'ആതിരപ്പള്ളി വെള്ളച്ചാട്ടം വേറെ ലെവലല്ലേ....'; ആതിരപ്പള്ളിയിൽ ഷൂട്ട് ചെയ്ത ഹിറ്റ് ​ഗാനങ്ങൾ!

  കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് ആതിരപ്പിള്ളി. സഞ്ചാരിയുടെ മനം കുളിർപ്പിക്കുന്ന സാന്നിധ്യമാണ് ആതിരപ്പിള്ളി. തൃശൂർ നഗരത്തിൽ നിന്നും 63 കിലോമീറ്റർ അകലെയുള്ള ആതിരപ്പിള്ളി പശ്ചിമ ഘട്ട മലനിരകളിൽ നിന്നും ഒഴുകിയെത്തുന്ന ചാലക്കുടി പുഴയുടെ ഭാഗമാണ്. ഷോളയാർ വനമേഖലയുടെ കവാടമാണ് ആതിരപ്പിള്ളി. ആതിരപ്പള്ളി നിരവധി സിനിമകളുടെ ലൊക്കേഷനായിട്ടുണ്ട്. സംവിധായകൻ മണിരത്നത്തിന്റെ ഫേവറേറ്റ് ഷൂട്ടിങ് സ്പോട്ട് കൂടിയാണ് ആതിരപ്പള്ളി. ആതിരപ്പള്ളിയിൽ‍ ചിത്രീകരിച്ച ഇന്ത്യൻ സിനിമയിലെ ‌‍ചില ഹിറ്റ് ​ഗാനങ്ങൾ പരിചയപ്പെടാം.....
  By Ranjina Mathew
  | Published: Monday, September 12, 2022, 09:36 [IST]
  'ആതിരപ്പള്ളി വെള്ളച്ചാട്ടം വേറെ ലെവലല്ലേ....'; ആതിരപ്പള്ളിയിൽ ഷൂട്ട് ചെയ്ത ഹിറ്റ് ​ഗാനങ്ങൾ!
  1/8
  എൻ.ലിങ്കു സ്വാമി സംവിധാനം ചെയ്ത് 2010ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം പയ്യയിലെ അടടാ മഴട എന്ന ഡ്യൂയറ്റ് ചിത്രീകരിച്ചിരിക്കുന്നതും ആതിരപ്പള്ളിയിലാണ്. തമന്നയും കാർത്തിയുമാണ് ​ഗാനരം​ഗത്തിൽ അഭിനയിച്ചിരിക്കുന്നത്. ഇപ്പോഴും യൂത്തിന് പ്രിയപ്പെട്ട റൊമാന്റിക് ​​ഗാനമാണിത്. 
  എൻ.ലിങ്കു സ്വാമി സംവിധാനം ചെയ്ത് 2010ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം പയ്യയിലെ അടടാ മഴട എന്ന...
  Courtesy: youtube
  'ആതിരപ്പള്ളി വെള്ളച്ചാട്ടം വേറെ ലെവലല്ലേ....'; ആതിരപ്പള്ളിയിൽ ഷൂട്ട് ചെയ്ത ഹിറ്റ് ​ഗാനങ്ങൾ!
  2/8
  2006ൽ റിലീസ് ചെയ്ത അല്ലു അർജുൻ‍-ജെനീലിയ സിനിമയിലെ ഹാപ്പിയിലെ ഈ നിമിഷം എന്ന ​ഗാനത്തിലെ ചില ​ഗാനരം​ഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് ആതിരപ്പള്ളിയിലാണ്. എ.കരുണാകരൻ സംവിധാനം ചെയ്ത സിനിമ ഏക്കാലത്തെയും അല്ലു അർജുന്റെ വിജയ ചിത്രങ്ങളിൽ ഒന്നാണ്. 
  2006ൽ റിലീസ് ചെയ്ത അല്ലു അർജുൻ‍-ജെനീലിയ സിനിമയിലെ ഹാപ്പിയിലെ ഈ നിമിഷം എന്ന ​ഗാനത്തിലെ ചില...
  Courtesy: youtube
  'ആതിരപ്പള്ളി വെള്ളച്ചാട്ടം വേറെ ലെവലല്ലേ....'; ആതിരപ്പള്ളിയിൽ ഷൂട്ട് ചെയ്ത ഹിറ്റ് ​ഗാനങ്ങൾ!
  3/8
  ശങ്കറിന്റെ സംവിധാനത്തിൽ 1999ൽ തിയേറ്ററുകളിലെത്തിയ അർജുൻ-മനീഷ കൊയ്രാള സിനിമ മുതൽവവനിലെ കുരുക്കു സിരുത്തവളെ എന്ന ​ഗാനത്തിലെ ചില ഭാ​ഗങ്ങൾ ആതിരപ്പള്ളിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. വളരെ പോപ്പുലറായ പാട്ടുകളിൽ ഒന്നാണിത്. 
  ശങ്കറിന്റെ സംവിധാനത്തിൽ 1999ൽ തിയേറ്ററുകളിലെത്തിയ അർജുൻ-മനീഷ കൊയ്രാള സിനിമ മുതൽവവനിലെ...
  Courtesy: youtube
  'ആതിരപ്പള്ളി വെള്ളച്ചാട്ടം വേറെ ലെവലല്ലേ....'; ആതിരപ്പള്ളിയിൽ ഷൂട്ട് ചെയ്ത ഹിറ്റ് ​ഗാനങ്ങൾ!
  4/8
  മണിരത്നത്തിന്റെ സംവിധാനത്തിൽ 1998ൽ പുറത്തിറങ്ങിയ പ്രണയ ചിത്രമാണ് ദിൽ സെ. ചിത്രത്തിലെ ജിയാ ജലേ... എന്ന ​ഗാനം ചിത്രീകരിച്ചിരിക്കുന്നതും ആതിരപ്പള്ളിയിലാണ്. ഷാരൂഖ് ഖാനും പ്രീതി സിന്റയുമാണ് ​ഗാനരം​ഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. മലയാളികൾക്ക് പ്രിയപ്പെട്ട ബോളിവുഡ് സിനിമാ ​ഗാനങ്ങളിൽ ഒന്നാണിത്. 
  മണിരത്നത്തിന്റെ സംവിധാനത്തിൽ 1998ൽ പുറത്തിറങ്ങിയ പ്രണയ ചിത്രമാണ് ദിൽ സെ. ചിത്രത്തിലെ ജിയാ ജലേ......
  Courtesy: youtube
  'ആതിരപ്പള്ളി വെള്ളച്ചാട്ടം വേറെ ലെവലല്ലേ....'; ആതിരപ്പള്ളിയിൽ ഷൂട്ട് ചെയ്ത ഹിറ്റ് ​ഗാനങ്ങൾ!
  5/8
  2010ൽ പുറത്തിറങ്ങിയ മണിരത്നം സിനിമ രാവണനിലെ ഉസിരേ പോ​ഗുതെ എന്ന ​ഗാനം ചിത്രീകരിച്ചിരിക്കുന്നത് ആതിരപ്പള്ളിയിലാണ്. വിക്രവും ഐശ്വര്യ റായിയുമാണ് ​ഗാനതരം​ഗത്തിൽ‍ അഭിനയിച്ചിരിക്കുന്നത്. കാർത്തിക്ക് പാടിയ ​ഗാനത്തിന് സം​ഗീതം നൽകിയത് എ.ആർ റഹ്മാനാണ്. എക്കാലത്തേയും വിക്രത്തിന്റെ ഹിറ്റ് ചിത്രങ്ങളിൽ‍ ഒന്നാണ് ഇത്. 
  2010ൽ പുറത്തിറങ്ങിയ മണിരത്നം സിനിമ രാവണനിലെ ഉസിരേ പോ​ഗുതെ എന്ന ​ഗാനം ചിത്രീകരിച്ചിരിക്കുന്നത്...
  Courtesy: youtube
  'ആതിരപ്പള്ളി വെള്ളച്ചാട്ടം വേറെ ലെവലല്ലേ....'; ആതിരപ്പള്ളിയിൽ ഷൂട്ട് ചെയ്ത ഹിറ്റ് ​ഗാനങ്ങൾ!
  6/8
  മണിരത്നം സംവിധാനം ചെയ്ത ​അഭിഷേക് ബച്ചൻ‍, ഐശ്വര്യ റായ് സിനിമ ​ഗുരുവിലെ നന്നാരേ... എന്ന് തുടങ്ങുന്ന ​ഗാനത്തിലെ പ്രസക്ത ഭാ​ഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് ആതിരപ്പള്ളി വെള്ളച്ചാട്ടത്തിലാണ്. ഏറ്റവും പോപ്പുലറായ ശ്രേയ ​ഘോഷാൽ ​ഗാനം കൂടിയാണ് ഇത്. ഈ ​ഗാനത്തിന് നൃത്തം ചെയ്യാത്തവർ കുറവാണ്. 
  മണിരത്നം സംവിധാനം ചെയ്ത ​അഭിഷേക് ബച്ചൻ‍, ഐശ്വര്യ റായ് സിനിമ ​ഗുരുവിലെ നന്നാരേ... എന്ന്...
  Courtesy: youtube
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X