വിങ്ങലാവുന്ന കഥയും കഥാപാത്രങ്ങളും; പ്രേക്ഷകരെ ഈറനണിയിച്ച ചില സിനിമകൾ

  കാണുന്നവരുടെ മനസ്സിലേക്ക് ആഴത്തിൽ പതിക്കുന്നവയാണ് സിനിമകൾ. സിനിമ കണ്ട് വർഷങ്ങൾ‌ കഴി‍ഞ്ഞാലും ചില കഥാപാത്രങ്ങളും രം​ഗങ്ങളും മനസ്സിൽ നിലനിൽക്കുന്നു. അവയിൽ ചിലത് പ്രേക്ഷകരെ സന്തോഷിപ്പിക്കുന്ന സിനിമകൾ ആയിരിക്കുമ്പോൾ ചിലത് കാഴ്ച്ചക്കാരുടെ മനസ്സിൽ വിങ്ങലാവും. ഇത്തരത്തിൽ പ്രേക്ഷകരെ കരയിപ്പിച്ച ചില മലയാള സിനിമകൾ പരിചയപ്പെടാം. ‌

  By Abhinand Chandran
  | Published: Friday, September 23, 2022, 18:51 [IST]
  വിങ്ങലാവുന്ന കഥയും കഥാപാത്രങ്ങളും; പ്രേക്ഷകരെ ഈറനണിയിച്ച ചില സിനിമകൾ
  1/6
  1993 ലിറങ്ങിയ സിനിമയാണ് ആകാശദൂത്. മാധവി, മുരളി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ കണ്ടവരാെക്കെ ഈറനണിഞ്ഞിരുന്നു.  ​അർബുദം ബാധിച്ച അമ്മ മക്കളെയോരോരുത്തരെയും ദത്ത് നൽകുന്നതായിരുന്നു സിനിമയുടെ കഥ. ഇന്നും ഈ സിനിമ ടെലിവിഷനിൽ വരുമ്പോൾ കാണുന്നവരെ കരയിപ്പിക്കുന്നു. 
  1993 ലിറങ്ങിയ സിനിമയാണ് ആകാശദൂത്. മാധവി, മുരളി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച...
  വിങ്ങലാവുന്ന കഥയും കഥാപാത്രങ്ങളും; പ്രേക്ഷകരെ ഈറനണിയിച്ച ചില സിനിമകൾ
  2/6
  അൾഷിമേഴ്സ് രോ​ഗിയായി മോഹൻലാൽ എത്തുന്ന തൻമാത്ര എന്ന സിനിമയും പ്രേക്ഷകരെ കരയിപ്പിച്ചിരുന്നു. മറവി രോ​ഗം മോഹൻലാലിന്റെ കഥാപാത്രത്തെ ഇല്ലാതാക്കുന്നത് വളരെ വൈകാരികമായാണ് സിനിമയിൽ കാണിച്ചിരിക്കുന്നത്. ബ്ലെസിയാണ് സിനിമ സംവിധാനം ചെയ്തത്. 
  അൾഷിമേഴ്സ് രോ​ഗിയായി മോഹൻലാൽ എത്തുന്ന തൻമാത്ര എന്ന സിനിമയും പ്രേക്ഷകരെ കരയിപ്പിച്ചിരുന്നു....
  വിങ്ങലാവുന്ന കഥയും കഥാപാത്രങ്ങളും; പ്രേക്ഷകരെ ഈറനണിയിച്ച ചില സിനിമകൾ
  3/6
  1989 ൽ പുറത്തിറങ്ങിയ കിരീടം എന്ന സിനിമ മോഹൻലാലിന്റെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായാണ് കണക്കാക്കുന്നത്. സേതുമാധവൻ എന്ന ദുരന്ത നായകനായി പ്രേക്ഷകരെ ഒന്നടങ്കം മോഹൻലാൽ ഈ സിനിമയിലൂടെ കരയിപ്പിച്ചു. ലോഹിതാദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ഈ സിനിമ മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം നേടി.
  1989 ൽ പുറത്തിറങ്ങിയ കിരീടം എന്ന സിനിമ മോഹൻലാലിന്റെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായാണ്...
  വിങ്ങലാവുന്ന കഥയും കഥാപാത്രങ്ങളും; പ്രേക്ഷകരെ ഈറനണിയിച്ച ചില സിനിമകൾ
  4/6
  1994 ൽ പുറത്തിറങ്ങിയ പവിത്രം എന്ന സിനിമയും കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസ്സിൽ ഇന്നും നിലനിൽക്കുന്നു. ചേട്ടച്ഛൻ എന്ന മോഹൻലാലിന്റെ കഥാപാത്രം നടന്റെ ഐക്കണിക് റോളുകളിലൊന്നായി അറിയപ്പെടുന്നു. 
  1994 ൽ പുറത്തിറങ്ങിയ പവിത്രം എന്ന സിനിമയും കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസ്സിൽ ഇന്നും...
  വിങ്ങലാവുന്ന കഥയും കഥാപാത്രങ്ങളും; പ്രേക്ഷകരെ ഈറനണിയിച്ച ചില സിനിമകൾ
  5/6
  തുടക്കത്തിൽ രസകരമായി തോന്നുന്ന മൂന്നാം പക്കം എന്ന സിനിമ ക്ലൈമാസ്ലിൽ ഏവരെയും വിഷമിപ്പിക്കും. തിലകനെന്ന നടന്റെ മികച്ച അഭിനയ മുഹൂർത്തങ്ങളാണ് സിനിമയുടെ ക്ലെെമാക്സിൽ കാണാനാവുന്നത്. പദ്മരാജൻ സംവിധാനം ചെയ്ത ഈ സിനിമ റിലീസ് ചെയ്യുന്നത് 1988 ലാണ്. ഇന്നും ഈ സിനിമ അതിന്റെ വൈകാരിക തലങ്ങളിൽ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. 
  തുടക്കത്തിൽ രസകരമായി തോന്നുന്ന മൂന്നാം പക്കം എന്ന സിനിമ ക്ലൈമാസ്ലിൽ ഏവരെയും വിഷമിപ്പിക്കും....
  വിങ്ങലാവുന്ന കഥയും കഥാപാത്രങ്ങളും; പ്രേക്ഷകരെ ഈറനണിയിച്ച ചില സിനിമകൾ
  6/6
  അമരം എന്ന സിനിമ ഇന്നും പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നത് ഈ സിനിമയിലെ പച്ചയായ ജീവിത ആവിഷ്കാരം മൂലമാണ്. അച്ചൻ മകൾ ബന്ധത്തിന്റെ കഥ പറഞ്ഞ സിനിമയിലെ ചില രം​ഗങ്ങൾ വേദനിപ്പിക്കുന്നതാണ്. മമ്മൂട്ടി, മുരളി തുടങ്ങിയവരുടെ മികച്ച പ്രകടനവും സിനിമയുടെ മേൻമകളിലൊന്നാണ്.  
  അമരം എന്ന സിനിമ ഇന്നും പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നത് ഈ സിനിമയിലെ പച്ചയായ ജീവിത ആവിഷ്കാരം...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X