'അമ്മമാരോടുള്ള സ്നേഹം ഇങ്ങനേയും പ്രകടിപ്പിക്കാം'; പേരിനൊപ്പം അമ്മമാരുടെ പേര് കൂടി ചേർത്ത താരങ്ങൾ!

  പേരിനൊപ്പം  പാരമ്പര്യമായി അച്ഛന്റെ പേരോ അച്ഛന്റെ കുടുംബ പേരോ ആണ്  പതിവായി എല്ലാവരും ചേർക്കാറുള്ളത്. പതിറ്റാണ്ടുകളായി പിന്തുടരുന്ന ഈ രീതി പൊളിച്ചടുക്കി തങ്ങളുടെ അമ്മയുടെ പേരോ അമ്മയുടെ കുടുംബപേരോ ചേർത്തോ നിരവധി താരങ്ങളുണ്ട് ബോളിവുഡിൽ. ബോളിവുഡ് സെലിബ്രിറ്റികളിൽ ചിലർ പുരുഷാധിപത്യത്തെ തകർത്താണ് അഭിമാനത്തോടെ അവരുടെ അമ്മയുടെ ത്യാഗങ്ങളെയും ജീവിതത്തിന് നൽകിയ സംഭാവനകളെയും ബഹുമാനിക്കുന്നതിനായി പേരുകൾക്കൊപ്പം അമ്മമാരുടെ പേരുകൾ  കൂടി ചേർത്തത്
  By Ranjina Mathew
  | Published: Tuesday, July 5, 2022, 00:05 [IST]
  'അമ്മമാരോടുള്ള സ്നേഹം ഇങ്ങനേയും പ്രകടിപ്പിക്കാം'; പേരിനൊപ്പം അമ്മമാരുടെ പേര് കൂടി ചേർത്ത താരങ്ങൾ!
  1/8
  ഇന്ത്യൻ  സിനിമയുടെ അഭിമാനമായ ലോക സുന്ദരി ഐശ്വര്യ റായിയും പേരിനൊപ്പം ചേർത്തിരിക്കുന്നത്. അമ്മ വൃന്ദയുടെ കുടുംബപേരായ റായി ആണ്. 
  ഇന്ത്യൻ  സിനിമയുടെ അഭിമാനമായ ലോക സുന്ദരി ഐശ്വര്യ റായിയും പേരിനൊപ്പം ചേർത്തിരിക്കുന്നത്....
  Courtesy: facebook
  'അമ്മമാരോടുള്ള സ്നേഹം ഇങ്ങനേയും പ്രകടിപ്പിക്കാം'; പേരിനൊപ്പം അമ്മമാരുടെ പേര് കൂടി ചേർത്ത താരങ്ങൾ!
  2/8
  നടിയും ഗായികയുമായി ശ്രദ്ധിക്കപ്പെട്ട താരമാണ് അതിഥി റാവു ഹൈദരി. ഹിന്ദി, തമിഴ്, മലയാളം എന്നീ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലാണ് താരം പ്രധാനമായും അഭിനയിക്കുന്നത്. രാഷ്ട്രീയക്കാരായ മുഹമ്മദ് സലേ അക്ബർ ഹൈദരിയുടെയും ജെ.രാമേശ്വർ റാവുവിന്റെയും കൊച്ചുമകളാണ് അതിഥി. അമ്മയുടെ കുടുംബപ്പേരായ റാവു എന്ന നാമവും പേരിനൊപ്പം അതിഥി ചേർത്തിട്ടുണ്ട്. 
  നടിയും ഗായികയുമായി ശ്രദ്ധിക്കപ്പെട്ട താരമാണ് അതിഥി റാവു ഹൈദരി. ഹിന്ദി, തമിഴ്, മലയാളം എന്നീ...
  Courtesy: facebook
  'അമ്മമാരോടുള്ള സ്നേഹം ഇങ്ങനേയും പ്രകടിപ്പിക്കാം'; പേരിനൊപ്പം അമ്മമാരുടെ പേര് കൂടി ചേർത്ത താരങ്ങൾ!
  3/8
  നടിയും മോഡലുമായ ലിസ ഹെയ്‌ഡണിന്റെ അമ്മ ഓസ്‌ട്രേലിയക്കാരിയും അച്ഛൻ മലയാളിയുമാണ്. ലിസ ഇപ്പോഴും അമ്മയുടെ കുടുംബപ്പേരായ ഹെയ്‌ഡണാണ് പേരിനൊപ്പം അഭിമാനത്തോടെ കൊണ്ടുനടക്കുന്നത്.  
  നടിയും മോഡലുമായ ലിസ ഹെയ്‌ഡണിന്റെ അമ്മ ഓസ്‌ട്രേലിയക്കാരിയും അച്ഛൻ മലയാളിയുമാണ്. ലിസ...
  Courtesy: facebook
  'അമ്മമാരോടുള്ള സ്നേഹം ഇങ്ങനേയും പ്രകടിപ്പിക്കാം'; പേരിനൊപ്പം അമ്മമാരുടെ പേര് കൂടി ചേർത്ത താരങ്ങൾ!
  4/8
  ചലച്ചിത്ര സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ സഞ്ജയ് ലീല ബൻസാലി ദേവദാസ്, ഹം ദിൽ ദേ ചുകേ സനം, രാം-ലീല, ബാജിറാവോ മസ്താനി തുടങ്ങി വിലമതിക്കാനാകാത്ത ചില സിനിമകൾ ഇന്ത്യൻ സിനിമയ്ക്ക് നൽകിയിട്ടുണ്ട്. അമ്മയോടുള്ള സ്നേഹത്തിന്റെ ഭാ​ഗമായിട്ടാണ് അദ്ദേഹം അമ്മയുടെ പേരായ ലീല ബൻസാലി കുട്ടിക്കാലം മുതൽ തന്റെ പേരിനൊപ്പം ചേർത്തത്.
  ചലച്ചിത്ര സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ സഞ്ജയ് ലീല ബൻസാലി ദേവദാസ്, ഹം ദിൽ ദേ ചുകേ സനം,...
  Courtesy: facebook
  'അമ്മമാരോടുള്ള സ്നേഹം ഇങ്ങനേയും പ്രകടിപ്പിക്കാം'; പേരിനൊപ്പം അമ്മമാരുടെ പേര് കൂടി ചേർത്ത താരങ്ങൾ!
  5/8
  മർഡർ, വെൽക്കം തുടങ്ങിയ ബോളിവുഡ് സിനിമകളിലെ തകർപ്പൻ പ്രകടനത്തിലൂടെ ശ്രദ്ധനേടിയ നടിയാണ് മല്ലിക ഷെരാവത്ത്. മല്ലിക ഷെരാവത്തിന്റെ യഥാർഥ പേര് റീമ ലാംബ എന്നായിരുന്നു. പിന്നീട് പേര് മാറ്റിയപ്പോഴാണ് അമ്മയുടെ കുടുംബപേരായ ഷെരാവത്ത് പേരിനൊപ്പം മല്ലിക ചേർത്തത്. 
  മർഡർ, വെൽക്കം തുടങ്ങിയ ബോളിവുഡ് സിനിമകളിലെ തകർപ്പൻ പ്രകടനത്തിലൂടെ ശ്രദ്ധനേടിയ നടിയാണ് മല്ലിക...
  Courtesy: facebook
  'അമ്മമാരോടുള്ള സ്നേഹം ഇങ്ങനേയും പ്രകടിപ്പിക്കാം'; പേരിനൊപ്പം അമ്മമാരുടെ പേര് കൂടി ചേർത്ത താരങ്ങൾ!
  6/8
  2008ൽ പുറത്തിറങ്ങിയ ജാനേ തു യാ ജാനേ ന എന്ന ഒറ്റ ചിത്രത്തിലൂടെ ഹൃദയങ്ങൾ കീഴടക്കിയ ബോളിവുഡിലെ ചോക്ലേറ്റ് ബോയാണ് ഇമ്രാൻ ഖാൻ.  മാതാപിതാക്കളുടെ വേർപിരിയലിനുശേഷം അമ്മയോടുള്ള സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും പ്രതീകമായി പേരിനൊപ്പം ഖാൻ എന്ന് ഇമ്രാൻ ചേർത്തു. 
  2008ൽ പുറത്തിറങ്ങിയ ജാനേ തു യാ ജാനേ ന എന്ന ഒറ്റ ചിത്രത്തിലൂടെ ഹൃദയങ്ങൾ കീഴടക്കിയ ബോളിവുഡിലെ...
  Courtesy: facebook
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X