ഷൂട്ടിം​ഗിനിടെ പ്രണയം, വിവാഹം; ഒടുവിൽ വേർപിരിയലും; ഈ താരങ്ങൾക്ക് സംഭവിച്ചത്

  സിനിമാ ലോകത്ത് വിവാഹവും വിവാഹ മോചനവും എപ്പോഴും വാർത്ത ആവാറുണ്ട്. പരസ്പരം പ്രണയിച്ച് വിവാഹം കഴിച്ച താരങ്ങൾ പിന്നീട് ആരോപണ പ്രത്യാരോപണങ്ങളുമായി വരുന്ന കാഴ്ചയും ഉണ്ടാവാറുണ്ട്. സിനിമാ ഷൂട്ടിം​ഗിനിടെ നടൻമാരുമായി പ്രണയത്തിലായി വിവാഹം കഴിക്കുകയും പിന്നീട് വേർപിരിയുകയും ചെയ്ത താരങ്ങളെ പരിചയപ്പെടാം. 

  By Abhinand Chandran
  | Published: Saturday, November 5, 2022, 18:21 [IST]
  ഷൂട്ടിം​ഗിനിടെ പ്രണയം, വിവാഹം; ഒടുവിൽ വേർപിരിയലും; ഈ താരങ്ങൾക്ക് സംഭവിച്ചത്
  1/5
  80 കളിൽ തിളങ്ങി നിന്ന നായിക നടി ആയിരുന്നു രാധിക. അന്തരിച്ച നടൻ പ്രതാപ് പോത്തനെ ആണ് രാധിക ആദ്യം വിവാഹം കഴിച്ചത്. എന്നാൽ ഒരു വർഷത്തിനുള്ളിൽ ഇരുവരും വേർപിരിഞ്ഞു. പിന്നീട് ബ്രിട്ടീഷ് പൗരൻ റിച്ചാർഡ് ഹാർഡിയെ രാധിക വിവാഹം കഴിച്ചെങ്കിലും രണ്ട് വർഷത്തിനുള്ളിൽ ഈ ബന്ധവും പിരിഞ്ഞു. 2001 ലാണ് നടൻ ശരത്കുമാറിനെ രാധിക വിവാഹം കഴിക്കുന്നത്. 
  80 കളിൽ തിളങ്ങി നിന്ന നായിക നടി ആയിരുന്നു രാധിക. അന്തരിച്ച നടൻ പ്രതാപ് പോത്തനെ ആണ് രാധിക ആദ്യം...
  ഷൂട്ടിം​ഗിനിടെ പ്രണയം, വിവാഹം; ഒടുവിൽ വേർപിരിയലും; ഈ താരങ്ങൾക്ക് സംഭവിച്ചത്
  2/5
  നടി രോഹിണിയും രഘുവരനും തമ്മിലുള്ള പ്രണയവും വിവാഹവും ഒരു കാലത്ത് സിനിമാ ലോകത്ത് ചർച്ച ആയിരുന്നു. കാക്ക, തോട്ട ചിനുങ്ങി തുടങ്ങിയ സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. പ്രണയ വിവാഹിതരായ ഇരുവർക്കും ഒരു മകനും പിറന്നു. മകന് ആറ് വയസ്സുള്ളപ്പോൾ ഇരുവരും വിവാഹ മോചനം നേടി. 
  നടി രോഹിണിയും രഘുവരനും തമ്മിലുള്ള പ്രണയവും വിവാഹവും ഒരു കാലത്ത് സിനിമാ ലോകത്ത് ചർച്ച...
  ഷൂട്ടിം​ഗിനിടെ പ്രണയം, വിവാഹം; ഒടുവിൽ വേർപിരിയലും; ഈ താരങ്ങൾക്ക് സംഭവിച്ചത്
  3/5
  2000 ലാണ് ഉർവശിയും നടൻ മനോജ് കെ ജയനും വിവാഹിതരായത്. ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു. എന്നാൽ പിന്നീട് ഇരുവരും വേർപിരിഞ്ഞു. വിവാഹ മോചന സമയത്ത് ഏറെ കോളിളക്കം ഉണ്ടായിരുന്നു. ഇരുവരും പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു. 
  2000 ലാണ് ഉർവശിയും നടൻ മനോജ് കെ ജയനും വിവാഹിതരായത്. ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു. എന്നാൽ...
  ഷൂട്ടിം​ഗിനിടെ പ്രണയം, വിവാഹം; ഒടുവിൽ വേർപിരിയലും; ഈ താരങ്ങൾക്ക് സംഭവിച്ചത്
  4/5
  മലയാള സിനിമയിൽ ഒട്ടനവധി മികവുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ച രേവതിയും വിവാഹ മോചിതയാണ്. സംവിധായകനും നടനുമായിരുന്ന സുരേഷ് ചന്ദ്ര മേനോൻ ആയിരുന്നു രേവതിയുടെ ഭർത്താവ്. പുതിയ മുഖം, മരമുകൾ തുടങ്ങിയ സിനിമകളിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. പിന്നീട് വിവാഹം കഴിച്ചെങ്കിലും 2002 ഓടെ ഇരുവരും വേർപിരിഞ്ഞു. 
  മലയാള സിനിമയിൽ ഒട്ടനവധി മികവുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ച രേവതിയും വിവാഹ മോചിതയാണ്....
  ഷൂട്ടിം​ഗിനിടെ പ്രണയം, വിവാഹം; ഒടുവിൽ വേർപിരിയലും; ഈ താരങ്ങൾക്ക് സംഭവിച്ചത്
  5/5
  2017 ലാണ് സമാന്തയും നാ​ഗചൈതന്യയും വിവാഹം കഴിക്കുന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു വിവാഹം. യെ മ ചെസവ എന്ന സിനിമയ്ക്കിടെ ആണ് ഇരുവരും പ്രണയത്തിലായത്. പിന്നീട് രണ്ട് പേരും വേർപിരിഞ്ഞു. 2021 നവംബറിലാണ് താരങ്ങൾ വിവാഹ മോചിതരായി എന്ന് അറിയിച്ചത്. 
  2017 ലാണ് സമാന്തയും നാ​ഗചൈതന്യയും വിവാഹം കഴിക്കുന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X