ഇതൊക്കെ നടന്നിരുന്നെങ്കിൽ!, ദിലീപിന്റെ ഉപേക്ഷിക്കപ്പെട്ട സിനിമകൾ ഇവയാണ്

  മിമിക്രിയിൽ നിന്ന് ഒന്നുമല്ലാതെ എത്തി മലയാള സിനിമയിൽ തന്റേതായ ഒരു സാമ്രാജ്യം കെട്ടിപ്പടുത്ത നടനാണ് ദിലീപ്. അക്കാലത്ത് ഒരു നടന് വേണമെന്ന് കല്പിച്ചിരുന്ന സൗന്ദര്യമോ ശരീരമോ ഒന്നുമില്ലാതെയാണ് ദിലീപ് കരിയർ ആരംഭിച്ചത്. നായകനായും വില്ലനായും സഹനടനായും എല്ലാം മലയാള സിനിമയിൽ താരം തിളങ്ങിയിട്ടുണ്ട്. മലയാളത്തിന്റെ ജനപ്രിയ നായകൻ എന്ന് പേരെടുത്ത താരത്തിന്റെ നിരവധി ചിത്രങ്ങൾ ഇന്നും പ്രേക്ഷകർ ഹൃദയത്തോട് ചേർക്കുന്നവയാണ്. എന്നാൽ കരിയറിൽ ചില സിനിമകൾ പ്രഖ്യാപനത്തിന് ശേഷം ദിലീപ് ഉപേക്ഷിച്ചിട്ടുണ്ട്. ആ ചിത്രങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.
  By Rahimeen Kb
  | Published: Thursday, September 8, 2022, 13:55 [IST]
  ഇതൊക്കെ നടന്നിരുന്നെങ്കിൽ!, ദിലീപിന്റെ ഉപേക്ഷിക്കപ്പെട്ട സിനിമകൾ ഇവയാണ്
  1/5
  സത്യസായ് ബാബയുടെ ജീവിത കഥപറയുന്ന ചിത്രമായി പ്രഖ്യാപിക്കപ്പെട്ട തെലുങ്ക് ചിത്രമായ ബാബ സത്യസായ് ആണ് ദിലീപിന്റെ ഉപേക്ഷിക്കപ്പെട്ട ഒരു ചിത്രം. തെലുങ്കിലെ മുൻനിര സംവിധായകരിൽ ഒരാളായ കോടി രാമകൃഷ്ണൻ സംവിധാനം ചെയ്യാൻ ഇരുന്ന ഈ ചിത്രം 2012 ൽ ആണ് പ്രഖ്യാപിച്ചത്. ഒരു ബിഗ് ബജറ്റ് ചിത്രമായാണ് ഇത് പ്ലാൻ ചെയ്തിരുന്നത്. അനുഷ്‍ക ഷെട്ടിയാണ് ചിത്രത്തിൽ നായികാ ആകേണ്ടിയിരുന്നത്. ചിത്രത്തിലെ ദിലീപിന്റെ ലുക്ക് ഒക്കെ വലിയ രീതിയിൽ ചർച്ചയായിരുന്നു. എന്നാൽ ചിത്രം നീണ്ടു പോവുകയും, ദിലീപ് കേസിൽ പെട്ടതോടെ മറ്റൊരാളെ നായകനാക്കി സിനിമ വീണ്ടും പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ സംവിധായകന്റെ മരണത്തോടെ സിനിമ നടക്കാതെ പോവുകയായിരുന്നു.
  സത്യസായ് ബാബയുടെ ജീവിത കഥപറയുന്ന ചിത്രമായി പ്രഖ്യാപിക്കപ്പെട്ട തെലുങ്ക് ചിത്രമായ ബാബ...
  ഇതൊക്കെ നടന്നിരുന്നെങ്കിൽ!, ദിലീപിന്റെ ഉപേക്ഷിക്കപ്പെട്ട സിനിമകൾ ഇവയാണ്
  2/5
  2004 ൽ പുലിവാൽ കല്യാണം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ദിലീപിനെ നായകനാക്കി ഷാഫി സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു ഛോട്ടാ ദാദ. ഒരുപക്ഷെ നടന്നിരുന്നെങ്കിൽ മറ്റൊരു ബ്ലോക്ക്ബസ്റ്റർ കോമഡി ഹിറ്റ് ആയേനെ എന്ന് ആരാധകർ പ്രതീക്ഷിക്കുന്ന ചിത്രമാണിത്. ഉദയ്കൃഷ്ണ സിബി കെ തോമസ് ആയിരുന്നു ചിത്രത്തിന്റെ തിരക്കഥ. ചിത്രത്തിന്റെ പോസ്റ്റർ ഉൾപ്പെടെ പുറത്തിവന്നിരുന്നു. എന്നാൽ പിന്നീട് ചിത്രം നടക്കാതെ പോയി.
  2004 ൽ പുലിവാൽ കല്യാണം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ദിലീപിനെ നായകനാക്കി ഷാഫി സംവിധാനം...
  ഇതൊക്കെ നടന്നിരുന്നെങ്കിൽ!, ദിലീപിന്റെ ഉപേക്ഷിക്കപ്പെട്ട സിനിമകൾ ഇവയാണ്
  3/5
  ദിലീപിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് സദ്ദാം ശിവൻ. വ്യാസൻ എടവനക്കാട് തിരക്കഥ എഴുതിയ ചിത്രത്തിന്റെ നിർമാതാക്കൾ  ഉദയ്കൃഷ്ണ സിബി കെ തോമസ് ആയിരുന്നു. ഹൻസികയെ ആണ് ചിത്രത്തിൽ ദിലീപിന്റെ നായികയായി പ്രഖ്യാപിച്ചിരുന്നത്. ഡബിൾ റോളിലാണ് ദിലീപ് ചിത്രത്തിൽ അഭിനയിക്കേണ്ടിയിരുന്നത്. എന്നാൽ ഈ ചിത്രം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.
  ദിലീപിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് സദ്ദാം ശിവൻ. വ്യാസൻ എടവനക്കാട്...
  ഇതൊക്കെ നടന്നിരുന്നെങ്കിൽ!, ദിലീപിന്റെ ഉപേക്ഷിക്കപ്പെട്ട സിനിമകൾ ഇവയാണ്
  4/5
  സംവിധായകൻ ബാലചന്ദ്രകുമാർ ദിലീപിനെ വച്ച് ചെയ്യാനിരുന്ന ചിത്രമായിരുന്നു പിക്‌പോക്കറ്റ്. റാഫി തിരക്കഥ ഒരുക്കിയ ചിത്രത്തിൽ ഒരു ബോളിവുഡ് താരമാണ് വില്ലനാകാൻ ഇരുന്നത്. നാദിർഷയായിരുന്നു ചിത്രത്തിന്റെ മ്യൂസിക് ഡയറക്ടർ. ഒരു ബിഗ് ബജറ്റ് ചിത്രമായിട്ടായിരുന്നു ഇത് പ്ലാൻ ചെയ്തത് എന്നാൽ ചിത്രം നടക്കാതെ പോകുകയായിരുന്നു. ഇപ്പോൾ നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ ആരോപണങ്ങളുമായി രംഗത്ത് എത്തിയതും സംവിധായകൻ ബാലചന്ദ്രകുമാറാണ്.
  സംവിധായകൻ ബാലചന്ദ്രകുമാർ ദിലീപിനെ വച്ച് ചെയ്യാനിരുന്ന ചിത്രമായിരുന്നു പിക്‌പോക്കറ്റ്. റാഫി...
  ഇതൊക്കെ നടന്നിരുന്നെങ്കിൽ!, ദിലീപിന്റെ ഉപേക്ഷിക്കപ്പെട്ട സിനിമകൾ ഇവയാണ്
  5/5
  ദിലീപ് മഞ്ജു വാര്യർ എന്നിവരെ നായികാ നായകന്മാരാക്കി സംവിധായകൻ ത്വാഹ സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു കോകിലം. വിൽസൺ സംഗീതം ചെയ്ത ചിത്രത്തിലെ ഗാനങ്ങൾ പുറത്തിറങ്ങിയെങ്കിലും ചിത്രം പുറത്തിറങ്ങിയില്ല.
  ദിലീപ് മഞ്ജു വാര്യർ എന്നിവരെ നായികാ നായകന്മാരാക്കി സംവിധായകൻ ത്വാഹ സംവിധാനം ചെയ്യാനിരുന്ന...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X