'ഈ സിനിമ നിങ്ങൾ ഒരിക്കലെങ്കിലും കാണണം....'; പൃഥ്വിരാജിന്റെ കണ്ടിരിക്കേണ്ട ചില സിനിമകൾ!

  2002ൽ മലയാള സിനിമയിലേക്ക് കാലെടുത്ത് വെച്ച നടൻ‌ പൃഥ്വിരാജ് ഇന്ന് നൂറിലധികം സിനിമകളിൽ അഭിനയിച്ച് മലയാള സിനിമയിലെ പ്ര​ഗത്ഭനായ താരമായി മാറി കഴിഞ്ഞു. പന്ത്രണ്ടോളം തമിഴ് സിനിമകളിലും രണ്ട് തെലുങ്ക് ചിത്രങ്ങളിലും ചില ഹിന്ദി സിനിമകളിലും പൃഥ്വി​രാജ് അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ ചില സിനിമകൾ സിനിമാപ്രേമികൾ നിർബന്ധമായും കണ്ടിരിക്കേണ്ടവയാണ് അവയിൽ ചിലത് പരിചയപ്പെടാം.... 
  By Ranjina Mathew
  | Published: Sunday, October 16, 2022, 22:50 [IST]
  'ഈ സിനിമ നിങ്ങൾ ഒരിക്കലെങ്കിലും കാണണം....'; പൃഥ്വിരാജിന്റെ കണ്ടിരിക്കേണ്ട ചില സിനിമകൾ!
  1/5
  കമൽ സംവിധാനം ചെയ്ത ദേശീയ അവാർഡ് നേടിയ ചിത്രം സെല്ലുലോയിഡ് മലയാള സിനിമയുടെ പിതാവായി കണക്കാക്കപ്പെടുന്ന മലയാള ചലച്ചിത്രകാരൻ ജെ.സി. ഡാനിയേലിന്റെ ജീവിതത്തെക്കുറിച്ചുള്ളതായിരുന്നു. ജെ സി ഡാനിയലിനെ അവതരിപ്പിച്ചതിന് പൃഥ്വിരാജിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിക്കുകയും ചെയ്തിരുന്നു. 
  കമൽ സംവിധാനം ചെയ്ത ദേശീയ അവാർഡ് നേടിയ ചിത്രം സെല്ലുലോയിഡ് മലയാള സിനിമയുടെ പിതാവായി...
  Courtesy: facebook
  'ഈ സിനിമ നിങ്ങൾ ഒരിക്കലെങ്കിലും കാണണം....'; പൃഥ്വിരാജിന്റെ കണ്ടിരിക്കേണ്ട ചില സിനിമകൾ!
  2/5
  ലാൽ ജോസ് സംവിധാനം ചെയ്ത്  വലിയ ഹിറ്റായ സിനിമയായിരുന്നു അയാളും ഞാനും തമ്മിൽ.  2012ൽ പുറത്തിറങ്ങിയ സിനിമ വാണിജ്യപരമായും വിജയകരമായ സിനിമയായിരുന്നു. കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ഇതിലെ അഭിനയത്തിന് പൃഥ്വിരാജിന് ലഭിച്ചിരുന്നു.  തന്റെ ജീവിതത്തിലെ വിവിധ പരീക്ഷണങ്ങളിലൂടെ മെഡിക്കൽ പ്രൊഫഷനെക്കുറിച്ചുള്ള സുപ്രധാന പാഠം പഠിക്കുന്ന ഒരു ഡോക്ടറായാണ് പൃഥ്വിരാജ് അഭിനയിച്ചിരിക്കുന്നത്. 
  ലാൽ ജോസ് സംവിധാനം ചെയ്ത്  വലിയ ഹിറ്റായ സിനിമയായിരുന്നു അയാളും ഞാനും തമ്മിൽ.  2012ൽ...
  Courtesy: facebook
  'ഈ സിനിമ നിങ്ങൾ ഒരിക്കലെങ്കിലും കാണണം....'; പൃഥ്വിരാജിന്റെ കണ്ടിരിക്കേണ്ട ചില സിനിമകൾ!
  3/5
  രഞ്ജിത്ത് ബാലകൃഷ്ണൻ സംവിധാനം ചെയ്ത ആക്ഷേപഹാസ്യ സിനിമയായിരുന്നു ഇന്ത്യൻ റുപ്പി. റിയൽ എസ്റ്റേറ്റ് ബിസിനസ്സിലൂടെ പെട്ടെന്ന് പണം സമ്പാദിക്കാൻ ശ്രമിക്കുന്ന ഒരു ജോലിയില്ലാത്ത യുവാവായിട്ടാണ് പൃഥ്വിരാജ് അഭിനയിച്ചത്.  മികച്ച  ഫീച്ചർ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഈ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.
  രഞ്ജിത്ത് ബാലകൃഷ്ണൻ സംവിധാനം ചെയ്ത ആക്ഷേപഹാസ്യ സിനിമയായിരുന്നു ഇന്ത്യൻ റുപ്പി. റിയൽ...
  Courtesy: facebook
  'ഈ സിനിമ നിങ്ങൾ ഒരിക്കലെങ്കിലും കാണണം....'; പൃഥ്വിരാജിന്റെ കണ്ടിരിക്കേണ്ട ചില സിനിമകൾ!
  4/5
  24ആം വയസിൽ എം.പത്മകുമാർ സംവിധാനം ചെയ്ത രാഷ്ട്രീയ, റൊമാന്റിക്ക് സിനിമയായ വാസ്തവത്തിലൂടെ പൃഥ്വിരാജ് സിനിമാപ്രേമികളെ തന്നെ അത്ഭുതപ്പെടുത്തി.  ചിത്രത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം പൃഥ്വിരാജിന് ലഭിച്ചു. ഈ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായും പൃഥ്വിരാജ് മാറി. ബാലചന്ദ്രൻ അഡിഗ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചത്.
  24ആം വയസിൽ എം.പത്മകുമാർ സംവിധാനം ചെയ്ത രാഷ്ട്രീയ, റൊമാന്റിക്ക് സിനിമയായ വാസ്തവത്തിലൂടെ...
  Courtesy: facebook
  'ഈ സിനിമ നിങ്ങൾ ഒരിക്കലെങ്കിലും കാണണം....'; പൃഥ്വിരാജിന്റെ കണ്ടിരിക്കേണ്ട ചില സിനിമകൾ!
  5/5
  ലാൽ ജോസിന്റെ സംവിധാനത്തിൽ തിയേറ്ററുകളിലെത്തി വമ്പൻ ഹിറ്റായി മാറിയ സിനിമയായിരുന്നു ക്ലാസ്മേറ്റ്സ്. പൃഥ്വിരാജ് എന്ന നടനെ കുറിച്ച് പറയുമ്പോൾ ആരും ക്ലാസ്മേറ്റ്സ് എന്ന സിനിമയും അതിലെ സുകുമാരൻ എന്ന താരത്തിന്റെ കഥാപാത്രവും പരാമർശിക്കപ്പെടാതിരിക്കാറില്ല. നരേൻ, ജയസൂര്യ, കാവ്യാ മാധവൻ, രാധിക, പൃഥ്വിരാജിന്റെ സഹോദരൻ ഇന്ദ്രജിത്ത് എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരുന്നു. 
  ലാൽ ജോസിന്റെ സംവിധാനത്തിൽ തിയേറ്ററുകളിലെത്തി വമ്പൻ ഹിറ്റായി മാറിയ സിനിമയായിരുന്നു...
  Courtesy: facebook
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X