ഇടിവെട്ട് ഡയലോ​ഗുമായി ഭരത്ചന്ദ്രൻ, നിഷ്കളങ്കനായ പ്രേം കുമാർ; മലയാള സിനിമയിലെ ചില പൊലീസ് വേഷങ്ങൾ

  മലയാള സിനിമയിൽ പൊലീസ് വേഷങ്ങളിൽ തിളങ്ങുന്ന ഒരുപിടി നായകൻമാരുണ്ട്. കഥാപാത്രങ്ങൾക്കപ്പുറം പൊലീസുകാരുടെ കഥ ദൃശ്യാവിഷ്കരിച്ച വിജയിപ്പിച്ച ഫിലിം മേക്കേർസും ഏറെയാണ്. ഇത്തരത്തിൽ മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ട ചില പൊലീസ് വേഷങ്ങൾ പരിചയപ്പെടാം. 

  By Abhinand Chandran
  | Published: Friday, October 14, 2022, 19:28 [IST]
  ഇടിവെട്ട് ഡയലോ​ഗുമായി ഭരത്ചന്ദ്രൻ, നിഷ്കളങ്കനായ പ്രേം കുമാർ; മലയാള സിനിമയിലെ ചില പൊലീസ് വേഷങ്ങൾ
  1/6
  സിനിമകളിൽ കണ്ട് പരിചയം ഇല്ലാത്ത ഒരു പൊലീസുകാരനെ ആണ് തട്ടത്തിൻ മറയത്ത് എന്ന സിനിമയിൽ പ്രേക്ഷകർ കണ്ടത്. നടൻ മനോജ് കെ ജയൻ ആണ് എസ്ഐ പ്രേംകുമാർ എന്ന ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. സൗമ്യനായി പെരുമാറുന്ന പൊലീസിനെ ആണ് ഈ സിനിമയിൽ നടൻ അവതരിപ്പിച്ചത്.
  സിനിമകളിൽ കണ്ട് പരിചയം ഇല്ലാത്ത ഒരു പൊലീസുകാരനെ ആണ് തട്ടത്തിൻ മറയത്ത് എന്ന സിനിമയിൽ...
  ഇടിവെട്ട് ഡയലോ​ഗുമായി ഭരത്ചന്ദ്രൻ, നിഷ്കളങ്കനായ പ്രേം കുമാർ; മലയാള സിനിമയിലെ ചില പൊലീസ് വേഷങ്ങൾ
  2/6
  പൊലീസുകാരുടെ കഥ പറഞ്ഞ മറ്റൊരു സിനിമ ആയിരുന്നു ആക്ഷൻ ഹീറോ ബിജു. ഏറെ വിമർശനങ്ങൾ കേട്ട സിനിമയാണിത്. ഈ സിനിമ ഇറങ്ങിയ ശേഷം സിനിമയിൽ നിവിൻ പോളി പ്രതികളെ മർദ്ദിക്കുന്ന രീതി യഥാർത്ഥ പൊലീസുകാർ അനുകരിക്കുന്ന സ്ഥിതിയും ഉണ്ടായിരുന്നു. പിന്തിരിപ്പൻ ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നെന്ന കുറ്റപ്പെടുത്തലും സിനിമയ്ക്ക് നേരെ വന്നു. 
  പൊലീസുകാരുടെ കഥ പറഞ്ഞ മറ്റൊരു സിനിമ ആയിരുന്നു ആക്ഷൻ ഹീറോ ബിജു. ഏറെ വിമർശനങ്ങൾ കേട്ട...
  ഇടിവെട്ട് ഡയലോ​ഗുമായി ഭരത്ചന്ദ്രൻ, നിഷ്കളങ്കനായ പ്രേം കുമാർ; മലയാള സിനിമയിലെ ചില പൊലീസ് വേഷങ്ങൾ
  3/6
  സുരേഷ് ​ഗോപിയുടെ ഐക്കണിക് കഥാപാത്രങ്ങളിൽ ഒന്നാണ് കമ്മീഷണർ എന്ന സിനിമയിലെ ഭരത്ചന്ദ്രൻ ഐപിഎസ്. നിരവധി സിനിമകളിൽ സുരേഷ് ​ഗോപി പൊലീസ് വേഷം ചെയ്തിട്ടുണ്ടെങ്കിലും ഭരത്ചന്ദ്രൻ ഐപിഎസ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജസ്റ്റ് റിമെംബർ ദാറ്റ് എന്ന സുരേഷ് ​ഗോപിയുടെ ഹിറ്റ് ഡയലോ​ഗും ഈ സിനിമയിൽ നിന്നാണ്. 
  സുരേഷ് ​ഗോപിയുടെ ഐക്കണിക് കഥാപാത്രങ്ങളിൽ ഒന്നാണ് കമ്മീഷണർ എന്ന സിനിമയിലെ ഭരത്ചന്ദ്രൻ ഐപിഎസ്....
  ഇടിവെട്ട് ഡയലോ​ഗുമായി ഭരത്ചന്ദ്രൻ, നിഷ്കളങ്കനായ പ്രേം കുമാർ; മലയാള സിനിമയിലെ ചില പൊലീസ് വേഷങ്ങൾ
  4/6
  പട്ടണ പ്രവേശം എന്ന സിനിമയിൽ മോഹൻലാലും ശ്രീനിവാസനും ചെയ്ത ദാസൻ, വിജയൻ എന്നീ കഥാപാത്രങ്ങൾ ഇന്നും അനശ്വരമായി പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നു, തമിഴ്നാട് പൊലീസിലെ സിഐഡികളായി എത്തുന്ന ഈ കഥാപാത്രങ്ങളുടെ നിരവധി ഹാസ്യ രം​ഗങ്ങൾ സിനിമയിലുണ്ട്. 
  പട്ടണ പ്രവേശം എന്ന സിനിമയിൽ മോഹൻലാലും ശ്രീനിവാസനും ചെയ്ത ദാസൻ, വിജയൻ എന്നീ കഥാപാത്രങ്ങൾ...
  ഇടിവെട്ട് ഡയലോ​ഗുമായി ഭരത്ചന്ദ്രൻ, നിഷ്കളങ്കനായ പ്രേം കുമാർ; മലയാള സിനിമയിലെ ചില പൊലീസ് വേഷങ്ങൾ
  5/6
  ക്രെെം ഫയൽ എന്ന സിനിമയിൽ സുരേഷ് ​ഗോപി ചെയ്ത പൊലീസ് വേഷവും വളരെ ശ്രദ്ധിക്കപ്പെട്ടു. ഈശോ പണിക്കർ എന്ന കഥാപാത്രത്തെ ആണ് സിനിമയിൽ സുരേഷ് ​ഗോപി അവതരിപ്പിച്ചത്. സുരേഷ് ​ഗോപിയുടെ ഇടിവെട്ട് ഡയലോ​ഗുകളുടെ ഒരു നിര തന്നെ സിനിമയിൽ ഉണ്ട്. 
  ക്രെെം ഫയൽ എന്ന സിനിമയിൽ സുരേഷ് ​ഗോപി ചെയ്ത പൊലീസ് വേഷവും വളരെ ശ്രദ്ധിക്കപ്പെട്ടു. ഈശോ...
  ഇടിവെട്ട് ഡയലോ​ഗുമായി ഭരത്ചന്ദ്രൻ, നിഷ്കളങ്കനായ പ്രേം കുമാർ; മലയാള സിനിമയിലെ ചില പൊലീസ് വേഷങ്ങൾ
  6/6
  ഏറെ നിരൂപക പ്രശംസ പിടിച്ചു പറ്റിയ സിനിമ ആയിരുന്നു മമ്മൂട്ടി നായകനായെത്തിയ ഉണ്ട എന്ന സിനിമ. മണികണ്ഠൻ എസ്ഐ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ സിനിമയിൽ അവതരിപ്പിച്ചത്. മാസ് സീനുകളൊന്നും ഇല്ലാതെ വളരെ റിയലിസ്റ്റിക് ആയെടുത്ത പൊലീസ് കഥയായിരുന്നു ഇത്. മമ്മൂട്ടിയുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. 
  ഏറെ നിരൂപക പ്രശംസ പിടിച്ചു പറ്റിയ സിനിമ ആയിരുന്നു മമ്മൂട്ടി നായകനായെത്തിയ ഉണ്ട എന്ന സിനിമ....
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X