ഭീഷ്മ പർവ്വം മുതൽ റോഷാക്ക് വരെ... മെഗാസ്റ്റാറിന്റെ 2022 എങ്ങനെയെന്ന് നോക്കാം
ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ നടനാണ് പദ്മശ്രീ മമ്മൂട്ടി. മലയാള സിനിമയുടെ വളർച്ചയിൽ വലിയ പങ്ക് വഹിച്ച മാഹാനടൻ കൂടെയാണ് ഇദ്ദേഹം. എഴുപത്തിരണ്ടാം വയസ്സിലും യങ്ങായിരിക്കുന്ന മമ്മൂക്കയുടെ സിനിമകൾക്ക് ഇന്നും വലിയ വരവേൽപ്പാണ് മലയാളികൾ നൽകാറുള്ളത്. അഭിനയം കൊണ്ട് ആരാധകരെ വിസ്മയിപ്പിക്കുന്ന ഈ നടന് 2022 വളരെ മികച്ച വർഷമായിരുന്നു.
By Akhil Mohanan
| Published: Thursday, December 29, 2022, 13:05 [IST]
1/6
Bheeshma Parvam to Rorschach, Megastar Mammootty's Movies in 2022 | ഭീഷ്മ പർവ്വം മുതൽ റോഷാക്ക് വരെ... മെഗാസ്റ്റാറിന്റെ 2022 എങ്ങനെയെന്ന് നോക്കാം - FilmiBeat Malayalam/photos/bheeshma-parvam-to-rorschach-megastar-mammootty-s-movies-in-2022-fb86008.html
അഞ്ച് ചിത്രങ്ങളാണ് മമ്മൂക്കയുടേതായി ഈ വർഷം റിലീസ് ഉണ്ടായിരുക്കുന്നത്. അതിൽ നാലെണ്ണം തിയേറ്ററിൽ ഇറങ്ങി കഴിഞ്ഞു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം എന്ന അഞ്ചാമത്തെ ചിത്രം ഐഎഫ്എഫ്കെ പോലുള്ള മേളകളിലൂടെ മികച്ച അഭിപ്രായങ്ങൾ നേടിട്ടുണ്ട്. നമുക്ക് നോക്കാം ഈ വർഷം മമ്മൂട്ടി എന്ന നടൻ എങ്ങനെ ആരാധകരെ ത്രില്ലടിപ്പിച്ചു എന്നത്.
അഞ്ച് ചിത്രങ്ങളാണ് മമ്മൂക്കയുടേതായി ഈ വർഷം റിലീസ് ഉണ്ടായിരുക്കുന്നത്. അതിൽ നാലെണ്ണം...
ഭീഷ്മ പർവ്വം മുതൽ റോഷാക്ക് വരെ... മെഗാസ്റ്റാറിന്റെ 2022 എങ്ങനെയെന്ന് നോക്കാം | Bheeshma Parvam to Rorschach, Megastar Mammootty's Movies in 2022/photos/bheeshma-parvam-to-rorschach-megastar-mammootty-s-movies-in-2022-fb86008.html#photos-1
മമ്മൂട്ടിയുടെ കരിയറിലെ ആദ്യം 100 കോടി സിനിമ വന്നത് ഈ വർഷം ആയിരുന്നു. അമൽ നീരദ് സംവിധാനം ചെയ്ത ഗ്യാങ്ങസ്റ്റർ സിനിമയായ ഭീഷ്മ പർവം ആയിരുന്നു 2022ലെ ആദ്യ മമ്മൂട്ടി ചിത്രം. മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും വന്നപ്പോൾ തിയേറ്റർ പൂരപ്പറമ്പാവുന്ന കാഴ്ച്ചയായിരുന്നു. അഭിനയത്തിലും ലുക്കിലും പുതിയൊരു മമ്മൂട്ടിയെയാണ് മലയാളികൾ സ്‌ക്രീനിൽ കണ്ടത്.
മമ്മൂട്ടിയുടെ കരിയറിലെ ആദ്യം 100 കോടി സിനിമ വന്നത് ഈ വർഷം ആയിരുന്നു. അമൽ നീരദ് സംവിധാനം ചെയ്ത...
ഭീഷ്മ പർവ്വം മുതൽ റോഷാക്ക് വരെ... മെഗാസ്റ്റാറിന്റെ 2022 എങ്ങനെയെന്ന് നോക്കാം | Bheeshma Parvam to Rorschach, Megastar Mammootty's Movies in 2022/photos/bheeshma-parvam-to-rorschach-megastar-mammootty-s-movies-in-2022-fb86008.html#photos-2
മോളിവുഡിലെ എക്കാലത്തെയും മികച്ച അന്വേഷണ ഉദ്യോഗസ്തനാണ് സേതുരാമയ്യർ എന്ന സിബിഐ ഓഫീസർ. മമ്മൂട്ടി അനശ്വരമാക്കിയ സിബിഐ സീരിസിന്റെ അഞ്ചാമത്തെ പാർട്ടായ 'സിബിഐ: ദി ബ്രെയിൻ' വന്നത് ഈ വർഷം ആയിരുന്നു. കെ മധു-എസ് എൻ സ്വാമി കൂട്ടുകെട്ട് തന്നെയായിരുന്നു ചിത്രത്തിന് പിന്നിൽ. വലിയ ഹൈപ്പിൽ വന്ന ചിത്രം വേണ്ട രീതിയിൽ ഹിറ്റടിച്ചില്ല.
മോളിവുഡിലെ എക്കാലത്തെയും മികച്ച അന്വേഷണ ഉദ്യോഗസ്തനാണ് സേതുരാമയ്യർ എന്ന സിബിഐ ഓഫീസർ....
ഭീഷ്മ പർവ്വം മുതൽ റോഷാക്ക് വരെ... മെഗാസ്റ്റാറിന്റെ 2022 എങ്ങനെയെന്ന് നോക്കാം | Bheeshma Parvam to Rorschach, Megastar Mammootty's Movies in 2022/photos/bheeshma-parvam-to-rorschach-megastar-mammootty-s-movies-in-2022-fb86008.html#photos-3
മമ്മൂട്ടി എന്ന നടന്റെ തീർത്തും വേറിട്ട ഒരു സിനിമയായിരുന്നു രതീന സംവിധാനം ചെയ്ത പുഴു. ജാതി വെറി മൂത്ത കുട്ടൻ എന്ന ഇക്കാലത്തെ ഒരു പോലീസ് ഓഫീസർ ആയി നടൻ മികച്ച പ്രകടനം ആയിരുന്നു കാഴ്ചവച്ചത്. നടന്റെ ഒരു നെഗറ്റീവ് ടച്ചുള്ള ഒരു സിനിമയിരുന്നു പുഴു. മികച്ച അഭിപ്രായങ്ങൾ നേടിയ ചിത്രം സോണി ലിവിലൂടെ ഒടിടി റിലീസ് ആയിരുന്നു.
മമ്മൂട്ടി എന്ന നടന്റെ തീർത്തും വേറിട്ട ഒരു സിനിമയായിരുന്നു രതീന സംവിധാനം ചെയ്ത പുഴു. ജാതി വെറി...
ഭീഷ്മ പർവ്വം മുതൽ റോഷാക്ക് വരെ... മെഗാസ്റ്റാറിന്റെ 2022 എങ്ങനെയെന്ന് നോക്കാം | Bheeshma Parvam to Rorschach, Megastar Mammootty's Movies in 2022/photos/bheeshma-parvam-to-rorschach-megastar-mammootty-s-movies-in-2022-fb86008.html#photos-4
മമ്മൂട്ടി എന്ന നടന്റെ അഭിനയ മുഹൂർത്തങ്ങൾ ഏറ്റവും കൂടുതൽ കണ്ട സിനിമയായിരുന്നു റോഷാക്ക്. പേരിലും കഥയിലും വ്യത്യസ്തതയുമായി വന്ന ചിത്രം സംവിധാനം ചെയ്തത് നിസാം ബഷീർ ആണ്. ഇന്റർനാഷണൽ ലെവൽ മെക്കിങ്ങും കൂടെ മെഗാസ്റ്റാറിന്റെ തകർപ്പൻ പ്രകടനവും ആയപ്പോൾ സിനിമ തീർത്തും വേറെ ലെവലിലേക്ക് ഉയർന്നു. മമ്മൂട്ടി വളരെ ആസ്വദിച്ചു അഭിനക്കുന്നപോലെയാണ് കാഴ്ചക്കാരന് അനുഭവമാവുക.
മമ്മൂട്ടി എന്ന നടന്റെ അഭിനയ മുഹൂർത്തങ്ങൾ ഏറ്റവും കൂടുതൽ കണ്ട സിനിമയായിരുന്നു റോഷാക്ക്....
ഭീഷ്മ പർവ്വം മുതൽ റോഷാക്ക് വരെ... മെഗാസ്റ്റാറിന്റെ 2022 എങ്ങനെയെന്ന് നോക്കാം | Bheeshma Parvam to Rorschach, Megastar Mammootty's Movies in 2022/photos/bheeshma-parvam-to-rorschach-megastar-mammootty-s-movies-in-2022-fb86008.html#photos-5
മലയാളികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന സിനിമയാണ് നൻപകൽ നേരത്ത് മയക്കം. മെഗാസ്റ്റാറും മോളിവുഡിലെ ബെസ്റ്റ് ഡയറക്ടറുായ ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന സിനിമയ്ക്ക് ഹൈപ്പ് കുറച്ചൊന്നുമല്ല. ഈ വർഷത്തെ ഐഎഫ്എഫ്കെയിൽ ചിത്രത്തിന്റെ മികച്ച സ്വീകരണം ആയിരുന്നു. ചിത്രത്തിന്റെ ട്രൈലെർ കഴിഞ്ഞ ദിവസം പുറത്തു വന്നിരിന്നു. സിനിമ അടുത്ത് തന്നെ റിലീസ് ഉണ്ടാകും എന്നാണ് പറയപ്പെടുന്നത്.
മലയാളികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന സിനിമയാണ് നൻപകൽ നേരത്ത് മയക്കം. മെഗാസ്റ്റാറും...