twitter
    bredcrumb

    'സിനിമ കാണുമ്പോൾ എല്ലാം ശ്രദ്ധിച്ച് കാണണം....'; ഈ സിനിമകളിലെ ഇക്കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ചിരുന്നോ?

    By Ranjina P Mathew
    | Published: Thursday, September 29, 2022, 23:20 [IST]
    റിയലിസ്റ്റിക്ക് സിനിമകൾക്ക് പേര് കേട്ട ഇൻഡസ്ട്രിയാണ് മലയാളം സിനിമ മേഖല. കഥാ സന്ദർഭങ്ങൾ, തിരക്കഥകൾ, സംവിധാനം, അഭിനയം എന്നിവയ്ക്ക് നിരവധി പ്രശംസകൾ ലഭിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും സിനിമാ പ്രേമികൾ ശ്രദ്ധിക്കാതെ പോകുന്ന സിനിമയിലെ ചില വശങ്ങളുണ്ട്. അത്തരത്തിൽ മലയാളത്തിൽ പുറത്തിറങ്ങിയ ചില സിനിമകളിൽ അധികമാരും ചർച്ചയാക്കാതെ പോയ ചില കാര്യങ്ങൾ പരിശോധിക്കാം...
    'സിനിമ കാണുമ്പോൾ എല്ലാം ശ്രദ്ധിച്ച് കാണണം....';  ഈ സിനിമകളിലെ ഇക്കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ചിരുന്നോ?
    1/6
    കൊവിഡ് കാലത്ത് ഒടിടി റിലീസായി പ്രേക്ഷകരിലേക്ക് എത്തിയ സിനിമയാണ് സൂഫിയും സുജാതയും. ജയസൂര്യയും അതിഥി റാവുവും പ്രധാന വേഷങ്ങളിലെത്തിയ സിനിമയിലെ കൊറിയോ​ഗ്രഫി ആരെയും അതിശയിപ്പിക്കുന്നതാണ്. അത്ര മനോഹരമായാണ് അതിഥി റാവുവിന്റെ കഥാപാത്രത്തിന് വേണ്ടി നൃത്ത രം​ഗങ്ങൾ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നും ഇത് തന്നെയാണ്. ചിത്രത്തിലെ ലോ ലൈറ്റ് ഷോട്ടുകളും ട്രാക്ക് ഷോട്ടുകളുമെല്ലാം കൊറിയോ​ഗ്രഫിയെ കൂടുതൽ മനോഹരമാക്കിയിട്ടുണ്ട്. 
    'സിനിമ കാണുമ്പോൾ എല്ലാം ശ്രദ്ധിച്ച് കാണണം....';  ഈ സിനിമകളിലെ ഇക്കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ചിരുന്നോ?
    2/6
    ശക്തമായ ഭാഷയുടെ പേരിൽ ഏറെ വിവാദങ്ങളിൽ അകപ്പെട്ട ചിത്രമാണ് ചുരുളി. എന്നിട്ടും സിനിമ കാണുന്നതിൽ നിന്നും ആഘോഷിക്കുന്നതിൽ നിന്നും മലയാളികൾ മാറിയില്ല. സിനിമ മികച്ച മേക്കിങും കഥാതന്തുവും കൊണ്ട് നിരൂപകരുടേയും പ്രേക്ഷകരുടേയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. പക്ഷെ ചിത്രത്തിന്റെ ശബ്ദ വിഭാഗത്തിന് ആവശ്യമായ പ്രശംസ പലരും നൽകിയില്ല. പ്രശംസ അർഹിക്കുന്ന രീതിയിൽ തന്നെയായിരുന്നു സിനിമ സൗണ്ട് ഡിസൈൻ ചെയ്തിരുന്നത്. 

    'സിനിമ കാണുമ്പോൾ എല്ലാം ശ്രദ്ധിച്ച് കാണണം....';  ഈ സിനിമകളിലെ ഇക്കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ചിരുന്നോ?
    3/6
    മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമ ഏവരും ഉറ്റുനോക്കിയ ചിത്രമായിരുന്നു. മൂന്ന് സംസ്ഥാന അവാർഡുകളും മൂന്ന് ദേശീയ അവാർഡുകളും തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നതിന് മുമ്പ് ചിത്രം നേടിയതോടെ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ വൻതോതിൽ വർധിച്ചു. പക്ഷെ തിയേറ്ററിൽ സിനിമ പ്രതീക്ഷിച്ചപ്പോലെ ഓടിയില്ല. സിനിമയിൽ ഏറ്റവും മനോഹരമായതും പക്ഷെ അധികമാരും ചർച്ച ചെയ്യാതെ പോയതും  സിനിമയിൽ റോണി റാഫേൽ ഒരുക്കിയ സം​ഗീതമാണ്. കാതുകൾക്ക് ഇമ്പമുള്ള പാട്ടുകൾ വൈറലായിരുന്നു. 
    'സിനിമ കാണുമ്പോൾ എല്ലാം ശ്രദ്ധിച്ച് കാണണം....';  ഈ സിനിമകളിലെ ഇക്കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ചിരുന്നോ?
    4/6
    ഹോമും ഒലിവർ ട്വിസ്റ്റും ഇന്നും പ്രേക്ഷകരുടെ മനസിൽ തങ്ങി നിൽക്കുന്നതാണ്. 2021ൽ ഒടിടി റിലീസായി പ്രേക്ഷകരിലേക്ക് എത്തിയ സിനിമയിലെ വീട് ചിത്രത്തിലെ കഥാപാത്രങ്ങളെപ്പോലെ തന്നെ കഥയിലെ പ്രധാന ഘടകം തന്നെയായിരുന്നു. കഥയുടെ ഭൂരിഭാ​ഗവും ആ വീട്ടിൽ വെച്ചാണ് നടക്കുന്നത്. അതിനാൽ തന്നെ വീടിന് വലിയ പ്രാധാന്യമുണ്ട്. സിനിമയ്ക്ക് വേണ്ടി ഈ വീട് കണ്ടെത്തിയ ശേഷം ചെറിയ മാറ്റങ്ങൾ അണിയറപ്രവർത്തകർ വരുത്തിയിരുന്നു. 
    'സിനിമ കാണുമ്പോൾ എല്ലാം ശ്രദ്ധിച്ച് കാണണം....';  ഈ സിനിമകളിലെ ഇക്കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ചിരുന്നോ?
    5/6
    പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് ഒടിടി റിലീസായി പ്രേക്ഷകരിലേക്ക് എത്തിയ സിനിമയാണ് ബ്രോ ഡാഡി. പ്ലസന്റ് ടോൺ കാണിക്കാൻ കൂടുതൽ നിറങ്ങൾ ബ്രോ ഡാഡിയിൽ അണിയറപ്രവർത്തകർ‌ ഉപയോ​ഗിച്ചിരുന്നു. സിനിമയുടെ ഉള്ളടക്കം വിമർശിക്കപ്പെട്ടതിനാൽ സിനിമയുടെ കളർ ഗ്രേഡിംഗിനെ പലരും പ്രശംസിക്കാൻ മറന്നിരുന്നു. 
    'സിനിമ കാണുമ്പോൾ എല്ലാം ശ്രദ്ധിച്ച് കാണണം....';  ഈ സിനിമകളിലെ ഇക്കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ചിരുന്നോ?
    6/6
    ചരിത്രം സൃഷ്ടിച്ച ചിത്രമാണ് മാലിക്. ഫഹദ് ഫാസിൽ അടക്കമുള്ള താരങ്ങൾ ​ഗംഭീര പ്രകടനമാണ് സിനിമയിൽ കാഴ്ചവെച്ചത്.  ചിത്രത്തിന് ലഭിച്ച പ്രശംസകൾക്കിടയിൽ സിനിമയുടെ സെറ്റ് ഡിസൈനർമാർക്കും കലാകാരന്മാർക്കും ക്രെഡിറ്റ് നൽകാൻ പലരും മറന്നിരുന്നു. സന്തോഷ് രാമനും അപ്പുണി സാജനുമായിരുന്നു മാലിക്കിന്റെ കലാസംവിധായകർ. റിയലിസ്റ്റിക് എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ മനോ​ഹര സെറ്റുകളാണ് മാലിക്കിന് വേണ്ടി നാളുകളെടുത്ത് ഇവർ പണികഴിപ്പിച്ചത്. 
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X