2023 ഓസ്കാർ ലിസ്റ്റിൽ ഇടം നേടിയ ഇന്ത്യൻ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം

  ലോക സിനിമ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന അവാർഡ് നിശയാണ് ഓസ്കാർ. ലോകത്തിലെ മികച്ച സിനിമയെയും അനിയറ പ്രവർത്തകരെയും ആദരിക്കുന്ന ചടങ്ങ് അടുത്ത മാസം നടക്കാൻ ഇരിക്കുകയാണ്. ഓസ്കാർ പ്രാദമിക പട്ടിക പുറത്തു വന്നിരിക്കുകയാണ്. 301ചിത്രങ്ങൾ അടങ്ങുന്ന പട്ടികയാണ് അക്കാദമി പുറത്തു വീട്ടിരിക്കുന്നത്. അതിൽ പതിനൊന്നോളം ചിത്രങ്ങൾ ഇന്ത്യയിൽ നിന്നുള്ളതാണെന്നതും ശ്രദ്ധേയമാണ്.
  By Akhil Mohanan
  | Published: Tuesday, January 17, 2023, 19:50 [IST]
  2023 ഓസ്കാർ ലിസ്റ്റിൽ ഇടം നേടിയ ഇന്ത്യൻ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
  1/12
  ജനുവരി 12 മുതൽ 17 വരെയുള്ള വോട്ടിങ്ങിൽ അക്കാദമിയിലെ 9579 മെമ്പേഴ്‌സ് വോട്ടിങ്ങ് രേഖപെടുത്തിയാണ് ഒഫീഷ്യൽ ഓസ്കാർ നോമിനേഷൻ പട്ടിക വരിക. ഇന്ത്യയിൽ നിന്നുള്ള മികച്ച ചിത്രങ്ങളിൽ ആരൊക്കെ പട്ടികയിൽ ഉണ്ടാകും എന്നതാണ് ആരാധകർ കാത്തിരിക്കുന്നത്. ഇതിനോടകം തന്നെ ആർആർആർ ഗോൾഡൻ ഗ്ലാബിൽ സംഗീതത്തിന് അവാർഡ് വാങ്ങിയത് ഇന്ത്യക്കാർക്ക് ഓസ്കാറിൽ ഒരു പ്രതീക്ഷ നൽകുന്നുണ്ട്. നമുക്ക് നോക്കാം ഇന്ത്യയിൽ നിന്നും പോയിട്ടുള്ള ചിത്രങ്ങൾ ഏതൊക്കെയെന്ന്.
  ജനുവരി 12 മുതൽ 17 വരെയുള്ള വോട്ടിങ്ങിൽ അക്കാദമിയിലെ 9579 മെമ്പേഴ്‌സ് വോട്ടിങ്ങ് രേഖപെടുത്തിയാണ്...
  Courtesy: Filmibeat Gallery
  2023 ഓസ്കാർ ലിസ്റ്റിൽ ഇടം നേടിയ ഇന്ത്യൻ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
  2/12
  ഈ വർഷം ഇന്ത്യയിൽ നിന്നും പോയിട്ടുള്ള ഓഫീഷ്യൽ എൻട്രിയാണ് ദി ലാസ്റ്റ് ഫിലിം ഷോ(ചെല്ലോ ഷോ) എന്ന ചിത്രം. പാൻ നളിൻ സംവിധാനം ചെയ്ത ഗുജറാത്തി മൂവിയാണിത്. ഗ്രാമ പശ്ചാത്തലത്തിൽ കഥ പറഞ്ഞ മികച്ച ചിത്രം തന്നെയാണ് ഈ സിനിമ. ഇന്ത്യയിൽ തന്നെ മികച്ച അഭിപ്രായങ്ങൾ നേടിയ സിനിമയാണിത്.
  ഈ വർഷം ഇന്ത്യയിൽ നിന്നും പോയിട്ടുള്ള ഓഫീഷ്യൽ എൻട്രിയാണ് ദി ലാസ്റ്റ് ഫിലിം ഷോ(ചെല്ലോ ഷോ) എന്ന...
  Courtesy: Filmibeat Gallery
  2023 ഓസ്കാർ ലിസ്റ്റിൽ ഇടം നേടിയ ഇന്ത്യൻ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
  3/12
  എസ്എസ് രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ട ചിത്രമായിരുന്നു ആർആർആർ. ജൂനിയർ എൻടിആറും റാം ചരണും മത്സരിച്ചഭിനയിച്ച ചിത്രം മികച്ച തിയേറ്റർ എക്സ്പീരിയൻസ് ആയിരുന്നു നൽകിയിരുന്നത്. ഇതിനോടകം ഗോൾഡൻ ഗ്ലോബിൽ ചിത്രത്തിന് മികച്ച ഒറിജിനൽ മ്യൂസിക്കിന് അവാർഡ് ലഭിക്കുകയുണ്ടായി. അതിനാൽ ആർആർആറിന് വലിയ പ്രതീക്ഷയാണ് ഈ വർഷം.
  എസ്എസ് രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ട ചിത്രമായിരുന്നു ആർആർആർ. ജൂനിയർ എൻടിആറും റാം ചരണും...
  Courtesy: Filmibeat Gallery
  2023 ഓസ്കാർ ലിസ്റ്റിൽ ഇടം നേടിയ ഇന്ത്യൻ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
  4/12
  റിഷബ് ഷെട്ടി ഒരുക്കിയ കാന്താരയും ഓസ്കാർ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. 16 കോടി മുതൽ മുടക്കിൽ വന്ന ചിത്രം ഇന്ത്യയിൽ 400 കോടിയോളം കളക്ഷൻ ഉണ്ടാക്കിയിട്ടുണ്ട്. മേക്കിങ്ങ് കൊണ്ടും കഥകൊണ്ടും വ്യത്യസ്തമായ ചിത്രം ഓസ്കാർ വേദിയിൽ ശോഭിക്കുമോ എന്നത് കണ്ടരിയേണ്ടതുണ്ട്.
  റിഷബ് ഷെട്ടി ഒരുക്കിയ കാന്താരയും ഓസ്കാർ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. 16 കോടി മുതൽ മുടക്കിൽ...
  Courtesy: Filmibeat Gallery
  2023 ഓസ്കാർ ലിസ്റ്റിൽ ഇടം നേടിയ ഇന്ത്യൻ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
  5/12
  നമ്പി നാരായണന്റെ ജീവിത കഥ നടൻ മാധവൻ സിനിമാറ്റിക് രൂപത്തിൽ അവതരിപ്പിച്ച ചിത്രമാണ് റോക്കട്രി: ദി നമ്പി എഫക്ട്. നമ്പി നാരായന്റെ ജീവിതത്തോട് പൂർണമായും നീതി പുലർത്തിയ ചിത്രത്തിന് ഇന്ത്യയിൽ മികച്ച പ്രതികരണം ആയിരുന്നു ലഭിച്ചത്. മേക്കിങ്ങ് കൊണ്ടും അഭിനയം കൊണ്ടും മുന്നിട്ട് നിൽക്കുന്ന ചിത്രമാണിത്.
  നമ്പി നാരായണന്റെ ജീവിത കഥ നടൻ മാധവൻ സിനിമാറ്റിക് രൂപത്തിൽ അവതരിപ്പിച്ച ചിത്രമാണ് റോക്കട്രി:...
  Courtesy: Filmibeat Gallery
  2023 ഓസ്കാർ ലിസ്റ്റിൽ ഇടം നേടിയ ഇന്ത്യൻ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
  6/12
  കഴിഞ്ഞ വർഷത്തെ ബോളിവുഡിലെ മികച്ച ഒരേയൊരു ചിത്രമാണ് ഗാംഗുഭായി കത്തിയവാടി. ആലിയ ഭട്ട് ഗാംഗുബായിയായി ഗംഭീര പ്രകടനം ആയിരുന്നു കാഴ്ചവച്ചത്. മേക്കിങ്ങ് കൊണ്ടും കഥകൊണ്ടും മുന്നിൽ നിൽക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സഞ്ജയ്‌ ലീല ഭൻസാലി ആണ്.
  കഴിഞ്ഞ വർഷത്തെ ബോളിവുഡിലെ മികച്ച ഒരേയൊരു ചിത്രമാണ് ഗാംഗുഭായി കത്തിയവാടി. ആലിയ ഭട്ട്...
  Courtesy: Filmibeat Gallery
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X