twitter
    bredcrumb

    സുപ്പർ ക്രിമിനൽ ജോർജ് കുട്ടി വീണ്ടും... മകളായി എസ്തർ ഉണ്ടാകുമോ? സോഷ്യൽ മീഡിയയിൽ ആരാധകരുടെ ചർച്ച

    By Akhil Mohanan
    | Published: Monday, August 29, 2022, 16:13 [IST]
    മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ആയിരുന്നു ദൃശ്യം. ജീത്തു ജോസഫ് സംവിധാനത്തിൽ മോഹൻലാൽ നായകനായ ത്രില്ലർ സിനിമ തീയേറ്ററിൽ ഉൽസവം തന്നെയാണ് സൃഷ്ടിച്ചത്. അതുവരെ ഉള്ള ബോക്സ് ഓഫീസ് കളക്ഷനെ അട്ടിമറിച്ച സിനിമയുടെ രണ്ടാം ഭാഗം ഒടിടിയിലാണ് ഇറങ്ങിയത്. ഇപ്പോൾ സൗത്തിലെ വലിയ വാർത്ത ദൃശ്യം 3 ആണ്.
    സുപ്പർ ക്രിമിനൽ ജോർജ് കുട്ടി വീണ്ടും... മകളായി എസ്തർ ഉണ്ടാകുമോ? സോഷ്യൽ മീഡിയയിൽ ആരാധകരുടെ ചർച്ച
    1/8
    ഓണം സ്പെഷ്യൽ ലുക്കിൽ തകർപ്പൻ സ്റ്റൈലിൽ നടി എസ്തർ അനിൽ. ഏതു ലുക്കിൽ വന്നാലും സോഷ്യൽ മീഡിയയിൽ ആരാധകരുടെ ചർച്ച ദൃശ്യം 3 ആണ്. ജോർജ് കുട്ടി തിരിച്ചു വരുമ്പോൾ മകളായി എസ്തർ ഉണ്ടാകുമോ എന്നാണ് ചോദ്യം?.
    സുപ്പർ ക്രിമിനൽ ജോർജ് കുട്ടി വീണ്ടും... മകളായി എസ്തർ ഉണ്ടാകുമോ? സോഷ്യൽ മീഡിയയിൽ ആരാധകരുടെ ചർച്ച
    2/8
    ജീത്തു ജോസഫ് അണിയിച്ചൊരുക്കിയ വളരെ മികച്ച ക്രൈം ത്രില്ലർ ആയിരുന്നു ദൃശ്യം. ജോർജ് കുട്ടിയും കുടുംബവും കൊലപാതകത്തിൽ എത്തുന്നതും അതിൽ നിന്നുള്ള അവരുടെ രക്ഷപ്പെടലുമാണ് ചിത്രം കാണിച്ചിരുന്നത്. മോഹൻലാൽ ജോർജ് കുട്ടി ആയപ്പോൾ ഭാര്യയായി മീനയും മക്കളായി അൻസിബ ഹസനും എസ്തറുമാണ് അഭിനയിച്ചത്.
    സുപ്പർ ക്രിമിനൽ ജോർജ് കുട്ടി വീണ്ടും... മകളായി എസ്തർ ഉണ്ടാകുമോ? സോഷ്യൽ മീഡിയയിൽ ആരാധകരുടെ ചർച്ച
    3/8
    ചിത്രത്തിന്റെ രണ്ടാം ഭാഗം ഒടിടിയിൽ ആണ് റിലീസ് ചെയ്തത്. ആരാധകരെ ഞെട്ടിച്ച ക്ലൈമാക്സ് തന്നെയായിരുന്നു ജീത്തു ജോസഫ് ചിത്രത്തിലൂടെ സമ്മാനിച്ചത്. ഒന്നാം ഭാഗത്തിന്റെ മുകളിൽ നിന്ന രണ്ടാം ഭാഗം ആയിരുന്നു ദൃശ്യം 2.  ഇപ്പോൾ മൂന്നാം ഭാഗം വരുന്നു എന്നത് പ്രതീക്ഷ വാനോളം ഉയർത്തുന്ന കാര്യമാണ്.
    സുപ്പർ ക്രിമിനൽ ജോർജ് കുട്ടി വീണ്ടും... മകളായി എസ്തർ ഉണ്ടാകുമോ? സോഷ്യൽ മീഡിയയിൽ ആരാധകരുടെ ചർച്ച
    4/8
    നിർമതാവ് ആന്റണി പെരുമ്പാവൂർ ആണ് ദൃശ്യം 3 ഉണ്ടെന്നു പറഞ്ഞത്. അതിനു ശേഷം ആരാധകർ സോഷ്യൽ മീഡിയയിൽ അനവധി തിയറികളും ചർച്ചകളുമായി സജീവമാണ്. അതിൽ ഒന്നാണ് നടി എസ്തർ ചിത്രത്തിൽ ഉണ്ടാകുമോ എന്നത്.
    സുപ്പർ ക്രിമിനൽ ജോർജ് കുട്ടി വീണ്ടും... മകളായി എസ്തർ ഉണ്ടാകുമോ? സോഷ്യൽ മീഡിയയിൽ ആരാധകരുടെ ചർച്ച
    5/8
    ദൃശ്യം ഇറങ്ങിയ സമയത്തെ എസ്തർ അല്ല ഇപ്പോൾ ഉള്ളത്. വര്ഷങ്ങളുടെ മാറ്റം നടിക്കും സംഭവിച്ചിട്ടുണ്ട്. ദൃശ്യത്തിലെ കൊച്ചു കുട്ടിയല്ല ഇപ്പോഴുള്ള എസ്തർ. നടി ഇപ്പോൾ ഗ്ലാമറസ് ആയി തിളങ്ങി നിൽക്കുകയാണ്. അപ്പോൾ എങ്ങനെ താരം ജോർജ് കുട്ടിയുടെ മകളായി വരും എന്നതാണ് ആരാധകരുടെ പ്രധാന ചർച്ച.
    സുപ്പർ ക്രിമിനൽ ജോർജ് കുട്ടി വീണ്ടും... മകളായി എസ്തർ ഉണ്ടാകുമോ? സോഷ്യൽ മീഡിയയിൽ ആരാധകരുടെ ചർച്ച
    6/8
    ഇതിനൊന്നിനും ചെവി കൊടുക്കാതെ നിൽക്കുകയാണ് എസ്തർ. നടി തന്റെ മോഡലിംങും യാത്രകളും അഭിനയവുമായി മുന്നോട്ട് പോകുകയാണ്. ദൃശ്യം ഇനിയും സംഭവിച്ചാൽ താൻ തന്നെ മോഹൻലാലിന്റെ മകളാകും എന്നു നടി മുന്നേ പറഞ്ഞിരുന്നു. ദൃശ്യം 3ൽ നടി ഉണ്ടോ ഇല്ലയോ എന്നത് തീർത്തും സംവിധായകന്റെ തീരുമാനം ആയിരിക്കും.
    സുപ്പർ ക്രിമിനൽ ജോർജ് കുട്ടി വീണ്ടും... മകളായി എസ്തർ ഉണ്ടാകുമോ? സോഷ്യൽ മീഡിയയിൽ ആരാധകരുടെ ചർച്ച
    7/8
    ബാലതാരമായി വന്നു മലയാളത്തിൽ വളർന്നു വന്ന താരമാണ് എസ്തർ അനിൽ. നല്ലവൻ ആയിരുന്നു ആദ്യ ചിത്രം. നടിയെ മലയാളികൾക്ക് പ്രിയപ്പെട്ടവൾ ആക്കിയത് ദൃശ്യം തന്നെയാണ്. ദൃശ്യം തെലുങ്ക്, തമിഴ് റീമേക്ക് വന്നപ്പോൾ അനു എന്ന കഥാപാത്രം ചെയ്തത് എസ്തർ തന്നെയായിരുന്നു.
    സുപ്പർ ക്രിമിനൽ ജോർജ് കുട്ടി വീണ്ടും... മകളായി എസ്തർ ഉണ്ടാകുമോ? സോഷ്യൽ മീഡിയയിൽ ആരാധകരുടെ ചർച്ച
    8/8
    സോഷ്യൽ മീഡിയയിൽ സജീവമാണ് നടി. ഗ്ലാമറസ് ലുക്കിൽ മോഡലിംഗ് ചെയ്യുന്ന നടിയുടെ ചിത്രങ്ങൾ വളരെ പെട്ടന്ന് വൈറൽ ആകാറുണ്ട്. അതെ സമയം പല ചിത്രങ്ങളും ഗ്ലാമറസ് അധികമായതിന്റെ പേരിൽ വിമർശനങ്ങൾ നേരിട്ടുമുണ്ട്.

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X