'വലിയ വാ​ഗ്ദാനങ്ങൾ നൽകി വന്ന സിനിമകൾ... പക്ഷെ പ്രേക്ഷകർക്ക് പിടിച്ചില്ല'; 2022ലെ ഫ്ലോപ്പ് തമിഴ് സിനിമകളിൽ ചിലത്!

  ഓരോ മാസവും ഒട്ടനവധി സിനിമകൾ ഇറങ്ങുന്ന  ഇൻഡസ്ട്രിയാണ് തമിഴ്. തമിഴ് സിനിമകൾക്ക് വലിയ ഓഡിയൻസ് കേരളത്തിലുള്ളതുകൊണ്ട് തന്നെ  പ്രമോഷൻ പരിപാടികളടക്കം വളരെ ആഘോഷമായാണ് അണിയറപ്രവർത്തകർ‌ നടത്താറുള്ളത്. വലിയ വാലിയ വാ​​ഗ്ദാനങ്ങളും ഹൈപ്പും നൽകി 2022ൽ റിലീസ് ചെയ്ത തമിഴ് സിനിമകളിൽ ചിലത് വലിയ പരാജയമായിരുന്നു. അത്തരം ചില സിനിമകൾ പരിചയപ്പെടാം...
  By Ranjina Mathew
  | Published: Tuesday, September 20, 2022, 21:38 [IST]
  'വലിയ വാ​ഗ്ദാനങ്ങൾ നൽകി വന്ന സിനിമകൾ... പക്ഷെ പ്രേക്ഷകർക്ക് പിടിച്ചില്ല'; 2022ലെ ഫ്ലോപ്പ് തമിഴ് സിനിമകളിൽ ചിലത്!
  1/6
  എം.മുത്തയ്യയുടെ സംവിധാനത്തിൽ കാർത്തി നായകനായി തിയേറ്ററുകളിലെത്തിയ സിനിമയായിരുന്നു വിരുമൻ. വലിയ തുക മുടക്കി ​ഗ്രാന്റ് പ്രമോഷനടക്കം നൽകിയാണ് സിനിമ തിയേറ്ററിലെത്തിച്ചതെങ്കിലും പതിവ് ​ഗ്രാമ കഥയും പ്രണയവും പ്രമേയമായ സിനിമയെ പ്രേക്ഷകരും കാര്യമായി സ്വീകരിച്ചില്ല. 
  എം.മുത്തയ്യയുടെ സംവിധാനത്തിൽ കാർത്തി നായകനായി തിയേറ്ററുകളിലെത്തിയ സിനിമയായിരുന്നു വിരുമൻ....
  Courtesy: facebook
  'വലിയ വാ​ഗ്ദാനങ്ങൾ നൽകി വന്ന സിനിമകൾ... പക്ഷെ പ്രേക്ഷകർക്ക് പിടിച്ചില്ല'; 2022ലെ ഫ്ലോപ്പ് തമിഴ് സിനിമകളിൽ ചിലത്!
  2/6
  മെയ് മാസം തിയേറ്ററുകളിലെത്തിയ ശിവ കാർത്തികേയൻ സിനിമയായിരുന്നു ഡോൺ. സിബി ചക്രവർത്തി സംവിധാനം ചെയ്ത ചിത്രത്തിലെ പാട്ടുകളെല്ലാം ഹിറ്റായിരുന്നുവെങ്കിലും സിനിമയുടെ പ്രമേയത്തോട് പ്രേക്ഷകർ‌ക്കെല്ലാം എതിർപ്പായിരുന്നു. ഷോർട്ട് ഫിലിമിനുള്ള കഥ വലിച്ച് നീട്ടി സിനിമയാക്കിയെന്നും ചിലർ അഭിപ്രായപ്പെട്ടിരുന്നു. 
  മെയ് മാസം തിയേറ്ററുകളിലെത്തിയ ശിവ കാർത്തികേയൻ സിനിമയായിരുന്നു ഡോൺ. സിബി ചക്രവർത്തി സംവിധാനം...
  Courtesy: facebook
  'വലിയ വാ​ഗ്ദാനങ്ങൾ നൽകി വന്ന സിനിമകൾ... പക്ഷെ പ്രേക്ഷകർക്ക് പിടിച്ചില്ല'; 2022ലെ ഫ്ലോപ്പ് തമിഴ് സിനിമകളിൽ ചിലത്!
  3/6
  അജിത്ത് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിയ ചിത്രമായിരുന്നു വലിമൈ. എച്ച്. വിനോദ് ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. ബോണി കപൂറാണ് ചിത്രത്തിന്റെ നിര്‍മിച്ചത്. വലിമൈ  പാൻ ഇന്ത്യ റിലീസായിട്ട് തന്നെയാണ് എത്തിയത്. സാമ്പത്തീകമായി ലാഭമായിരുന്നുവെങ്കിലും ചിത്രത്തെ ആവറേജ് അനുഭവമെന്നാണ് ഭൂരിപക്ഷം പ്രേക്ഷകരും വിലയിരുത്തിയത്. 
  അജിത്ത് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിയ ചിത്രമായിരുന്നു വലിമൈ. എച്ച്. വിനോദ്...
  Courtesy: facebook
  'വലിയ വാ​ഗ്ദാനങ്ങൾ നൽകി വന്ന സിനിമകൾ... പക്ഷെ പ്രേക്ഷകർക്ക് പിടിച്ചില്ല'; 2022ലെ ഫ്ലോപ്പ് തമിഴ് സിനിമകളിൽ ചിലത്!
  4/6
  ഏപ്രിലിൽ തിയേറ്ററുകളിലെത്തിയ വിജയ് ചിത്രമായിരുന്നു ബീസ്റ്റ്. ഈ വർഷം ഏറ്റവും കൂടുതൽ ഹൈപ്പോടെ പ്രേക്ഷകർ തിയേറ്ററിൽ പോയി കണ്ട സിനിമയായിരുന്നു ബീസ്റ്റ്. സിനിമ കലക്ഷൻ നേടിയെങ്കിലും ഫ്ലോപ്പ് മൂവിയെന്നാണ് ഭൂരിപക്ഷം പ്രേക്ഷകരും സിനിമയെ കുറിച്ച് അഭിപ്രായപ്പെട്ടത്. 
  ഏപ്രിലിൽ തിയേറ്ററുകളിലെത്തിയ വിജയ് ചിത്രമായിരുന്നു ബീസ്റ്റ്. ഈ വർഷം ഏറ്റവും കൂടുതൽ ഹൈപ്പോടെ...
  Courtesy: facebook
  'വലിയ വാ​ഗ്ദാനങ്ങൾ നൽകി വന്ന സിനിമകൾ... പക്ഷെ പ്രേക്ഷകർക്ക് പിടിച്ചില്ല'; 2022ലെ ഫ്ലോപ്പ് തമിഴ് സിനിമകളിൽ ചിലത്!
  5/6
  സൂര്യ-പ്രിയങ്ക മോഹ​ൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി മാർച്ചിൽ റിലീസ് ചെയ്ത സിനിമയായിരുന്നു എതിർക്കും തുനിന്തവൻ. പാണ്ടിരാജ് സംവിധാനം ചെയ്ത സിനിമ വലിയ ഹൈപ്പോടെയാണ് വന്നതെങ്കിലും വലിയ പ്രേക്ഷക സ്വീകാര്യത നേടാൻ ചിത്രത്തിനായില്ല. 
  സൂര്യ-പ്രിയങ്ക മോഹ​ൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി മാർച്ചിൽ റിലീസ് ചെയ്ത സിനിമയായിരുന്നു...
  Courtesy: facebook
  'വലിയ വാ​ഗ്ദാനങ്ങൾ നൽകി വന്ന സിനിമകൾ... പക്ഷെ പ്രേക്ഷകർക്ക് പിടിച്ചില്ല'; 2022ലെ ഫ്ലോപ്പ് തമിഴ് സിനിമകളിൽ ചിലത്!
  6/6
  അജയ് ജ്ഞനമുത്തു സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ വിക്രം സിനിമയായിരുന്നു കോബ്ര. ഒട്ടനവധി ​ഗെറ്റപ്പുകളിൽ വിക്രം പ്രത്യക്ഷപ്പെടുന്ന സിനിമയെന്ന പേരിലും ചിത്രം റിലീസിന് മുമ്പ് പ്രേക്ഷക പ്രീതി നേടിയിരുന്നു. പക്ഷെ നിർഭാ​ഗ്യമെന്നോണം വലിയ സ്വീകാര്യതയോ തിയേറ്ററുകളിലേക്ക് ആളെ കയറ്റാനോ വിക്രത്തിന്റെ കോബ്രയ്ക്കും സാധിച്ചില്ല. 
  അജയ് ജ്ഞനമുത്തു സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ വിക്രം സിനിമയായിരുന്നു കോബ്ര. ഒട്ടനവധി...
  Courtesy: facebook
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X