ഡിവോഴ്‌സ് വരെ എത്തിയിട്ടും തിരികെ ഭാര്യയുടെ അടുത്തേക്ക് തന്നെ പോയ താരങ്ങള്‍; ഇവര്‍ ശരിക്കുമൊരു മാതൃകയാണ്..

  വിവാഹബന്ധം പരാജയത്തിലേക്ക് എത്തിയിട്ടും വീണ്ടും ഒരുമിക്കാൻ തീരുമാനിച്ച നിരവധി താരങ്ങളുണ്ട്. അത്തരത്തിൽ ചിലരുടെ കഥ വായിക്കാം.. 
  By Ambili John
  | Published: Sunday, September 25, 2022, 20:35 [IST]
  ഡിവോഴ്‌സ് വരെ എത്തിയിട്ടും തിരികെ ഭാര്യയുടെ അടുത്തേക്ക് തന്നെ പോയ താരങ്ങള്‍; ഇവര്‍ ശരിക്കുമൊരു മാതൃകയാണ്..
  1/5
  രാജീവ് സെന്നും നടി ചാരു അസോപയുമാണ് വിവാഹമോചനത്തിന്റെ വക്കില്‍ നിന്നും വീണ്ടും ദാമ്പത്യത്തിലേക്ക് എത്തിയ ഒരു താരദമ്പതിമാര്‍. 2019 ല്‍ വിവാഹിതരായ ഇരുവരും ആദ്യ വര്‍ഷത്തില്‍ തന്നെ പ്രശ്‌നത്തിലായി. ഇതിനിടെ ഒരു കുഞ്ഞിന് ജന്മം കൊടുത്തെങ്കിലും നിയമപരമായി വേര്‍പിരിയാമെന്ന തീരുമാനത്തിലെത്തി. പിന്നീടാണ് മകള്‍ക്ക് വേണ്ടി ഒന്നൂടി ജീവിച്ചാലോ എന്ന് തീരുമാനിച്ചതും രണ്ടാളും വീണ്ടും കുടുംബജീവിതം ആരംഭിക്കുന്നതും. 
  രാജീവ് സെന്നും നടി ചാരു അസോപയുമാണ് വിവാഹമോചനത്തിന്റെ വക്കില്‍ നിന്നും വീണ്ടും...
  ഡിവോഴ്‌സ് വരെ എത്തിയിട്ടും തിരികെ ഭാര്യയുടെ അടുത്തേക്ക് തന്നെ പോയ താരങ്ങള്‍; ഇവര്‍ ശരിക്കുമൊരു മാതൃകയാണ്..
  2/5
  ഭര്‍ത്താവ് അഭിനവ് ശുക്ലയും താനും വിവാഹമോചനത്തിന്റെ വക്കിലാണെന്ന് ബിഗ് ബോസ് ഹിന്ദിയുടെ പതിനാലാം സീസണില്‍ വച്ചാണ് റുബീന ദിലൈക്ക് പറഞ്ഞത്. രണ്ടാളും ഒരുമിച്ച് ബിഗ് ബോസിന്റെ ഭാഗമാവാന്‍ തീരുമാനിച്ചു. ഇതിനൊപ്പം ഒന്നിച്ച് പോകാന്‍ കഴിയുമോ എന്നറിയില്ലെങ്കിലും അവസാനമായി ഒരു അവസരം നല്‍കാം എന്ന് തീരുമാനിക്കുകയായിരുന്നു. പിന്നീട് ജീവിതം നല്ല രീതിയിലായി. ബിഗ് ബോസ് ഷോ തങ്ങളുടെ ബന്ധത്തെ കൂടുതല്‍ ശക്തമാക്കിയെന്നും പിന്നീടൊരു അഭിമുഖത്തില്‍ അഭിനവ് പറഞ്ഞു.  
  ഭര്‍ത്താവ് അഭിനവ് ശുക്ലയും താനും വിവാഹമോചനത്തിന്റെ വക്കിലാണെന്ന് ബിഗ് ബോസ് ഹിന്ദിയുടെ...
  ഡിവോഴ്‌സ് വരെ എത്തിയിട്ടും തിരികെ ഭാര്യയുടെ അടുത്തേക്ക് തന്നെ പോയ താരങ്ങള്‍; ഇവര്‍ ശരിക്കുമൊരു മാതൃകയാണ്..
  3/5
  ദമ്പതികളെ മുന്‍നിര്‍ത്തി നടത്തിയ റിയാലിറ്റി ഗെയിം ഷോ ആയ സ്മാര്‍ട്ട് ജോഡിയില്‍ വച്ചാണ് ഗായകന്‍ അങ്കിത് തിവാരിയും ഭാര്യ പല്ലവിയും വിവാഹമോചനത്തെ കുറിച്ച് പറഞ്ഞത്. വിവാഹമോചനത്തിന് വേണ്ടി രണ്ടാളും അപേക്ഷ വരെ നല്‍കിയിരുന്നു. ഇതിനിടെ താരങ്ങളുടെ ഇളയമകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകളെ കാണാന്‍ ആശുപത്രിയില്‍ എത്തിയതിന് ശേഷമാണ് അങ്കിത് ഭാര്യയുടെ കൂടെ തന്നെ മുന്നോട്ട് പോവാമെന്ന് തീരുമാനിക്കുന്നത്. 
  ദമ്പതികളെ മുന്‍നിര്‍ത്തി നടത്തിയ റിയാലിറ്റി ഗെയിം ഷോ ആയ സ്മാര്‍ട്ട് ജോഡിയില്‍ വച്ചാണ്...
  ഡിവോഴ്‌സ് വരെ എത്തിയിട്ടും തിരികെ ഭാര്യയുടെ അടുത്തേക്ക് തന്നെ പോയ താരങ്ങള്‍; ഇവര്‍ ശരിക്കുമൊരു മാതൃകയാണ്..
  4/5
  ബോളിവുഡിലെ ഏറ്റവും പ്രശസ്തരായ താരമ്പതിമാരാണ് ആദിത്യ പഞ്ചോളിയും സെറീന വില്യംസും. 1986 ല്‍ വിവാഹിതരായ താരങ്ങള്‍ക്കിടയില്‍ പല പ്രതിസന്ധികളുമുണ്ടായി. ആദിത്യ നടിമാരായ പൂജ ബേടിയുമായിട്ടും കങ്കണ റാണവതുമായിട്ടും ബന്ധം പുലര്‍ത്തിയിരുന്നു. ഒരു സമയത്ത് സെറീന ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ തന്നെ തീരുമാനിച്ചെങ്കിലും വീണ്ടുമൊരു അവസരം കൂടി നല്‍കി. പിന്നീട് ഭര്‍ത്താവിന് പിന്തുണ നല്‍കിയാണ് നടി കൂടെ നിന്നത്.
  ബോളിവുഡിലെ ഏറ്റവും പ്രശസ്തരായ താരമ്പതിമാരാണ് ആദിത്യ പഞ്ചോളിയും സെറീന വില്യംസും. 1986 ല്‍...
  ഡിവോഴ്‌സ് വരെ എത്തിയിട്ടും തിരികെ ഭാര്യയുടെ അടുത്തേക്ക് തന്നെ പോയ താരങ്ങള്‍; ഇവര്‍ ശരിക്കുമൊരു മാതൃകയാണ്..
  5/5
  താരദമ്പതിമാരായ അമിതും റൂബിയും 2007 ലാണ് വിവാഹിതരാവുന്നത്. ദാമ്പത്യം പ്രശ്‌നത്തിലായതോടെ  വിവാഹമോചനം നേടാന്‍ തന്നെ തീരുമാനിച്ചു. വളരെ ചുരുങ്ങിയ കാലത്തിനിടയ്ക്ക് ഉയര്‍ച്ച താഴ്ചകളിലൂടെ കടന്ന് പോയ താരങ്ങള്‍ ദമ്പതിമാരായി തുടരുന്നത് തന്നെയാണ് നല്ലതെന്ന് മനസിലാക്കി. അങ്ങനെ പരസ്പരം ഒരു അവസരം കൂടി നല്‍കി ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. 
  താരദമ്പതിമാരായ അമിതും റൂബിയും 2007 ലാണ് വിവാഹിതരാവുന്നത്. ദാമ്പത്യം പ്രശ്‌നത്തിലായതോടെ ...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X