twitter
    bredcrumb

    ആവേശം ട്രെയിലറില്‍ മാത്രം, ബോക്‌സോഫീസില്‍ പരാജയപ്പെട്ട മലയാള സിനിമകള്‍

    By Saranya KV
    | Updated: Saturday, November 5, 2022, 20:00 [IST]
    വന്‍ ഹൈപ്പിലെത്തി പരാജയപ്പെട്ട ചിത്രങ്ങള്‍

    ആവേശം ട്രെയിലറില്‍ മാത്രം, ബോക്‌സോഫീസില്‍ പരാജയപ്പെട്ട മലയാള സിനിമകള്‍
    1/5
    മമ്മൂട്ടിയെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്ത ചിത്രമായിരുന്നു ഗ്യാങ്‌സ്റ്റര്‍.വന്‍ ഹൈപ്പില്‍ എത്തിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിച്ചത്. എന്നാല്‍ കെട്ടുറപ്പുള്ള തിരക്കഥ ഇല്ലാത്തതിനാല്‍ ചിത്രം ബോക്‌സോഫീസില്‍ പരാജപ്പെടുകയായിരുന്നു.
    ആവേശം ട്രെയിലറില്‍ മാത്രം, ബോക്‌സോഫീസില്‍ പരാജയപ്പെട്ട മലയാള സിനിമകള്‍
    2/5
    ട്രെയിലര്‍ റിലീസിനു പിന്നാലെ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി. എന്നാല്‍ വന്‍ ഹൈപ്പിലെത്തിയിട്ടും ചിത്രം ശ്രദ്ധിക്കപ്പെടാത പോവുകയായിരുന്നു. മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ആകാശത്ത് വച്ച് നടത്തിയ ചിത്രം കൂടിയാണ് ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി.
    ആവേശം ട്രെയിലറില്‍ മാത്രം, ബോക്‌സോഫീസില്‍ പരാജയപ്പെട്ട മലയാള സിനിമകള്‍
    3/5
    ട്രെയിലര്‍ ഓളമുണ്ടാക്കിയെങ്കിലും പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടാതെ പോയ ചിത്രമായിരുന്നു മമ്മൂട്ടി നായകനായി എത്തിയ വൈറ്റ്.
    ആവേശം ട്രെയിലറില്‍ മാത്രം, ബോക്‌സോഫീസില്‍ പരാജയപ്പെട്ട മലയാള സിനിമകള്‍
    4/5
    കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തരംഗം തീര്‍ത്ത ട്രെയിലറായിരുന്നു ക്യാംപസ് രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ഒരു മെക്‌സിക്കന്‍ അപാരത. ടൊവീനോ തോമസ്, നീരജ് മാധവ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി ചിത്രം പക്ഷേ ബോക്‌സോഫീസില്‍ പരാജയപ്പെടുകയായിരുന്നു.

    ആവേശം ട്രെയിലറില്‍ മാത്രം, ബോക്‌സോഫീസില്‍ പരാജയപ്പെട്ട മലയാള സിനിമകള്‍
    5/5
    കുഞ്ചാക്കോ ബോബനും ശ്യാമിലിയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു വള്ളീം തെറ്റി പുള്ളീം തെറ്റി. എന്നാല്‍ ട്രെയിലര്‍ ശ്രദ്ധിക്കപ്പെട്ടതുപോലെ ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X