ബച്ചൻ മുതൽ ധനുഷ് വരെ; മലയാളത്തിൽ അഭിനയിച്ച് വില കളഞ്ഞ അന്യഭാഷാ നടൻമാർ

    മലയാളത്തിൽ നിന്ന് സൂപ്പർ താരങ്ങൾ മറ്റു ഭാഷകളിൽ പോയി അഭിനയിക്കാറുണ്ടെങ്കിലും മറ്റു ഭാഷകളിൽ നിന്ന് വലിയ താരങ്ങൾ മലയാളത്തിൽ എത്തുന്നത് ചുരുക്കമാണ്. എന്നാൽ ചില കഥാപാത്രങ്ങൾക്ക് അന്യഭാഷ താരങ്ങൾ വേണ്ടി വരുമ്പോഴോ സിനിമയുടെ മാർക്കറ്റിങിന്റെ ഭാഗമായും ഒക്കെ മലയാളത്തിലെ സംവിധായകർ അന്യഭാഷാ താരങ്ങളെ തേടി പോകാറുണ്ട്. അങ്ങനെ എത്തിയ താരങ്ങളിൽ ചിലരൊക്കെ മിന്നും പ്രകടനം കാഴ്ചവെക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അന്യഭാഷകളിലെ ചില സൂപ്പർ താരങ്ങൾ മലയാളത്തിലെ മോശം സിനിമകളുടെ ഭാഗമായി വില കളഞ്ഞിട്ടുണ്ട്. ആ താരങ്ങൾ ഇതാ.. 

    By Rahimeen Kb
    | Published: Thursday, September 1, 2022, 15:00 [IST]
    ബച്ചൻ മുതൽ ധനുഷ് വരെ; മലയാളത്തിൽ അഭിനയിച്ച് വില കളഞ്ഞ അന്യഭാഷാ നടൻമാർ
    1/5
    ഇന്ത്യൻ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചനാണ് ഒരാൾ. മോഹൻലാലിനെ നായകനാക്കി മേജർ രവി സംവിധാനം ചെയ്ത കാണ്ഡഹാർ എന്ന ചിത്രത്തിലാണ് അമിതാഭ് ബച്ചൻ അഭിനയിച്ചത്. അദ്ദേഹത്തിന്റെ ഏക മലയാള സിനിമയും ഇതാണ്. ചിത്രത്തിൽ മോഹൻലാലിന്റെ സഹപ്രവർത്തകനായി അഭിനയിക്കുന്ന താരത്തിന്റെ അച്ഛൻ കഥാപാത്രത്തെയാണ് ബച്ചൻ അവതരിപ്പിച്ചത്. വളരെ കുറച്ചു രംഗങ്ങളിലാണ് ബച്ചൻ പ്രത്യക്ഷപ്പെട്ടത്. സിനിമയ്ക്ക് ബോക്സ് ഓഫീസിൽ കാര്യമായ നേട്ടം ഉണ്ടാക്കാൻ സാധിച്ചില്ല. അതുപോലെ പ്രേക്ഷകർ ഓർത്തിരിക്കുന്ന ഒരു കഥാപാത്രമാകാൻ ബച്ചന്റെ കഥാപാത്രത്തിനും കഴിഞ്ഞില്ല. 
    ഇന്ത്യൻ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചനാണ് ഒരാൾ. മോഹൻലാലിനെ നായകനാക്കി മേജർ രവി സംവിധാനം ചെയ്ത...
    ബച്ചൻ മുതൽ ധനുഷ് വരെ; മലയാളത്തിൽ അഭിനയിച്ച് വില കളഞ്ഞ അന്യഭാഷാ നടൻമാർ
    2/5
    തമിഴകത്തെ സൂപ്പർ താരമാണ് ധനുഷ് ഇന്ന്. ഹോളിവുഡിൽ വരെ എത്തിയ ധനുഷ് ഒരു മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയും ദിലീപും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കമ്മത്ത് ആൻഡ് കമ്മത്ത് എന്ന ചിത്രത്തിൽ ആയിരുന്നു ഇത്. ചിത്രത്തിൽ ഹോട്ടൽ ഉൽഘാടനത്തിന് എത്തുന്ന ധനുഷായിട്ട് തന്നെയാണ് താരം പ്രത്യക്ഷപ്പെട്ടത്. സിനിമയിലെ ഒരു ഗാനരംഗത്തിലും താരം അഭിനയിച്ചിരുന്നു. എന്നാൽ ഈ അതിഥിവേഷത്തിന് കാര്യമായ പ്രതിഫലനമൊന്നും പ്രേക്ഷകർക്ക് ഇടയിൽ ഉണ്ടാക്കാനായില്ല.
    തമിഴകത്തെ സൂപ്പർ താരമാണ് ധനുഷ് ഇന്ന്. ഹോളിവുഡിൽ വരെ എത്തിയ ധനുഷ് ഒരു മലയാള സിനിമയിലും...
    ബച്ചൻ മുതൽ ധനുഷ് വരെ; മലയാളത്തിൽ അഭിനയിച്ച് വില കളഞ്ഞ അന്യഭാഷാ നടൻമാർ
    3/5
    തമിഴിലെ സൂപ്പർ താരം വിജയ് സേതുപതിയാണ് അടുത്തയാൾ. ജയറാം നായകനായ മാർക്കോണി മത്തായി എന്ന ചിത്രത്തിലാണ് വിജയ് സേതുപതി എത്തിയത്. തമിഴിൽ സൂപ്പർ ഹിറ്റുകളുടെ ഭാഗമായ ശേഷമുള്ള വരവ് ഒരു ദുരന്തമായിരുന്നു. അടുത്തിടെ ഇറങ്ങിയ ജയറാം സിനിമകളുടെ ഗതി തന്നെ ആയിരുന്നു ആ ചിത്രത്തിന്. സിനിമ തോൽവി ആയി മാറി. അതോടെ വിജയ് സേതുപതിയുടെ കഥാപത്രവും വെറുതെയായി. എന്നാൽ അടുത്തിടെ 19 എ എന്ന ചിത്രത്തിലൂടെ വിജയ് സേതുപതി വീണ്ടും മലയാളത്തിലേക്ക് തിരിച്ചുവരവ് നടത്തിയിട്ടുണ്ട്. ചിത്രത്തിൽ മുഴുനീള കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിച്ചത്.
    തമിഴിലെ സൂപ്പർ താരം വിജയ് സേതുപതിയാണ് അടുത്തയാൾ. ജയറാം നായകനായ മാർക്കോണി മത്തായി എന്ന...
    ബച്ചൻ മുതൽ ധനുഷ് വരെ; മലയാളത്തിൽ അഭിനയിച്ച് വില കളഞ്ഞ അന്യഭാഷാ നടൻമാർ
    4/5
    സത്യരാജാണ് ഈ കൂട്ടത്തിലെ മറ്റൊരു നടൻ മലയാളത്തിൽ മുൻപും അഭിനയിച്ചിട്ടുള്ള നടന്റെ വില കളഞ്ഞ വേഷമായിരുന്നു മോഹൻലാൽ - ജോഷി കൂട്ടുകെട്ടിൽ ഒരുങ്ങിയ ലൈല ഓ ലൈല എന്ന ചിത്രത്തിലേത്. ചിത്രത്തിൽ മോഹൻലാലിൻറെ ബോസ് ആയിട്ടാണ് താരം എത്തിയത്. അദ്ദേഹം ബാഹുബലിയിൽ എത്തി പ്രേക്ഷകരെ ഞെട്ടിക്കുന്നതിന് കേവലം ഒരു മാസം മുൻപായിരുന്നു ലൈല ഓ ലൈലയുടെ റിലീസ്. പിന്നീട് സത്യരാജിനെയും മലയാള സിനിമയിൽ കണ്ടിട്ടില്ല.
    സത്യരാജാണ് ഈ കൂട്ടത്തിലെ മറ്റൊരു നടൻ മലയാളത്തിൽ മുൻപും അഭിനയിച്ചിട്ടുള്ള നടന്റെ വില കളഞ്ഞ...
    ബച്ചൻ മുതൽ ധനുഷ് വരെ; മലയാളത്തിൽ അഭിനയിച്ച് വില കളഞ്ഞ അന്യഭാഷാ നടൻമാർ
    5/5
    തമിഴകത്തെ മറ്റൊരു ശ്രദ്ധേയ താരമായ വിശാലാണ് മലയാളത്തിൽ അഭിനയിച്ച് വില കളഞ്ഞ  മറ്റൊരു നടൻ. മോഹൻലാലും മഞ്ജു വാര്യരും പ്രധാന കഥാപാത്രമായ ഈ ബി ഉണ്ണികൃഷ്ണൻ ചിത്രത്തിൽ വില്ലനായിട്ടാണ് വിശാൽ എത്തിയത്. ചിത്രത്തിന്റെ പേരും വില്ലൻ എന്നായിരുന്നു. ചിത്രത്തിൽ മഞ്ജുവിന്റെയും മോഹൻലാലിന്റേയും പ്രകടനം അല്ലാതെ പ്രേക്ഷകർക്ക് ആസ്വദിക്കാൻ മറ്റൊന്നുമുണ്ടായില്ല. പടം അബദ്ധമായി മാറിയതോടെ വിശാലിനെ പിന്നെ മലയാളത്തിലേക്ക് കണ്ടിട്ടില്ല. 
    തമിഴകത്തെ മറ്റൊരു ശ്രദ്ധേയ താരമായ വിശാലാണ് മലയാളത്തിൽ അഭിനയിച്ച് വില കളഞ്ഞ  മറ്റൊരു നടൻ....
    Loading next story
    Go Back to Article Page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X