മമ്മൂട്ടി മുതൽ ഫഹദ് ഫാസിൽ വരെ; സ്വയം ട്രോളിയ താരങ്ങൾ ഇവരാണ്

  സിനിമാ താരങ്ങൾക്ക് നേരെയുണ്ടാകുന്ന വിമർശനങ്ങളും ട്രോളുകളുമൊക്കെ ഇന്ന് സർവ്വ സാധാരണമാണ്. ഓരോ പുതിയ ചിത്രമിറങ്ങുമ്പോഴും അഭിമുഖം നല്കുമ്പോഴുമെല്ലാം പല ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറയാറുണ്ട്. പണ്ട് സിനിമാ കോളങ്ങളിലും മറ്റുമായിരുന്നു ഇത് കണ്ടിരുന്നത്. തങ്ങൾക്ക് എതിരെ വരുന്ന ഹാനികരമല്ലാത്ത ട്രോളുകൾ താരങ്ങളും ആസ്വദിക്കാറുണ്ട്. ചിലതൊക്കെ തങ്ങളുടെ സിനിമകളിൽ തന്നെ ഉപയോഗിച്ച് സ്വയം ട്രോളറുമുണ്ട്. അങ്ങനെ സിനിമകളിൽ സ്വയം ട്രോളിയിട്ടുള്ള ചില താരങ്ങൾ ഇതാ..

  By Rahimeen Kb
  | Published: Wednesday, August 31, 2022, 13:14 [IST]
  മമ്മൂട്ടി മുതൽ ഫഹദ് ഫാസിൽ വരെ; സ്വയം ട്രോളിയ താരങ്ങൾ ഇവരാണ്
  1/7
  മമ്മൂട്ടി എന്നും കേട്ടിരുന്ന വിമർശനമാണ് താരത്തിന് വലിയ ജാഡയാണെന്നത്. 2013 ൽ പുറത്തിറങ്ങിയ കടൽ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രത്തിൽ മമ്മൂട്ടി തന്നെ ഇതിനെ ട്രോളുന്നുണ്ട്. മോഹൻലാലിനെ കണ്ട് ഒരു പരിപാടിക്ക് ക്ഷണിക്കാൻ എത്തി നിരാശനായി മടങ്ങുന്നതിനിടെ മമ്മൂട്ടിയെ കാണുകയും ഒപ്പമുള്ളവർ മമ്മൂട്ടിയെ വിളിച്ചാലോ എന്ന് ചോദിക്കുമ്പോൾ, മുടിഞ്ഞ ജാഡയാണെന്ന പറയുന്നേ, പോയേക്കാം എന്ന് പറയുന്നതാണ് രംഗം.
  മമ്മൂട്ടി എന്നും കേട്ടിരുന്ന വിമർശനമാണ് താരത്തിന് വലിയ ജാഡയാണെന്നത്. 2013 ൽ പുറത്തിറങ്ങിയ കടൽ...
  മമ്മൂട്ടി മുതൽ ഫഹദ് ഫാസിൽ വരെ; സ്വയം ട്രോളിയ താരങ്ങൾ ഇവരാണ്
  2/7
  തൊണ്ണൂറുകളിൽ മോഹൻലാലിനെ പറ്റി വ്യാപകമായി പ്രചരിച്ച ഒരു വാർത്ത ആയിരുന്നു മോഹൻലാലിന് തൊണ്ടയിൽ സർജറി ചെയ്തു ശബ്ദം മാറി എന്നത്. 96 ൽ ദി പ്രിൻസ് എന്ന സിനിമ ഇറങ്ങിയതിന് പിന്നലെയേ ആയിരുന്നു ഇത്. ചിത്രത്തിന്റെ സൗണ്ട് മിക്സിങ് സമയത്ത് അണിയറപ്രവർത്തകർ വരുത്തിയ വ്യത്യാസമായിരുന്നു അത്‌. മോഹൻലാൽ ഉൾപ്പെടെ ഇത് വിശദീകരിച്ചെങ്കിലും പലരും അത് വിട്ടില്ല. എന്നാൽ പിന്നീട് പുറത്തിറങ്ങിയ ചന്ദ്രലേഖ എന്ന സിനിമയിലെ രംഗത്തിലൂടെ മോഹൻലാൽ അത് രസകരമായി ട്രോളുന്നുണ്ട്. ഫോണിലൂടെ കേട്ട ശബ്ദമല്ലലോ എന്ന് നായികാ കഥാപാത്രം ചോദിക്കുമ്പോളാണ് ഇത്.
  തൊണ്ണൂറുകളിൽ മോഹൻലാലിനെ പറ്റി വ്യാപകമായി പ്രചരിച്ച ഒരു വാർത്ത ആയിരുന്നു മോഹൻലാലിന് തൊണ്ടയിൽ...
  മമ്മൂട്ടി മുതൽ ഫഹദ് ഫാസിൽ വരെ; സ്വയം ട്രോളിയ താരങ്ങൾ ഇവരാണ്
  3/7
  പൃഥ്വിരാജ് വലിയ രീതിയിലുള്ള വിമർശനങ്ങൾക്കും സൈബർ ആക്രമങ്ങൾക്കും ഇരയായ സംഭവമായിരുന്നു വിവാഹ ശേഷം ജോൺ ബ്രിട്ടാസുമായുള്ള അഭിമുഖത്തിൽ സുപ്രിയ നടത്തിയ 'സൗത്ത് ഇന്ത്യയിലെ നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന നടനെന്ന' പരാമർശം. രാജപ്പൻ എന്നൊക്കെ  അന്ന് പലരും പൃഥ്വിരാജിനെ കളിയാക്കി വിളിച്ചിരുന്നു. 2015ൽ പുറത്തിറങ്ങിയ നാദിർഷ സംവിധാനം ചെയ്ത അമർ അക്ബർ അന്തോണിയിലെ ഒരു രംഗത്തിലൂടെ പൃഥ്വിരാജ് തന്നെ ഇത് ട്രോളിയിട്ടുണ്ട്. ഒരു വിദേശ വനിതയോട് 'എന്റെ പൊന്ന് അമ്മച്ചി സത്യം ആയിട്ടും എനിക്ക് ഇംഗ്ലീഷിൽ ഒരു വാക്ക് പോലും അറിയില്ല, നാട്ടുകാർ വെറുതെ പറഞ്ഞു ഉണ്ടാക്കുകയാണ്' എന്നാണ് ആ ഡയലോഗ്.
  പൃഥ്വിരാജ് വലിയ രീതിയിലുള്ള വിമർശനങ്ങൾക്കും സൈബർ ആക്രമങ്ങൾക്കും ഇരയായ സംഭവമായിരുന്നു വിവാഹ...
  മമ്മൂട്ടി മുതൽ ഫഹദ് ഫാസിൽ വരെ; സ്വയം ട്രോളിയ താരങ്ങൾ ഇവരാണ്
  4/7
  സിനിമയിലെ ചുംബന രംഗങ്ങൾ ചില പ്രേക്ഷകരെ ചൊടിപ്പിക്കാറുണ്ട്. ടൊവിനോ തോമസ്, ദുർഗ കൃഷ്ണ ഒക്കെ അടുത്ത കാലത്ത് ചുംബന രംഗങ്ങളുടെ പേരിൽ പഴി കേട്ട താരങ്ങളാണ്. ഒരു കാലത്ത് ഇത് ഫഹദ് ഫാസിൽ ആയിരുന്നു. 22 ഫെമെയിൽ കോട്ടയം ഉൾപ്പെടെയുള്ള സിനിമകളിലെ ഫഹദിന്റെ ലിപ് കിസ്സുകൾ നടന് മലയാളത്തിലെ ഇമ്രാൻ ഹാഷ്മി എന്ന വിശേഷണം നേടി കൊടുത്തിരുന്നു. അന്നയും റസൂൽ എന്ന രാജീവ് രവി ചിത്രത്തിൽ ഫഹദ് ഇത് സെൽഫ് ട്രോളാകുന്നുണ്ട്. ഫഹദിന് പ്പമുള്ള സൗബിൻ കണ്ണട വെച്ചപ്പോൾ ഒരു ഇമ്രാൻ ഹാഷ്മി ലുക്ക് ഉണ്ടാലോ എന്ന് ഫഹദിനോട് ചോദിക്കുന്നതാണ് രംഗം.
  സിനിമയിലെ ചുംബന രംഗങ്ങൾ ചില പ്രേക്ഷകരെ ചൊടിപ്പിക്കാറുണ്ട്. ടൊവിനോ തോമസ്, ദുർഗ കൃഷ്ണ ഒക്കെ...
  മമ്മൂട്ടി മുതൽ ഫഹദ് ഫാസിൽ വരെ; സ്വയം ട്രോളിയ താരങ്ങൾ ഇവരാണ്
  5/7
  മഞ്ജു വാര്യരുടെ ഏറ്റവും ട്രോൾ ചെയ്യപ്പെട്ട ഡയലോഗാണ് ഓടിയനിലെ കുറച്ചു കഞ്ഞിയെടുക്കട്ടെ മാണിക്യ എന്ന ഡയലോഗ് മഞ്ജുവിന്റെ സഹോദരൻ മധു വാര്യർ സംവിധാനം ചെയ്ത് മഞ്ജു അഭിനയിച്ച ലളിതം സുന്ദരം എന്ന ചിത്രത്തിൽ ഇത് ട്രോൾ ചെയ്യുന്നുണ്ട്. ഫുഡ് കഴിച്ചുകൊണ്ടിരിക്കുന്ന മഞ്ജുവിനോട് വീട്ടിലെ ജോലിക്കാരൻ കുറച്ചു കഞ്ഞിയെടുക്കട്ടെ എന്ന് ചോദിക്കുന്നതാണ് രംഗം. 
  മഞ്ജു വാര്യരുടെ ഏറ്റവും ട്രോൾ ചെയ്യപ്പെട്ട ഡയലോഗാണ് ഓടിയനിലെ കുറച്ചു കഞ്ഞിയെടുക്കട്ടെ...
  മമ്മൂട്ടി മുതൽ ഫഹദ് ഫാസിൽ വരെ; സ്വയം ട്രോളിയ താരങ്ങൾ ഇവരാണ്
  6/7
  താരങ്ങളുടെ കൂട്ടത്തിൽ സെൽഫ് ട്രോൾ ചെയ്ത ഒരു സംവിധായകരുമുണ്ട്. ലാൽ ജോസ് ആണ് അതിലൊന്ന്. ഹിറ്റ് സിനിമ ആയ മീശ മാധവന് ശേഷം മമ്മൂട്ടിയെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത പട്ടാളം തിയേറ്ററിൽ പരാജയപ്പെട്ടിരുന്നു. ധാരാളം വിമർശനങ്ങളാണ് ലാൽ ജോസിന് അന്ന് നേരിടേണ്ടി വന്നത്. ലാൽ ജോസ് ആ വിമര്ശനങ്ങളൊക്കെ അംഗീകരിച്ച് അടുത്ത ചിത്രമായ രസികനിലെ ഒരു രംഗത്തിൽ സ്വയം ട്രോളിയിരുന്നു. ദിനേശ് പ്രഭാകറിന്റെ കഥാപാത്രം മീശമാധവൻ എടുത്ത് ഹിറ്റാക്കിയ അയാൾ ഇപ്പോൾ പട്ടാളം എടുത്ത് ഫ്ലോപ്പാക്കി എന്ന് പറയുന്നതാണ് രംഗം.
  താരങ്ങളുടെ കൂട്ടത്തിൽ സെൽഫ് ട്രോൾ ചെയ്ത ഒരു സംവിധായകരുമുണ്ട്. ലാൽ ജോസ് ആണ് അതിലൊന്ന്. ഹിറ്റ്...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X