യുവതലമുറയുടെ ഭ്രാന്തായി മാറിയ 'ബിടിഎസ്', ഇവർക്ക് എന്താണിത്ര പ്രത്യേകത?

  ഏഴ് കൊറിയൻ പയ്യൻമാരെ ലോകം കണ്ടും കേട്ടും തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിടുന്നു. ഭാഷയ്ക്കും ദേശത്തിനും അപ്പുറം മാസ്മരിക സംഗീതം കൊണ്ട് ലോകത്തെ ത്രസിപ്പിച്ച ദക്ഷിണ കൊറിയൻ ബോയ് ബാൻഡിന് കോടി കണക്കിന് ആരാധകരാണുള്ളത്. ബിടിഎസ് എങ്ങനെ സം​ഗീത പ്രേമികളുടെ ഹൃദയം കീഴടക്കിയെന്ന് അറിയാം....

  By Ranjina Mathew
  | Published: Wednesday, June 29, 2022, 00:34 [IST]
  യുവതലമുറയുടെ ഭ്രാന്തായി മാറിയ 'ബിടിഎസ്', ഇവർക്ക് എന്താണിത്ര പ്രത്യേകത?
  1/8
  കൊവിഡ് മഹാമാരി ലോകത്തെ തടവിലാക്കിയപ്പോഴും നിരവധി സം​ഗീത പ്രേമികൾ ആശ്വാസമായിരുന്നു ഇവരുടെ കൊറിയൻ പാട്ടുകൾ. അർഥമോ ഭാവമോ അറിയാതെ ലോകം അവയെല്ലാം നെഞ്ചോട് ചേർത്തു. ലോക് ഡൗൺ കാലത്ത് പുറത്തിറങ്ങിയ ഡയനാമൈറ്റ് എന്ന ആൽബവും റെക്കോർഡുകൾ പലതും തകർത്തു. 
  കൊവിഡ് മഹാമാരി ലോകത്തെ തടവിലാക്കിയപ്പോഴും നിരവധി സം​ഗീത പ്രേമികൾ ആശ്വാസമായിരുന്നു ഇവരുടെ...
  Courtesy: facebook
  യുവതലമുറയുടെ ഭ്രാന്തായി മാറിയ 'ബിടിഎസ്', ഇവർക്ക് എന്താണിത്ര പ്രത്യേകത?
  2/8
  2010ൽ ബിഗ് ഹിറ്റ്സ് മ്യൂസിക് എന്ന എന്റർടെയ്ൻമെന്റ് കമ്പനിയാണ് ബിടിഎസ് ബാൻഡ് രൂപീകരിച്ചത്. തെരുവിൽ നൃത്തം ചെയ്തവര്‍, അണ്ടർഗ്രൗണ്ട് റാപ്പർമാർ, വിദ്യാർഥികൾ എന്നിവരില്‍ നിന്നെല്ലാം ഓഡിഷൻ വഴി ആളുകളെ തെരഞ്ഞെടുത്തു. 2013ൽ 2 കൂൾ 4 സ്കൂൾ എന്ന ആൽബത്തിലെ നോ മോർ ഡ്രീം എന്ന പാട്ടുമായി ആദ്യമെത്തിയ ബാൻഡ് പിന്നെ ആസ്വാദകമനസുകളിൽ സ്ഥാനം ഉറപ്പിച്ചു. 
  2010ൽ ബിഗ് ഹിറ്റ്സ് മ്യൂസിക് എന്ന എന്റർടെയ്ൻമെന്റ് കമ്പനിയാണ് ബിടിഎസ് ബാൻഡ് രൂപീകരിച്ചത്....
  Courtesy: facebook
  യുവതലമുറയുടെ ഭ്രാന്തായി മാറിയ 'ബിടിഎസ്', ഇവർക്ക് എന്താണിത്ര പ്രത്യേകത?
  3/8
  പ്രതിസന്ധികളെ അതിജീവിച്ചാണ് ബിടിഎസ് ഇന്ന് കാണുന്ന വിജയത്തിൽ എത്തിയത്. തഴയപ്പെടലുകളും തരംതാഴ്ത്തലുകളും ഏറെ അനുഭവിച്ചിട്ടുണ്ട്. പിന്നീട് തഴഞ്ഞവരെയാക്കെ പാട്ടിലൂടെ പാട്ടിലാക്കാൻ ബിടഎസിന് കഴിഞ്ഞു. 
  പ്രതിസന്ധികളെ അതിജീവിച്ചാണ് ബിടിഎസ് ഇന്ന് കാണുന്ന വിജയത്തിൽ എത്തിയത്. തഴയപ്പെടലുകളും...
  Courtesy: facebook
  യുവതലമുറയുടെ ഭ്രാന്തായി മാറിയ 'ബിടിഎസ്', ഇവർക്ക് എന്താണിത്ര പ്രത്യേകത?
  4/8
  കൗമാരക്കാർക്കും യുവാക്കൾക്കും തുടക്കകാലം മുതൽ  ബിടിഎസ് ഒരു വികാരമാണ്. ബാങ്താൻ സൊന്യോന്ദാൻ അഥവാ ബുള്ളറ്റ് പ്രൂഫ് ബോയ് സ്കൗട്ട്സ് എന്നാണ് ബിടിഎസിന്റെ പൂര്‍ണരൂപം. ആർഎം, ജെ-ഹോപ്പ്, ജിൻ, സുഗ, പാർക്ക് ജി-മിൻ, വി, ജംഗ്കൂക്ക് എന്നിവരാണ് ഇതില്‍ അംഗങ്ങള്‍. 
  കൗമാരക്കാർക്കും യുവാക്കൾക്കും തുടക്കകാലം മുതൽ  ബിടിഎസ് ഒരു വികാരമാണ്. ബാങ്താൻ സൊന്യോന്ദാൻ...
  Courtesy: facebook
  യുവതലമുറയുടെ ഭ്രാന്തായി മാറിയ 'ബിടിഎസ്', ഇവർക്ക് എന്താണിത്ര പ്രത്യേകത?
  5/8
  ഇതില്‍ ജിനിന് വരുന്ന ഡിസംബറില്‍ 30 വയസ് തികയുകയാണ്.  അതിനാല്‍ തന്നെ ഇദ്ദേഹം ദക്ഷിണകൊറിയയിലെ നിയമം അനുസരിച്ച് നിര്‍ബന്ധിത സൈനിക സേവനത്തിന് പോകേണ്ടിവരും. പുരുഷന്മാർ 18–28 വയസിനിടയിൽ കുറഞ്ഞത് 18 മാസമെങ്കിലും സൈനിക സേവനം ചെയ്തിരിക്കണമെന്നതാണ് ദക്ഷിണ കൊറിയയിലെ നിയമം. 
  ഇതില്‍ ജിനിന് വരുന്ന ഡിസംബറില്‍ 30 വയസ് തികയുകയാണ്.  അതിനാല്‍ തന്നെ ഇദ്ദേഹം ദക്ഷിണകൊറിയയിലെ...
  Courtesy: facebook
  യുവതലമുറയുടെ ഭ്രാന്തായി മാറിയ 'ബിടിഎസ്', ഇവർക്ക് എന്താണിത്ര പ്രത്യേകത?
  6/8
  ബിടിഎസിന്റെ ​ഗാനങ്ങളിലെ വരികൾ പലപ്പോഴും വ്യക്തിപരവും സാമൂഹികവുമായ വ്യാഖ്യാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മാനസികാരോഗ്യം, സ്കൂൾ പ്രായത്തിലുള്ളവരുടെ പ്രശ്‌നങ്ങൾ, നഷ്ടം, സ്വയം സ്നേഹിക്കുന്നതിലേക്കുള്ള യാത്ര, വ്യക്തിവാദം എന്നീ വിഷയങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത്. 
  ബിടിഎസിന്റെ ​ഗാനങ്ങളിലെ വരികൾ പലപ്പോഴും വ്യക്തിപരവും സാമൂഹികവുമായ വ്യാഖ്യാനങ്ങളിൽ ശ്രദ്ധ...
  Courtesy: facebook
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X