twitter
    bredcrumb

    കഥാപാത്രത്തിന് വേണ്ടി ഏതറ്റം വരെയും!; മോഹൻലാലിന്റെ ആരാധകരെ ഞെട്ടിച്ച മേക്കോവറുകൾ

    By Rahimeen KB
    | Published: Tuesday, September 27, 2022, 18:26 [IST]
    മലയാളികൾ അഭിമാനത്തോടെ പറയുന്ന പേരാണ് മോഹൻലാൽ. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി അറിയപ്പെടുന്ന മോഹൻലാൽ നിരവധി കഥാപാത്രങ്ങൾക്കാണ് വെള്ളിത്തിരയിൽ ജീവൻ നൽകിയിട്ടുള്ളത്. നടന വിസ്മയമെന്ന് പ്രേക്ഷകർ ഒന്നാകെ വിളിക്കുന്ന മോഹൻലാലിന്റെ ആരാധകരെ ഞെട്ടിച്ച ചില മേക്കോവറുകൾ ഇതാ..
    കഥാപാത്രത്തിന് വേണ്ടി ഏതറ്റം വരെയും!; മോഹൻലാലിന്റെ ആരാധകരെ ഞെട്ടിച്ച മേക്കോവറുകൾ
    1/9
    ബറോസ് - മോഹൻലാൽ തന്നെ സംവിധാനം ചെയ്ത് പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രമാണ് ബറോസ്. നീണ്ട താടിയും മൊട്ട തലയുമായുള്ള മോഹൻലാലിന്റെ മേക്കോവർ സോഷ്യൽ മീഡിയയിൽ തരംഗം തീർത്തിരുന്നു.
    കഥാപാത്രത്തിന് വേണ്ടി ഏതറ്റം വരെയും!; മോഹൻലാലിന്റെ ആരാധകരെ ഞെട്ടിച്ച മേക്കോവറുകൾ
    2/9
    ഗുരു - 1997-ൽ രാജീവ് അഞ്ചൽ സംവിധാനം പുറത്തിറങ്ങിയ ചിത്രമാണ് ഗുരു. ചിത്രത്തിൽ രഘുരാമൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അഭിനയിച്ചത്. അന്ധനായി ഉൾപ്പെടെ അഭിനയിക്കേണ്ട വേഷം അതിഗംഭീരമായാണ് മോഹൻലാൽ ചെയ്തത്.
    കഥാപാത്രത്തിന് വേണ്ടി ഏതറ്റം വരെയും!; മോഹൻലാലിന്റെ ആരാധകരെ ഞെട്ടിച്ച മേക്കോവറുകൾ
    3/9
    ഉടയോൻ - ഭദ്രന്റെ സംവിധാനത്തിൽ 2005-ൽ പുറത്തിറങ്ങിയ സിനിമയാണ് ഉടയോൻ. രണ്ടു കഥാപാത്രങ്ങളെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചത്. 
    കഥാപാത്രത്തിന് വേണ്ടി ഏതറ്റം വരെയും!; മോഹൻലാലിന്റെ ആരാധകരെ ഞെട്ടിച്ച മേക്കോവറുകൾ
    4/9
    പരദേശി - പി.ടി. കുഞ്ഞുമുഹമ്മദ് സം‌വിധാനം ചെയ്ത് 2007-ൽ പുറത്തിറങ്ങിയ ഫീച്ചർ സിനിമയാണ് പരദേശി. വലിയകത്ത് മൂസ എന്ന കഥാപാത്രമായുള്ള മോഹൻലാലിന്റെ മേക്കോവർ ശ്രദ്ധനേടിയിരുന്നു.
    കഥാപാത്രത്തിന് വേണ്ടി ഏതറ്റം വരെയും!; മോഹൻലാലിന്റെ ആരാധകരെ ഞെട്ടിച്ച മേക്കോവറുകൾ
    5/9
    വാനപ്രസ്ഥം - ഷാജി എൻ. കരുൺ സംവിധാനം ചെയ്ത് 1999-ൽ പുറത്തിറങ്ങിയ സിനിമയാണ് വാനപ്രസ്ഥം. മോഹൻലാലിന് മികച്ച നടനുള്ള ദേശീയ സംസ്ഥാന അവാർഡുകൾ ചിത്രം നേടി കൊടുത്തിരുന്നു. 
    കഥാപാത്രത്തിന് വേണ്ടി ഏതറ്റം വരെയും!; മോഹൻലാലിന്റെ ആരാധകരെ ഞെട്ടിച്ച മേക്കോവറുകൾ
    6/9
    പ്രണയം - ബ്ലെസിയുടെ സംവിധാനത്തിൽ അനുപം ഖേർ, ജയപ്രദ, മോഹൻലാൽ, അനൂപ് മേനോൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ ചിത്രമാണ് പ്രണയം. ചിത്രത്തിൽ വയോധികനായിട്ടാണ് മോഹൻലാൽ പ്രത്യക്ഷപ്പെട്ടത്.
    കഥാപാത്രത്തിന് വേണ്ടി ഏതറ്റം വരെയും!; മോഹൻലാലിന്റെ ആരാധകരെ ഞെട്ടിച്ച മേക്കോവറുകൾ
    7/9
    ഒടിയൻ - വി.എ.ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത് 2018 ൽ പുറത്തിറങ്ങിയ ചിത്രത്തിനായി ശരീര ഭാരം കുറയ്ക്കുന്നത് ഉൾപ്പെടെ വലിയ രീതിയിലുള്ള മേക്കോവറാണ് മോഹൻലാൽ നടത്തിയത്. 
    കഥാപാത്രത്തിന് വേണ്ടി ഏതറ്റം വരെയും!; മോഹൻലാലിന്റെ ആരാധകരെ ഞെട്ടിച്ച മേക്കോവറുകൾ
    8/9
    കായംകുളം കൊച്ചുണ്ണി - റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് 2018 ൽ പുറത്തിറങ്ങിയ കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിൽ ഇത്തിക്കരപക്കി എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. 

    കഥാപാത്രത്തിന് വേണ്ടി ഏതറ്റം വരെയും!; മോഹൻലാലിന്റെ ആരാധകരെ ഞെട്ടിച്ച മേക്കോവറുകൾ
    9/9
    മരക്കാർ അറബി കടലിന്റെ സിംഹം - പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രത്തിലെ കട്ടിയുള്ള താടിയും നീണ്ട മുടിയും ഉള്ള മോഹൻലാലിന്റെ ലുക്ക് ഏറെ ശ്രദ്ധനേടിയിരുന്നു. 

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X