കോമഡി മാത്രമല്ല, അൽപ്പം സീരിയസ് ആണ്; ചില താരങ്ങളുടെ പ്രത്യേകതകൾ

  കോമഡി വേഷങ്ങളിൽ വൻ സ്വീകാര്യത ലഭിച്ച നടൻമാർ മലയാളത്തിൽ ഏറെയാണ്. സിനിമയിൽ അന്നും ഇന്നും കോമഡി ചെയ്യുന്ന താരങ്ങൾക്ക് ജനപ്രിയത ഉണ്ട്. മലയാളത്തിൽ കോമഡി ചെയ്ത് ഫലിപ്പിക്കുന്ന നടൻമാർ ഏറെയാണ്. ഇവരിൽ ചിലർ എങ്ങനെയാണ് കോമഡി ചെയ്യുന്നതെന്ന് ചിലപ്പോഴെങ്കിലും പ്രേക്ഷകർ ചിന്തിച്ച് പോവും കാരണം ഇവരുടെ അഭിമുഖങ്ങളിൽ അത്രമാത്രം സീരിയസ് ആയിരിക്കും ഇവർ. അത്തരത്തിൽ ശ്രദ്ധ നേടിയ ചില താരങ്ങളെ പരിചയപ്പെടാം

  By Abhinand Chandran
  | Published: Tuesday, October 18, 2022, 19:04 [IST]
  കോമഡി മാത്രമല്ല, അൽപ്പം സീരിയസ് ആണ്; ചില താരങ്ങളുടെ പ്രത്യേകതകൾ
  1/5
  മലയാള സിനിമയിൽ ​ഹാസ്യത്തിന്റെ അവസാന വാക്കായാണ് ജ​ഗതി ശ്രീകുമാർ അറിയപ്പെടുന്നത്. അന്നും ഇന്നും നടനെ വെല്ലുന്ന ഒരു അഭിനേതാവില്ലെന്ന് ആരാധകർ പറയുന്നു. സിനിമയിൽ ചിരിപ്പിക്കുന്ന ജ​ഗതി വ്യക്തി ജീവിതത്തിൽ വളരെ സീരിയസ് ആണ്. മുമ്പ് നൽകിയ അഭിമുഖങ്ങളിൽ ഇക്കാര്യം വ്യക്തമാണ്. തനിക്ക് തന്റേതായ ദുഖങ്ങളുണ്ടെന്നും തമാശ പറഞ്ഞ് നടക്കുന്ന ആളല്ലെന്നും ജ​ഗതി തന്നെ മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്.
  മലയാള സിനിമയിൽ ​ഹാസ്യത്തിന്റെ അവസാന വാക്കായാണ് ജ​ഗതി ശ്രീകുമാർ അറിയപ്പെടുന്നത്. അന്നും...
  കോമഡി മാത്രമല്ല, അൽപ്പം സീരിയസ് ആണ്; ചില താരങ്ങളുടെ പ്രത്യേകതകൾ
  2/5
  പഞ്ചാബി ഹൗസ്, സിഐഡി മൂസ, പറക്കും തളിക തുടങ്ങി ഒട്ടനവധി സിനിമകളിൽ കോമഡി ചെയ്ത് താരമായ വ്യക്തിയാണ് ഹരിശ്രീ അശോകൻ. അഭിമുഖങ്ങളിൽ ഇദ്ദേഹം വളരെ ശാന്തനും മിതഭാഷിയുമാണ്. തമാശ നിറഞ്ഞ കമന്റുകൾ അധികം നടന്റെ അഭിമുഖങ്ങളിൽ പറഞ്ഞ് കേട്ടിട്ടില്ല. ഇപ്പോൾ സിനിമകളിലും സീരിയസ് വേഷമാണ് നടൻ ചെയ്യുന്നത്. 
  പഞ്ചാബി ഹൗസ്, സിഐഡി മൂസ, പറക്കും തളിക തുടങ്ങി ഒട്ടനവധി സിനിമകളിൽ കോമഡി ചെയ്ത് താരമായ...
  കോമഡി മാത്രമല്ല, അൽപ്പം സീരിയസ് ആണ്; ചില താരങ്ങളുടെ പ്രത്യേകതകൾ
  3/5
  ‌കോമഡി വേഷങ്ങളിൽ തകർപ്പൻ പ്രകടനം കാഴ്ച വെച്ച നടൻ ജ​ഗദീഷിന്റെ അഭിമുഖങ്ങൾ ജനപ്രിയമാണ്. അത്രമാത്രം ആഴത്തിൽ കാര്യങ്ങളെ പറ്റി സംസാരിക്കുന്നയാളാണ് ജ​ഗദീഷ്. സിനിമയ്ക്ക് പുറത്ത് അധ്യാപകനും കൂടിയായ ജ​ഗദീഷ് മികച്ച പ്രാസം​ഗികനുമാണ്. അടുത്തിടെയിറങ്ങിയ റോഷാക്ക് എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാ​ഗമായി നടൻ നിരവധി അഭിമുഖങ്ങളിൽ പങ്കെടുത്തിരുന്നു. അതേസമയം സീരിയസ് വേഷങ്ങളിലും ജ​ഗദീഷ് മികവ് പുലർത്തുന്നുണ്ട്.
  ‌കോമഡി വേഷങ്ങളിൽ തകർപ്പൻ പ്രകടനം കാഴ്ച വെച്ച നടൻ ജ​ഗദീഷിന്റെ അഭിമുഖങ്ങൾ ജനപ്രിയമാണ്....
  കോമഡി മാത്രമല്ല, അൽപ്പം സീരിയസ് ആണ്; ചില താരങ്ങളുടെ പ്രത്യേകതകൾ
  4/5
  മിക്ക സിനിമകളിലും കോമഡി വേഷങ്ങളാണ് അജു വർ​ഗീസ് ചെയ്തത്. തട്ടത്തിൻ മറയത്ത്, വടക്കൻ സെൽഫി തുടങ്ങിയ സിനിമകളിൽ രസകരമായ വേഷമാണ് അജു വർ​ഗീസ് ചെയ്തത്. ചില അഭിമുഖങ്ങളിൽ തമാശക്കാരനാണെങ്കിലും അജു വർ​ഗീസ് പൊതുവെ ​ഗൗരവക്കാരനാണെന്നാണ് പ്രേക്ഷകർ പറയുന്നത്. ചില അഭിമുഖങ്ങളിൽ വളരെ ​ഗൗരവത്തോടെയാണ് അജു വർ​ഗീസ് സംസാരിക്കാറുള്ളതും. 
  മിക്ക സിനിമകളിലും കോമഡി വേഷങ്ങളാണ് അജു വർ​ഗീസ് ചെയ്തത്. തട്ടത്തിൻ മറയത്ത്, വടക്കൻ സെൽഫി...
  കോമഡി മാത്രമല്ല, അൽപ്പം സീരിയസ് ആണ്; ചില താരങ്ങളുടെ പ്രത്യേകതകൾ
  5/5
  സ്റ്റേജ് ഷോകളിലൂടെയും ടെലിവിഷൻ ഷോകളിലൂടെയും ശ്രദ്ധിക്കപ്പെട്ട രമേശ് പിഷാരടി ഇന്ന് സിനിമയിലും സജീവമാണ്. കോമഡി ചെയ്യുന്നവർ വെറും ചിരിപ്പിക്കുന്നവർ മാത്രമല്ലെന്ന് വ്യക്തമാക്കി തന്നത് രമേശ് പിഷാരടിയാണെന്നാണ് പ്രേക്ഷകർ പറയുന്നത്. നടന്റെ മിക്ക അഭിമുഖങ്ങളും ജനപ്രിയമാണ്. കോമഡിക്കപ്പുറം ഹൃദ്യമായ സംസാരമാണ് രമേശ് പിഷാരടിക്കെന്ന് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നു. 
  സ്റ്റേജ് ഷോകളിലൂടെയും ടെലിവിഷൻ ഷോകളിലൂടെയും ശ്രദ്ധിക്കപ്പെട്ട രമേശ് പിഷാരടി ഇന്ന്...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X