twitter
    bredcrumb

    തിയ്യറ്റർ ചിരിയുടെ പൂരപ്പറമ്പാക്കിയവർ... മലയാളികളുടെ എക്കാലത്തേയും ചില കോമഡി കഥാപാത്രങ്ങളെ അറിയാം

    By Akhil Mohanan
    | Published: Tuesday, September 6, 2022, 19:31 [IST]
    തമാശകൾ എന്നും ആളുകൾക്ക് പ്രിയപ്പെട്ടതാണ്. അതുകൊണ്ടാണ് തമാശ പടങ്ങൾക്ക് എന്നു കാഴ്ചക്കാർ ഏറുന്നത്. ഒരാളെ തമാശ പറഞ്ഞു ചിരിപ്പിക്കുക എന്നത് വളരെ വലിയ ജോലിയാണ്. സിനിമയിൽ കോമഡിയിലൂടെ ആരാധകരെ ചിരിപ്പിച്ച അനവധി കഥാപാത്രങ്ങൾ മലയാള സിനിമയിൽ വന്നു പോയിട്ടുണ്ട്.
    തിയ്യറ്റർ ചിരിയുടെ പൂരപ്പറമ്പാക്കിയവർ... മലയാളികളുടെ എക്കാലത്തേയും ചില കോമഡി കഥാപാത്രങ്ങളെ അറിയാം
    1/11
    മലയാളികളെ ഇന്നും ചിരിപ്പിക്കുന്ന ഒട്ടനവധി കഥാപാത്രങ്ങൾ ഉണ്ട്. വർഷങ്ങൾക്ക് മുൻപ്. ഇറങ്ങിയിട്ടും ഇന്നും കോമഡി രാജാക്കന്മാരായി നിലനിൽക്കുന്ന കഥാപാത്രങ്ങൾ. ഏതു ജനറേഷനേയും ചിരിപ്പിച്ചു കൊല്ലുന്ന മലയാളത്തിലെ അത്തരം ചില കഥാപാത്രങ്ങളെ കാണാം.
    തിയ്യറ്റർ ചിരിയുടെ പൂരപ്പറമ്പാക്കിയവർ... മലയാളികളുടെ എക്കാലത്തേയും ചില കോമഡി കഥാപാത്രങ്ങളെ അറിയാം
    2/11
    അച്ഛനാണത്രേ അച്ഛൻ, ആ തൂ.... ഈ ഡയലോഗ് മറക്കാൻ മലയിളികൾക്ക് ഒരിക്കലും സാധിക്കില്ല. കോമഡിയുടെ തമ്പുരാൻ സലിം കുമാർ അനശ്വരമാക്കിയ കഥാപാത്രം ആണ് മണവാളൻ. സലിം കുമാർ, കൊച്ചിൻ ഹനീഫ, ജഗതി, ഹരിശ്രീ അശോകൻ എന്നി മലയാളത്തിലെ മികച്ച കൊമേഡിയന്മാർ നിരന്ന സിനിമയിരുന്നു പുലിവാൽ കല്യാണം. ചിത്രത്തിൽ മികച്ചു നിന്നത് മണവാളൻ ആയിരുന്നു. ഇന്ന് ട്രോളിലും മീമിലും സജീവമാണ് മണവാളൻ.
    തിയ്യറ്റർ ചിരിയുടെ പൂരപ്പറമ്പാക്കിയവർ... മലയാളികളുടെ എക്കാലത്തേയും ചില കോമഡി കഥാപാത്രങ്ങളെ അറിയാം
    3/11
    മണവാളനോടൊപ്പം അല്ലെങ്കിൽ അതിനും മുകളിൽ ഫാൻസുള്ള മലയാളത്തിലെ സൂപ്പർ കഥാപാത്രമാണ് ദശമൂലം ദാമു. മമ്മൂട്ടി നായകനായ സിനിമയിരുന്നിട്ടും ഇന്നും ചട്ടമ്പിനാട് കാണാൻ ആളുകൾ നിൽക്കുന്നത് ദാമുവിനെ കാണാൻ ആണ്. അത്രത്തോളം ഫാൻസിനെ സൃഷ്ട്ടിക്കാൻ സുരാജ് വെഞ്ഞാറമൂടിന് ഈ കഥാപാത്രത്തിലൂടെ സാധിച്ചു. ഇന്ന് ദശമൂലം ദാമു എന്ന കഥാപാത്രത്തെ മാത്രം എടുത്ത് സിനിമ ചെയ്യാൻ ഒരുങ്ങുന്നു എന്ന വാർത്ത ആരാധകർക്ക് സന്തോഷം നൽകുന്നതാണ്.
    തിയ്യറ്റർ ചിരിയുടെ പൂരപ്പറമ്പാക്കിയവർ... മലയാളികളുടെ എക്കാലത്തേയും ചില കോമഡി കഥാപാത്രങ്ങളെ അറിയാം
    4/11
    ഹരിശ്രീ അശോകൻ എന്ന നടൻ മലയാള സിനിമയിലെ താമശയുടെ തമ്പുരാൻ തന്നെയാണ്. അനവധി കോമഡി കഥാപാത്രങ്ങൾ ചെയ്ത അദ്ദേഹത്തിന്റെ ബെസ്റ്റ് എന്നു വിളിക്കാവുന്ന ഒന്നാണ് രമണൻ എന്ന കഥാപാത്രം. പഞ്ചാബി ഹൌസ് എന്ന സിനിമയിലെ മലയാളികളെ കോമഡി കൊണ്ട് വേറെ ലെവലിൽ എത്തിച്ച കഥാപാത്രം. മുതലാളിയെ 'ചെറ്റ' എന്നു വിളിക്കുന്ന രമണൻ മലയാളികൾക്ക് പ്രിയപ്പെട്ട കഥാപാത്രമാണ് 
    തിയ്യറ്റർ ചിരിയുടെ പൂരപ്പറമ്പാക്കിയവർ... മലയാളികളുടെ എക്കാലത്തേയും ചില കോമഡി കഥാപാത്രങ്ങളെ അറിയാം
    5/11
    ബോഡി വിത്ത്‌ മാസിൽസ്... ഈ ഡയലോഗിൽ ഉണ്ട് ആൾ, മിസ്റ്റർ പോഞ്ഞിക്കര. വലിയ ശരീരവും കൊച്ചു മനസ്സുമുള്ള മലയാളികളുടെ പ്രിയങ്കരനാണ് പോഞ്ഞിക്കര. കല്യാണരാമൻ എന്ന സിനിമ കോമഡി കൊണ്ട് ആറാട്ട് നടത്തിയെങ്കിലും അതിലെ പോഞ്ഞിക്കര വളരെ സ്പെഷ്യൽ ആണ്. ഇന്നസെന്റ് എന്ന നടൻ പോഞ്ഞിക്കരയെ മികച്ചതാക്കി എന്നു തന്നെ വേണം പറയാൻ.
    തിയ്യറ്റർ ചിരിയുടെ പൂരപ്പറമ്പാക്കിയവർ... മലയാളികളുടെ എക്കാലത്തേയും ചില കോമഡി കഥാപാത്രങ്ങളെ അറിയാം
    6/11
    മേലേപ്പറമ്പിൽ ആൺവീട്ടിലെ ജയകൃഷ്ണൻ ജഗതി എന്ന മലയാളത്തിലെ കോമഡി രാജാവിന്റെ ഒരു മികച്ച കഥാപാത്രം. പഠിപ്പും വിവരവും ഇല്ലാഞ്ഞിട്ടും വേലക്കാരിയിൽ നിന്നും തമിഴ് പഠിക്കാൻ ഒരുങ്ങുന്ന ജയകൃഷ്ണൻ എന്നും മലയാളികളുടെ പ്രിയങ്കരനാണ്. ഓരോ ഇഞ്ചും ജയകൃഷ്ണനായുള്ള ജഗതിയുടെ പ്രകടനം വളരെ മികച്ചതായിരുന്നു.
    തിയ്യറ്റർ ചിരിയുടെ പൂരപ്പറമ്പാക്കിയവർ... മലയാളികളുടെ എക്കാലത്തേയും ചില കോമഡി കഥാപാത്രങ്ങളെ അറിയാം
    7/11
    വീണ്ടും ഇന്നസെന്റ്.... കിട്ടുണ്ണി. കിലുക്കം എന്ന പ്രിയദർശൻ ചിത്രത്തിലെ കിട്ടുണ്ണി എന്ന വേലക്കാരനെ മലയാളികൾ മറക്കില്ല. ലോട്ടറി അടിച്ചു മുതലാളിയെ തെറി പറഞ്ഞു പോകുന്ന ഇന്നസെന്റിന്റെ കഥാപാത്രം ഇപ്പോൾ കാണുമ്പോഴും നമ്മളെ ചിരിപ്പിക്കും.
    തിയ്യറ്റർ ചിരിയുടെ പൂരപ്പറമ്പാക്കിയവർ... മലയാളികളുടെ എക്കാലത്തേയും ചില കോമഡി കഥാപാത്രങ്ങളെ അറിയാം
    8/11
    തന്റെ ഒരൊറ്റ ഡയലോഗിൽ ഒരു സിനിമയെ വേറെ ലെവലിൽ എത്തിച്ച നടൻ ആണ് കുതിരവട്ടം പപ്പു. അദ്ദേഹത്തിന്റെ വെള്ളാനകളുടെ നാട് എന്ന സിനിമയിലെ ചെറിയ വേഷം വളരെ മികച്ചതായിരുന്നു. ഇന്നും റിപീറ്റ് അടിച്ചു കാണുന്ന സിനിമയിലെ പപ്പുവിന്റെ വേഷവും 'താമരശ്ശേരി ചുരം' ഡയലോഗും മലയാളിക്ക് പ്രിയപ്പെട്ടതാണ്.
    തിയ്യറ്റർ ചിരിയുടെ പൂരപ്പറമ്പാക്കിയവർ... മലയാളികളുടെ എക്കാലത്തേയും ചില കോമഡി കഥാപാത്രങ്ങളെ അറിയാം
    9/11
    ഗൾഫിലേക്ക് പോകാൻ ഉരുവുമായി വന്നു മലയാളികളെ കീഴടക്കിയ ഗഫൂർ കാ ദോസ്ത്. മമ്മുക്കോയ അനശ്വരമാക്കിയ നാടോടിക്കാറ്റിലെ സൂപ്പർ കഥാപാത്രം. ഇന്നും മലയാളികൾ കാണുന്ന സിനിമയാണ് ദാസന്റെയും വിജയന്റേയും കഥ. സത്യൻ അന്തിക്കാട് അണിയിച്ചൊരുക്കിയ സൂപ്പർ ഹിറ്റ് സിനിമയിലെ ഗഫൂർ എന്ന കഥാപാത്രം കോമഡിയുടെ സൂപ്പർ ലെവൽ ആയിരുന്നു.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X