടാം

    By Akhil Mohanan
    | Published: Thursday, September 15, 2022, 19:24 [IST]
    മികച്ച സിനിമകൾ എന്നും ആരാധകർക്ക് നൽകിയ മേഖലയാണ് മലയാളം. വർഷത്തിൽ നൂറിന് മുകളിൽ സിനിമകൾ വരുന്ന ഇവിടെ ഹിറ്റുകളും സൂപ്പർ ഹിറ്റുകളും ഇൻഡസ്ട്രി ഹിറ്റുകളും അനവധിയാണ്. അതുകൊണ്ടു തന്നെ നിരവധി നായക കഥാപാത്രങ്ങൾ ജനിച്ചിട്ടുണ്ട് മലയാളത്തിൽ. എന്നാൽ അതുപോലെ തന്നെ പ്രതിനായക കഥാപാത്രങ്ങളും ഉണ്ടായിട്ടുണ്ട്.
    പട്ടേലരും ഹോനായിയും വിശ്വനാഥനും വാഴുന്ന മോളിവുഡ്; നായകനെക്കാളും പവർഫുള്ളായ സൂപ്പർ വില്ലന്മാരെ പരിചയപ്പെടാം
    1/15
    പലപ്പോഴും നായകനോപ്പവും അല്ലെങ്കിൽ അതിനേക്കാൾ മുകളിലും നിന്നിട്ടുള്ള അനവധി വില്ലന്മാരുടെയും കൂടെയാണ് മലയാള സിനിമ. ആരാധകരെ ഞട്ടിക്കുകയും ഭയപ്പെടുത്തുകയും വെറുക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത പ്രതിനായകന്മാർ ഇവിടെ വന്നിട്ടുണ്ട്. അവരിൽ ഭൂരിപക്ഷം മലയാളത്തിലെ തന്നെ നടന്മാർ ആയപ്പോൾ ചുരുക്കം ചിലർ അന്യ ഭാഷകളിൽ നിന്നും വരേണ്ടി വന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച വില്ലൻ കഥാപാത്രങ്ങൾ കാണാം.
    പട്ടേലരും ഹോനായിയും വിശ്വനാഥനും വാഴുന്ന മോളിവുഡ്; നായകനെക്കാളും പവർഫുള്ളായ സൂപ്പർ വില്ലന്മാരെ പരിചയപ്പെടാം
    2/15
    നായകനായി തിളങ്ങുന്ന മലയാളികളുടെ മെഗാസ്റ്റാർ മമ്മൂട്ടി എന്നൊക്കെ നെഗറ്റീവ് കഥാപാത്രം ചെയ്തിട്ടുണ്ടോ അതെല്ലാം സിനിമ ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട്. അത്തരത്തിൽ ഒന്നാണ് ഭാസ്കര പട്ടേലർ എന്ന ക്രൂരനായ വില്ലൻ. മമ്മൂട്ടി തകർപ്പൻ പ്രകടനം വിധേയനിൽ കാഴ്ചവച്ചപ്പോൾ മലയാളത്തിനു ലഭിച്ചത് മികച്ച വില്ലനെ ആയിരുന്നു.
    പട്ടേലരും ഹോനായിയും വിശ്വനാഥനും വാഴുന്ന മോളിവുഡ്; നായകനെക്കാളും പവർഫുള്ളായ സൂപ്പർ വില്ലന്മാരെ പരിചയപ്പെടാം
    3/15
    കെജി ജോർജ് സംവിധാനം ചെയ്ത സിനിമയായിരുന്നു യവനിക. ഭാരത്‌ ഗോപി എന്ന നടന്റെ അസാമാന്യ പ്രകടനം ആയിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. ചിത്രത്തിലെ വില്ലൻ വേഷം തബലിസ്റ്റ് അയ്യപ്പൻ ആയി അദ്ദേഹം ജീവിക്കുകയായിരുന്നു. അയ്യപ്പൻ എന്ന വില്ലൻ വേഷം മലയാളത്തിൽ എന്നും ഒർക്കപ്പെടും.
    പട്ടേലരും ഹോനായിയും വിശ്വനാഥനും വാഴുന്ന മോളിവുഡ്; നായകനെക്കാളും പവർഫുള്ളായ സൂപ്പർ വില്ലന്മാരെ പരിചയപ്പെടാം
    4/15
    മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജി എന്ന ക്രൂരമായ വില്ലാനാവാൻ രഞ്ജിത്ത് മലയാളത്തിൽ മമ്മൂട്ടിയെ മാത്രമേ കണ്ടുള്ളു എന്നാണ് അദ്ദേഹം തന്നെ പറഞ്ഞത്. അതു സത്യമാക്കുന്ന പ്രകടശനം ആയിരുന്നു സിനിമയിൽ മമ്മൂട്ടി കാഴ്ച വച്ചത്. മൂന്ന് വേഷങ്ങളിൽ മമ്മൂക്ക വന്നപ്പോൾ മലയാളികൾക്ക് പ്രിയപ്പെട്ടതായത് ഹാജി എന്ന ഈ വില്ലൻ വേഷം തന്നെയാണ്.
    പട്ടേലരും ഹോനായിയും വിശ്വനാഥനും വാഴുന്ന മോളിവുഡ്; നായകനെക്കാളും പവർഫുള്ളായ സൂപ്പർ വില്ലന്മാരെ പരിചയപ്പെടാം
    5/15
    മമ്മൂട്ടി തലയെടുപ്പുകൊണ്ടും ശബ്ദം കൊണ്ടും പ്രധാപിയായ നരസിംഹ മന്നാടിയാർ ആയപ്പോൾ വില്ലൻ ഹൈദർ മരക്കാർ ആയത് തമിഴ് നടൻ ടൈഗർ പ്രഭാകരൻ ആയിരുന്നു. മലയാളത്തിലെ ഇതുവരെയുള്ള വില്ലന്മാരിൽ നിന്നും വളരെ വ്യത്യസ്തമായാണ് ഹൈദർ മലയാളികൾക്ക് മുന്നിൽ വന്നത്. പ്രഭാകരന്റെ അഭിനയത്തിന് ഷമ്മി തിലകന്റെ ശബ്ദം കൂടെ വന്നപ്പോൾ ഹൈദർ മരക്കാർ മന്നാടിയർക്ക് പറ്റിയ വില്ലൻ ആയി.
    പട്ടേലരും ഹോനായിയും വിശ്വനാഥനും വാഴുന്ന മോളിവുഡ്; നായകനെക്കാളും പവർഫുള്ളായ സൂപ്പർ വില്ലന്മാരെ പരിചയപ്പെടാം
    6/15
    നരേന്ദ്ര പ്രസാദിന്റെ ക്ലാസിക് വില്ലൻ ആയിരുന്നു. ഏകലവ്യനിൽ നമ്മൾ കണ്ട സ്വാമി അമൂർത്തനന്ദ എന്ന കഥാപാത്രം. ദേഷ്യവും ക്രോധവും വാശിയും എല്ലാം വളരെ സിംപിൾ ആയി നരേന്ദ്ര പ്രസാദ് മലയാളികൾക്ക് മുന്നിൽ അവതരിപ്പിക്കുകയായിരുന്നു.
    പട്ടേലരും ഹോനായിയും വിശ്വനാഥനും വാഴുന്ന മോളിവുഡ്; നായകനെക്കാളും പവർഫുള്ളായ സൂപ്പർ വില്ലന്മാരെ പരിചയപ്പെടാം
    7/15
    രതീഷ് എന്ന നടന്റെ കരിയർ ബെസ്റ്റ് കഥാപാത്രം ആയിരുന്നു കമ്മീഷണർ സിനിമയിലെ മോഹൻ തോമസ് എന്ന രാഷ്ട്രീയക്കാരൻ. വളരെ സിംപിൾ ആയിട്ടുള്ള വരവും സുരേഷ് ഗോപിയെ വരെ ഞെട്ടിക്കുന്ന ഡയലോഗുമായി മലയാളി മനസ്സിൽ ഇടം നേടാൻ മോഹൻ തോമസിനായി.
    പട്ടേലരും ഹോനായിയും വിശ്വനാഥനും വാഴുന്ന മോളിവുഡ്; നായകനെക്കാളും പവർഫുള്ളായ സൂപ്പർ വില്ലന്മാരെ പരിചയപ്പെടാം
    8/15
    ലാലേട്ടൻ ദേവനും അസുരനുമായി വന്നപ്പോൾ മുണ്ടക്കൽ ശേഖരൻ എന്ന വില്ലൻ ആയത് തമിഴ് നടൻ നെപ്പോളിയൻ ആയിരുന്നു. ഇന്നും മലയാളത്തിലെ മികച്ച ക്ലാസിക്കുകളിൽ ഒന്നായ ദേവാസുരം കാണാൻ മലയാളികൾ നിൽക്കുന്നതും പിന്നിൽ ഈ വില്ലന്റെ സാന്നിധ്യം എടുത്തു പറയണം. വില്ലനെ വില്ലനാക്കുന്ന ഷമ്മിയുടെ ശബ്ദവും ശേഖരനെ മികച്ചതാക്കി.
    പട്ടേലരും ഹോനായിയും വിശ്വനാഥനും വാഴുന്ന മോളിവുഡ്; നായകനെക്കാളും പവർഫുള്ളായ സൂപ്പർ വില്ലന്മാരെ പരിചയപ്പെടാം
    9/15
    വളരെ അനായാസം വന്നു മലയാളികളെ കീഴടക്കിയ വില്ലൻ കഥാപാത്രം ആയിരുന്നു ജയസൂര്യ ഇയ്യോബിന്റെ പുസ്തകത്തിൽ ചെയ്ത അങ്കൂർ രാവൂത്തർ. സ്റ്റൈലിഷ് സിനിമയിൽ ഫഹദിന്റെ നായക കാഥാപാത്രത്തിന്റെ മുകളിൽ നിൽക്കുന്ന ലുക്കും പ്രകടനവുമായാണ് ജയസൂര്യ വന്നത്.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X