'ജവാൻ മുതൽ ആദിപുരുഷ് വരെ'; സിനിമാപ്രേമികൾ കാത്തിരിക്കുന്ന ബോളിവുഡ് സിനിമകൾ!

  ഷാരൂഖ് ഖാൻ ചിത്രം ജവാൻ മുതൽ ഒട്ടനവധി ബി​ഗ് ബജറ്റ് സിനിമകൾ ബോളിവുഡിൽ നിന്നും പ്രഖ്യാപിച്ചിട്ടുണ്ട്. അവയിൽ ചില സിനിമകളുടെ പോസ്റ്ററുകളും ടീസറുകളുമെല്ലാം ഇതിനോടകം പ്രേക്ഷക പ്രീതി നേടി കഴിഞ്ഞു. 2023ൽ തിയേറ്റർ ഇളക്കാൻ പോകുന്ന ആ ബി​ഗ് ബജറ്റ് സിനിമകൾ പരിചയപ്പെടാം....
  By Ranjina Mathew
  | Published: Sunday, June 26, 2022, 01:04 [IST]
  'ജവാൻ മുതൽ ആദിപുരുഷ് വരെ'; സിനിമാപ്രേമികൾ കാത്തിരിക്കുന്ന ബോളിവുഡ് സിനിമകൾ!
  1/8
  സിദ്ധാര്‍ഥ്‌ ആനന്ദ്‌ സംവിധാനം ചെയ്യുന്ന ഫൈറ്ററും പ്രേക്ഷകർ കാത്തിരിക്കുന്ന ഹൃത്വിക്‌ റോഷൻ ചിത്രമാണ്. ചിത്രം 2023 സെപ്‌റ്റംബര്‍ 28ന്‌ തിയേറ്ററുകളിലെത്തും. ഇന്ത്യയിലെ ആദ്യത്തെ ഏരിയല്‍ ആക്ഷന്‍ ചിത്രമാണ് ഫൈറ്റര്‍. ദീപിക പദുകോണാണ് നായിക.
  സിദ്ധാര്‍ഥ്‌ ആനന്ദ്‌ സംവിധാനം ചെയ്യുന്ന ഫൈറ്ററും പ്രേക്ഷകർ കാത്തിരിക്കുന്ന ഹൃത്വിക്‌...
  Courtesy: facebook
  'ജവാൻ മുതൽ ആദിപുരുഷ് വരെ'; സിനിമാപ്രേമികൾ കാത്തിരിക്കുന്ന ബോളിവുഡ് സിനിമകൾ!
  2/8
  ഷാരൂഖ് ഖാനെ നായകനാക്കി സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന സിനിമയാണ് പഠാൻ. 2018ല്‍ പുറത്തെത്തിയ സീറോയ്ക്കു ശേഷം നായകനായ ചിത്രങ്ങളൊന്നും പുറത്തുവരാത്തതിനാല്‍ കിംഗ് ഖാന്‍ ആരാധകരെ സംബന്ധിച്ച് ഏറെ കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രമാണ് പഠാന്‍. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു. 2023 ജനുവരി 25 ആണ് റിലീസ് തീയതി.
  ഷാരൂഖ് ഖാനെ നായകനാക്കി സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന സിനിമയാണ് പഠാൻ. 2018ല്‍...
  Courtesy: facebook
  'ജവാൻ മുതൽ ആദിപുരുഷ് വരെ'; സിനിമാപ്രേമികൾ കാത്തിരിക്കുന്ന ബോളിവുഡ് സിനിമകൾ!
  3/8
  ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ജവാൻ പ്രേക്ഷകർ കാത്തിരിക്കുന്ന മറ്റൊരു സിനിമ. 2023 ജൂണ്‍ 2ന് ചിത്രം തിയേറ്ററുകളിലെത്തും. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായാണ് ജവാന്‍ എത്തുക. നയന്‍താര നായികയാവുന്ന ചിത്രത്തില്‍ സാന്യ മല്‍ഹോത്രയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
  ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ജവാൻ പ്രേക്ഷകർ...
  Courtesy: facebook
  'ജവാൻ മുതൽ ആദിപുരുഷ് വരെ'; സിനിമാപ്രേമികൾ കാത്തിരിക്കുന്ന ബോളിവുഡ് സിനിമകൾ!
  4/8
  കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ പ്രഭാസിനെ നായകനാക്കി ഒരുക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം സലാറിനെ കുറിച്ചും സിനിമാപ്രേമികൾക്ക് വലിയ പ്രതീക്ഷയാണുള്ളത്. കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് ആണ് സലാറിന്‍റെയും നിര്‍മ്മാണം. ശ്രുതി ഹാസനാണ് സലാറില്‍ പ്രഭാസിന്‍റെ നായികയാവുന്നത്. പ്രഭാസിനൊപ്പം ആദ്യമായാണ് ശ്രുതി അഭിനയിക്കുന്നത്. 
  കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ പ്രഭാസിനെ നായകനാക്കി ഒരുക്കുന്ന ആക്ഷന്‍ ത്രില്ലര്‍...
  Courtesy: facebook
  'ജവാൻ മുതൽ ആദിപുരുഷ് വരെ'; സിനിമാപ്രേമികൾ കാത്തിരിക്കുന്ന ബോളിവുഡ് സിനിമകൾ!
  5/8
  പ്രഭാസിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആദിപുരുഷ്. ഇതിഹാസ കാവ്യമായ രാമായണത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തില്‍ രാമനായിട്ടാണ് പ്രഭാസ് അഭിനയിക്കുന്നത്. ഓം റൗട്ട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൻ ബജറ്റിലാണ് പ്രഭാസ് ചിത്രം ഒരുങ്ങുകയെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 500 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റെന്നാണ് റിപ്പോർട്ട്
  പ്രഭാസിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആദിപുരുഷ്. ഇതിഹാസ കാവ്യമായ...
  Courtesy: facebook
  'ജവാൻ മുതൽ ആദിപുരുഷ് വരെ'; സിനിമാപ്രേമികൾ കാത്തിരിക്കുന്ന ബോളിവുഡ് സിനിമകൾ!
  6/8
  രണ്‍ബീര്‍ കപൂര്‍, രശ്മിക മന്ദാന എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ആനിമലാണ് പ്രേക്ഷകർ കാത്തിരിക്കുന്ന മറ്റൊരു സിനിമ. സന്ദീപ് റെഡ്ഡി വാങ്ക ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനിൽ കപൂറും ബോബി ഡിയോളും ചിത്രത്തിൽ മറ്റ് പ്രധാനവേഷങ്ങളിലെത്തുന്നു. 
  രണ്‍ബീര്‍ കപൂര്‍, രശ്മിക മന്ദാന എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ആനിമലാണ് പ്രേക്ഷകർ...
  Courtesy: facebook
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X