twitter
    bredcrumb

    ഹെവി ഹൈപ്പിൽ വന്ന് പൊട്ടി പാപ്പരായ ചിത്രങ്ങൾ; ഇക്കയുടേയും ഏട്ടന്റേയും അടക്കം തിയ്യറ്റർ കാണാതെപോയ സിനിമകൾ നോക്കാം

    By Akhil Mohanan
    | Published: Thursday, September 1, 2022, 19:15 [IST]
    ജയ പരാജയങ്ങൾ എന്നും സിനിമകളിൽ സഹജമാണ്. അണിയറ പ്രവർത്തകരെ കഴിഞ്ഞാൽ ഫാൻസുകാർക്കാണ് ഒരു സിനിമയുടെ പരാജയം വലിയ വിഷയം ആകാറുള്ളത്. വർഷം നൂറിന് മുകളിൽ റിലീസുള്ള മലയാളത്തിൽ അതിന്റെ പകുതിയും ഫ്ലോപ്പ് ആകാറുണ്ട്. മറ്റു ഇൻഡസ്ട്രികളിളും അവസ്ഥ സമാനമാണ്, ചിലപ്പോൾ അതിലും മോശമാകാനും സാധ്യതയുണ്ട്.
    ഹെവി ഹൈപ്പിൽ വന്ന് പൊട്ടി പാപ്പരായ ചിത്രങ്ങൾ; ഇക്കയുടേയും ഏട്ടന്റേയും അടക്കം തിയ്യറ്റർ കാണാതെപോയ സിനിമകൾ നോക്കാം
    1/6
    ഒരു സിനിമ പ്രൊമോഷൻ എല്ലാം ചെയ്തു വലിയ രീതിയിൽ സ്‌ക്രീനിൽ എത്തുകയും എന്നാൽ അത് വലിയ പരാജയവുമാവുമ്പോൾ ആരാധകർക്കും അണിയറ പ്രവർത്തകർക്കും ഒരുപോലെ ക്ഷീണം ആകാറുണ്ട്. നടനെ സംബന്ധിച്ച് അടുത്ത സിനിമയ്ക്കുള്ള ഒരു ചാൻസ് കുറയുകയാണ്. നിർമാതാവിനും കാഴ്ചക്കരനും പൈസയും. മലയാളത്തിൽ വലിയ ഹൈപ്പിൽ വന്നു പരാജയം നേരിട്ട ചില സിനിമകൾ നോക്കാം.
    ഹെവി ഹൈപ്പിൽ വന്ന് പൊട്ടി പാപ്പരായ ചിത്രങ്ങൾ; ഇക്കയുടേയും ഏട്ടന്റേയും അടക്കം തിയ്യറ്റർ കാണാതെപോയ സിനിമകൾ നോക്കാം
    2/6
    മെഗാസ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ വലിയ ഹൈപ്പിൽ വന്ന സിനിമയായിരുന്നു ഗ്യാങ്ങ്സ്റ്റർ. ആഷിക് അബു സംവിധാനം ചെയ്ത ഗ്യാങ്ങ്സ്റ്റർ മൂവി തീയേറ്ററിൽ വലിയ പരാജയം ആയിരുന്നു നേരിട്ടത്. മലയാള സിനിമയുടെ ഗതിമാറ്റിയ സംവിധായകരിൽ ഒരാളായ ആഷിക്കിന്റെ വലിയ പരാജയങ്ങളിൽ ഒന്ന് തന്നെയാണ് ഈ സിനിമ. മികച്ച മേക്കിങ്ങ് ആയിരുന്നിട്ടും തിരക്കഥയിലെ പോരായ്മ തന്നെയാണ് പരാജയത്തിന്റെ മുഖ്യകാരണം.
    ഹെവി ഹൈപ്പിൽ വന്ന് പൊട്ടി പാപ്പരായ ചിത്രങ്ങൾ; ഇക്കയുടേയും ഏട്ടന്റേയും അടക്കം തിയ്യറ്റർ കാണാതെപോയ സിനിമകൾ നോക്കാം
    3/6
    മോഹൻലാൽ-റോഷൻ ആന്ഡ്രൂസ് കൂട്ടുകെട്ടിൽ പുറത്തു വന്ന റൊമാന്റിക് ത്രില്ലർ ആയിരുന്നു കാസിനോവ. വിദേശ രാജ്യങ്ങളിൽ പോയി ഷൂട്ട്‌ ചെയ്ത സിനിമ കഥയിലെ പഴമക്കൊണ്ട് വളരെ വേഗം തിയേറ്റർ വിടേണ്ട അവസ്ഥ വന്നു. മോഹൻലാലിനോപ്പം റോഷൻ ഹിറ്റുകൾ ഉണ്ടക്കിയതിന് ശേഷമാണ് കാസിനോവ ഒരുക്കിയത്. ആരാധകർ വലിയ പ്രതീക്ഷ കൊടുത്ത സിനിമ ലാലേട്ടൻ ഫാൻസിനു പോലും ഒരു ദുരന്തം ആയിരുന്നു.
    ഹെവി ഹൈപ്പിൽ വന്ന് പൊട്ടി പാപ്പരായ ചിത്രങ്ങൾ; ഇക്കയുടേയും ഏട്ടന്റേയും അടക്കം തിയ്യറ്റർ കാണാതെപോയ സിനിമകൾ നോക്കാം
    4/6
    വമ്പൻ പ്രൊമോഷൻ മാത്രം പോരാ മലയാളികൾക്ക് എന്നു പറയുന്നത് ശരിയാണെന്നു തെളിയിച്ച സിനിമ ആയിരുന്നു ഒടിയൻ. മോഹൻലാൽ വ്യത്യസ്ത ഗെറ്റപ്പുകളിൽ വന്ന സിനിമ സംവിധായകൻ ശ്രീകുമാർ മേനോൻ വലിയ രീതിയിൽ പ്രൊമോഷൻ നടത്തിയിരുന്നു. സിനിമയ്ക്ക് വേണ്ടി മോഹൻലാൽ ബോട്ടേക്സ് ചെയ്തു വന്നിരുന്നു. എന്നാൽ ചിത്രം റിലീസ് ആയതിനു ശേഷം സംവിധായകൻ എയറിൽ ആയിരുന്നു. പഴയ ശൈലിയിൽ കഥ പറഞ്ഞ സിനിമ വലിയ പരാജയം ആയെങ്കിലും മാസ്സ് റിലീസ് കാരണം വലിയ കളക്ഷൻ ഉണ്ടാക്കാൻ കഴിഞ്ഞു.
    ഹെവി ഹൈപ്പിൽ വന്ന് പൊട്ടി പാപ്പരായ ചിത്രങ്ങൾ; ഇക്കയുടേയും ഏട്ടന്റേയും അടക്കം തിയ്യറ്റർ കാണാതെപോയ സിനിമകൾ നോക്കാം
    5/6
    മലയാളത്തിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളായ ഷാജി കൈലാസ്-രഞ്ജി പണിക്കർ എന്നിവർ ഒരുമിച്ച്, മമ്മൂട്ടിയെയും സുരേഷ് ഗോപിയേയും നായകന്മാരാക്കി സംവിധാനം ചെയ്ത സിനിമ ആയിരുന്നു ദി കിങ്ങ് ആൻഡ് ദി കമ്മീഷണർ. മലയാളികൾ വലിയ പ്രതീക്ഷ കൊടുത്ത ഒരു സിനിമ ആയിരുന്നു ഇത്. ദി കിങ്, ദി കമ്മീഷണർ എന്നി ഹിറ്റ് സിനിമകളിലെ കഥാപാത്രങ്ങൾ കൂട്ടിയിണക്കി സിനിമ വന്നപ്പോൾ കാലഹരണപെട്ട കഥ പറച്ചിലും മേക്കിങ്ങും ചിത്രത്തിന് പണികൊടുത്തു. ഇക്ക, സുരേഷ് ഗോപി ഫാൻസുപോലും ഫസ്റ്റ് ഷോ കഴിഞ്ഞപ്പോൾ തിരിഞ്ഞു നോക്കാത്ത അവസ്ഥായായിരുന്നു സിനിമക്ക്.
    ഹെവി ഹൈപ്പിൽ വന്ന് പൊട്ടി പാപ്പരായ ചിത്രങ്ങൾ; ഇക്കയുടേയും ഏട്ടന്റേയും അടക്കം തിയ്യറ്റർ കാണാതെപോയ സിനിമകൾ നോക്കാം
    6/6
    മമ്മൂട്ടിയെ നായകനാക്കി 1990ൽ ഇറങ്ങിയ സൂപ്പർ ഹിറ്റായിരുന്നു സാമ്രാജ്യം. അലക്സാൻഡർ എന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന് ഇപ്പോഴും ആരാധകാറുണ്ട്. എന്നാൽ സിനിമയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചപ്പോൾ മലയാളികൾ വലിയ പ്രതീക്ഷ കൊടുത്തു. അലക്സാൻഡറുടെ മകന്റെ കഥ പറയുന്ന സിനിമയിൽ ആരാകും നായകനാവുക എന്നത് വലിയ ചോദ്യമായിരുന്നു. മമ്മൂട്ടി മുതൽ ദുൽഖർ വരെ പലരും പ്രവചിച്ചപ്പോൾ സംവിധായകൻ പേരരസ് നായകനാക്കിയത് ഉണ്ണി മുകുന്ദനെ ആയിരുന്നു. വലിയ പ്രൊമോഷൻ ചെയ്ത സിനിമ സീരിയൽ മേക്കിങ് കൊണ്ടും മോശം കഥ കൊണ്ടും ഫ്ലോപ്പ് ആയി. മലയാളികൾ മറക്കാൻ ശ്രമിക്കുന്ന ഒരു രണ്ടാം ഭാഗമാണ് സാമ്രാജ്യം 2.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X