'ജയറാമിന്റെ കാര്യമാണ് ഏറ്റവും കഷ്ടം....'; അവാർഡിന് അർഹതയുണ്ടായിട്ടും തിരസ്കരിക്കപ്പെട്ടവർ, ലിസ്റ്റിൽ ജയസൂര്യ വരെ!

  ഓരോ വർഷം കഴിയുന്തോറും ഇന്ത്യൻ സിനിമ ലോക നിലവാരത്തിലേക്ക് വളർന്നുകൊണ്ടിരിക്കുകയാണ്. അതിൽ ഏറ്റവും കൂടുതൽ എടുത്ത് പറയേണ്ടത് സൗത്ത് ഇന്ത്യൻ സിനിമകളുടെ നിലവാരവും വളർച്ചയുമാണ്. ഇറങ്ങുന്ന ഓരോ സിനിമയും അത് മലയാളം, തമിഴ്, തെലുങ്ക്, കന്നട തുടങ്ങി ഏത് ഭാഷയിൽ നിന്നുള്ളതാണെങ്കിലും മിനിമം ​ഗ്യാരണ്ടി കാഴ്ചക്കാരന് ഉറപ്പ് നൽകുന്നതാണ്. അടുത്തിടെയായി ദേശീയ തലത്തിൽ പുരസ്കാരങ്ങൾ നേടുന്നതിൽ ഏറെയും സൗത്ത് ഇന്ത്യൻ പ്രതിഭകളുമാണ്. അതേസമയം തന്നെ പല അർഹതയുള്ള താരങ്ങൾക്കും അം​ഗീകരാങ്ങളും അവാർഡുകളും ലഭിക്കുന്നില്ലെന്നത് അന്നും ഇന്നും നിലനിൽക്കുന്ന ഒരു പ്രശ്നമാണ്. അത്തരത്തിൽ അർഹതയുണ്ടായിട്ടും മാറ്റി നിർത്തപ്പെട്ട ചില താരങ്ങളെ പരിചയപ്പെടാം....
  By Ranjina Mathew
  | Published: Tuesday, September 6, 2022, 17:52 [IST]
  'ജയറാമിന്റെ കാര്യമാണ് ഏറ്റവും കഷ്ടം....'; അവാർഡിന് അർഹതയുണ്ടായിട്ടും തിരസ്കരിക്കപ്പെട്ടവർ, ലിസ്റ്റിൽ ജയസൂര്യ വരെ!
  1/6
  മിമിക്രിയിൽ നിന്നും അഭിനയത്തിലേക്ക് വന്നുവെന്നതിന്റെ പേരിൽ ഏറ്റവും കൂടുതൽ തിരസ്കരിക്കപ്പെട്ടിട്ടുള്ള നടനാണ് ജയറാം.  ആദ്യ ചിത്രം അപരൻ മുതൽ പിന്നീടിങ്ങോട്ട് ഒട്ടനവധി അതുല്യമായ കഥാപാത്രങ്ങളെ ജയറാം മനോഹരമാക്കിയിട്ടുണ്ട്. സോപാനം, മൂന്നാ പക്കം, നടൻ തുടങ്ങി ഒട്ടനവധി ജയറാം ബെസ്റ്റ് പെർഫോമൻസ് സിനിമകളുണ്ട്. പക്ഷെ അദ്ദേഹത്തിന്റെ മുപ്പത് വർഷത്തെ കരിയറിനിടെ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിട്ടില്ല. സ്വയംവര പന്തൽ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരം മാത്രമാണ് ജയറാമിന് ലഭിച്ചത്. 
  മിമിക്രിയിൽ നിന്നും അഭിനയത്തിലേക്ക് വന്നുവെന്നതിന്റെ പേരിൽ ഏറ്റവും കൂടുതൽ...
  Courtesy: youtube
  'ജയറാമിന്റെ കാര്യമാണ് ഏറ്റവും കഷ്ടം....'; അവാർഡിന് അർഹതയുണ്ടായിട്ടും തിരസ്കരിക്കപ്പെട്ടവർ, ലിസ്റ്റിൽ ജയസൂര്യ വരെ!
  2/6
  കുഞ്ഞിക്കൂനൻ, കഥാവശേഷൻ, ചാന്തുപൊട്ട് തുടങ്ങി ഒട്ടനവധി മികച്ച സിനിമകളും കഥാപാത്രങ്ങളും ചെയ്തിട്ടും പുരസ്കാരം നിർണിക്കുന്ന ജൂറി പലപ്പോഴായി തഴഞ്ഞിട്ടുള്ള നടനാണ് ദിലീപ്. മിമിക്രി കാണിക്കുന്നുവെന്ന കാരണം പറഞ്ഞാണ് ദിലീപിനേയും പുരസ്കാരം നൽകാതെ ഒഴിവാക്കിയിരുന്നത്. 
  കുഞ്ഞിക്കൂനൻ, കഥാവശേഷൻ, ചാന്തുപൊട്ട് തുടങ്ങി ഒട്ടനവധി മികച്ച സിനിമകളും കഥാപാത്രങ്ങളും...
  Courtesy: youtube
  'ജയറാമിന്റെ കാര്യമാണ് ഏറ്റവും കഷ്ടം....'; അവാർഡിന് അർഹതയുണ്ടായിട്ടും തിരസ്കരിക്കപ്പെട്ടവർ, ലിസ്റ്റിൽ ജയസൂര്യ വരെ!
  3/6
  അർഹതയുണ്ടായിട്ടും തഴപ്പെട്ട മറ്റൊരു മലയാള താരമാണ് അന്തരിച്ച നടൻ കലാഭവൻ മണി. 1999ൽ പുറത്തിറങ്ങിയ കലാഭവൻ മണിയുടെ കരിയർ ബെസ്റ്റ് സിനിമയായിരുന്നു വാസന്തിയും  ലക്ഷ്മിയും പിന്നെ ഞാനും. ചിത്രത്തിൽ അന്ധനായി അതിശയിപ്പിക്കുന്ന പ്രകടനമാണ് കലാഭവൻ മണി കാഴ്ചവെച്ചത്. എല്ലാവരും അദ്ദേഹത്തിന് മികച്ച നടനുള്ള പുരസ്കാരം ലഭിക്കുമെന്നാണ് കരുതിയിരുന്നത്. പക്ഷെ സ്പെഷ്യൽ ജൂറി പുരസ്കാരം നൽകി കലാഭവൻ മണിയെ അവാർഡ് നിർണയ സമിതി ഒതുക്കി. അവാർഡ് നഷ്ടമായതിനെ തുടർന്ന് കലാഭവൻ മണി ബോധം കെട്ട് വീണതായും വാർത്ത വന്നിരുന്നു. 
  അർഹതയുണ്ടായിട്ടും തഴപ്പെട്ട മറ്റൊരു മലയാള താരമാണ് അന്തരിച്ച നടൻ കലാഭവൻ മണി. 1999ൽ...
  Courtesy: youtube
  'ജയറാമിന്റെ കാര്യമാണ് ഏറ്റവും കഷ്ടം....'; അവാർഡിന് അർഹതയുണ്ടായിട്ടും തിരസ്കരിക്കപ്പെട്ടവർ, ലിസ്റ്റിൽ ജയസൂര്യ വരെ!
  4/6
  മോഹൻലാൽ സിനിമകൾ ഇഷ്ടമില്ലാത്തവരുണ്ടാകില്ല. മാസിന് മാസ്... ക്ലാസിന് ക്ലാസ്.... അങ്ങനെ ഏത് വിഭാ​ഗം എടുത്താലും ഒരു മോഹൻലാൽ ചിത്രമുണ്ടാകും. ബെസ്റ്റ് ഓഫ് മോഹൻലാൽ എന്ന കാറ്റ​ഗറിയിൽ അഞ്ച് സിനിമകൾ തെരഞ്ഞെടുത്താൽ അതിൽ ആദ്യം സ്ഥാനം പിടിക്കുന്ന സിനിമയാണ് ഇരുവർ. 1997ലാണ് സിനിമ പുറത്തിറങ്ങിയത്. പക്ഷെ ആ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചത് ദളപതി വിജയിക്കാണ്. മോഹൻലാലിനെ തഴഞ്ഞു. കാതല്ക്ക് മരിയാദയിലെ പ്രകടനത്തിനാണ് വിജയിക്ക് പുരസ്കാരം ലഭിച്ചത്. വിജയിക്കൊപ്പം പാർഥിപനും മികച്ച നടനുള്ള പുരസ്കാരം ആ വർഷം ലഭിച്ചിരുന്നു. 
  മോഹൻലാൽ സിനിമകൾ ഇഷ്ടമില്ലാത്തവരുണ്ടാകില്ല. മാസിന് മാസ്... ക്ലാസിന് ക്ലാസ്.... അങ്ങനെ ഏത് വിഭാ​ഗം...
  Courtesy: youtube
  'ജയറാമിന്റെ കാര്യമാണ് ഏറ്റവും കഷ്ടം....'; അവാർഡിന് അർഹതയുണ്ടായിട്ടും തിരസ്കരിക്കപ്പെട്ടവർ, ലിസ്റ്റിൽ ജയസൂര്യ വരെ!
  5/6
  മിമിക്രി താരമായിരുന്നുവെന്നതിന്റെ പേരിൽ കലാഭവൻ മണിയെപ്പോലെ തന്നെ അവാർ‌ഡ് പട്ടികകളിൽ നിന്നും തഴയപ്പെട്ടിട്ടുള്ള മറ്റൊരു നടനാണ് ജയസൂര്യ. ആദ്യ സിനിമ മുതൽ ചലഞ്ചിങ്ങായ നിരവധി വേഷങ്ങൾ ചെയ്ത് കൈയ്യടി വാങ്ങിയിട്ടുണ്ട് ജയസൂര്യ. 2015ൽ എല്ലാവരും പ്രതീക്ഷിച്ചത് സു സു സുധി വാത്മീകത്തിലെ പ്രകടനത്തിലൂടെ ജയസൂര്യയ്ക്ക്  സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിക്കുമെന്നാണ്. എന്നാൽ‌ സംഭവിച്ചത് മറ്റൊന്നായിരുന്നു. ചാർ‌ളിയിലെ  പ്രകടനത്തിന് ദുൽഖറിനാണ് ആ വാർത്ത മികച്ച നടനുള്ള പുരസ്കാരം ജൂറി നൽകിയത്. ഇതും പലവിധ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ജയസൂര്യയ്ക്ക് സ്പെഷ്യൽ ജൂറി പുരസ്കാരമാണ് ആ വർഷം ലഭിച്ചത്. ദേശീയ തലത്തിലും ജയസൂര്യയെ ആ വർഷം തഴഞ്ഞിരുന്നു. 
  മിമിക്രി താരമായിരുന്നുവെന്നതിന്റെ പേരിൽ കലാഭവൻ മണിയെപ്പോലെ തന്നെ അവാർ‌ഡ് പട്ടികകളിൽ...
  Courtesy: youtube
  'ജയറാമിന്റെ കാര്യമാണ് ഏറ്റവും കഷ്ടം....'; അവാർഡിന് അർഹതയുണ്ടായിട്ടും തിരസ്കരിക്കപ്പെട്ടവർ, ലിസ്റ്റിൽ ജയസൂര്യ വരെ!
  6/6
  മലയാളത്തിന്റെ സ്വന്തം മെ​ഗാസ്റ്റാർ മമ്മൂട്ടിയും ദേശീയ പുരസ്കാര സമയങ്ങളിൽ അർഹതയുണ്ടായിട്ടും പലപ്പോഴായി തഴയപ്പെട്ടിട്ടുണ്ട്. 2019ൽ പുറത്തിറങ്ങായി പേരൻപ് സിനിമയിലെ അമുദവൻ എന്ന മമ്മൂട്ടി കഥാപാത്രം എല്ലാവരേയും വിസ്മയിപ്പിച്ച ഒന്നായിരുന്നു. അമുദവനായി മമ്മൂക്ക സിനിമയിലുട നീളം ജീവിക്കുകയായിരുന്നു. പക്ഷെ ആ വർഷത്തെ ദേശീയ പുരസ്കാരത്തിൽ മമ്മൂട്ടിയെ പരി​ഗണിച്ചില്ലെന്ന് മാത്രമല്ല. പുരസ്കാരം ഉറിയിലെ പ്രകടനത്തിന് വിക്കി കൗശലിനും അന്ധാദുന്നിലെ പ്രകടനത്തിന് ആയുഷ്മാൻ ഖുറാനയ്ക്കും നൽകി. 
  മലയാളത്തിന്റെ സ്വന്തം മെ​ഗാസ്റ്റാർ മമ്മൂട്ടിയും ദേശീയ പുരസ്കാര സമയങ്ങളിൽ അർഹതയുണ്ടായിട്ടും...
  Courtesy: youtube
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X