കേരളക്കര ആഘോഷമാക്കിയ സിനിമയിലെ സൗഹൃദങ്ങള്‍; ദാസനും വിജയനും മുതല്‍ ജോർജും കൂട്ടുകാരും വരെയുണ്ട് ലിസ്റ്റില്‍

  സിനിമയിലെ സൌഹൃദങ്ങൾ ഒത്തിരി ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അത്തരത്തിൽ മലയാളികളുടെ മനസിൽ എന്നും നിറഞ്ഞ് നിൽക്കുന്ന ചില കൂട്ടുക്കെട്ടിലെ കഥയുണ്ട്. 
  By Ambili John
  | Published: Saturday, October 1, 2022, 20:44 [IST]
  കേരളക്കര ആഘോഷമാക്കിയ സിനിമയിലെ സൗഹൃദങ്ങള്‍; ദാസനും വിജയനും മുതല്‍ ജോർജും കൂട്ടുകാരും വരെയുണ്ട് ലിസ്റ്റില്‍
  1/5
  സ്‌കൂളില്‍ പഠിക്കുന്നത് മുതല്‍ കോളേജിലും പിന്നീട് പ്രായമായതിന് ശേഷവും തുടരുന്ന സൗഹൃദമാണ് പ്രേമം സിനിമയിലേത്. ജോര്‍ജിന്റെ കഥയാണ് ചിത്രം പറയുന്നതെങ്കിലും ജോര്‍ജിന്റെ കൂട്ടുകാരായ ശംഭു, കോയ കോംബോ അധികമാരും മറക്കില്ല. നിവിന്‍ പോളി, ശബരീഷ്, കൃഷ്ണ ശങ്കര്‍ എന്നിവരാണ് പ്രേമത്തിലെ മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 
  സ്‌കൂളില്‍ പഠിക്കുന്നത് മുതല്‍ കോളേജിലും പിന്നീട് പ്രായമായതിന് ശേഷവും തുടരുന്ന...
  കേരളക്കര ആഘോഷമാക്കിയ സിനിമയിലെ സൗഹൃദങ്ങള്‍; ദാസനും വിജയനും മുതല്‍ ജോർജും കൂട്ടുകാരും വരെയുണ്ട് ലിസ്റ്റില്‍
  2/5
  തൊണ്ണൂറുകളിലെ ഏറ്റവും വലിയ കൂട്ടുകെട്ടാണ് ദാസനും വിജയനും. മോഹന്‍ലാലും ശ്രീനിവാസനും ഒരുമിച്ചഭിനയിച്ച് പ്രേക്ഷകരുടെ മനം കവര്‍ന്നു. നാടോടിക്കാറ്റ്, പട്ടണപ്രവേശം തുടങ്ങിയ സിനിമകളൊക്കെ ഇന്നും അതേ ഇഷ്ടത്തോടെയാണ് മലയാളികള്‍ കാണുന്നത്. പാരവെപ്പും കളിയാക്കലും ഇണക്കവും പിണക്കവുമൊക്കെ ചേര്‍ന്ന് രണ്ട് നായകന്മാര്‍ വിലസിയ മലയാളി പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ സൗഹൃദമായിരുന്നു ദാസനും വിജയനും. 
  തൊണ്ണൂറുകളിലെ ഏറ്റവും വലിയ കൂട്ടുകെട്ടാണ് ദാസനും വിജയനും. മോഹന്‍ലാലും ശ്രീനിവാസനും...
  കേരളക്കര ആഘോഷമാക്കിയ സിനിമയിലെ സൗഹൃദങ്ങള്‍; ദാസനും വിജയനും മുതല്‍ ജോർജും കൂട്ടുകാരും വരെയുണ്ട് ലിസ്റ്റില്‍
  3/5
  കസിന്‍സാണെങ്കിലും ഒരേ ഇഷ്ടങ്ങളുള്ള മൂന്ന് കൂട്ടുകാരുടെ കഥയാണ് ബാംഗ്ലൂര്‍ ഡെയ്സിലൂടെ പറയുന്നത്. രക്തബന്ധമുള്ള മൂന്ന് പേര്‍ ചെറുപ്പം മുതല്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നതാണ് സിനിമയുടെ പ്രത്യേകത. നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, നസ്രിയ നസീം എന്നിവര്‍ ചേര്‍ന്ന് തകര്‍ത്തഭിനയിച്ച ചിത്രമാണിത്. 
  കസിന്‍സാണെങ്കിലും ഒരേ ഇഷ്ടങ്ങളുള്ള മൂന്ന് കൂട്ടുകാരുടെ കഥയാണ് ബാംഗ്ലൂര്‍ ഡെയ്സിലൂടെ...
  കേരളക്കര ആഘോഷമാക്കിയ സിനിമയിലെ സൗഹൃദങ്ങള്‍; ദാസനും വിജയനും മുതല്‍ ജോർജും കൂട്ടുകാരും വരെയുണ്ട് ലിസ്റ്റില്‍
  4/5
  നാല് ചെറുപ്പക്കാരുടെ കൂട്ടുകെട്ടിന്റെ കഥ പറഞ്ഞെത്തിയ സൂപ്പര്‍ഹിറ്റ് മൂവിയാണ് ഇന്‍ഹരിഹര്‍ നഗര്‍. ഗോവിന്ദന്‍ക്കുട്ടി, മഹാദേവന്‍, തോമസുക്കുട്ടി, അപ്പുക്കുട്ടന്‍ എന്നിങ്ങനെ ജഗദീഷ്, അശോകന്‍, മുകേഷ്, സിദ്ധിഖ്, അവതരിപ്പിച്ച കഥാപാത്രങ്ങളാണ് ചിത്രത്തിലേത്. ഇതുപോലൊരു കൂട്ടുകെട്ടില്‍ പിറന്ന ചിത്രം മലയാളത്തില്‍ വേറെയുണ്ടോന്ന് ചോദിച്ചാല്‍ സംശയമാണ്.  
  നാല് ചെറുപ്പക്കാരുടെ കൂട്ടുകെട്ടിന്റെ കഥ പറഞ്ഞെത്തിയ സൂപ്പര്‍ഹിറ്റ് മൂവിയാണ്...
  കേരളക്കര ആഘോഷമാക്കിയ സിനിമയിലെ സൗഹൃദങ്ങള്‍; ദാസനും വിജയനും മുതല്‍ ജോർജും കൂട്ടുകാരും വരെയുണ്ട് ലിസ്റ്റില്‍
  5/5
  ഫ്രണ്ട്‌സ് എന്ന പേരില്‍ മലയാളത്തില്‍ നിന്നും സിനിമ പുറത്തിറങ്ങിയിട്ടുണ്ട്. മൂന്ന് സുഹൃത്തുക്കളുടെ കഥ പറഞ്ഞ ചിത്രത്തില്‍ ജയറാം, മുകേഷ്, ശ്രീനിവാസന്‍ എന്നിവരാണ് സുഹൃത്തുക്കളായി അഭിനയിച്ചത്. എത്രയൊക്കെ പ്രശ്‌നങ്ങള്‍ വന്ന് പോയാലും മൂവര്‍ക്കുമിടയിലെ സ്‌നേഹമാണ് സിനിമയുടെ ഹൈലൈറ്റ്. 
  ഫ്രണ്ട്‌സ് എന്ന പേരില്‍ മലയാളത്തില്‍ നിന്നും സിനിമ പുറത്തിറങ്ങിയിട്ടുണ്ട്. മൂന്ന്...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X