ആദ്യം സിനിമയിൽ ഒന്നിച്ചു, പിന്നെ ജീവിതത്തിലും; ഓൺ സ്ക്രീൻ പങ്കാളിയെ ജീവിതപങ്കാളിയാക്കിയ താരങ്ങൾ

  സിനിമയിൽ ആഘോഷിക്കപ്പെട്ട പ്രണയജോഡികൾ ജീവിതത്തിലും ഒന്നാകുന്നത് ആരാധകരെ സംബന്ധിച്ച് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. അതുകൊണ്ട് തന്നെയാണ് ബോളിവുഡിലെ ഓരോ താരവിവാഹങ്ങളും വലിയ വാർത്തയാകുന്നതും. അങ്ങനെ, ആദ്യം സിനിമയിലും പിന്നീട് ജീവിതത്തിലും ഒന്നിച്ച ബോളിവുഡിലെ താരങ്ങൾ നിരവധിയാണ്. അവരിൽ ചിലർ വേർപിരിഞ്ഞെങ്കിലും ഇന്നും പരസ്‌പര സ്നേഹത്തോടെ ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന പലരുമുണ്ട്. അത്തരത്തിലുള്ള താരങ്ങളെയാണ് താഴെ പറയുന്നത്..
  By Rahimeen Kb
  | Published: Tuesday, September 13, 2022, 15:57 [IST]
  ആദ്യം സിനിമയിൽ ഒന്നിച്ചു, പിന്നെ ജീവിതത്തിലും; ഓൺ സ്ക്രീൻ പങ്കാളിയെ ജീവിതപങ്കാളിയാക്കിയ താരങ്ങൾ
  1/7
  ട്വിങ്കിൾ ഖന്ന - അക്ഷയ് കുമാർ: ഫിലിംഫെയർ മാസികയുടെ ഒരു ഷൂട്ടിനിടെയാണ് ട്വിങ്കിൾ ഖന്നയും അക്ഷയ് കുമാറും ആദ്യമായി കണ്ടുമുട്ടിയത്. ആദ്യ കാഴ്ചയിൽ തന്നെ അക്ഷയ് കുമാർ ട്വിങ്കിളുമായി പ്രണയത്തിലായി. പിന്നീട് 1999 ൽ പുറത്തിറങ്ങിയ 'ഇന്റർനാഷണൽ ഖിലാഡി' എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇതിനിടയിലാണ് ഇവർ പ്രണയത്തിലാകുന്നത്‌. 2001 ജനുവരി 17 ഇവർ വിവാഹിതരായി.
  ട്വിങ്കിൾ ഖന്ന - അക്ഷയ് കുമാർ: ഫിലിംഫെയർ മാസികയുടെ ഒരു ഷൂട്ടിനിടെയാണ് ട്വിങ്കിൾ ഖന്നയും അക്ഷയ്...
  ആദ്യം സിനിമയിൽ ഒന്നിച്ചു, പിന്നെ ജീവിതത്തിലും; ഓൺ സ്ക്രീൻ പങ്കാളിയെ ജീവിതപങ്കാളിയാക്കിയ താരങ്ങൾ
  2/7
  റിതേഷ് ദേശ്മുഖ് - ജെനീലിയ ഡിസൂസ: റിതേഷ് ദേശ്മുഖും ജെനീലിയ ഡിസൂസയും തുജെ മേരി കസം എന്ന ചിത്രത്തിലൂടെയാണ് പരിചയപ്പെടുന്നത്. രണ്ടുപേരുടെയും ആദ്യ ബോളിവുഡ് ചിത്രമായിരുന്നു അത്.  അവരുടെ ഓൺ സ്ക്രീൻ കെമിസ്ട്രി യഥാർത്ഥ ജീവിതത്തിലും നന്നായി വന്നു, താമസിയാതെ അവർ ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട ദമ്പതികളിൽ ഒരാളായി മാറി. 2012 ഫെബ്രുവരി മൂന്നിന് ആയിരുന്നു ഇവരുടെ വിവാഹം.
  റിതേഷ് ദേശ്മുഖ് - ജെനീലിയ ഡിസൂസ: റിതേഷ് ദേശ്മുഖും ജെനീലിയ ഡിസൂസയും തുജെ മേരി കസം എന്ന...
  ആദ്യം സിനിമയിൽ ഒന്നിച്ചു, പിന്നെ ജീവിതത്തിലും; ഓൺ സ്ക്രീൻ പങ്കാളിയെ ജീവിതപങ്കാളിയാക്കിയ താരങ്ങൾ
  3/7
  അമിതാഭ് ബച്ചൻ - ജയ ബച്ചൻ: അമിതാഭ് ബച്ചനും ജയാ ബച്ചനും 1973 ൽപുറത്തിറങ്ങിയ സഞ്ജീർ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് പ്രണയത്തിലാവുന്നത്. അതേവർഷം തന്നെ  ഇവർ വിവാഹിതരാകുകയും ചെയ്തു. അഭിമാൻ, മിലി, കഭി ഖുഷി കഭി ഗം തുടങ്ങി നിരവധി സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
  അമിതാഭ് ബച്ചൻ - ജയ ബച്ചൻ: അമിതാഭ് ബച്ചനും ജയാ ബച്ചനും 1973 ൽപുറത്തിറങ്ങിയ സഞ്ജീർ എന്ന സിനിമയുടെ...
  ആദ്യം സിനിമയിൽ ഒന്നിച്ചു, പിന്നെ ജീവിതത്തിലും; ഓൺ സ്ക്രീൻ പങ്കാളിയെ ജീവിതപങ്കാളിയാക്കിയ താരങ്ങൾ
  4/7
  അഭിഷേക് ബച്ചൻ - ഐശ്വര്യ റായ് ബച്ചൻ: അഭിഷേകിന്റെയും ഐശ്വര്യയുടെയും പ്രണയകഥ എങ്ങനെയാണ് ആരംഭിച്ചത് എന്നത് ഇന്നും നിഗൂഢമാണ്. എന്നാൽ ന്യൂയോർക്കിലെ ഒരു ഹോട്ടൽ ബാൽക്കണിയിൽ വച്ച് അഭിഷേക് പ്രണയാഭ്യർത്ഥന നടത്തിയതും ഐശ്വര്യ അപ്പോൾ തന്നെ അത് സ്വീകരിച്ചെന്നും താരം പറഞ്ഞിട്ടുണ്ട്. 2007-ൽ ആണ് ഇവർ വിവാഹിതരായത്. ബണ്ടി ഔർ ബബ്ലി, ഉംറാവു ജാൻ, ഗുരു, ധൂം 2 തുടങ്ങിയ സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
  അഭിഷേക് ബച്ചൻ - ഐശ്വര്യ റായ് ബച്ചൻ: അഭിഷേകിന്റെയും ഐശ്വര്യയുടെയും പ്രണയകഥ എങ്ങനെയാണ്...
  ആദ്യം സിനിമയിൽ ഒന്നിച്ചു, പിന്നെ ജീവിതത്തിലും; ഓൺ സ്ക്രീൻ പങ്കാളിയെ ജീവിതപങ്കാളിയാക്കിയ താരങ്ങൾ
  5/7
  രൺവീർ സിംഗ് - ദീപിക പദുക്കോൺ: രൺവീർ സിങ്ങും ദീപിക പദുക്കോണും ബി-ടൗണിലെ ഇപ്പോഴത്തെ പവർഫുൾ കപ്പിൾസ് ആണ്. രൺവീർ ആദ്യ കാഴ്ചയിൽ തന്നെ പ്രിയങ്കയുമായി പ്രണയത്തിലായി എന്നാണ് പറഞ്ഞിട്ടുള്ളത്. ഒരു അവാർഡ് ഷോയ്ക്കിടെയാണ് താരം ആദ്യമായി ദീപികയെ കാണുന്നത്. പിന്നീട്  അവർ സഞ്ജയ് ലീല ബൻസാലിയുടെ ഗോലിയോൻ കി രാസ്ലീല... രാം ലീല എന്ന സിനിമയിൽ അഭിനയിച്ചിരുന്നു. ബാക്കി ചരിത്രമാണ്. 2018 നവംബർ 14നാണ് ഇരുവരും വിവാഹിതരായത്.
  രൺവീർ സിംഗ് - ദീപിക പദുക്കോൺ: രൺവീർ സിങ്ങും ദീപിക പദുക്കോണും ബി-ടൗണിലെ ഇപ്പോഴത്തെ പവർഫുൾ...
  ആദ്യം സിനിമയിൽ ഒന്നിച്ചു, പിന്നെ ജീവിതത്തിലും; ഓൺ സ്ക്രീൻ പങ്കാളിയെ ജീവിതപങ്കാളിയാക്കിയ താരങ്ങൾ
  6/7
  സെയ്ഫ് അലി ഖാൻ - കരീന കപൂർ ഖാൻ: സെയ്ഫ് അലി ഖാനും കരീന കപൂറും തഷാൻ എന്ന സിനിമയുടെ ഷൂട്ടിനിടെയാണ് പ്രണയത്തിലായത്. 2012 സെപ്റ്റംബറിലാണ് ഇവർ വിവാഹിതരായത്, പിന്നീട് ഒക്ടോബറിൽ ഒരു ഗംഭീര വിവാഹ ആഘോഷവും നടത്തിയിരുന്നു. രണ്ടു മക്കളാണ് ഇവർക്കുള്ളത്. ഏജന്റ് വിനോദ്, കുർബാൻ തുടങ്ങിയ സിനിമകളിൽ ഇവർ ഒന്നിച്ച് അഭിനയിച്ചിരുന്നു.
  സെയ്ഫ് അലി ഖാൻ - കരീന കപൂർ ഖാൻ: സെയ്ഫ് അലി ഖാനും കരീന കപൂറും തഷാൻ എന്ന സിനിമയുടെ ഷൂട്ടിനിടെയാണ്...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X