പ്രായം കൂടുമ്പോൾ സൗന്ദര്യം കൂടുന്ന നായികമാർ; തെന്നിന്ത്യൻ നായികമാർ അന്നും ഇന്നും

  നായികമാർക്ക് സിനിമകളിലുള്ള നിലനിൽപ്പ് കുറച്ച് കാലത്തേക്ക് മാത്രമാണെന്ന് പലപ്പോഴും വിമർശനം ഉയരാറുണ്ട്. പുതിയ നായികമാർ വരുമ്പോൾ പിന്തള്ളപ്പെടുന്ന നായികമാരും ഏറെയാണ്. ഇരുപതുകളിൽ തിളങ്ങി നിന്ന നടിമാർ 30 കളിലും നാൽപതുകളിലും ഫീൽഡ് ഔട്ട് ആവുന്ന സ്ഥിതിയും ഉണ്ടായിരുന്നു. എന്നാൽ പ്രായം കൂടുന്തോറും താരമൂല്യം വർധിക്കുകയും കൂടുതൽ സുന്ദരിമാരാവുകയും ചെയ്ത നായികമാർ ഉണ്ട്. ഇവരിൽ ചിലരെ പരിചയപ്പെടാം. 

  By Abhinand Chandran
  | Published: Thursday, October 13, 2022, 19:23 [IST]
  പ്രായം കൂടുമ്പോൾ സൗന്ദര്യം കൂടുന്ന നായികമാർ; തെന്നിന്ത്യൻ നായികമാർ അന്നും ഇന്നും
  1/5
  ലുക്കിൽ‌ നയൻതാരയുടെ അത്രയും മാറ്റം വന്ന ഒരു നടി തെന്നിന്ത്യയിൽ ഇല്ലെന്ന് തന്നെ പറയാം. ഇക്കഴിഞ്ഞ വർഷങ്ങൾക്കിയിൽ 37 കാരിയായ  നയൻസിന്റെ ലുക്ക് മാറി മറിഞ്ഞിട്ടുണ്ട്. സിനിമയിൽ തുടക്ക കാലത്ത് അത്യാവശ്യം വണ്ണം ഉണ്ടായിരുന്ന നയൻസ് പിന്നീട് മെലിഞ്ഞ സുന്ദരിയായാണ് ബി​ഗ് സ്ക്രീനിലെത്തിയത്. 2013 ന് ശേഷം നയൻസിന്റെ മുഖത്ത് വരെ ഏറെ മാറ്റം വന്നു. കോസ്മെറ്റിക് സർജി നടി നടത്തിയിട്ടുണ്ടെന്ന് നേരത്തെ അഭ്യൂഹങ്ങൾ പരന്നിരുന്നു.
  ലുക്കിൽ‌ നയൻതാരയുടെ അത്രയും മാറ്റം വന്ന ഒരു നടി തെന്നിന്ത്യയിൽ ഇല്ലെന്ന് തന്നെ പറയാം....
  പ്രായം കൂടുമ്പോൾ സൗന്ദര്യം കൂടുന്ന നായികമാർ; തെന്നിന്ത്യൻ നായികമാർ അന്നും ഇന്നും
  2/5
  39 കാരിയായ തൃഷ ഇപ്പോഴും കാണാൻ ചെറുപ്പമാണ്. മിസ് ചെന്നെെ പട്ടം ചൂടി  സിനിമയിലേക്ക് ചുവടുവെച്ച തൃഷ 2000 ങ്ങളിൽ സൂപ്പർ ഹിറ്റ് നായിക ആയി തിളങ്ങി നിന്നു. കരിയറിൽ വിജയവും പരാജയവും ഒരുപോലെ വന്നെങ്കിലും തൃഷയെ കാണാൻ ഇന്നും ഒരു മാറ്റവുമില്ലെന്നാണ് ആരാധകർ പറയുന്നത്. പൊന്നിയിൻ സെൽവനാണ് നടിയുടെ ഏറ്റവും പുതിയ സിനിമ.
  39 കാരിയായ തൃഷ ഇപ്പോഴും കാണാൻ ചെറുപ്പമാണ്. മിസ് ചെന്നെെ പട്ടം ചൂടി  സിനിമയിലേക്ക് ചുവടുവെച്ച...
  പ്രായം കൂടുമ്പോൾ സൗന്ദര്യം കൂടുന്ന നായികമാർ; തെന്നിന്ത്യൻ നായികമാർ അന്നും ഇന്നും
  3/5
  നടൻ കമൽ ഹാസന്റെ മകളെന്ന ലേബലിലാണ് സിനിമയിലേക്ക് കടന്ന് വന്നതെങ്കിലും ശ്രുതി തന്റേതായ ഇടം സിനിമയിൽ നേടിയെടുത്ത ആളാണ്. സ്റ്റെെലിഷ് ലുക്കിലുള്ള ചിത്രങ്ങൾ ഇടയ്ക്കിടെ ശ്രുതി തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്യാറുണ്ട്. പഴയ ചിത്രങ്ങളേക്കാൾ വളരെയധികം സുന്ദരിയാണ് ശ്രുതി ഇപ്പോഴെന്ന് ആരാധകർ പറയുന്നു. നടി കോസ്മെറ്റിക് സർജറി നടത്തിയിട്ടുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു, 
  നടൻ കമൽ ഹാസന്റെ മകളെന്ന ലേബലിലാണ് സിനിമയിലേക്ക് കടന്ന് വന്നതെങ്കിലും ശ്രുതി തന്റേതായ ഇടം...
  പ്രായം കൂടുമ്പോൾ സൗന്ദര്യം കൂടുന്ന നായികമാർ; തെന്നിന്ത്യൻ നായികമാർ അന്നും ഇന്നും
  4/5
  കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുന്ന സമാന്ത ആരാധകർക്കിടയിൽ ഫിറ്റ്നെസ് ഐക്കണും ആണ്. 35 കാരിയായ സമാന്തയുടെ വശ്യത ആരാധകർക്കിടയിൽ ചർച്ചയുമാണ്. ഇപ്പോഴും യുവത്വം കാത്തു സൂക്ഷിക്കുന്ന നടിയുടെ പഴയ ചിത്രങ്ങൾ ഇപ്പോഴത്തേതിൽ നിന്നും ഏറെ വ്യത്യസ്തമാണ്. 
  കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുന്ന സമാന്ത ആരാധകർക്കിടയിൽ ഫിറ്റ്നെസ് ഐക്കണും ആണ്. 35...
  പ്രായം കൂടുമ്പോൾ സൗന്ദര്യം കൂടുന്ന നായികമാർ; തെന്നിന്ത്യൻ നായികമാർ അന്നും ഇന്നും
  5/5
  സിനിമകളിൽ ഒരു കാലത്ത് താര റാണിയായി നിന്ന ശ്രിയ ശരൺ ഇന്ന് പഴയത് പോലെ സജീവമല്ല. എന്നാൽ നടിയുടെ ഭം​ഗി നാൾക്ക് നാൾ കൂടുകയാണെന്നാണ് ആരാധകർ പറയുന്നത്. 40 കാരിയായ ശ്രിയക്ക് ഒരു കുഞ്ഞുമുണ്ട്. ദൃശം 3 യാണ് ശ്രിയയുടെ പുറത്തിറങ്ങാനുള്ള സിനിമ. 
  സിനിമകളിൽ ഒരു കാലത്ത് താര റാണിയായി നിന്ന ശ്രിയ ശരൺ ഇന്ന് പഴയത് പോലെ സജീവമല്ല. എന്നാൽ നടിയുടെ...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X