വിതുര പീഢനക്കേസും വിവാഹമോചനങ്ങളും; മലയാള സിനിമയിലെ വിവാദങ്ങള്‍

    മലയാള സിനിമയെ പിടിച്ചു കുലുക്കിയ വിവാദങ്ങളും വിവാദതാരങ്ങളുമിതാ.

    By Saranya Kv
    | Published: Friday, September 23, 2022, 19:10 [IST]
    വിതുര പീഢനക്കേസും വിവാഹമോചനങ്ങളും; മലയാള സിനിമയിലെ വിവാദങ്ങള്‍
    1/8
    വിതുര സ്ത്രീ പീഡന കേസില്‍ മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാര്‍ കുറ്റരോപിതനായിരുന്നു. ജഗതി തന്നെ പീഢിപ്പിച്ചു എന്നതില്‍ യാതൊരു സംശയവുമില്ലെന്നും, തന്നെ ഉപദ്രവിക്കാതെ വെറുതെ വിടണമെന്ന നിരന്തരമായ അഭ്യര്‍ത്ഥനയെ മാനിക്കാതെ മുറിക്കുള്ളില്‍ ഓടിച്ച് പിടിച്ചു ജഗതി തന്നെ പീഢിപ്പിച്ചു എന്നതായിരുന്നു പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി പറഞ്ഞത്. എന്നാല്‍ കേസില്‍ പ്രതി ചേര്‍ത്ത ജഗതിയെ കോടതി വെറുതേ വിട്ടിരുന്നു.
    വിതുര സ്ത്രീ പീഡന കേസില്‍ മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാര്‍...
    വിതുര പീഢനക്കേസും വിവാഹമോചനങ്ങളും; മലയാള സിനിമയിലെ വിവാദങ്ങള്‍
    2/8
    2012ലായിരുന്നു നടി അനന്യയും ആഞ്ജനേയനും തമ്മിലുള്ള വിവാഹം. വിവാഹത്തിനു പിന്നാലെ അനന്യയ്ക്ക് നിരവധി വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിരുന്നു. ആഞ്ജനേയന്റെ രണ്ടാം വിവാഹമായിരുന്നു അത്. എന്നാല്‍ ഇക്കാര്യം അറിഞ്ഞുകൊണ്ടാണ് താന്‍ അദ്ധേഹത്തെ വിവാഹം കഴിച്ചതെന്ന് പിന്നീട് അനന്യ തുറന്നു പറഞ്ഞിരുന്നു. വിവാഹശേഷം താരം സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയും ചെയ്തിരുന്നു.
    2012ലായിരുന്നു നടി അനന്യയും ആഞ്ജനേയനും തമ്മിലുള്ള വിവാഹം. വിവാഹത്തിനു പിന്നാലെ അനന്യയ്ക്ക്...
    വിതുര പീഢനക്കേസും വിവാഹമോചനങ്ങളും; മലയാള സിനിമയിലെ വിവാദങ്ങള്‍
    3/8
    കളിമണ്ണ് എന്ന ചിത്രത്തിനുവേണ്ടി ശ്വേത മേനോന്റെ പ്രസവം ലൈവായി ചിത്രീകരിച്ചത് വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. ലേബര്‍ റൂമില്‍ പ്രത്യേകം സജ്ജീകരിച്ച ക്യാമറയിലായിരുന്നു വിവാദമായ രംഗങ്ങള്‍ പകര്‍ത്തിയത്. തുടര്‍ന്ന് ശ്വേത മേനോനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര്‍ രംഗത്ത് വരികയായിരുന്നു.
    കളിമണ്ണ് എന്ന ചിത്രത്തിനുവേണ്ടി ശ്വേത മേനോന്റെ പ്രസവം ലൈവായി ചിത്രീകരിച്ചത് വലിയ...
    വിതുര പീഢനക്കേസും വിവാഹമോചനങ്ങളും; മലയാള സിനിമയിലെ വിവാദങ്ങള്‍
    4/8
    2005ലായിരുന്നു മയക്കുമരുന്നുമായി ഷൈന്‍ ടോം ചാക്കോ അറസ്റ്റിലായത്. കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റില്‍ നിന്നായിരുന്നു പത്ത് ലക്ഷത്തിന്റെ കൊക്കെയ്‌നുമായി ഷൈനിനെ പോലീസ് അറസ്റ്റ് ചെയ്തത്.
    2005ലായിരുന്നു മയക്കുമരുന്നുമായി ഷൈന്‍ ടോം ചാക്കോ അറസ്റ്റിലായത്. കൊച്ചി കടവന്ത്രയിലെ...
    വിതുര പീഢനക്കേസും വിവാഹമോചനങ്ങളും; മലയാള സിനിമയിലെ വിവാദങ്ങള്‍
    5/8
    1986ലായിരുന്നു നടന്‍ സായികുമാറിന്റെ ആദ്യ വിവാഹം. എന്നാല്‍ 2008ല്‍ വിവാഹമോചിതനായതോടെ നടി ബിന്ദു പണിക്കരെ വിവാഹം ചെയ്യുകയായിരുന്നു. തുടര്‍ന്ന് നിരവധി വിവാദങ്ങളും ഉയര്‍ന്നിരുന്നു. ആദ്യ വിവാഹത്തിലെ മകളുടെ വിവാഹത്തിന് സായികുമാര്‍ പങ്കെടുക്കാത്തതും വിവാദമായിരുന്നു.
    1986ലായിരുന്നു നടന്‍ സായികുമാറിന്റെ ആദ്യ വിവാഹം. എന്നാല്‍ 2008ല്‍ വിവാഹമോചിതനായതോടെ നടി ബിന്ദു...
    വിതുര പീഢനക്കേസും വിവാഹമോചനങ്ങളും; മലയാള സിനിമയിലെ വിവാദങ്ങള്‍
    6/8
    2017ലായിരുന്നു മലയാളത്തിലെ പ്രമുഖ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ പോലീസ് അറസ്റ്റ്  ചെയ്യുന്നത്. പിന്നീട് 85 ദിവസങ്ങള്‍ കഴിഞ്ഞാണ് ദിലീപ് ജയില്‍ മോചിതനായത്. എങ്കിലും കേസും വിവാദങ്ങളും ഇപ്പോഴും താരത്തെ വിടാതെ പിന്തുടരുകയാണ്.
    2017ലായിരുന്നു മലയാളത്തിലെ പ്രമുഖ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ പോലീസ്...
    Loading next story
    Go Back to Article Page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X