twitter
    bredcrumb

    ഇരുവർ മുതൽ മെമ്മറീസ് വരെ; മമ്മൂട്ടി പിന്മാറിയ സൂപ്പർ ഹിറ്റ് സിനിമകൾ

    By Rahimeen KB
    | Updated: Sunday, September 4, 2022, 18:04 [IST]
    മലയാള സിനിമ പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. 1971 ല്‍ പുറത്ത് ഇറങ്ങിയ അനുഭവം പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ താരം പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ മലയാളികളുടെ മെഗാസ്റ്റാർ ആവുകയായിരുന്നു. വളരെ പെട്ടെന്നായിരുന്നു സൂപ്പര്‍സ്റ്റാര്‍ താരപദവിയിലേയ്ക്ക് മമ്മൂട്ടി നടന്നടുത്തത്. അഭിനയത്തോടും സിനിമയോടുമുള്ള അടക്കാനാവാത്ത ആഗ്രഹമായിരുന്നു മമ്മൂട്ടിയുടെ പെട്ടെന്നുളള വളര്‍ച്ചയ്ക്ക് പിന്നിലെ രഹസ്യം. നിരവധി പുതുമുഖ സംവിധായകരുടെ സിനിമകളിലും മമ്മൂട്ടി നായകനായി എത്തിയിട്ടുണ്ട്. മലയാളത്തിലെ മിക്ക സംവിധായകരുടെ വിജയത്തിന് പിന്നിലും മമ്മൂട്ടിയുടെ കരസ്പർശമുണ്ട്. അതേസമയം, ചില ശ്രദ്ധേയ സിനിമകളിൽ നിന്ന് പല കാരണങ്ങൾ കൊണ്ട് മമ്മൂട്ടി പിന്മാറിയിട്ടുണ്ട്. ആ ചിത്രങ്ങൾ ഇതാ.. 
    ഇരുവർ മുതൽ മെമ്മറീസ് വരെ; മമ്മൂട്ടി പിന്മാറിയ സൂപ്പർ ഹിറ്റ് സിനിമകൾ
    1/5
    1997 ൽ മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഇരുവർ എന്ന ചിത്രത്തിൽ ഒരു കഥാപാത്രം മമ്മൂട്ടിക്ക് നൽകാനാണ് സംവിധായകൻ തീരുമാനിച്ചിരുന്നത്.  മോഹൻ ലാൽ, പ്രകാശ് രാജ്, ഐശ്വര്യ റായ് എന്നിവർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. ചിത്രത്തിൽ എം  ജി ആർ ആയി മോഹൻലാൽ വേഷമിട്ടപ്പോൾ കരുണാനിധി ആയിട്ടാണ് പ്രകാശ് രാജ് എത്തിയത്. അന്ന് ചെറിയ നടനായിരുന്നു പ്രകാശ് രാജ്. മണിരത്നം ആദ്യം ഈ വേഷത്തിനായി മമ്മൂട്ടിയെ ആണ് സമീപിച്ചത്. മമ്മൂട്ടി ആദ്യം ഡേറ്റ് നൽകുകയും ചെന്നൈയിൽ വച്ച് ലുക്ക് ടെസ്റ്റ് ഉൾപ്പടെ നടത്തുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് പല കാരണങ്ങൾ കൊണ്ട് അത് മാറി പോയി. കാരണം ഇപ്പോഴും വ്യക്തമല്ല. കരുണാനിധി മരിച്ച സമയത്ത് ആ കഥാപാത്രം ചെയ്യാൻ കഴിയാതിരുന്നതിലെ വിഷമം മമ്മൂട്ടി പങ്കുവച്ചിരുന്നു.
    ഇരുവർ മുതൽ മെമ്മറീസ് വരെ; മമ്മൂട്ടി പിന്മാറിയ സൂപ്പർ ഹിറ്റ് സിനിമകൾ
    2/5
    ജോഷിയുടെ സംവിധാനത്തിൽ ദിലീപ്, മുരളി, ഇന്ദ്രജിത്ത്, ഹരിശ്രീ അശോകൻ, കാവ്യ മാധവൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2004 ൽ റിലീസ് ചെയ്ത ചിത്രമാണ് റൺവേ. . ഉദയകൃഷ്ണ സിബി കെ. തോമസ് കൂട്ടുകെട്ടിൽ രചന പൂർത്തിയായ ചിത്രം ഇവർ ആദ്യം മമ്മൂട്ടിയെ വച്ചു ചെയ്യാൻ ആലോചിച്ചിരുന്നതാണ്. 90 കളുടെ അവസാനത്തിൽ ആയിരുന്നു അത്. അന്ന് ചിത്രത്തിന്റെ സംവിധായകൻ ബാലു കിരിയത്ത് ആയിരുന്നു. അദ്ദേഹത്തിന്റെ സഹോദരനാണ് ചിത്രം നിർമ്മിക്കാൻ ഇരുന്നത്. മമ്മൂട്ടിയോട് കഥ പറഞ്ഞു അഞ്ച് ലക്ഷം അഡ്വാൻസും നൽകിയിരുന്നു. എന്നാൽ ആ സമയത്ത് മറ്റൊരു ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തത് ആ പടം പൊട്ടിയതോടെ മമ്മൂട്ടിയെ വച്ച് സിനിമ ചെയ്യാൻ കഴിയാതെ പോയി. പിന്നീടാണ് ജോഷിയിലേക്കും ദിലീപിലേക്കും ചിത്രം എത്തുന്നത്. ആക്ഷൻ ഹീറോ പരിവേഷത്തിൽ ദിലീപ് എത്തിയ ചിത്രം ബോക്സ്ഓഫീസിൽ ഹിറ്റായിരുന്നു.
    ഇരുവർ മുതൽ മെമ്മറീസ് വരെ; മമ്മൂട്ടി പിന്മാറിയ സൂപ്പർ ഹിറ്റ് സിനിമകൾ
    3/5
    സച്ചിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സൂരജ് വെഞ്ഞാറമൂട് എന്നിവരെ കഥാപാത്രമാക്കി ലാൽ ജൂനിയർ സംവിധാനം ചെയ്ത ചിത്രത്തിൽ ആദ്യം പൃഥ്വിരാജ് ചെയ്ത വേഷം ചെയ്യാൻ തീരുമാനിച്ചിരുന്നത് മമ്മൂട്ടി ആയിരുന്നു. മമ്മൂട്ടിക്ക് കഥ ഇഷ്ടപ്പെട്ടെങ്കിലും അത് മമ്മൂട്ടിയുടെ കഥ ആയിട്ട് തന്നെ വ്യാഖ്യാനിക്കുകയും ആ കഥ മുങ്ങി പോകുകയും എന്ന  ആശങ്ക വന്നതിനാൽ താരം അതിൽ നിന്ന്  പിന്മാറുകയായിരുന്നു. സച്ചി ഒരു അഭിമുഖത്തിൽ ഇത് പറയുകയും ചെയ്തിട്ടുണ്ട്. 
    ഇരുവർ മുതൽ മെമ്മറീസ് വരെ; മമ്മൂട്ടി പിന്മാറിയ സൂപ്പർ ഹിറ്റ് സിനിമകൾ
    4/5
    ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ചിത്രമാണ് ദൃശ്യം. രണ്ടാം ഭാഗം ഇറങ്ങിയ ചിത്രത്തിന്റെ മൂന്നാം ഭാഗം എന്ന് എന്ന കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ എല്ലാം. മോഹൻലാലും മീനയും പ്രധാനവേഷങ്ങളിലഭിനയിച്ച ജിത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച് 2013-ൽ പുറത്തിറങ്ങിയ ചിത്രത്തിന് വേണ്ടി ജീത്തു ആദ്യം സമീപിച്ചത് മമ്മൂട്ടിയെ ആയിരുന്നു. എന്നാൽ ആ ഇടയ്ക്ക് കുടുംബ കഥാപാത്രങ്ങൾ ചെയ്തിരുന്ന മമ്മൂട്ടി രണ്ടു വർഷം കൂടി കഴിഞ്ഞു ചെയ്യാം എന്ന് പറയുകയായിരുന്നു. അത്രയും താമസിപ്പിക്കാൻ പറ്റില്ലെന്ന് ജീത്തു പറഞ്ഞതോടെ, മറ്റാരെയെങ്കിലും വെച്ച് ചെയ്തോളു എന്ന് മമ്മൂട്ടി പറയുകയായിരുന്നു. അതിനു ശേഷമാണ് അവിചാരിതമായി മോഹൻലാൽ സിനിമയിലേക്ക് വരുന്നതും പടം ഓൺ ആവുന്നതും.
    ഇരുവർ മുതൽ മെമ്മറീസ് വരെ; മമ്മൂട്ടി പിന്മാറിയ സൂപ്പർ ഹിറ്റ് സിനിമകൾ
    5/5
    മലയാളത്തിലെ ഏക്കാലത്തെയും മികച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രങ്ങളിൽ ഒന്നാണ് മെമ്മറീസ്. ജിത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ  പൃഥ്വിരാജ്, മേഘ്ന രാജ്, നെടുമുടി വേണു, മിയ, വിജയരാഘവൻ, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പൃഥ്വിരാജിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് ഇത്. ചിത്രത്തിൽ പൃഥ്വിരാജ് ചെയ്ത കഥാപാത്രം മമ്മൂട്ടിയെ ഉദേശിച്ച് ജീത്തു ജോസഫ് എഴുതിയത് ആയിരുന്നു. എന്നാൽ കഥ ഇഷ്ടപ്പെടാത്തതിനാൽ മമ്മൂട്ടി ചിത്രത്തിൽ നിന്ന് പിന്മാറുകയായിരുന്നു.

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X