twitter
    bredcrumb

    120 കോടി വരെ പ്രതിഫലം വാങ്ങിക്കുന്ന യുവനടന്മാര്‍; തെന്നിന്ത്യയിലെ മുന്‍നിര താരങ്ങളുടെ ഞെട്ടിക്കുന്ന പ്രതിഫലമിങ്ങനെ

    By Ambili John
    | Published: Thursday, September 29, 2022, 21:11 [IST]
    തെന്നിന്ത്യയിലെ ഒട്ടുമിക്ക താരങ്ങളും നൂറ് കോടി വരെ പ്രതിഫലമായി വാങ്ങിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഒരൊറ്റ സിനിമയ്ക്കായി കോടികൾ വാങ്ങുന്ന താരങ്ങളെ കുറിച്ചറിയാം..
    120 കോടി വരെ പ്രതിഫലം വാങ്ങിക്കുന്ന യുവനടന്മാര്‍; തെന്നിന്ത്യയിലെ മുന്‍നിര താരങ്ങളുടെ ഞെട്ടിക്കുന്ന പ്രതിഫലമിങ്ങനെ
    1/7
    120 കോടി വരെ പ്രതിഫലം വാങ്ങിക്കുന്ന യുവനടന്മാര്‍; തെന്നിന്ത്യയിലെ മുന്‍നിര താരങ്ങളുടെ ഞെട്ടിക്കുന്ന പ്രതിഫലമിങ്ങനെ
    2/7

    വര്‍ഷങ്ങളായി തമിഴ് സിനിമയുടെ ഇളയദളപതി എന്ന പേരില്‍ നിറസാന്നിധ്യമായി നില്‍ക്കുന്ന നടനാണ് വിജയ്. വര്‍ഷത്തില്‍ ഒരു സിനിമ വീതമാണ് ചെയ്യുന്നതെങ്കിലും വിജയ് ആരാധകര്‍ അതിനായി കാത്തിരിക്കും. ഇന്നും ഏറ്റവും മുന്‍നിര നടനായി തിളങ്ങി നില്‍ക്കുന്ന വിജയ് ഒരു സിനിമയ്ക്ക് വേണ്ടി 130 കോടി വരെ വാങ്ങിക്കുന്നതായിട്ടാണ് വിവരം. വരിസു എന്ന ചിത്രമാണ് വിജയിയുടേതായി അടുത്തതായി വരാനിരിക്കുന്നത്. 
    120 കോടി വരെ പ്രതിഫലം വാങ്ങിക്കുന്ന യുവനടന്മാര്‍; തെന്നിന്ത്യയിലെ മുന്‍നിര താരങ്ങളുടെ ഞെട്ടിക്കുന്ന പ്രതിഫലമിങ്ങനെ
    3/7

    മലയാളികള്‍ക്കും ഏറെ പ്രിയങ്കരനായ തെലുങ്ക് നടനാണ് അല്ലു അര്‍ജുന്‍. പുഷ്പ ദി റൈസ് എന്നൊരൊറ്റ ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമയിലാകെ തരംഗമാവാന്‍ അല്ലുവിന് സാധിച്ചിരുന്നു. ഇതോടെ അല്ലു തന്റെ പ്രതിഫലം ഇരട്ടിയാക്കുകയും ചെയ്തു. പുഷ്പയുടെ രണ്ടാം ഭാഗത്തിനായി 120 കോടിയാണ് നിര്‍മാതാക്കള്‍ അല്ലു അര്‍ജുന് നല്‍കുന്നത്. 
    120 കോടി വരെ പ്രതിഫലം വാങ്ങിക്കുന്ന യുവനടന്മാര്‍; തെന്നിന്ത്യയിലെ മുന്‍നിര താരങ്ങളുടെ ഞെട്ടിക്കുന്ന പ്രതിഫലമിങ്ങനെ
    4/7

    ബാഹുബലി എന്ന ഒരൊറ്റ സിനിമയിലൂടെ ജീവിതം തന്നെ മാറി മറിഞ്ഞ താരമാണ് പ്രഭാസ്. തെലുങ്ക് സിനിമയിലെ സൂപ്പര്‍താരമായി മാറിയ പ്രഭാസ് ഒരു സിനിമയ്ക്ക് നൂറ് കോടി രൂപയാണ് വാങ്ങി കൊണ്ടിരുന്നത്. പ്രഭാസിന്റെ ആദിപുരുഷ് എന്ന ചിത്രത്തില്‍ 120 കോടി വാങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. 
    120 കോടി വരെ പ്രതിഫലം വാങ്ങിക്കുന്ന യുവനടന്മാര്‍; തെന്നിന്ത്യയിലെ മുന്‍നിര താരങ്ങളുടെ ഞെട്ടിക്കുന്ന പ്രതിഫലമിങ്ങനെ
    5/7

    തെലുങ്കിലെ മറ്റൊരു സൂപ്പര്‍താരമാണ് ജൂനിയര്‍ എന്‍ടിആര്‍. ചരിത്രത്തെ ആസ്പദമാക്കി രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലാണ് അവസാനമായി താരത്തെ കണ്ടത്. ചിത്രത്തില്‍ അഭിനയിക്കുന്നതിനായി നാല്‍പ്പത്തിയഞ്ച് കോടിയാണ് നടന് പ്രതിഫലമായി ലഭിച്ചത്. 

    120 കോടി വരെ പ്രതിഫലം വാങ്ങിക്കുന്ന യുവനടന്മാര്‍; തെന്നിന്ത്യയിലെ മുന്‍നിര താരങ്ങളുടെ ഞെട്ടിക്കുന്ന പ്രതിഫലമിങ്ങനെ
    6/7

    ജൂനിയര്‍ എന്‍ടിആറിനൊപ്പം ആര്‍ആര്‍ആര്‍ എന്ന ചിത്രത്തില്‍ നടന്‍ രാം ചരണും ശ്രദ്ധിക്കപ്പെട്ടിരുന്നു. മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ മകന്‍ എന്നതിലുപരി തെലുങ്കിലെ മുന്‍നിര നായകനായി രാം ചരണ്‍ വളര്‍ന്നു. നിലവില്‍ 45 കോടിയോളമാണ് സിനിമകള്‍ക്കായി താരപുത്രന്‍ വാങ്ങിക്കുന്നത്. 
    120 കോടി വരെ പ്രതിഫലം വാങ്ങിക്കുന്ന യുവനടന്മാര്‍; തെന്നിന്ത്യയിലെ മുന്‍നിര താരങ്ങളുടെ ഞെട്ടിക്കുന്ന പ്രതിഫലമിങ്ങനെ
    7/7

    കന്നട സിനിമയില്‍ ഏറ്റവും ഉയര്‍ന്ന താരമൂല്യമാണ് യഷിന്. കെജിഎഫ് എന്ന ചിത്രമാണ് യഷിന്റെ കരിയറില്‍ വലിയൊരു വിജയം നേടി കൊടുക്കുന്നത്. ചിത്രത്തിന്റെ ആദ്യ രണ്ട് ഭാഗങ്ങള്‍ തിയറ്ററിലും ബോക്‌സോഫീസിലും വലിയ വിജയമായി. 25 കോടിയാണ് കെജിഎഫിന്റെ രണ്ടാം ഭാഗത്തിനായി നടന്‍ വാങ്ങിയത്. ഇനി മൂന്നാം ഭാഗത്തിനായി അതിലും വലിയ തുക വാങ്ങിയേക്കുമെന്നാണ് വിവരം.

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X