കമൽഹാസന് പ്രിയപ്പെട്ട എട്ട് മലയാള സിനിമകൾ; അവയെ കുറിച്ച് താരം പറഞ്ഞത്

  തമിഴിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ് കമൽഹാസൻ. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു നടൻ കൂടിയാണ് അദ്ദേഹം. തുടക്കകാലത്ത് മലയാളത്തിൽ നിരവധി സിനിമകൾ ചെയ്തിട്ടുള്ള കമൽഹാസൻ ഒരിക്കെ തനിക്ക് ഏറ്റവും പ്രിയപ്പെട്ട എട്ട് മലയാള സിനിമകൾ ഏതൊക്കെയാണെന്ന് പറഞ്ഞിരുന്നു. അദ്ദേഹം പ്രിയപ്പെട്ടതായി തിരഞ്ഞെടുത്ത മലയാള സിനിമകളും ഓരോ സിനിമകളെയും കുറിച്ച് അദ്ദേഹം പറഞ്ഞതുമാണ് താഴെ പറയുന്നത്.
  By Rahimeen Kb
  | Published: Thursday, September 15, 2022, 16:29 [IST]
  കമൽഹാസന് പ്രിയപ്പെട്ട എട്ട് മലയാള സിനിമകൾ; അവയെ കുറിച്ച് താരം പറഞ്ഞത്
  1/8
  തനിയാവര്‍ത്തനം - സിബി മലയില്‍ സംവിധാനം ചെയ്ത മമ്മുട്ടി ചിത്രമാണ് തനിയാവര്‍ത്തനം. 1987 ല്‍ പുറത്തിറങ്ങിയ സിനിമയ്ക്ക് വേണ്ടിയായിരുന്നു ലോഹിതദാസ് ആദ്യമായി തിരക്കഥയെഴുതിയത്. 'മാനസികാരോഗ്യത്തെക്കുറിച്ചും എങ്ങനെയാണു അതിന്റെ ഉത്തരവാദിത്തം എല്ലാവരുടെയും കൈകളിൽ ആവുന്നതെന്നും പറയുന്ന ചിത്രമാണിത്. ഇത് അന്ധവിശ്വാസങ്ങളെ കുറിച്ച് നേരിട്ട് പറയുന്നില്ല, പക്ഷേ അവസാനം നിങ്ങളെ വളരെ ദേഷ്യം പിടിപ്പിക്കും. എന്റെ സുഹൃത്ത് മമ്മൂട്ടി സിനിമയിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്,' ഉലകനായകൻ ചിത്രത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്.
  തനിയാവര്‍ത്തനം - സിബി മലയില്‍ സംവിധാനം ചെയ്ത മമ്മുട്ടി ചിത്രമാണ് തനിയാവര്‍ത്തനം. 1987 ല്‍...
  കമൽഹാസന് പ്രിയപ്പെട്ട എട്ട് മലയാള സിനിമകൾ; അവയെ കുറിച്ച് താരം പറഞ്ഞത്
  2/8
  ചെമ്മീൻ -  തകഴി ശിവശങ്കരപ്പിള്ളയുടെ ചെമ്മീൻ എന്ന നോവലിനെ അടിസ്ഥാനമാക്കി, 1965-ൽ രാമു കാര്യാട്ട് സംവിധാനം ചെയ്ത സിനിമയാണ് ചെമ്മീൻ. ചിത്രത്തെ കുറിച്ച് കമൽഹാസൻ പറഞ്ഞത് ഇങ്ങനെയാണ്, "ചെമീൻ വന്നത് ഒരു മലയാളം സിനിമയായിട്ടാണ്, എന്നാൽ തെന്നിന്ത്യയുടെ അഭിമാനമായി, ദേശീയ സിനിമയായി വളർന്നുവന്ന പ്രണയകഥയാണിത്. സംഗീതം സലിൽ ചൗധരിയാണ്, എഡിറ്റിംഗ്. ഹൃഷികേശ് മുഖർജിയുടേത്, രാമു കാര്യാട്ടാണ്‌ സംവിധാനം. ഇന്ന് ഇതൊരു ലളിതമായ ചിത്രമായി തോന്നുന്നു. പക്ഷേ ഇത് അതിശയകരമായ ഒന്നാണ്,'
  ചെമ്മീൻ -  തകഴി ശിവശങ്കരപ്പിള്ളയുടെ ചെമ്മീൻ എന്ന നോവലിനെ അടിസ്ഥാനമാക്കി, 1965-ൽ രാമു കാര്യാട്ട്...
  കമൽഹാസന് പ്രിയപ്പെട്ട എട്ട് മലയാള സിനിമകൾ; അവയെ കുറിച്ച് താരം പറഞ്ഞത്
  3/8
  സ്വപ്നാടനം -  കെ.ജി. ജോർജ്ജ് സംവിധാനം ചെയ്ത് 1975 ൽ പുറത്തിറങ്ങിയ സിനിമയാണ് സ്വപ്നാടനം. കെ.ജി. ജോർജ്ജ് ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ റാണി ചന്ദ്ര, ഡോ. മോഹൻദാസ്, എം.ജി. സോമൻ, മല്ലിക, പി.കെ. വേണുക്കുട്ടൻ നായർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തെ ഒരു സൈക്കോഡ്രാമ ആയിട്ടാണ് കമൽ ഹസൻ വിശേഷിപ്പിച്ചത്.
  സ്വപ്നാടനം -  കെ.ജി. ജോർജ്ജ് സംവിധാനം ചെയ്ത് 1975 ൽ പുറത്തിറങ്ങിയ സിനിമയാണ് സ്വപ്നാടനം. കെ.ജി....
  കമൽഹാസന് പ്രിയപ്പെട്ട എട്ട് മലയാള സിനിമകൾ; അവയെ കുറിച്ച് താരം പറഞ്ഞത്
  4/8
  കൊടിയേറ്റം -  നടന്‍ ഭരത് ഗോപിക്ക് മികച്ച നടനുള്ള ദേശീയ, പുരസ്‌കാരവും അടൂര്‍ ഗോപാലകൃഷ്ണന് മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടികൊടുത്ത സിനിമയാണ് കൊടിയേറ്റം. അടൂര്‍ ഗോപാലകൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് സിനിമ 1997 ലായിരുന്നു പുറത്തിറങ്ങിയത്. അടൂരിന്റെ മികച്ച സിനിമകളിൽ ഒന്നായാണ് നടൻ ചിത്രത്തെ വിലയിരുത്തിയത്. 
  കൊടിയേറ്റം -  നടന്‍ ഭരത് ഗോപിക്ക് മികച്ച നടനുള്ള ദേശീയ, പുരസ്‌കാരവും അടൂര്‍ ഗോപാലകൃഷ്ണന്...
  കമൽഹാസന് പ്രിയപ്പെട്ട എട്ട് മലയാള സിനിമകൾ; അവയെ കുറിച്ച് താരം പറഞ്ഞത്
  5/8
  നിർമാല്യം - എം ടി വാസുദേവൻ നായർ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് നിർമാല്യം. 1973-ൽ പുറത്തിറങ്ങിയ ചിത്രം മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയിരുന്നു.'എന്തൊരു സിനിമ! തുടർച്ചയായി രണ്ടു ദിവസം ഞാൻ ഈ സിനിമ കണ്ടു. മലയാള സിനിമ ഇനി അങ്ങനെയൊരു സിനിമ ചെയ്യാൻ ധൈര്യപ്പെടുമെന്ന് ഞാൻ കരുതുന്നില്ല. അവഗണിക്കപ്പെട്ട ഒരു ക്ഷേത്രത്തെയും അതിനെ ആശ്രയിക്കുന്ന ആളുകളെയും ചുറ്റിപ്പറ്റിയാണ് സിനിമ,' കമൽഹാസൻ ചിത്രത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്.
  നിർമാല്യം - എം ടി വാസുദേവൻ നായർ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് നിർമാല്യം. 1973-ൽ...
  കമൽഹാസന് പ്രിയപ്പെട്ട എട്ട് മലയാള സിനിമകൾ; അവയെ കുറിച്ച് താരം പറഞ്ഞത്
  6/8
  അനുഭവങ്ങൾ പാളിച്ചക്കൾ - തകഴിയുടെ നോവലിനെ അടിസ്ഥാനമാക്കി 1971 ൽ പുറത്തിറങ്ങിയ ഒരു ചിത്രമാണ് അനുഭവങ്ങൾ പാളിച്ചകൾ.  കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത ചിത്രം ഉലകനായകനറെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ്. 'ഇത് ഒരു ജയിലിൽ നടക്കുന്ന കഥയാണ്. മലയാള സിനിമയിലെ രണ്ട് മുൻനിര താരങ്ങളാണ് ഇതിലുണ്ടായിരുന്നത്. വളരെ സസ്പെൻസ് നിറഞ്ഞ സിനിമയായിരുന്നു, മനുഷ്യ മനസ്സിനെ പര്യവേക്ഷണം ചെയ്യുന്ന രീതിയിൽ കൗതുകകരമായിരുന്നു,' കമൽഹാസൻ പറഞ്ഞു.
  അനുഭവങ്ങൾ പാളിച്ചക്കൾ - തകഴിയുടെ നോവലിനെ അടിസ്ഥാനമാക്കി 1971 ൽ പുറത്തിറങ്ങിയ ഒരു ചിത്രമാണ്...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X