twitter
    bredcrumb

    2022 ന്റെ അമ്മമാരും അച്ഛന്മാരും; ഈ വര്‍ഷം കുഞ്ഞ് പിറന്ന താര ദമ്പതിമാര്‍

    By
    | Published: Sunday, November 13, 2022, 14:26 [IST]
    2022ല്‍ അച്ഛനും അമ്മയുമായ താരദമ്പതിമാർ
    2022 ന്റെ അമ്മമാരും അച്ഛന്മാരും; ഈ വര്‍ഷം കുഞ്ഞ് പിറന്ന താര ദമ്പതിമാര്‍
    1/7
    ആരാധകര്‍ കാത്തിരിക്കുകയായിരുന്നു ആലിയയുടേയും രണ്‍ബീറിന്റേയും കുഞ്ഞിനായി. നവംബര്‍ 2 നാണ് ആലിയയ്ക്കും രണ്‍ബീറിനും പെണ്‍കുഞ്ഞ് പിറന്നത്. താരദമ്പതികളുടെ കുഞ്ഞിനെ കാണാനായി ആരാധകര്‍ കാത്തിരിക്കുകയാണ്.

    2022 ന്റെ അമ്മമാരും അച്ഛന്മാരും; ഈ വര്‍ഷം കുഞ്ഞ് പിറന്ന താര ദമ്പതിമാര്‍
    2/7
    തെന്നിന്ത്യന്‍ താരം കാജല്‍ അഗര്‍വാള്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത് എപ്രിലിലാണ്. ഗൗതം കിച്ച്‌ലുവും കാജലും തമ്മിലുള്ള വിവാഹം ആരാധകര്‍ വലിയ ആഘോഷമാക്കിയിരുന്നു. താരദമ്പതിരളുടെ ആദ്യത്തെ കണ്‍മണിയുടെ വരവും അവര്‍ ആഘോഷമാക്കി.

    2022 ന്റെ അമ്മമാരും അച്ഛന്മാരും; ഈ വര്‍ഷം കുഞ്ഞ് പിറന്ന താര ദമ്പതിമാര്‍
    3/7
    നവംബര്‍ 12 നാണ് ബിപാഷ ബസുവിനും കരണ്‍ സിംഗ് ഗ്രോവറിനും കുഞ്ഞ് പിറന്നത്. ദേവി ബസു സിംഗ് എന്നാണ് തങ്ങളുടെ മകള്‍ക്ക് താരങ്ങള്‍ പേരിട്ടിരിക്കുന്നത്. ദമ്പതികളുടെ ആദ്യത്തെ കണ്‍മണിയ്ക്കായി ആരാധകരും കാത്തിരിക്കുകയായിരുന്നു.

    2022 ന്റെ അമ്മമാരും അച്ഛന്മാരും; ഈ വര്‍ഷം കുഞ്ഞ് പിറന്ന താര ദമ്പതിമാര്‍
    4/7
    ഈ വര്‍ഷം രണ്ട് കുട്ടികളാണ് ഡെബീന ബാനര്‍ജിയ്ക്കും ഗുര്‍മീത് ചൗധരിയ്ക്കും പിറന്നത്. എപ്രിലിലാണ് മൂത്തമകള്‍ ലിയാന ജനിച്ചത്. നവംബര്‍ 11 ന് രണ്ടാമത്തെ മകളും പിറന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കാലം ഇരട്ടി മധുരം നല്‍കിയിരിക്കുകയാണ് ദമ്പതികള്‍ക്ക്.

    2022 ന്റെ അമ്മമാരും അച്ഛന്മാരും; ഈ വര്‍ഷം കുഞ്ഞ് പിറന്ന താര ദമ്പതിമാര്‍
    5/7
    ഈ വര്‍ഷമായിരുന്നു സൂപ്പര്‍ താരം നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും വിവാഹിതരായത്. പിന്നാലെ തങ്ങള്‍ക്ക് ഇരട്ടകുട്ടികള്‍ ജനിച്ചതായി ഇരുവരും അറിയിക്കുകയും ചെയ്തു. ഒക്ടോബറിലായിരുന്നു വാടകഗര്‍ഭധാരണത്തിലൂടെ ഇരുവരും അച്ഛനും അമ്മയുമായത്.

    2022 ന്റെ അമ്മമാരും അച്ഛന്മാരും; ഈ വര്‍ഷം കുഞ്ഞ് പിറന്ന താര ദമ്പതിമാര്‍
    6/7
    2018 ലായിരുന്നു സോനം കപൂറും ആനന്ദ് അഹൂജയും വിവാഹം കഴിക്കുന്നത്. ഓഗസ്റ്റ് 20 നാണ് സോനത്തിന് ആണ്‍കുഞ്ഞ് പിറക്കുന്നത്. വായു എന്നാണ് മകന് ഇരുവരും പേരിട്ടിരിക്കുന്നത്.

    2022 ന്റെ അമ്മമാരും അച്ഛന്മാരും; ഈ വര്‍ഷം കുഞ്ഞ് പിറന്ന താര ദമ്പതിമാര്‍
    7/7
    സൂപ്പര്‍ താരം പ്രിയങ്ക ചോപ്രയും അമ്മയായത് ഈ വര്‍ഷമാണ്. വാടകഗര്‍ഭധാരണത്തിലൂടെയാണ് പ്രിയങ്കയും നിക്കും മാതാപിതാക്കളായത്. തങ്ങളുടെ മകള്‍ക്ക് മാല്‍തി മേരി എന്നാണ് ഇരുവരും പേരിട്ടിരിക്കുന്നത്. 

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X