മമ്മൂട്ടിക്ക് ശ്രീനിവാസൻ, ഷാഹിദ് കപൂറിന് ദിലീപ്; മറ്റു താരങ്ങൾക്ക് വേണ്ടി ഡബ്ബ് ചെയ്ത നടന്മാരെ അറിയാം

  സിനിമയുടെ പ്രധാന ഘടകങ്ങളിൽ ഒന്നാണ് ഡബ്ബിങ്. ഇന്ന് സിങ്ക് സൗണ്ടും മറ്റും സജീവമാകുന്നുണ്ടെങ്കിലും സ്റ്റുഡിയോ ഡബ്ബിങ് മിക്ക ചിത്രങ്ങളിലും നടക്കുന്നുണ്ട്. സാങ്കേതിക വിദ്യ മെച്ചപ്പെട്ടത് കൊണ്ട് തന്നെ പണ്ടത്തെ അത്രയും ബുദ്ധിമുട്ടില്ലാത്ത ഒന്നായി ഡബ്ബിങ് മാറിയിട്ടുണ്ട്. പണ്ടൊക്കെ പല നടന്മാർക്കും നായികമാർക്കും ശബ്ദം നൽകിയിരുന്നത് ഡബ്ബിങ് ആർട്ടിസ്റ്റുകളായിരുന്നു. ഒരു കാലം കഴിഞ്ഞപ്പോൾ അതിൽ ഏറെ കുറെ വലിയ മാറ്റങ്ങൾ വന്നിരുന്നു. എന്നാൽ ചില സന്ദർഭങ്ങളിൽ ചില താരങ്ങൾക്ക് വേണ്ടി മറ്റുള്ളവർ ഡബ്ബ് ചെയ്യേണ്ടി വന്നിട്ടുണ്ട്. ഇടയ്ക്ക് താരങ്ങൾ തന്നെ ഇത് ചെയ്തിട്ടുണ്ട്. ഒരു സിനിമയുടെ ചിത്രീകരണം പൂർത്തിയായ ശേഷം ആ താരം മരിക്കുകയോ അല്ലെങ്കിൽ ഒരു ചെറിയ രംഗം മാത്രമോ ആകുമ്പോഴാണ് പൊതുവെ താരങ്ങൾ ഡബ്ബിങ് ചുമതല ഏറ്റെടുക്കുക. അങ്ങനെ താരങ്ങൾക്കായി ഡബ്ബ് ചെയ്തിട്ടുള്ള മറ്റു താരങ്ങൾ ഇവരാണ്..
  By Rahimeen Kb
  | Published: Monday, September 12, 2022, 16:41 [IST]
  മമ്മൂട്ടിക്ക് ശ്രീനിവാസൻ, ഷാഹിദ് കപൂറിന് ദിലീപ്; മറ്റു താരങ്ങൾക്ക് വേണ്ടി ഡബ്ബ് ചെയ്ത നടന്മാരെ അറിയാം
  1/15
  മമ്മൂട്ടിയുടെ ആദ്യകാല സിനിമകളിൽ മമ്മൂട്ടിക്ക് പകരം മറ്റുളവരാണ് താരത്തിന് വേണ്ടി ഡബ്ബ് ചെയ്തിരുന്നത്. മമ്മൂട്ടിയുടെ ശബ്ദത്തിൽ പോരായ്മയുണ്ടെന്ന് ചൂണ്ടിക്കാട്ടി കൊണ്ടായിരുന്നു ഇത്. അതുകൊണ്ട് തന്നെ 1982 ൽ പുറത്തിറങ്ങിയ വിധിച്ചതും കൊതിച്ചതും എന്ന ചിത്രത്തിൽ മമ്മൂട്ടിക്ക് ശബ്ദം നൽകിയത് ശ്രീനിവാസൻ ആയിരുന്നു.
  മമ്മൂട്ടിയുടെ ആദ്യകാല സിനിമകളിൽ മമ്മൂട്ടിക്ക് പകരം മറ്റുളവരാണ് താരത്തിന് വേണ്ടി ഡബ്ബ്...
  മമ്മൂട്ടിക്ക് ശ്രീനിവാസൻ, ഷാഹിദ് കപൂറിന് ദിലീപ്; മറ്റു താരങ്ങൾക്ക് വേണ്ടി ഡബ്ബ് ചെയ്ത നടന്മാരെ അറിയാം
  2/15
  മലയാളത്തിന്റെ ആദ്യകാല സൂപ്പർ താരങ്ങളിൽ ഒരാളായ ജയന്റെ അവസാന ചിത്രമായ കോളിളക്കം പുറത്തിറങ്ങിയത് അദ്ദേഹത്തിന്റെ മരണത്തിന് ശേഷമായിരുന്നു. സിനിമയുടെ ചിത്രീകരണ സമയത്തുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ ആണ് ജയൻ കൊല്ലപ്പെടുന്നത്. ചിത്രത്തിൽ ജയന്റെ മുഴുവൻ ഭാഗവും ശബ്ദം നൽകി ഡബ്ബ് ചെയ്തത് ആലപ്പി അഷറഫ് ആയിരുന്നു.
  മലയാളത്തിന്റെ ആദ്യകാല സൂപ്പർ താരങ്ങളിൽ ഒരാളായ ജയന്റെ അവസാന ചിത്രമായ കോളിളക്കം...
  മമ്മൂട്ടിക്ക് ശ്രീനിവാസൻ, ഷാഹിദ് കപൂറിന് ദിലീപ്; മറ്റു താരങ്ങൾക്ക് വേണ്ടി ഡബ്ബ് ചെയ്ത നടന്മാരെ അറിയാം
  3/15
  തമിഴിലിലെ സൂപ്പർ ഹിറ്റ് ചിത്രമായ എന്തിരനിൽ കൊച്ചിൻ ഹനീഫ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. രജനികാന്ത് നായകനായി വരുന്ന ചിത്രത്തിൽ പൊലീസ് കഥാപാത്രത്തെ അവതരിപ്പിച്ച ഹനീഫ ഷൂട്ടിങ്ങിന് ശേഷം മരണപ്പെട്ടിരുന്നു. തുടർന്ന് കോട്ടയം നസീറാണ് കൊച്ചിൻ ഹനീഫയ്ക്ക് ശബ്ദം നൽകിയത്. താളമേളം എന്ന ചിത്രത്തിൽ ജഗതിക്ക് വേണ്ടിയും കോട്ടയം നസീർ ശബ്ദം നൽകിയിട്ടുണ്ട്. നരേന്ദ്ര പ്രസാദിന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന് വേണ്ടിയും നസീർ ഡബ്ബ് ചെയ്തിട്ടുണ്ട്.
  തമിഴിലിലെ സൂപ്പർ ഹിറ്റ് ചിത്രമായ എന്തിരനിൽ കൊച്ചിൻ ഹനീഫ ഒരു കഥാപാത്രത്തെ...
  മമ്മൂട്ടിക്ക് ശ്രീനിവാസൻ, ഷാഹിദ് കപൂറിന് ദിലീപ്; മറ്റു താരങ്ങൾക്ക് വേണ്ടി ഡബ്ബ് ചെയ്ത നടന്മാരെ അറിയാം
  4/15
  കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത് 1990 ൽ പുറത്തിറങ്ങിയ സിനിമ ആയിരുന്നു കടത്തനാടൻ അമ്പാടി. മോഹൻലാലും പ്രേം നാസിറും പ്രധാന കഥാപാത്രങ്ങളായ ചിത്രത്തിന്റെ ഡബ്ബിങ് നടക്കുന്നത് പ്രേം നസീറിന്റെ മരണത്തിന് ശേഷമായിരുന്നു. തുടർന്ന് ഷമ്മി തിലകനാണ് കഥാപാത്രത്തിന് ശബ്‌ദം നൽകിയത്.
  കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത് 1990 ൽ പുറത്തിറങ്ങിയ സിനിമ ആയിരുന്നു കടത്തനാടൻ അമ്പാടി. മോഹൻലാലും...
  മമ്മൂട്ടിക്ക് ശ്രീനിവാസൻ, ഷാഹിദ് കപൂറിന് ദിലീപ്; മറ്റു താരങ്ങൾക്ക് വേണ്ടി ഡബ്ബ് ചെയ്ത നടന്മാരെ അറിയാം
  5/15
  വിയറ്റ്നാം കോളനിയിലെ റാവുത്തർ എന്ന വില്ലനെ മലയാളികൾ ആരും തന്നെ അങ്ങനെ മറക്കാൻ ഇടയിൽ. സിദ്ധിഖ് ലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ സൂപ്പർ ഹിറ്റ് ചിത്രത്തിൽ നായകൻ മോഹൻലാൽ കഴിഞ്ഞാൽ ഏറ്റവും ജനശ്രദ്ധ കിട്ടിയ താരമായിരുന്നു വിജയ് രംഗരാജു. അദ്ദേഹത്തിന്റെ റാവുത്തറിന് ശബ്ദം നൽകിയത് എൻ എഫ് വർഗീസ് ആയിരുന്നു.
  വിയറ്റ്നാം കോളനിയിലെ റാവുത്തർ എന്ന വില്ലനെ മലയാളികൾ ആരും തന്നെ അങ്ങനെ മറക്കാൻ ഇടയിൽ. സിദ്ധിഖ്...
  മമ്മൂട്ടിക്ക് ശ്രീനിവാസൻ, ഷാഹിദ് കപൂറിന് ദിലീപ്; മറ്റു താരങ്ങൾക്ക് വേണ്ടി ഡബ്ബ് ചെയ്ത നടന്മാരെ അറിയാം
  6/15
  1991 ൽ പുറത്തിറങ്ങിയ കനൽ കാറ്റ് എന്ന ജയറാം ചിത്രത്തിൽ ജയറാം കീരിക്കാടൻ ജോസ് അവതരിപ്പിച്ച കഥാപാത്രത്തിനും ശബ്ദം നൽകിയിരുന്നു. ഇരുവരും ഒരുമിച്ചു വരുന്ന രംഗം ആയിരുന്നിട്ട് പോലും ശബ്‌ദം മനസിലാകാത്ത വിധത്തിൽ ആണ് ജയറാം അത് ചെയ്തിരിക്കുന്നത്. 1991 ൽ കൺകെട്ട് എന്ന ചിത്രത്തിൽ ലാലു അലക്സിനും ജയറാം ഇതുപോലെ ശബ്‌ദം നൽകിയിട്ടുണ്ട്.
  1991 ൽ പുറത്തിറങ്ങിയ കനൽ കാറ്റ് എന്ന ജയറാം ചിത്രത്തിൽ ജയറാം കീരിക്കാടൻ ജോസ് അവതരിപ്പിച്ച...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X