ഐശ്വര്യ മുതൽ പ്രിയങ്ക വരെ; മോഡലിങ്ങിൽ നിന്നെത്തിയ ഈ ബോളിവുഡ് നടിമാരുടെ ആദ്യ പ്രതിഫലം അറിയാമോ?

  ബോളിവുഡിലെ ഇന്നത്തെ ഏറ്റവും വലിയ താരസുന്ദരികളിൽ പലരും മോഡലിങ് മേഖലയിൽ നിന്നെത്തിയവരാണ്. സിനിമ ആഗ്രഹവുമായോ മോഡലിങിലേക്ക് പോയവരും അവിചാരിതമായി സിനിമയിൽ എത്തിയവരും എല്ലാം ഇതിലുണ്ട്. ഇവരിൽ തന്നെ ഐശ്വര്യ റായ് ബച്ചൻ ഉൾപ്പടെയുള്ളവർ സുന്ദരിപ്പട്ടം നേടിയ ശേഷം സിനിമയിലേക്ക് എത്തിയവരാണ്. ഇന്ന് കോടികളുടെ ആസ്‌തിയുള്ള ഈ താരങ്ങൾക്ക് മോഡലിങ് കരിയറിന്റെ തുടക്കത്തിൽ ലഭിച്ച പ്രതിഫലം എത്രയാണെന്ന് അറിയാമോ! ബോളിവുഡിൽ ഇന്ന് തിളങ്ങി നിക്കുന്ന ഏറ്റവും വലിയ അഞ്ച് താരസുന്ദരികളുടെ പ്രതിഫലമാണ് താഴെ പരിശോധിക്കുന്നത്. 

  By Rahimeen Kb
  | Published: Monday, September 19, 2022, 18:10 [IST]
  ഐശ്വര്യ മുതൽ പ്രിയങ്ക വരെ; മോഡലിങ്ങിൽ നിന്നെത്തിയ ഈ ബോളിവുഡ് നടിമാരുടെ ആദ്യ പ്രതിഫലം അറിയാമോ?
  1/5
  പ്രിയങ്ക ചോപ്ര - ഇന്ത്യൻ സിനിമയുടെ അഭിമാന താരമാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിൽ നിന്ന് ഹോളിവുഡിൽ എത്തി അവിടെ തന്റെ സ്ഥാനം ഉറപ്പിക്കുകയാണ് പ്രിയങ്ക ഇപ്പോൾ. ഇന്ന് ഗ്ലോബൽ ഐക്കണായി അറിയപ്പെടുന്ന പ്രിയങ്കയ്ക്ക് തന്റെ ആദ്യ മോഡലിങ് പ്രോജക്ടിന് ലഭിച്ചത് 5000 രൂപയായിരുന്നു. ആ പണം ഒരു നിധി പോലെ താരം ഇന്നും സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്നാണ് പറയുന്നത്.
  പ്രിയങ്ക ചോപ്ര - ഇന്ത്യൻ സിനിമയുടെ അഭിമാന താരമാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിൽ നിന്ന് ഹോളിവുഡിൽ...
  ഐശ്വര്യ മുതൽ പ്രിയങ്ക വരെ; മോഡലിങ്ങിൽ നിന്നെത്തിയ ഈ ബോളിവുഡ് നടിമാരുടെ ആദ്യ പ്രതിഫലം അറിയാമോ?
  2/5
  ഐശ്വര്യ റായ് ബച്ചൻ - ബോളിവുഡിലെ എന്നല്ല ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ താരസുന്ദരിയാണ് ഇന്ന് ഐശ്വര്യ. 1994 ലെ മിസ് വേൾഡായി സിനിമാ ലോകത്ത് എത്തിയ ഐശ്വര്യ ഇന്ന് ബോളിവുഡിലെ പകരക്കാരില്ലാത്ത താരസാന്നിധ്യമാണ്. ബച്ചൻ കുടുംബത്തിലെ മരുമകളായ ഐശ്വര്യയ്ക്ക് തന്റെ ആദ്യ  മോഡലിങ് വർക്കിന്‌ ലഭിച്ച പ്രതിഫലം 1500 രൂപയായിരുന്നു.
  ഐശ്വര്യ റായ് ബച്ചൻ - ബോളിവുഡിലെ എന്നല്ല ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ താരസുന്ദരിയാണ്...
  ഐശ്വര്യ മുതൽ പ്രിയങ്ക വരെ; മോഡലിങ്ങിൽ നിന്നെത്തിയ ഈ ബോളിവുഡ് നടിമാരുടെ ആദ്യ പ്രതിഫലം അറിയാമോ?
  3/5
  ദീപിക പദുകോൺ - ബോളിവുഡിലെ കഴിവുറ്റ നായികമാരിൽ ഒരാളാണ് ദീപിക. സ്റ്റൈൽ ഐക്കണായ പേരെടുത്തിട്ടുള്ള ദീപികയുടെ കരിയറും ആരംഭിച്ചത് മോഡലിങ്ങിൽ നിന്നായിരുന്നു. ഒരിക്കൽ ഒരു അഭിമുഖത്തിൽ തന്റെ ആദ്യത്തെ മോഡലിങ് ജോലിക്ക് തനിക്ക് 2000 രൂപയാണ് പ്രതിഫലമായി ലഭിച്ചതെന്ന് താരം പറഞ്ഞിട്ടുണ്ട്. ഇന്ന് ദീപികയുടെ ആസ്‌തി ഏകദേശം 314 കോടിയാണ്.
  ദീപിക പദുകോൺ - ബോളിവുഡിലെ കഴിവുറ്റ നായികമാരിൽ ഒരാളാണ് ദീപിക. സ്റ്റൈൽ ഐക്കണായ...
  ഐശ്വര്യ മുതൽ പ്രിയങ്ക വരെ; മോഡലിങ്ങിൽ നിന്നെത്തിയ ഈ ബോളിവുഡ് നടിമാരുടെ ആദ്യ പ്രതിഫലം അറിയാമോ?
  4/5
  അനുഷ്‌ക ശർമ്മ - ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് അനുഷ്‌ക ശർമ്മ. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ബോളിവുഡിൽ സ്വന്തം ഇടം കണ്ടെത്തിയ അനുഷ്‍കയുടെ വരവും മോഡലിങ് രംഗത്ത്  നിന്നായിരുന്നു. ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളായ വിരാട് കോഹ്‌ലിയുടെ പങ്കാളിയായ അനുഷ്‍കയ്ക്ക് ആദ്യ മോഡലിങ് ജോലിക്ക് ലഭിച്ച പ്രതിഫലം 4000 രൂപയായിരുന്നു. ഇന്ന് ഏകദേശം 255 കോടിയാണ് അനുഷ്‌കയുടെ ആസ്തി.
  അനുഷ്‌ക ശർമ്മ - ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് അനുഷ്‌ക ശർമ്മ. വളരെ ചുരുങ്ങിയ കാലം...
  ഐശ്വര്യ മുതൽ പ്രിയങ്ക വരെ; മോഡലിങ്ങിൽ നിന്നെത്തിയ ഈ ബോളിവുഡ് നടിമാരുടെ ആദ്യ പ്രതിഫലം അറിയാമോ?
  5/5
  ബിപാഷ ബസു - ബോളിവുഡിലെ മറ്റൊരു സ്റ്റൈലിഷ് താരമായ ബിപാഷ ബസുവും മോഡലിങ്ങിൽ നിന്നാണ് സിനിമയിലെത്തിയത്. ഇന്ന് 113 കോടി രൂപയുടെ ആസ്‌തിയുള്ള ബിപാഷയ്ക്ക് ആദ്യ മോഡലിംഗ് അസൈമെന്റുകൾക്ക് 1000 മുതൽ 1500 രൂപ വരെ മാത്രമാണ് ലഭിച്ചിരുന്നത്. 
  ബിപാഷ ബസു - ബോളിവുഡിലെ മറ്റൊരു സ്റ്റൈലിഷ് താരമായ ബിപാഷ ബസുവും മോഡലിങ്ങിൽ നിന്നാണ്...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X