twitter
    bredcrumb

    ഗാന്ധിജിയുടെ ജീവിതവും മരണവുമൊക്കെ സിനിമയായിട്ടുണ്ട്; അധികമാര്‍ക്കും അറിയാത്ത മഹാത്മാഗാന്ധിയുടെ ചലച്ചിത്രങ്ങളിതാ

    By Ambili John
    | Published: Sunday, October 2, 2022, 17:09 [IST]
    ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് രാഷ്ട്ര പിതാവിനെ പറ്റിയുള്ള നിരവധി കഥകളാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കന്നത്. അത്തരത്തിൽ ഗാന്ധിജിയുടെ കഥ പറഞ്ഞ സിനിമകളെ കുറിച്ചറിയാം.. 
    ഗാന്ധിജിയുടെ ജീവിതവും മരണവുമൊക്കെ സിനിമയായിട്ടുണ്ട്; അധികമാര്‍ക്കും അറിയാത്ത മഹാത്മാഗാന്ധിയുടെ ചലച്ചിത്രങ്ങളിതാ
    1/5

    ഗാന്ധിജിയുടെ ജീവിതത്തെ ആസ്പദമാക്കി റിച്ചര്‍ഡ് ആറ്റന്‍ബറോയുടെ സംവിധാനത്തില്‍ 1982 ല്‍ ഇറങ്ങിയ ഇംഗ്ലീഷ് ചിത്രമാണ് ഗാന്ധി. ഏതാണ്ട് 20 കൊല്ലം മുന്‍പ് തന്നെ അറ്റന്‍ബറോ ഈ ചിത്രം നിര്‍മ്മിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ജോണ്‍ ബ്രെയ്‌ലി തിരക്കഥ രചിച്ച ചിത്രത്തില്‍  പ്രശസ്ത ബ്രിട്ടീഷ് നാടകനടനായ ബെന്‍ കിംഗ്സ്ലിയാണ് മഹാത്മാഗാന്ധിയുടെ വേഷത്തില്‍ അഭിനയിച്ചത്.  
    ഗാന്ധിജിയുടെ ജീവിതവും മരണവുമൊക്കെ സിനിമയായിട്ടുണ്ട്; അധികമാര്‍ക്കും അറിയാത്ത മഹാത്മാഗാന്ധിയുടെ ചലച്ചിത്രങ്ങളിതാ
    2/5

    2007 ല്‍ ഫിറോസ് അബ്ബാസ് ഖാന്‍ സംവിധാനം ചെയ്ത ചിത്രാണ് 'ഗാന്ധി, മൈ ഫാദര്‍'. മഹാത്മഗാന്ധിയും അദ്ദേഹത്തിന്റെ മൂത്തമകനും തമ്മിലുള്ള പ്രശ്‌നകരമായ ബന്ധത്തെ ആസ്പദമാക്കിയാണ് ഈ ചിത്രമൊരുക്കിയത്. 
    ഗാന്ധിജിയുടെ ജീവിതവും മരണവുമൊക്കെ സിനിമയായിട്ടുണ്ട്; അധികമാര്‍ക്കും അറിയാത്ത മഹാത്മാഗാന്ധിയുടെ ചലച്ചിത്രങ്ങളിതാ
    3/5

    മഹാത്മാഗാന്ധിയുടെ ആദ്യകാല ജീവിതത്തെ കുറിച്ചുള്ള കഥ പറഞ്ഞ ചിത്രമാണ് ശ്യാം ബെനഗല്‍ സംവിധാനം ചെയ്ത 'ദി മേക്കിങ് ഓപ് ദ മഹാത്മാ'. 1996 ലാണ് ചിത്രം റിലീസിനെത്തുന്നത്. ഫാത്തിമ മീറിന്റെ ദ അപ്രന്റീസ്ഷിപ്പ് ഓഫ് എ മഹാത്മ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിച്ചത്. 
    ഗാന്ധിജിയുടെ ജീവിതവും മരണവുമൊക്കെ സിനിമയായിട്ടുണ്ട്; അധികമാര്‍ക്കും അറിയാത്ത മഹാത്മാഗാന്ധിയുടെ ചലച്ചിത്രങ്ങളിതാ
    4/5

    ഗാന്ധിജിയുടെ കഥയെ ആസ്പദമാക്കി ഒരുക്കിയ പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാണ് 'ദി ഗാന്ധി മര്‍ഡര്‍'. കരീം ട്രാഡിയ, പങ്കജ് സെഹ്ഗാല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തത്. ഗാന്ധിജിയുടെ കൊലാപാതകത്തിലേക്ക് നയിച്ച യഥാര്‍ഥ സംഭവങ്ങളാണ് ചിത്രത്തിലൂടെ പറഞ്ഞത്. 
    ഗാന്ധിജിയുടെ ജീവിതവും മരണവുമൊക്കെ സിനിമയായിട്ടുണ്ട്; അധികമാര്‍ക്കും അറിയാത്ത മഹാത്മാഗാന്ധിയുടെ ചലച്ചിത്രങ്ങളിതാ
    5/5

    സഞ്ജയ് ദത്തിന് നായകനാക്കി രാജ്കുമാര്‍ ഹിരാനിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ലഗേ രഹോ മുന്ന ഭായ്. അഴിമതിക്കാരനായ ഒരു സ്വത്ത് ഇടപാടുകാരനായ സഞ്ജയുടെ കഥാപാത്രം മഹാത്മാഗാന്ധിയോടൊപ്പം നടത്തുന്ന യാത്രയെയും അയാള്‍ക്കെതിരെ ഗാന്ധി പോരാടുന്നതിനെയും  അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X