twitter
    bredcrumb

    പ്രിയദർശന്റെ നായികമാർ ഒരേ സ്വരത്തിൽ സംസാരിച്ചപ്പോൾ; ഭാ​ഗ്യലക്ഷ്മിയുടെ ഡബ്ബിം​ഗ് ഉണ്ടാക്കുന്ന കൺഫ്യൂഷൻ

    By
    | Published: Wednesday, September 14, 2022, 19:35 [IST]
    മലയാളത്തിലെ എക്കാലെത്തയും ജനപ്രിയ സിനിമകൾ സംവിധാനം ചെയ്ത ഫിലിം മേക്കറാണ് പ്രിയദർശൻ. കോമഡി, ഫാമിലി, ആക്ഷൻ, പ്രണയം തുടങ്ങി എല്ലാ ചേരുവകളും കൃത്യമായെത്തുന്ന പ്രിയദർശൻ സിനിമകളിലെ രം​ഗങ്ങൾ കുടുംബ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരമാണ്. മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ട് അപൂർവമായി മാത്രമേ പ്രേക്ഷകരെ നിരാശപ്പെടുത്തിയിട്ടുള്ളൂ. പ്രിയദർശൻ സിനിമകളിൽ ഒരു കാലത്ത് വന്ന പ്രത്യേകതയായിരുന്നു നായികമാരെ ബോളിവുഡിൽ നിന്നും എത്തിക്കുകയെന്നത്. ഇത്തരത്തിൽ  മലയാളികൾക്ക് ജനപ്രിയരായ നായികമാരുണ്ട്. ഇതിൽ മിക്ക നായികമാർക്കും ഒരേ ശബ്ദമാണ്. 

    കാരണം ഇവർക്കെല്ലാം ഡബ് ചെയ്തിരിക്കുന്നത് ഡബിം​ഗ് ആർട്ടിസ്റ്റ് ഭാ​ഗ്യലക്ഷ്മിയാണ്. സൂക്ഷ്മമായി പരിശോധിച്ചാൽ ഇവരുടെ ശബ്ദമാണോ അഭിനയമാണോ പ്രേക്ഷകർക്കിഷ്ടപ്പെട്ടതെന്ന് ഒരു നിമിഷം സംശയിച്ചു പോവും. അത്ര മനോഹരമായാണ് ഭാ​ഗ്യലക്ഷ്മി ഇവർക്കെല്ലാം ഡബ് ചെയ്തിരിക്കുന്നത്.  ഇതിനോട് കിടപിടിക്കുന്ന അഭിനയവും നടിമാർക്ക് കാഴ്ചവെക്കാനായി. ഈ സംശയം തോന്നുന്ന നടിമാരെ പരിചയപ്പെടാം. 

    പ്രിയദർശന്റെ നായികമാർ ഒരേ സ്വരത്തിൽ സംസാരിച്ചപ്പോൾ; ഭാ​ഗ്യലക്ഷ്മിയുടെ ഡബ്ബിം​ഗ് ഉണ്ടാക്കുന്ന കൺഫ്യൂഷൻ
    1/5
    2004 ൽ പുറത്തിറങ്ങിയ വെട്ടം എന്ന പ്രിയദർശൻ സിനിമയിലൂടെ ജനപ്രിയയായ നടിയാണ് ഭാവന പാനി. വീണ എന്ന സിനിമയിലെ കഥാപാത്രം തീപ്പെട്ടിക്കൊള്ളി എന്ന ഇരട്ട പേരിലൂടെയാണ് പ്രേക്ഷകർക്ക് കൂടുതൽ സുപരിചിത. ഒരു സിനിമ മാത്രമേ ചെയ്തുള്ളൂയെങ്കിലും നടിക്ക് വൻ ആരാധക വൃന്ദം മലയാളത്തിലുണ്ട്. ഈ കഥാപാത്രത്തിന്റെ ശബ്ദമാണോ കൂടുതൽ ഇഷ്ടമെന്ന് ഒരു നിമിഷം ശങ്കിച്ചു പോവും. കോമഡി സീനുകളിലുൾപ്പെടെ അനായാസമാണ് ഭാ​ഗ്യലക്ഷ്മി നടിക്ക് ഡബ് ചെയ്തിരിക്കുന്നത്. 

    പ്രിയദർശന്റെ നായികമാർ ഒരേ സ്വരത്തിൽ സംസാരിച്ചപ്പോൾ; ഭാ​ഗ്യലക്ഷ്മിയുടെ ഡബ്ബിം​ഗ് ഉണ്ടാക്കുന്ന കൺഫ്യൂഷൻ
    2/5
    1997 ലിറങ്ങിയ പ്രിയദർശൻ സിനിമയാണ് മേഘം. മമ്മൂട്ടി-ദിലീപ് കോംബോയിൽ വന്ന സിനിമയിൽ നായിക പ്രിയ ​ഗിൽ ആയിരുന്നു. ഇവർക്കും ശബ്ദം  നൽകിയത് ഭാ​ഗ്യലക്ഷ്മി ആണ്. 

    പ്രിയദർശന്റെ നായികമാർ ഒരേ സ്വരത്തിൽ സംസാരിച്ചപ്പോൾ; ഭാ​ഗ്യലക്ഷ്മിയുടെ ഡബ്ബിം​ഗ് ഉണ്ടാക്കുന്ന കൺഫ്യൂഷൻ
    3/5
    രാക്കിളിപ്പാട്ട് എന്ന പ്രിയദർശൻ സിനിമയിൽ ജ്യോതികയുടെ കഥാപാത്രത്തിന് ശബ്ദം നൽകിയതും ഭാ​ഗ്യലക്ഷ്മി ആയിരുന്നു. അതേസമയം ചിത്രം  മറ്റു ഭാഷകളിലും റിലീസ് ചെയ്തിരുന്നു.

    പ്രിയദർശന്റെ നായികമാർ ഒരേ സ്വരത്തിൽ സംസാരിച്ചപ്പോൾ; ഭാ​ഗ്യലക്ഷ്മിയുടെ ഡബ്ബിം​ഗ് ഉണ്ടാക്കുന്ന കൺഫ്യൂഷൻ
    4/5
    2001 ലിറങ്ങിയ പ്രിയദർശൻ സിനിമയാണ് കാക്കക്കുയിൽ. മോഹൻലാൽ മുകേഷ് കോബോയിലെത്തിയ സിനിമ വൻ ഹിറ്റായിരുന്നു. അർസൂ ​ഗോവിത്രികർ എന്ന നടിയായിരുന്നു നായിക. ഇവർക്കും ഡബ് ചെയ്തത് ഭാ​ഗ്യലക്ഷ്മി. ചന്ദ്രലേഖയിലെ കഥാപാത്രവുമായി ചെറിയ സാമ്യമുള്ള കഥാപാത്രമായിരുന്നു ചിത്രത്തിൽ നടി രാധിക എന്ന കഥാപാത്രം. അതിനാൽ കണ്ണടച്ച് കേട്ടാൽ കാക്കക്കുയിലിലെ രാധിക ആണോ ചന്ദ്ര ലേഖയിലെ ലേഖയാണോ സംസാരിക്കുന്നതെന്ന് ചിലപ്പോൾ ശങ്കിച്ചു പോവും. 

    പ്രിയദർശന്റെ നായികമാർ ഒരേ സ്വരത്തിൽ സംസാരിച്ചപ്പോൾ; ഭാ​ഗ്യലക്ഷ്മിയുടെ ഡബ്ബിം​ഗ് ഉണ്ടാക്കുന്ന കൺഫ്യൂഷൻ
    5/5
    1997 ലിറങ്ങിയ ചന്ദ്രലേഖ എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പൂജ ബദ്ര. വേറെയും സിനിമകൾ മലയാളത്തിൽ ചെയ്തിട്ടുണ്ടെങ്കിലും ചന്ദ്രലേഖയിലെ ലേഖ എന്ന കഥാപാത്രത്തെ നടി അവിസ്മരണീയമാക്കി. ഈ നടിക്കും ചന്ദ്രലേഖയിൽ ഡബ് ചെയ്തത് ഭാ​ഗ്യ ലക്ഷ്മി ആണ്. വൈകാരിക രം​ഗങ്ങളിലുൾപ്പെടെ ലേഖ പറയുന്ന വാക്കുകൾ ഹൃദ്യമായത് ഭാ​ഗ്യലക്ഷ്മിയുടെ ശബ്ദത്തിലൂടെയാണ്. 

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X