പ്രായം കൂടുന്തോറും പ്രണയം കൂടും; പത്ത് വയസ്സോളം പ്രായ വ്യത്യാസമുള്ള പങ്കാളികളുള്ളവർ

  ഇന്ത്യൻ സിനിമാ മേഖലകളിൽ ബോളിവുഡ് താരങ്ങളുടെ ജീവിതമാണ് കുറേക്കൂടി വലിയ തോതിൽ ജനശ്രദ്ധയാകർഷിക്കുന്നത്. മാധ്യമങ്ങളുടെ അതിപ്രസരം,  ജീവിതം കുറേക്കൂടി തുറന്ന് ആഘോഷിക്കുന്ന താരങ്ങൾ തുടങ്ങിയവയാണ് ഇതിന് കാരണമാവാറ്. ബോളിവുഡ് താരങ്ങളുടെ വ്യക്തി ജീവിതം യാഥാസ്ഥിക കാഴ്ചപ്പാടുകൾക്ക് അപ്പുറത്തുമാണ്. പങ്കാളിയെ തെരഞ്ഞെടുക്കുന്നത് മുതൽ കുടുംബ ജീവിതത്തിലേക്ക് കടക്കുന്നതിൽ വരെ ഇവർ വ്യത്യസ്തത പുലർത്തുന്നു.  ഇത്തരത്തിൽ തന്നെക്കാൾ വളരെ പ്രായം കുറഞ്ഞ പങ്കാളിയെ തെരഞ്ഞെടുത്ത നടിമാരെ പരിചയപ്പെടാം. 

  By Abhinand Chandran
  | Published: Sunday, September 11, 2022, 18:34 [IST]
  പ്രായം കൂടുന്തോറും പ്രണയം കൂടും; പത്ത് വയസ്സോളം പ്രായ വ്യത്യാസമുള്ള പങ്കാളികളുള്ളവർ
  1/5
  പോപ് ​ഗായകൻ നിക് ജോനാസാണ് പ്രിയങ്ക ചോപ്രയുടെ ഭർത്താവ് ഇരുവരും തമ്മിൽ 10 വയസ്സിന്റെ പ്രായ വ്യത്യാസം ആണുള്ളത്. പ്രിയങ്കയുടെ ഇന്നത്തെ പ്രായം 40 ആണ്. നിക് ജോനാസിനാവട്ടെ 29 വയസ്സാണ് പ്രായം. നിക് ജോനാസിന്റെ കുടുംബത്തിനും പ്രിയങ്കയുടെ പ്രായക്കൂടുതലിൽ ഒരു എതിരഭിപ്രായവുമില്ല. ഇരുവരും സന്തുഷ്ടകരമായ കുടുംബ ജീവതമാണ് നയിക്കുന്നത്. അടുത്തിടെ വാടക ​ഗർഭപാത്രത്തിലൂടെ ഒരു കുഞ്ഞിനെയും ഇവർ സ്വീകരിച്ചു. 
  പോപ് ​ഗായകൻ നിക് ജോനാസാണ് പ്രിയങ്ക ചോപ്രയുടെ ഭർത്താവ് ഇരുവരും തമ്മിൽ 10 വയസ്സിന്റെ പ്രായ...
  പ്രായം കൂടുന്തോറും പ്രണയം കൂടും; പത്ത് വയസ്സോളം പ്രായ വ്യത്യാസമുള്ള പങ്കാളികളുള്ളവർ
  2/5
  ബോളിവുഡിൽ ഒരു കാലത്ത് തരം​ഗം സൃഷ്ടിച്ച ഊർമിള മതോണ്ട്കർക്കും തന്നേക്കാൾ ഇളയ ഭർത്താവാണ്. 48 കാരിയാണ് ഊർമിള. ഭർത്താവ് മുഹ്സിൻ അക്തർ മിറിന്റെ പ്രായമാവട്ടെ 38 ഉം. 2016 ലാണ് ഊർമിള വിവാഹം കഴിച്ചത്. 
  ബോളിവുഡിൽ ഒരു കാലത്ത് തരം​ഗം സൃഷ്ടിച്ച ഊർമിള മതോണ്ട്കർക്കും തന്നേക്കാൾ ഇളയ ഭർത്താവാണ്. 48...
  പ്രായം കൂടുന്തോറും പ്രണയം കൂടും; പത്ത് വയസ്സോളം പ്രായ വ്യത്യാസമുള്ള പങ്കാളികളുള്ളവർ
  3/5
  മലെെക അറോറയേക്കാൾ പത്ത് വയസ്സ് ചെറുപ്പമാണ് കാമുകൻ അർജുൻ കപൂറിന്. മലൈകയുടെ പ്രായം 48 ആണ്. അർജുൻ കപൂറിനാവട്ടെ 37 വയസ്സും. വിവാഹ മോചിതയും അമ്മയുമാണ് മലൈക. മലൈകയുമായുള്ള പ്രണയത്തെ പറ്റി അർജുൻ കപൂർ തുറന്ന് സംസാരിക്കാറുമുണ്ട്. പ്രായം പ്രണയത്തിൽ ഒരു ഘടകമല്ലെന്നാണ് ഇരുവരും പറയുന്നത്. ഇരുവരും ഇതുവരെ വിവാ​ഹം കഴിച്ചിട്ടില്ല. 
  മലെെക അറോറയേക്കാൾ പത്ത് വയസ്സ് ചെറുപ്പമാണ് കാമുകൻ അർജുൻ കപൂറിന്. മലൈകയുടെ പ്രായം 48 ആണ്. അർജുൻ...
  പ്രായം കൂടുന്തോറും പ്രണയം കൂടും; പത്ത് വയസ്സോളം പ്രായ വ്യത്യാസമുള്ള പങ്കാളികളുള്ളവർ
  4/5
  ബോളിവുഡിലെ പ്രിയപ്പെട്ട ദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. 2007 ലാണ് ഇരുവരും വിവാഹം കഴിച്ചത്. ഐശ്വര്യയേക്കാൾ രണ്ട് വയസ്സ് ചെറുപ്പമാണ് അഭിഷേക് ബച്ചൻ. ​ഗുരു എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിലാവുന്നതും വിവാഹം കഴിക്കുന്നതും. 
  ബോളിവുഡിലെ പ്രിയപ്പെട്ട ദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. 2007 ലാണ് ഇരുവരും വിവാഹം...
  പ്രായം കൂടുന്തോറും പ്രണയം കൂടും; പത്ത് വയസ്സോളം പ്രായ വ്യത്യാസമുള്ള പങ്കാളികളുള്ളവർ
  5/5
  ബോളിവുഡിലെ പ്രമുഖ സംവിധായകയാണ് ഫറാ ഖാൻ. 57 കാരിയായ ഫറാ ഖാന്റെ ഭർത്താവ് ഷിരിഷ് കുന്ദറിന്റെ പ്രായം 49 ആണ്. ഇരുവർക്കും മൂന്ന് കുട്ടികളുമുണ്ട്. 
  ബോളിവുഡിലെ പ്രമുഖ സംവിധായകയാണ് ഫറാ ഖാൻ. 57 കാരിയായ ഫറാ ഖാന്റെ ഭർത്താവ് ഷിരിഷ് കുന്ദറിന്റെ...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X