twitter
    bredcrumb

    ഫഹദ് മുതൽ കീർത്തി സുരേഷ് വരെ; ബാലതാരമായി സിനിമയിലെത്തിയ താരങ്ങളുടെ മക്കൾ ഇവരാണ്

    By Rahimeen KB
    | Published: Sunday, September 11, 2022, 14:05 [IST]
    മറ്റു സിനിമാ ഇൻഡസ്ട്രികൾ പോലെ തന്നെ അച്ഛനമ്മമാരുടെ പാത പിന്തുടർന്ന് സിനിമയിലെത്തിയ നിരവധി താരങ്ങൾ മലയാളത്തിലുമുണ്ട്. പൃഥ്വിരാജ്, ഇന്ദ്രജിത്, ദുൽഖർ, ഫഹദ് തുടങ്ങിയ മലയാളത്തിലെ ഇന്നത്തെ ഏറ്റവും വലിയ താരങ്ങളെല്ലാം മലയാളത്തിന്റെ സ്റ്റാർ കിഡ്‌സുകളാണ്. സിനിമാ പരമ്പര്യമുള്ള കുടുംബങ്ങളിൽ നിന്നുള്ള ഇവരിൽ പലരും കുട്ടികൾ ആയിരിക്കെ തന്നെ സിനിമയിൽ തല കാണിച്ചിട്ടുള്ളവരാണ്. അങ്ങനെ ബാലതാരമായി സിനിമയിൽ എത്തിയ താരാമക്കളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ആരൊക്കെയാണ് താഴെ അറിയാം..
    ഫഹദ് മുതൽ കീർത്തി സുരേഷ് വരെ; ബാലതാരമായി സിനിമയിലെത്തിയ താരങ്ങളുടെ മക്കൾ ഇവരാണ്
    1/6
    ഫഹദ് ഫാസിൽ - സംവിധായകൻ ഫാസിലിന്റെ മകനായ ഫഹദ് ഇന്ന് മലയാളത്തിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ്. മാലിക്, വിക്രം, പുഷ്‌പ തുടങ്ങിയ ചിത്രങ്ങളിലൂടെ ഒരു പാൻ ഇന്ത്യൻ താരമായി ഉയർന്ന ഫഹദിന്റെ ആദ്യ ചിത്രമായി പലർക്കും അറിയുന്നത് കൈയ്യെത്തും ദൂരത്ത് എന്ന ചിത്രമായിരിക്കും. ഫാസിൽ തന്നെ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രധാന വേഷത്തിലാണ് ഫഹദ് എത്തിയത്. എന്നാൽ ഫഹദ് ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത് 1992 ൽ മമ്മൂട്ടിയെ നായകനാക്കി ഫാസിൽ സംവിധാനം ചെയ്ത പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തിലാണ്. ചിത്രത്തിലെ ഒരു രംഗത്തിൽ കുട്ടികൾക്കൊപ്പം ഫഹദിനെയും കാണാം.

    ഫഹദ് മുതൽ കീർത്തി സുരേഷ് വരെ; ബാലതാരമായി സിനിമയിലെത്തിയ താരങ്ങളുടെ മക്കൾ ഇവരാണ്
    2/6
    ഇന്ദ്രജിത് സുകുമാരൻ - മലയാളത്തിലെ സൂപ്പർ താരങ്ങളിൽ ഒരാളായിരുന്ന സുകുമാരന്റെ മകനായ ഇന്ദ്രജിത്തിന്റെ ആദ്യ ചിത്രമായി എല്ലാവർക്കും അറിയുന്നത് വിനയന്റെ സംവിധാനത്തിൽ 2002 ൽ പുറത്തിറങ്ങിയ ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന ചിത്രമാണ്. എന്നാൽ അതിനു മുൻപ് 1986 ൽ പുറത്തിറങ്ങിയ പടയണി എന്ന ചിത്രത്തിൽ ബാല താരമായി അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയും മോഹൻലാലും നായകരായ ചിത്രം നിർമ്മിച്ചത് സുകുമാരൻ തന്നെ ആയിരുന്നു. ചിത്രത്തിൽ മോഹൻലാലിൻറെ ചെറുപ്പമാണ് ഇന്ദ്രജിത് അവതരിപ്പിച്ചത്.
    ഫഹദ് മുതൽ കീർത്തി സുരേഷ് വരെ; ബാലതാരമായി സിനിമയിലെത്തിയ താരങ്ങളുടെ മക്കൾ ഇവരാണ്
    3/6
    കുഞ്ചാക്കോ ബോബൻ - സിനിമ പാരമ്പര്യമുള്ള ഉദയ കുടുംബത്തിൽ നിന്നുള്ള താരമാണ് കുഞ്ചാക്കോ ബോബൻ. നവോദയ അപ്പച്ചൻ, കുഞ്ചാക്കോ, ബോബൻ കുഞ്ചാക്കോ എന്നിവരുടെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിയ കുഞ്ചാക്കോ ബോബൻ നായകനായ ചിത്രം 1997 ൽ ഫാസിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം അനിയത്തി പ്രാവാണ്. എന്നാൽ അതിനു മുൻപ് 1981 ൽ ഫാസിൽ സംവിധാനം ചെയ്ത ധന്യ എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ ബാലതാരമായി അഭിനയിച്ചിരുന്നു.
    ഫഹദ് മുതൽ കീർത്തി സുരേഷ് വരെ; ബാലതാരമായി സിനിമയിലെത്തിയ താരങ്ങളുടെ മക്കൾ ഇവരാണ്
    4/6
    കീർത്തി സുരേഷ് - നടി മേനകയുടെയും നിർമാതാവ് സുരേഷിന്റെയും മകളായ കീർത്തി ഇന്ന് തെന്നിന്ത്യയിലെ പ്രമുഖ നടിമാരിൽ ഒരാളാണ്. 2013 ൽ പുറത്തിറങ്ങിയ ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാകും മലയാളി പ്രേക്ഷകർ ആദ്യമായി കീർത്തിയെ കാണുന്നത്. എന്നാൽ 2000 ൽ പുറത്തിറങ്ങിയ സുരേഷ് ഗോപി ചിത്രം പൈലറ്റ്‌സിലും 2001 ൽ പുറത്തിറങ്ങിയ അച്ഛനെയാണെനിക്കിഷ്ടം എന്ന ചിത്രത്തിലും കീർത്തി അഭിനയിച്ചിരുന്നു. 2002 ൽ പുറത്തിറങ്ങിയ ദിലീപ് ചിത്രം കുബേരനിൽ ഒരു മുഴുനീള കഥാപാത്രമായും കീർത്തിയുണ്ട്.

    ഫഹദ് മുതൽ കീർത്തി സുരേഷ് വരെ; ബാലതാരമായി സിനിമയിലെത്തിയ താരങ്ങളുടെ മക്കൾ ഇവരാണ്
    5/6
    കാളിദാസ് ജയറാം - ജയറാമിന്റെ മകനായ കാളിദാസ് ജയറാം ബാലതാരമായാണ് സിനിമയിൽ എത്തിയത് എന്ന് എല്ലാവർക്കും അറിയാം. 2003 ൽ പുറത്തിറങ്ങിയ എന്റെ വീടും അപ്പുവിന്റേം എന്ന സിനിമയിലെ കാളിദാസിന്റെ കഥാപാത്രം മലയാള സിനിമ പ്രേക്ഷകർക്ക് ഇന്നും ഏറെ പ്രിയപ്പെട്ടതാണ്. എന്നാൽ കാളിദാസിന്റെ ആദ്യ ചിത്രം 2000 ൽ പുറത്തിറങ്ങിയ കൊച്ചു കൊച്ചു സന്തോഷങ്ങളാണ്. അതിനു ശേഷം ജയറാമിന്റെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിലും കാളിദാസ് ബാലതാരമായി വന്നു പോകുന്നുണ്ട്. പൂമരം ആണ് കാളിദാസ് ജയറാം നായകനായി പുറത്തിറങ്ങിയ ആദ്യ മലയാള സിനിമ.
    ഫഹദ് മുതൽ കീർത്തി സുരേഷ് വരെ; ബാലതാരമായി സിനിമയിലെത്തിയ താരങ്ങളുടെ മക്കൾ ഇവരാണ്
    6/6
    പ്രണവ് മോഹൻലാൽ - 2018 ൽ പുറത്തിറങ്ങിയ ആദി എന്ന ചിത്രത്തിലൂടെയാണ് പ്രണവ് മോഹൻലാൽ ആദ്യമായി നായകനാകുന്നത്. എന്നാൽ 2001 ൽ പുറത്തിറങ്ങിയ ഒന്നാമൻ എന്ന ചിത്രത്തിലൂടെ ആയിരുന്നു പ്രണവിന്റെ അരങ്ങേറ്റം. മോഹൻലാൽ നായകനായ ചിത്രത്തിൽ താരത്തിന്റെ ചെറുപ്പം ചെയ്തത് പ്രണവ് ആയിരുന്നു. 2002 ൽ പുറത്തിറങ്ങിയ പുനർജനി എന്ന ചിത്രത്തിലും പ്രണവ് അഭിനയിച്ചിരുന്നു. ചിത്രത്തിലൂടെ ഏറ്റവും മികച്ച ബാല താരത്തിനുള്ള അവാർഡും പ്രണവിനെ തേടിയെത്തി. മോഹൻലാലിന്റെ ഹിറ്റ് ചിത്രം സാഗർ ഏലിയാസ് ജാക്കിയിലും പ്രണവ് എത്തിയിരുന്നു.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X