'ഉദയനിധി സ്റ്റാലിനുമായുള്ള വിവാഹം, അഭിനയം അവസാനിപ്പിക്കുന്നുവെന്ന പ്രഖ്യാപനം'; നയൻസുമായി ബന്ധപ്പെട്ട ചില ​വിവാദങ്ങൾ!

  ലേഡി സൂപ്പർസ്റ്റാർ നയൻതാര പത്തൊമ്പത് വർഷമായി ഇന്ത്യൻ സിനിമയുടെ ഭാ​ഗമാണ്. നിരവധി കനൽ വഴികളും പ്രതിസന്ധികളും താണ്ടിയാണ് നയൻസ് ഇന്ത്യൻ സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയത്. കുറഞ്ഞ കാലയളവിനുള്ളിൽ നയൻസിനെ കുറിച്ച് നിരവധി വിവാദങ്ങൾ പൊട്ടിപുറപ്പെടുകയും ചർച്ചയാവുകയും ചെയ്തിട്ടുണ്ട്. അവയിൽ ചിലത് പരിശോധിക്കാം....
  By Ranjina Mathew
  | Published: Wednesday, July 20, 2022, 23:08 [IST]
  'ഉദയനിധി സ്റ്റാലിനുമായുള്ള വിവാഹം, അഭിനയം അവസാനിപ്പിക്കുന്നുവെന്ന പ്രഖ്യാപനം'; നയൻസുമായി ബന്ധപ്പെട്ട ചില ​വിവാദങ്ങൾ!
  1/8
  തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനും  നടനുമായ ഉദയനിധി സ്റ്റാലിനുമായി നയൻതാര പ്രണയത്തിലാണെന്നത് ഒരു കാലത്ത് വലിയ ചർച്ചയായിരുന്നു. ഇരുവരും ഉടൻ വിവാഹിതരാകുമെന്നും കല്യാണ മണ്ഡപം വരെ ബുക്ക് ചെയ്തുവെന്നും അന്ന് ​ഗോസിപ്പുകൾ വന്നിരുന്നു. 
  തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനും  നടനുമായ ഉദയനിധി സ്റ്റാലിനുമായി നയൻതാര...
  Courtesy: facebook
  'ഉദയനിധി സ്റ്റാലിനുമായുള്ള വിവാഹം, അഭിനയം അവസാനിപ്പിക്കുന്നുവെന്ന പ്രഖ്യാപനം'; നയൻസുമായി ബന്ധപ്പെട്ട ചില ​വിവാദങ്ങൾ!
  2/8
  തിരുപ്പതി ക്ഷേത്ര പരിസരത്ത് ചെരുപ്പ് ധരിച്ച് പ്രവേശിച്ചെന്നും സെൽഫിയും ചിത്രങ്ങളും എടുത്തെന്നുമാണ് തെന്നിന്ത്യൻ താര റാണിക്കും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനുമെതിരെ അടുത്തിടെ ഉയർന്ന മറ്റൊരു  വിമർശനം. ജൂൺ പത്തിന് തിരുപ്പതി സന്ദർശനം നടത്തിയ ഇരുവരുടെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. ഇതിന് പിന്നാലെ നവദമ്പതികളായ നടിക്കും സംവിധായകനുമെതിരെ ക്ഷേത്രത്തിന്റെ ദേവസ്ഥാനം ബോർഡ് വക്കീൽ നോട്ടീസ് അയക്കുകയായിരുന്നു.
  തിരുപ്പതി ക്ഷേത്ര പരിസരത്ത് ചെരുപ്പ് ധരിച്ച് പ്രവേശിച്ചെന്നും സെൽഫിയും ചിത്രങ്ങളും...
  Courtesy: facebook
  'ഉദയനിധി സ്റ്റാലിനുമായുള്ള വിവാഹം, അഭിനയം അവസാനിപ്പിക്കുന്നുവെന്ന പ്രഖ്യാപനം'; നയൻസുമായി ബന്ധപ്പെട്ട ചില ​വിവാദങ്ങൾ!
  3/8
  നയന്‍താര അകപ്പെട്ട ചുംബന വിവാദം പോലൊരു അനുഭവം കോളിവുഡില്‍ മറ്റൊരു നടിക്കും ഉണ്ടായിട്ടുണ്ടാവില്ല. കാമുകനായിരുന്ന സിമ്പുവുമൊത്തുള്ള നയൻസിന്റെ ചുംബനരംഗങ്ങള്‍ പുറത്തുവന്നത് അന്ന് നയന്‍സിനെ തമിഴകത്തെ വിവാദതാരമാക്കി മാറ്റിയിരുന്നു. നടിയുടെ പ്രതിച്ഛായയ്ക്ക് കളങ്കമേല്‍ക്കുന്നതിനും ഈ സംഭവം കാരണമായി.
  നയന്‍താര അകപ്പെട്ട ചുംബന വിവാദം പോലൊരു അനുഭവം കോളിവുഡില്‍ മറ്റൊരു നടിക്കും...
  Courtesy: facebook
  'ഉദയനിധി സ്റ്റാലിനുമായുള്ള വിവാഹം, അഭിനയം അവസാനിപ്പിക്കുന്നുവെന്ന പ്രഖ്യാപനം'; നയൻസുമായി ബന്ധപ്പെട്ട ചില ​വിവാദങ്ങൾ!
  4/8
  നയൻതാര-വിഘ്നേഷ് ശിവൻ താരവിവാഹവുമായി ബന്ധപ്പെട്ടാണ് ഏറ്റവും പുതിയ ​ഗോസിപ്പുള്ളത്. നയൻതാരക്കും സംവിധായകൻ വിഘ്‌നേഷ് ശിവനും നോട്ടീസ് അയച്ചിരിക്കുകയാണ് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്. താരദമ്പതികളുടെ കല്യാണത്തിന്റെ ചിലവ് മുഴുവൻ വഹിച്ചത് നെറ്റ്ഫ്ലിക്സായിരുന്നു. 25 കോടി രൂപ നൽകിയായിരുന്നു നെറ്റ്ഫ്ലിക്സ് ആഡംബര വിവാഹത്തിന്റെ സംപ്രേക്ഷണ അവകാശം സ്വന്തമാക്കിയത്. വിവാഹം സംപ്രേഷണം ചെയ്യുന്നതിൽ നിന്നും നെറ്റ്ഫ്ലിക്‌സ് പിൻമാറിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് നോട്ടീസുമായി അവർ രംഗത്ത് വരുന്നത്. തങ്ങൾക്ക് തുക മടക്കി നൽകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നതെന്ന് തമിഴ് മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
  നയൻതാര-വിഘ്നേഷ് ശിവൻ താരവിവാഹവുമായി ബന്ധപ്പെട്ടാണ് ഏറ്റവും പുതിയ ​ഗോസിപ്പുള്ളത്....
  Courtesy: facebook
  'ഉദയനിധി സ്റ്റാലിനുമായുള്ള വിവാഹം, അഭിനയം അവസാനിപ്പിക്കുന്നുവെന്ന പ്രഖ്യാപനം'; നയൻസുമായി ബന്ധപ്പെട്ട ചില ​വിവാദങ്ങൾ!
  5/8
  തെലുങ്ക് താരം ബാലകൃഷ്ണയുടെ ശ്രീ രാമ രാജ്യത്തിൽ അഭിനയിച്ച് കഴിഞ്ഞാൽ താൻ അഭിനയം നിർത്തുമെന്ന് നയൻതാര പറഞ്ഞതായി വാർത്തകൾ വന്നിരുന്നു. പക്ഷെ കുറച്ച് നാൾ സിനിമയിൽ നിന്നും വിട്ടുനിന്ന ശേഷം നയൻതാര വീണ്ടും അഭിനയത്തിലേക്ക് തിരികെ എത്തി. 
  തെലുങ്ക് താരം ബാലകൃഷ്ണയുടെ ശ്രീ രാമ രാജ്യത്തിൽ അഭിനയിച്ച് കഴിഞ്ഞാൽ താൻ അഭിനയം നിർത്തുമെന്ന്...
  Courtesy: facebook
  'ഉദയനിധി സ്റ്റാലിനുമായുള്ള വിവാഹം, അഭിനയം അവസാനിപ്പിക്കുന്നുവെന്ന പ്രഖ്യാപനം'; നയൻസുമായി ബന്ധപ്പെട്ട ചില ​വിവാദങ്ങൾ!
  6/8
  കൊച്ചുകുട്ടിയുമൊത്തുള്ള നയന്‍താരയുടെ ലിപ് ലോക്ക് രംഗം ഒരിടക്ക് വലിയ വിവാദമായിരുന്നു. തിരുനാള്‍ എന്ന തമിഴ് ചിത്രത്തിലാണ് സ്‌കൂള്‍ കുട്ടിയെ ടീച്ചറായ നയന്‍താര ചുംബിക്കുന്ന രംഗമുള്ളത്. ഇതേരംഗം ഒരു മുന്‍നിര നടനാണ് ചെയ്തിരുന്നതെങ്കില്‍ എന്തൊക്കെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു വിമര്‍ശകരുടെ ചോദ്യം. 
  കൊച്ചുകുട്ടിയുമൊത്തുള്ള നയന്‍താരയുടെ ലിപ് ലോക്ക് രംഗം ഒരിടക്ക് വലിയ വിവാദമായിരുന്നു....
  Courtesy: facebook
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X