​'പറഞ്ഞാലും പറഞ്ഞില്ലെങ്കിലും കുറ്റം'; ഗർഭിണിയാണെന്ന് വെളിപ്പെടുത്തിയതിന്റെ പേരിൽ പരിഹസിക്കപ്പെട്ട നടിമാർ!

  സെലിബ്രിറ്റികളുടെ വിശേഷങ്ങൾ സോഷ്യൽമീഡിയ വഴിയാണ് ആരാധകർ അറിയുന്നത്. അവരുടെ പുതിയ സിനിമ വിശേഷങ്ങളും കുടുംബവിശേഷങ്ങളും വൈകാതെ പ്രേക്ഷകരിലേക്ക് ഉടൻ തന്നെ എത്തിക്കാൻ സെലിബ്രിറ്റികളും പരമാവധി ശ്രമിക്കാറുണ്ട്. തങ്ങളുടെ പ്രിയ താരങ്ങളുടെ വിശേഷങ്ങൾ തിരക്കി പോകുന്നവർ തന്നെ വിവരം അറിഞ്ഞശേഷം അവരെ കളിയാക്കുകയും ചെയ്യും. അത്തരത്തിൽ ​​ഗർഭിണിയാണെന്ന് പരസ്യപ്പെടുത്തിയതിന്റെ പേരിൽ പരിഹസിക്കപ്പെട്ട നടിമാരിൽ ചിലരെ പരിചയപ്പെടാം...... 
  By Ranjina Mathew
  | Published: Thursday, June 30, 2022, 01:04 [IST]
  ​'പറഞ്ഞാലും പറഞ്ഞില്ലെങ്കിലും കുറ്റം'; ഗർഭിണിയാണെന്ന് വെളിപ്പെടുത്തിയതിന്റെ പേരിൽ പരിഹസിക്കപ്പെട്ട നടിമാർ!
  1/8
  താൻ അഞ്ച് മാസം ഗർഭിണിയാണെന്ന വാർത്ത ബോളിവുഡ് സുന്ദരി കൽക്കി കൊച്ച്‌ലിൻ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചപ്പോൾ ഞെട്ടിയത് ആരാധകരാണ്. ഗർഭിണിയായ താരത്തിന്റെ ചിത്രങ്ങൾ അതിന് ശേഷം എല്ലാവരും ഏറ്റെടുക്കാൻ തുടങ്ങി. എന്നാൽ വിവാഹത്തിന് മുമ്പെ ഗർഭിണിയായതിൽ താരത്തിനെ വിമർശിച്ച് നിരവധി പേരാണ് എത്തിയത്. അവിവാഹിതയായ അമ്മ നല്ല കാര്യമല്ലെന്ന ട്രോളുകളും കൽക്കിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. 
  താൻ അഞ്ച് മാസം ഗർഭിണിയാണെന്ന വാർത്ത ബോളിവുഡ് സുന്ദരി കൽക്കി കൊച്ച്‌ലിൻ സമൂഹമാധ്യമങ്ങളിലൂടെ...
  Courtesy: facebook
  ​'പറഞ്ഞാലും പറഞ്ഞില്ലെങ്കിലും കുറ്റം'; ഗർഭിണിയാണെന്ന് വെളിപ്പെടുത്തിയതിന്റെ പേരിൽ പരിഹസിക്കപ്പെട്ട നടിമാർ!
  2/8
  ഗർഭിണിയാണെന്ന വിവരം അറിയിച്ചത് മുതൽ തന്റെ ഗർഭകാലത്തെ ഓരോ ഘട്ടവും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്ന നടിയായിരുന്നു എമി ജാക്സൺ. വിവാഹിതയാകാതെ എമി ​ഗർഭിണിയായതിന്റെ പേരിലാണ് അന്ന് വിമർശനങ്ങൾ വന്നത്. ജോര്‍ജ് പനയോട്ടിയായിരുന്നു അന്ന് എമിയുടെ കാമുകൻ. എന്നാൽ കുഞ്ഞ് പിറന്ന് വൈകാതെ ഇരുവരും പിരിഞ്ഞു.
  ഗർഭിണിയാണെന്ന വിവരം അറിയിച്ചത് മുതൽ തന്റെ ഗർഭകാലത്തെ ഓരോ ഘട്ടവും സോഷ്യൽ മീഡിയയിലൂടെ...
  Courtesy: facebook
  ​'പറഞ്ഞാലും പറഞ്ഞില്ലെങ്കിലും കുറ്റം'; ഗർഭിണിയാണെന്ന് വെളിപ്പെടുത്തിയതിന്റെ പേരിൽ പരിഹസിക്കപ്പെട്ട നടിമാർ!
  3/8
  ബോളിവുഡ് സിനിമ ലോകത്ത് നിരവധി ആരാധകർ ഉള്ള താരമാണ് ദിയ മിർസ.  2021 ഫെബ്രുവരി 15നാണ് ദിയ മിർസ ഏറെ നാളത്തെ പ്രണയത്തിന് ശേഷം വൈഭവ് രേഖിയെ വിവാഹം കഴിക്കുന്നത്. വൈഭവും ദിയയും തമ്മിൽ വർഷങ്ങളായി പ്രണയത്തിലായിരുന്നു.  വിവാഹം കഴിഞ്ഞ് വൈകാതെ ​ഗർഭിണിയാണെന്ന വിവരം ദിയ പങ്കുവെച്ചു. ഒന്നരമാസം മുമ്പ് വിവാഹിതയായ താരം എങ്ങനെയാണ് നാല് മാസം ഗർഭിണിയായത് എന്നായിരുന്നു ആരാധകരുടെ സംശയം. ഇതോടെ താരത്തിന് ട്രോളുകളും നേരിടേണ്ടി വന്നു. 
  ബോളിവുഡ് സിനിമ ലോകത്ത് നിരവധി ആരാധകർ ഉള്ള താരമാണ് ദിയ മിർസ.  2021 ഫെബ്രുവരി 15നാണ് ദിയ മിർസ ഏറെ...
  Courtesy: facebook
  ​'പറഞ്ഞാലും പറഞ്ഞില്ലെങ്കിലും കുറ്റം'; ഗർഭിണിയാണെന്ന് വെളിപ്പെടുത്തിയതിന്റെ പേരിൽ പരിഹസിക്കപ്പെട്ട നടിമാർ!
  4/8
  ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും മാതാപിതാക്കളാകാൻ പോകുന്ന സന്തോഷം കഴിഞ്ഞ ദിവസമാണ് പങ്കുവെച്ചത്. ആലിയ തന്നെയാണ് ഈ വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 'ഞങ്ങളുടെ കുഞ്ഞ്.... ഉടനെ വരുന്നു' എന്ന കുറിപ്പോടെ സ്‌കാനിങ് മുറിയില്‍ ഇരുവരും ഇരിക്കുന്ന ചിത്രം ആലിയ പങ്കുവച്ചു. സംഭവം വൈറലായതോടെ ആശംസകളെക്കാൾ പരിഹാസങ്ങൾ ഇരുവർക്കും നേരെ ഉണ്ടായി. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിൽ ​ഗർഭിണിയായി എന്നതായിരുന്നു കാരണം. 
  ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും മാതാപിതാക്കളാകാൻ പോകുന്ന സന്തോഷം കഴിഞ്ഞ...
  Courtesy: facebook
  ​'പറഞ്ഞാലും പറഞ്ഞില്ലെങ്കിലും കുറ്റം'; ഗർഭിണിയാണെന്ന് വെളിപ്പെടുത്തിയതിന്റെ പേരിൽ പരിഹസിക്കപ്പെട്ട നടിമാർ!
  5/8
  ബോളിവുഡ് നടൻ ഷാഹിദ് കപൂറിന്റെ ഭാര്യ മിറ രജ്പുത്തിനും ​ഗർഭിണിയായിരുന്ന സമയത്ത് നിരവധി വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്.  വിവാഹം കഴിഞ്ഞ ഉടൻ വളരെ ചെറിയ പ്രായത്തിൽ‌ ​ഗർഭിണിയായി എന്നതായിരുന്നു വിമർശിച്ചവർ കാരണമായി പറഞ്ഞത്. 2016ൽ ആണ് ഇരുവർക്കും ആദ്യത്തെ കുഞ്ഞ് പിറന്നത്. 
  ബോളിവുഡ് നടൻ ഷാഹിദ് കപൂറിന്റെ ഭാര്യ മിറ രജ്പുത്തിനും ​ഗർഭിണിയായിരുന്ന സമയത്ത് നിരവധി...
  Courtesy: facebook
  ​'പറഞ്ഞാലും പറഞ്ഞില്ലെങ്കിലും കുറ്റം'; ഗർഭിണിയാണെന്ന് വെളിപ്പെടുത്തിയതിന്റെ പേരിൽ പരിഹസിക്കപ്പെട്ട നടിമാർ!
  6/8
  സെര്‍ബിയന്‍ നടി നതാഷ സ്റ്റാന്‍കോവിചിനും ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യയുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ ഉടൻ ​ഗർഭിണിയായതിന്റെ പേരിൽ വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു. ആ സമയത്ത് നതാഷയുമായുള്ള വിവാഹ നിശ്ചയം നടത്തിയെങ്കിലും വിവാഹം എപ്പോഴുണ്ടാകുമെന്ന കാര്യം ഹർദിക്ക് അറിയിച്ചിട്ടില്ലായിരുന്നു. വൈകാതെ താനൊരു അച്ഛനാകാനുള്ള തയ്യാറെടുപ്പിലാണെന്ന സൂചന മാത്രം നല്‍കി. ഇതോടെ ട്രോളുകൾ പെരുകി.
  സെര്‍ബിയന്‍ നടി നതാഷ സ്റ്റാന്‍കോവിചിനും ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യയുമായുള്ള വിവാഹ...
  Courtesy: facebook
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X