'രണ്ടുപേരുടെ ഭാ​ഗത്തും ന്യായം... ഇതിലിപ്പോ ആരെ സപ്പോർട്ട് ചെയ്യും?'; പ്രേക്ഷകരെ ആശയകുഴപ്പത്തിലാക്കിയ സിനിമകൾ!

  ഓരോ വർഷം കഴിയുന്തോറും കഥ  പറയുന്ന രീതിയിലും താരങ്ങളുടെ പ്രകടനങ്ങളുടെ കാര്യത്തിലും ഒരുപാട് മുന്നോട്ട് സഞ്ചരിച്ച് കഴിഞ്ഞു മലയാള സിനിമ. വില്ലനെ ഇടിച്ചിട്ട് ഹീറോയിസം കാണിച്ച് പോകുന്ന നായകനെയൊക്കെ വളരെ വിരളമായി മാത്രമെ മലയാള സിനിമയിൽ കാണാൻ സാധിക്കൂ. വളരെ റിയലിസ്റ്റിക്ക് സിനിമകൾ ഇറക്കുന്നതിൽ മലയാള സിനിമ അതീവ ശ്രദ്ധ ചെലുത്തുന്നതിനാൽ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ ആരാണ് വില്ലൻ? ആരാണ് നായകൻ? ആരുടെ ഭാ​ഗത്താണ് ന്യായം എന്ന് പോലും പ്രേക്ഷകന്  നിർണയിക്കാൻ കഴിയാതെ വരും. അത്തരം ചില സിനിമകൾ പരിചയപ്പെടാം... 
  By Ranjina Mathew
  | Published: Sunday, September 18, 2022, 22:43 [IST]
  'രണ്ടുപേരുടെ ഭാ​ഗത്തും ന്യായം... ഇതിലിപ്പോ ആരെ സപ്പോർട്ട് ചെയ്യും?'; പ്രേക്ഷകരെ ആശയകുഴപ്പത്തിലാക്കിയ സിനിമകൾ!
  1/6
  2019ൽ പുറത്തിറങ്ങിയ ജീൻ പോൾ ലാൽ സിനിമയാണ് ഡ്രൈവിങ് ലൈസൻസ്. സുരാജ് വെഞ്ഞാറമൂടും പൃഥ്വിരാജും കേന്ദ്രകഥാപാത്രങ്ങളായ സിനിമ എംവിഐ കുരുവിളയും നടൻ ഹരീന്ദ്രനും തമ്മിലുള്ള പ്രശ്നങ്ങളാണ് ചർച്ച ചെയ്യുന്നത്. നടൻ ഹരീന്ദ്രന്റെ ഡ്രൈവിങ് ലൈസൻസിനെ ചൊല്ലിയുള്ള പ്രശ്നങ്ങൾ ​ഗുരുതരമായി മാറുന്നതാണ് സിനിമയിൽ കാണുന്നത്. ആർക്കൊപ്പമാണ് നിൽക്കേണ്ടതെന്ന് ഡ്രൈവിങ് ലൈസൻസ് സിനിമ കണ്ടാൽ പ്രേക്ഷകർക്ക് തീരുമാനിക്കാനാവില്ല. 
  2019ൽ പുറത്തിറങ്ങിയ ജീൻ പോൾ ലാൽ സിനിമയാണ് ഡ്രൈവിങ് ലൈസൻസ്. സുരാജ് വെഞ്ഞാറമൂടും പൃഥ്വിരാജും...
  Courtesy: facebook
  'രണ്ടുപേരുടെ ഭാ​ഗത്തും ന്യായം... ഇതിലിപ്പോ ആരെ സപ്പോർട്ട് ചെയ്യും?'; പ്രേക്ഷകരെ ആശയകുഴപ്പത്തിലാക്കിയ സിനിമകൾ!
  2/6
  എക്കാലത്തേയും മികച്ച ഫ്രണ്ട്ഷിപ്പ് സിനിമകളിലൊന്നായിരുന്നു ഫ്രണ്ട്സ്. ചിത്രത്തിൽ ജയറാം, ശ്രീനിവാസൻ, മുകേഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ക്ലൈമാക്സിനോട് അടുക്കുമ്പോൾ ജയറാം കഥാപാത്രവുമായുള്ള തെറ്റിദ്ധാരണകൾ മൂലം മുകേഷിന്റെ ചന്തുവെന്ന കഥാപാത്രം ജയറാമിന്റെ അരവിന്ദൻ എന്ന കഥാപാത്രവുമായി പിണങ്ങുകയും പിന്നീട് തർക്കം നടക്കുമ്പോൾ അരവിന്ദൻ കൊക്കയിലേക്ക് വീണ് ​ഗുരുതരമായി പരിക്കേൽക്കുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം ചന്തു തിരികെ എത്തി സത്യം മനസിലാക്കി സൗഹൃദം പുതുക്കുന്നു. ഈ സിനിമയിലും രണ്ട് കഥാപാത്രങ്ങളിലും ന്യായമുള്ളതിനാൽ ആർക്കൊപ്പം നിൽക്കണമെന്നത് തീരുമാനിക്കാൻ കാഴ്ചക്കാരന് സാധിക്കില്ല. 
  എക്കാലത്തേയും മികച്ച ഫ്രണ്ട്ഷിപ്പ് സിനിമകളിലൊന്നായിരുന്നു ഫ്രണ്ട്സ്. ചിത്രത്തിൽ ജയറാം,...
  Courtesy: facebook
  'രണ്ടുപേരുടെ ഭാ​ഗത്തും ന്യായം... ഇതിലിപ്പോ ആരെ സപ്പോർട്ട് ചെയ്യും?'; പ്രേക്ഷകരെ ആശയകുഴപ്പത്തിലാക്കിയ സിനിമകൾ!
  3/6
  സച്ചിയുടെ സംവിധാനത്തിൽ 2020ൽ തിയേറ്ററുകളിലെത്തിയ സിനിമയാണ് അയ്യപ്പനും കോശിയും. പൃഥ്വിരാജും ബിജു മേനോനുമാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.  പട്ടാളത്തിലെ 16 വർഷത്തെ സർവീസിന് ശേഷം ഹവീൽദാർ റാങ്കിൽ വിരമിച്ച കട്ടപ്പനക്കാരനായ കോശിയും അട്ടപ്പാടിയിലെ പോലീസ് സ്റ്റേഷനിലെ എസ്.ഐയായ അയ്യപ്പൻ നായരും തമ്മിലുണ്ടാകുന്ന ഒരു നിയമപ്രശ്നമാണ് സിനിമയുടെ ഇതിവൃത്തം. ക്ലൈമാക്സിനോട് അടുക്കുമ്പോൾ ആരാണ് നായകൻ,  ആരാണ് വില്ലൻ എന്ന് നിർണയിക്കാൻ സാധിക്കില്ല പ്രേക്ഷകർക്ക്. 
  സച്ചിയുടെ സംവിധാനത്തിൽ 2020ൽ തിയേറ്ററുകളിലെത്തിയ സിനിമയാണ് അയ്യപ്പനും കോശിയും. പൃഥ്വിരാജും...
  Courtesy: facebook
  'രണ്ടുപേരുടെ ഭാ​ഗത്തും ന്യായം... ഇതിലിപ്പോ ആരെ സപ്പോർട്ട് ചെയ്യും?'; പ്രേക്ഷകരെ ആശയകുഴപ്പത്തിലാക്കിയ സിനിമകൾ!
  4/6
  രാജേഷ് പിള്ള സവിധാനം ചെയ്ത് 2011ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്‌ ട്രാഫിക്. ശ്രീനിവാസൻ, റഹ്‌മാൻ, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, അനൂപ് മേനോൻ, വിനീത് ശ്രീനിവാസൻ, സന്ധ്യ, റോമ, രമ്യ നമ്പീശൻ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. സിനിമയിൽ വില്ലനെന്ന് പറയാതെ പറയുന്നത് കുഞ്ചാക്കോ ബോബന്റെ ഏബൽ  എന്ന കഥാപാത്രത്തെയാണ്. പക്ഷെ ഏബൽ കുറ്റകൃത്തം ചെയ്യുന്നതിന് പിന്നിലെ കാരണം വെളിപ്പെടുമ്പോൾ പ്രേക്ഷകന് ഏബൽ എന്ന കഥാപാത്രത്തെ വെറുക്കണോയെന്ന് തന്നെ സംശയമാകും. 
  രാജേഷ് പിള്ള സവിധാനം ചെയ്ത് 2011ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്‌ ട്രാഫിക്. ശ്രീനിവാസൻ,...
  Courtesy: facebook
  'രണ്ടുപേരുടെ ഭാ​ഗത്തും ന്യായം... ഇതിലിപ്പോ ആരെ സപ്പോർട്ട് ചെയ്യും?'; പ്രേക്ഷകരെ ആശയകുഴപ്പത്തിലാക്കിയ സിനിമകൾ!
  5/6
  2016ൽ പുറത്തിറങ്ങിയ ടൊവിനോ തോമസ് സിനിമയാണ് ​ഗപ്പി.  ചേതൻ ജയലാലാണ് ചിത്രത്തിലെ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. കൗമാരപ്രായക്കാരനായ ഗപ്പി എന്ന് വിളിപ്പേരുള്ള മിഷേലും റെയിൽവെ പാലം നിർമ്മിക്കാനായി എത്തിയ തേജസ് വർക്കി  എന്ന എഞ്ചിനീയറും തമ്മിലുള്ള ഈ​ഗോ വാറാണ് ​ഗപ്പി എന്ന സിനിമ. തിയേറ്ററുകളിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ സിനിമ പിന്നീട് മൗത്ത് പബ്ലിസിറ്റി വഴി പ്രേക്ഷകരെ നേടിയിരുന്നു. ഈ സിനിമ കണ്ടാലും രണ്ടുപേരുടെ ഭാ​ഗത്തും ന്യായമുള്ളതായാണ് പ്രേക്ഷകന് തോന്നുക. ഒരാളെ മാത്രം വില്ലനായി കാണാൻ പ്രേക്ഷകന് സാധിക്കില്ല. 
  2016ൽ പുറത്തിറങ്ങിയ ടൊവിനോ തോമസ് സിനിമയാണ് ​ഗപ്പി.  ചേതൻ ജയലാലാണ് ചിത്രത്തിലെ മറ്റൊരു...
  Courtesy: facebook
  'രണ്ടുപേരുടെ ഭാ​ഗത്തും ന്യായം... ഇതിലിപ്പോ ആരെ സപ്പോർട്ട് ചെയ്യും?'; പ്രേക്ഷകരെ ആശയകുഴപ്പത്തിലാക്കിയ സിനിമകൾ!
  6/6
  2021ൽ പ്രേക്ഷകരിലേക്ക് എത്തിയ സൂപ്പർ ഹീറോ സിനിമയാണ് മിന്നൽ മുരളി. ടൊവിനോയുടെ ജെയ്സൺ എന്ന കഥപാത്രത്തിനും ​ഗുരു സോമസുന്ദരത്തിന്റെ ഷിബു എന്ന കഥപാത്രത്തിനും മിന്നൽ ഏൽക്കുന്നതും അതുവഴി ഇരുവർക്കും ലഭിക്കുന്ന സൂപ്പർ പവറുകൾ വരുത്തുന്ന പ്രശ്നങ്ങളുമാണ് മിന്നൽ മുരളി സംസാരിക്കുന്നത്. സിനിമ കണ്ടിറങ്ങിയവരെല്ലം വില്ലനെ കുറ്റപ്പെടുത്താൻ കഴിയാത്ത അവസ്ഥയിലായിരുന്നു. അയാൾ പ്രതികാര ദാഹിയായി തീരുന്നതിന് ജീവിതത്തിൽ സംഭവിക്കുന്ന വലിയൊരു നഷ്ടം കൊണ്ടാണ്. അതുകൊണ്ട് തന്നെ ഷിബുവിന്റേയും ജെയ്സണിന്റേയും ഭാ​ഗത്ത് ന്യായമുണ്ടെന്ന് മാത്രമെ പ്രേക്ഷകന് പറയാൻ സാധിക്കൂ. 
  2021ൽ പ്രേക്ഷകരിലേക്ക് എത്തിയ സൂപ്പർ ഹീറോ സിനിമയാണ് മിന്നൽ മുരളി. ടൊവിനോയുടെ ജെയ്സൺ എന്ന...
  Courtesy: facebook
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X