twitter
    bredcrumb

    'ഇവർ ബന്ധുക്കളാണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?'; രക്തബന്ധമുള്ള സം​ഗീത പ്രതിഭകൾ!

    By Ranjina P Mathew
    | Updated: Thursday, September 22, 2022, 22:00 [IST]
    ഒട്ടനവധി പ്രതിഭകളുള്ള ഇന്ത്യയിൽ നിരവധി ​ഗായികരും സം​ഗീത സംവിധായകരുമുണ്ട്. അവരിൽ പലരും രക്തബന്ധമുള്ളവരും ബന്ധുക്കളുമാണെന്ന വിവരം വളരെ കുറച്ച് പേർക്ക് മാത്രമെ അറിയൂ. ബന്ധുക്കളായ ചില സം​ഗീത പ്രതിഭകളെ പരിചയപ്പെടാം....
    'ഇവർ ബന്ധുക്കളാണെന്ന്  പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?'; രക്തബന്ധമുള്ള സം​ഗീത പ്രതിഭകൾ!
    1/6
    സംഗീത സംവിധായകനും ഗായകനും നടനും പ്രൊഡ്യൂസറുമെല്ലാമായി തമിഴ് സിനിമയിൽ അറിയപ്പെടുന്ന സകലകലാവല്ലഭാണ് ജി.വി പ്രകാശ് കുമാർ. ഒട്ടനവധി ഹിറ്റി ​ഗാനങ്ങൾ ഒരുക്കിയിട്ടുള്ള ജി.വി പ്രകാശിന്റെ അങ്കിളാണ് ഇന്ത്യൻ സം​ഗീതത്തിലെ ഇതിഹാസമായ എ.ആർ റഹ്മാൻ. 
    'ഇവർ ബന്ധുക്കളാണെന്ന്  പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?'; രക്തബന്ധമുള്ള സം​ഗീത പ്രതിഭകൾ!
    2/6
    അന്തരിച്ച ​ഗായിക രാധിക തിലകും  റോജയിലെ അടക്കം നിരവധി ഹിറ്റ് ​ഗാനങ്ങൾ ആലപിച്ച ​ഗായക സുജാത മോഹനും ബന്ധുക്കളാണ്. അനിയത്തിയെന്നാണ് സുജാത മോഹൻ എപ്പോഴും രാധിക തിലകിനെ വിശേഷിപ്പിച്ചിരുന്നത്. ഇപ്പോഴും  രാധിക തിലകിന്റെ ഓർമകളിൽ വിതുമ്പാറുണ്ട് സുജാത മോഹൻ. 
    'ഇവർ ബന്ധുക്കളാണെന്ന്  പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?'; രക്തബന്ധമുള്ള സം​ഗീത പ്രതിഭകൾ!
    3/6
    1987ൽ പുറത്തിറങ്ങിയ ഒന്നു മുതൽ പൂജ്യം വരെ എന്ന ചിത്രത്തിലെ പൊന്നിൻ തിങ്കൾ പോറ്റും മാനേ.. എന്ന ഗാനത്തിലൂടെയാണ് ജി. വേണു​ഗോപാൽ പിന്നണി ഗാനരംഗത്തെത്തുന്നത്. പിന്നീട് അന്ന് മുതൽ ഇന്ന് വരെ നിരവധി ​ഗാനങ്ങൾ ​ആലപിച്ചിട്ടുണ്ട് ജി.വേണു​ഗോപാൽ. താരം ​ഗായിക സുജാത മോഹന്റെ ബന്ധുവാണ്. 
    'ഇവർ ബന്ധുക്കളാണെന്ന്  പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?'; രക്തബന്ധമുള്ള സം​ഗീത പ്രതിഭകൾ!
    4/6
    നടൻ എന്നതിലുപരി നല്ലൊരു ​ഗായകൻ കൂടിയാണ് ധനുഷ്. ധനുഷിന്റെ മുൻഭാര്യ ഐശ്വര്യ രജനികാന്ത് വഴി സം​ഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ ധനുഷിന്റെ കസിനാണ്. ഇരുവരും ഒരുമിച്ച് നിരവധി ഹിറ്റുകൾ ഒരുക്കിയിട്ടുണ്ട്. 
    'ഇവർ ബന്ധുക്കളാണെന്ന്  പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?'; രക്തബന്ധമുള്ള സം​ഗീത പ്രതിഭകൾ!
    5/6
    എസ്.പി ബാലസുബ്രഹ്മണ്യം ഇന്ത്യൻ സം​ഗീത ലോകത്തിന്റെ അഭിമാനമാണ്. അ​ദ്ദേഹം പാടി അനശ്വരമാക്കിയ ​ഗാനങ്ങൾ എണ്ണി തിട്ടപ്പെടുത്താൻ പോലും സാധിക്കില്ല. അദ്ദേഹത്തിന്റെ മകനാണ് എസ്.പി ചരൺ. അലൈപായുതെയിലെ കാതൽ സടു​ഗു​ഗു അടക്കം നിരവധി ഹിറ്റ് ​ഗാനങ്ങൾ എസ്.പി ചരൺ പാടിയിട്ടുണ്ട്. 
    'ഇവർ ബന്ധുക്കളാണെന്ന്  പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?'; രക്തബന്ധമുള്ള സം​ഗീത പ്രതിഭകൾ!
    6/6
    ഇന്ത്യൻ ചലച്ചിത്ര പിന്നണിഗായികയായിരുന്നു ലത മങ്കേഷ്കർ. ഭാരതീയ സംഗീതത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്ന ലത മങ്കേഷ്കർ ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്.  ചലച്ചിത്രപിന്നണി ഗായികയായ ആശാ ഭോസ്‌ലേ ലതാ മങ്കേഷ്കറിന്റെ ഇളയ സഹോദരിയാണ്‌.

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X