ചുണ്ണാമ്പ് ചോദിച്ച യക്ഷിയിൽ നിന്നും പുട്ടും കടലയും കഴിക്കുന്ന യക്ഷിയിലേക്ക്; മലയാളത്തിലെ ചില യക്ഷിമാർ

  ഇന്ന് മറുഭാഷാ ചിത്രങ്ങളിൽ പ്രേത സിനിമകൾക്ക് വൻ ജനപ്രീതി ലഭിക്കുമ്പോഴും മലയാളത്തിൽ ഇത്തരം സിനിമകൾ ഇപ്പോൾ കുറവാണ്. എന്നാൽ മലയാളം സിനിമാ പ്രേക്ഷകർക്കിടയിൽ പ്രേത കഥകൾക്ക് വലിയ ജനപ്രീതി ലഭിച്ച ഒരു സമയമുണ്ടായിരുന്നു. 2000 ങ്ങളിലാണ് കൂടുതലായും ഇത്തരം സിനിമകൾ ഇറങ്ങിയത്.  1999 ലിറങ്ങിയ ​വിനയൻ ചിത്രം ​ആകാശ ​ഗം​ഗയുടെ വിജയത്തോടെയാണ് അക്കാലത്ത് ഇത്തരമാെരു ട്രെൻഡ് തന്നെ രൂപപ്പെട്ടത്. പിന്നീട് പല പ്രേതകഥകൾ മലയാളത്തിൽ ഇറങ്ങി. ചിലത് പരാജയപ്പെട്ടപ്പോൾ ചില പ്രേത സിനിമകൾ വലിയ ജന ശ്രദ്ധ നേടി. ഇത്തരത്തിൽ ജന മനസ്സിൽ ഇടം നേടിയ ചില യക്ഷി കഥാപാത്രങ്ങളെ പരിചയപ്പെടാം. 

  By Abhinand Chandran
  | Published: Tuesday, September 6, 2022, 19:37 [IST]
  ചുണ്ണാമ്പ് ചോദിച്ച യക്ഷിയിൽ നിന്നും പുട്ടും കടലയും കഴിക്കുന്ന യക്ഷിയിലേക്ക്; മലയാളത്തിലെ ചില യക്ഷിമാർ
  1/6
  വിനയൻ തന്നെ ഒരുക്കിയ 2010 ലെ പ്രേത സിനിമയാണ് യക്ഷിയും ഞാനും. മേഘ്ന രാജ് ആയിരുന്നു ചിത്രത്തിലെ പ്രേതം. സിനിമ പരാജയപ്പെട്ടെങ്കിലും യക്ഷിയായെത്തിയ മേഘ്ന പ്രേക്ഷകരുടെ മനം കവർന്നു. നടിക്ക് വൻ ജനപ്രീതിയാണ് സിനിമയ്ക്ക് ശേഷം മലയാളത്തിൽ ലഭിച്ചത്. 
  വിനയൻ തന്നെ ഒരുക്കിയ 2010 ലെ പ്രേത സിനിമയാണ് യക്ഷിയും ഞാനും. മേഘ്ന രാജ് ആയിരുന്നു ചിത്രത്തിലെ...
  ചുണ്ണാമ്പ് ചോദിച്ച യക്ഷിയിൽ നിന്നും പുട്ടും കടലയും കഴിക്കുന്ന യക്ഷിയിലേക്ക്; മലയാളത്തിലെ ചില യക്ഷിമാർ
  2/6
  രാജസേനൻ സംവിധാനം ചെയ്ത സുരേഷ് ​ഗോപി ചിത്രത്തിലെ യക്ഷിയെയും മലയാളികൾ ഇപ്പോഴും മറന്നിട്ടില്ല. ടെലിവിഷനിൽ ഇപ്പോഴും നല്ല കാഴ്ചക്കാരുള്ള സിനിമയാണിത്. രാജശ്രീ നായർ ആയിരുന്നു ചിത്രത്തിൽ യക്ഷിയായി എത്തിയത്. ​
  രാജസേനൻ സംവിധാനം ചെയ്ത സുരേഷ് ​ഗോപി ചിത്രത്തിലെ യക്ഷിയെയും മലയാളികൾ ഇപ്പോഴും മറന്നിട്ടില്ല....
  ചുണ്ണാമ്പ് ചോദിച്ച യക്ഷിയിൽ നിന്നും പുട്ടും കടലയും കഴിക്കുന്ന യക്ഷിയിലേക്ക്; മലയാളത്തിലെ ചില യക്ഷിമാർ
  3/6
  2004 ൽ ഇറങ്ങിയ വിനയൻ ചിത്രമാണ് വെള്ളി നക്ഷത്രം. വൻ വിജയം നേടിയ സിനിമകൾ രണ്ട് യക്ഷികൾ ഉണ്ടായിരുന്നു. അമ്മു, ഇന്ദു എന്നീ അമ്മയും മകളുമായിരുന്നു ചിത്രത്തിലെ യക്ഷികൾ. തരണി സച്ച് ദേവ്, മീനാക്ഷി എന്നിവരാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മലയാളികൾ അതുവരെ കണ്ടതിൽ ഏറ്റവും ഭം​ഗിയുള്ള യക്ഷിയായിരുന്നു വെള്ളിനക്ഷത്രത്തിലെ ഇന്ദു. ഈ കഥാപാത്രത്തെ അവതരിപ്പിച്ച  സിനിമയിലെ മീനാക്ഷിയുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
  2004 ൽ ഇറങ്ങിയ വിനയൻ ചിത്രമാണ് വെള്ളി നക്ഷത്രം. വൻ വിജയം നേടിയ സിനിമകൾ രണ്ട് യക്ഷികൾ...
  ചുണ്ണാമ്പ് ചോദിച്ച യക്ഷിയിൽ നിന്നും പുട്ടും കടലയും കഴിക്കുന്ന യക്ഷിയിലേക്ക്; മലയാളത്തിലെ ചില യക്ഷിമാർ
  4/6
  1998 ലിറങ്ങിയ എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന സിനിമയിലും അതിസുന്ദരിയായ യക്ഷിയെ ആണ് പ്രേക്ഷകർ കണ്ടത്. നടി ചഞ്ചൽ ആയിരുന്നു ചിത്രത്തിലെ യക്ഷി. ഏറെ നിരൂപക പ്രശംസയും പുരസ്കാരങ്ങളും കൈപറ്റിയ ഈ സിനിമയിലെ യക്ഷി അന്ന് ജനപ്രിയമായിരുന്നു. 
  1998 ലിറങ്ങിയ എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന സിനിമയിലും അതിസുന്ദരിയായ യക്ഷിയെ ആണ് പ്രേക്ഷകർ...
  ചുണ്ണാമ്പ് ചോദിച്ച യക്ഷിയിൽ നിന്നും പുട്ടും കടലയും കഴിക്കുന്ന യക്ഷിയിലേക്ക്; മലയാളത്തിലെ ചില യക്ഷിമാർ
  5/6
  കാലം മാറിയപ്പോൾ ഒപ്പം മാറിയ പ്രേതം ആയിരുന്നു കൂടെ എന്ന സിനിമയിൽ കണ്ട നസ്രിയയുടെ കഥാപാത്രം. 2018 ലിറങ്ങിയ ഈ സിനിമയിൽ അതുവരെ കണ്ട് പരിചയമില്ലാത്ത ഒരു പ്രേതത്തെ ആയിരുന്നു പ്രേക്ഷകർ കണ്ടത്. സഹോദരനായ നായകനെ ഉപദേശിക്കുകയും വിശക്കുമ്പോൾ മനുഷ്യൻമാർ കഴിക്കുന്ന ഭക്ഷണം തന്നെ കഴിക്കുകയും ചെയ്യുന്ന ഒരു വ്യത്യസ്ത പ്രേതമായിരുന്നു നസ്രിയ അവതരിപ്പിച്ച ജെന്നിഫർ. നായകനോട് പുട്ടും കടലയെയും കുറിച്ച് സംസാരിക്കുന്ന യക്ഷി ആയിരുന്നു ജെന്നിഫർ. പ്രേതം എന്ന ആശയത്തിലുമായിരുന്നില്ല കഥാപാത്രത്തിന്റെ ഘടനയും. 
  കാലം മാറിയപ്പോൾ ഒപ്പം മാറിയ പ്രേതം ആയിരുന്നു കൂടെ എന്ന സിനിമയിൽ കണ്ട നസ്രിയയുടെ കഥാപാത്രം. 2018...
  ചുണ്ണാമ്പ് ചോദിച്ച യക്ഷിയിൽ നിന്നും പുട്ടും കടലയും കഴിക്കുന്ന യക്ഷിയിലേക്ക്; മലയാളത്തിലെ ചില യക്ഷിമാർ
  6/6
  1999 ലിറങ്ങിയ ആകാശ​ഗം​ഗയാണ് മലയാളത്തിലെ ലക്ഷണമൊത്ത പ്രേത സിനിമയായി അറിയപ്പെടുന്നത്. വെള്ള സാരി ധരിച്ച് ഒഴുകി നടക്കുന്ന സിനിമയിലെ യക്ഷി അന്ന് പേടി സ്വപ്നമായിരുന്നു. നടി മയൂരി ആയിരുന്നു ചിത്രത്തിലെ യക്ഷിയെ അവതരിപ്പിച്ചത്. പിന്നീട് സമാനമായി നിരവധി യക്ഷി കഥാപാത്രങ്ങൾ വന്നു. 
  1999 ലിറങ്ങിയ ആകാശ​ഗം​ഗയാണ് മലയാളത്തിലെ ലക്ഷണമൊത്ത പ്രേത സിനിമയായി അറിയപ്പെടുന്നത്. വെള്ള...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X