twitter
    bredcrumb

    മണിച്ചിത്രത്താഴ് മുതൽ വെള്ളാനകളുടെ നാട് വരെ...ബിടൌണിൽ അക്ഷയ് കുമാർ തിളങ്ങിയ ചില മലയാളം റീമേക്കുകൾ നോക്കാം

    By Akhil Mohanan
    | Published: Saturday, September 17, 2022, 18:04 [IST]
    ബോളിവുഡിലെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളാണ് അക്ഷയ് കുമാർ. ആക്ഷനും കോമേഡിയും ഒരുപോലെ ചെയ്യാൻ കഴിയുന്ന നടൻ പകരം വയ്ക്കാൻ ആളില്ലാത്ത താരമാണ് പറയാം. കരിയറിൽ അഭിനയ പ്രാധാന്യമുള്ള സിനിമകളെക്കാളും കൂടുതൽ കൊമേർഷ്യൽ സിനിമകളാണ് താരം ചെയ്തിട്ടുള്ളത്. ബോളിവുഡിലെ. ഏറ്റവും. മൂല്യം ഉള്ള നടനായ ഇദ്ദേഹം നികുതി അടക്കുന്നതിലും മറ്റു താരങ്ങൾക്ക് മാതൃകയാണ്.
    മണിച്ചിത്രത്താഴ് മുതൽ വെള്ളാനകളുടെ നാട് വരെ...ബിടൌണിൽ അക്ഷയ് കുമാർ തിളങ്ങിയ ചില മലയാളം റീമേക്കുകൾ നോക്കാം
    1/7
    തൊന്നുറുകളുടെ കാലഘട്ടത്തിൽ ബോളിവുഡിലെ ഹിറ്റ് സിനിമകളിൽ ഭൂരിപക്ഷവും അക്ഷയ് അഭിനയിച്ച സിനിമകൾ ആയിരുന്നു. അദ്ദേഹത്തിന്റെ ഹിറ്റ് സിനിമകളുടെ ലിസ്റ്റ് എടുത്താൽ അധികവും മലയാളം സിനിമയുടെ റീമേക്ക് ആയിരിക്കും. റീമീക്ക് ഒരുപ്പാട് ചെയ്തിട്ടുള്ള ബോളിവുഡ് നടൻ കൂടെയാണ് ഇദ്ദേഹം. അക്ഷയ് കുമാർ അഭിനയിച്ച മലയാളം റീമേക്ക് സിനിമകൾ ഏതോക്കെ എന്നു നോക്കാം.
    മണിച്ചിത്രത്താഴ് മുതൽ വെള്ളാനകളുടെ നാട് വരെ...ബിടൌണിൽ അക്ഷയ് കുമാർ തിളങ്ങിയ ചില മലയാളം റീമേക്കുകൾ നോക്കാം
    2/7
    അക്ഷയ് കുമാർ നായകനായ സൂപ്പർ ഹിറ്റ് ഹിന്ദി സിനിമയായിരുന്നു ഗരം മസാല. കോമഡിയുടെ ആറാട്ടായിരുന്ന സിനിമ സംവിധാനം. ചെയ്തത് പ്രിയദർശൻ ആയിരുന്നു. അദേഹത്തിന്റെ തന്നെ മലയാളം സിനിമയായ ബോയിങ് ബോയ്ങ്ങിന്റെ റീമേക്ക് ആയിരുന്നു ഇത്. മലയാളത്തിൽ മോഹൻലാൽ തകർത്ത വേഷം അക്ഷയ് ഹിന്ദിയിൽ മികച്ച രീതിയിൽ തന്നെ ചെയ്തു.
    മണിച്ചിത്രത്താഴ് മുതൽ വെള്ളാനകളുടെ നാട് വരെ...ബിടൌണിൽ അക്ഷയ് കുമാർ തിളങ്ങിയ ചില മലയാളം റീമേക്കുകൾ നോക്കാം
    3/7
    മലയാളത്തിലെ സൂപ്പർ ഹിറ്റ് സിനിമയായിരുന്നു പോക്കിരിരാജ. മമ്മൂട്ടി, പ്രിഥ്വിരാജ് തുടങ്ങിയവർ ഏട്ടനും അനുജനും ആയി വന്ന സൂപ്പർ ഹിറ്റ് സിനിമ സംവിധാനം ചെയ്തത് വൈശാഖ് ആയിരുന്നു. ഹിന്ദിയിൽ ഈ സിനിമ അക്ഷയെ നായകനാക്കി ബോസ്സ് എന്ന പേരിൽ ആന്റണി ഡിസൂസ സംവിധാനം ചെയ്യുകയായിരുന്നു. പക്ഷെ മലയാളത്തിലെ പോലെ ചിത്രം ഒരു ഹിറ്റായിരുന്നില്ല അവിടെ.
    മണിച്ചിത്രത്താഴ് മുതൽ വെള്ളാനകളുടെ നാട് വരെ...ബിടൌണിൽ അക്ഷയ് കുമാർ തിളങ്ങിയ ചില മലയാളം റീമേക്കുകൾ നോക്കാം
    4/7
    വീണ്ടും പ്രിയദർശൻ... മലയാളത്തിലെ സൂപ്പർ ഹിറ്റ് സിനിമ വെള്ളാനകളുടെ നാട് പ്രിയൻ ഹിന്ദിയിൽ ചെയ്തപ്പോൾ അക്ഷയ് ആയിരുന്നു നായകൻ. മോഹൻലാലിനെ പോലെ വളരെ ഫ്ലക്സിബിൽ ആയിട്ട് അഭിനയിച്ചിരുന്നു അക്ഷയ് ഖട്ടാ മീറ്റ എന്ന സിനിമയിൽ. ചിത്രം ഹിന്ദിയിലെ സൂപ്പർ ഹിറ്റുകളിൽ ഒന്നാണ്.
    മണിച്ചിത്രത്താഴ് മുതൽ വെള്ളാനകളുടെ നാട് വരെ...ബിടൌണിൽ അക്ഷയ് കുമാർ തിളങ്ങിയ ചില മലയാളം റീമേക്കുകൾ നോക്കാം
    5/7
    മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് സിനിമയാണ് മണിച്ചിത്രത്താഴ്. അനവധി ഭാഷകളിൽ ചിത്രത്തിന് റീമേക്ക് വന്നപ്പോൾ ഹിന്ദിയിലും ഉണ്ടായി. മലയാളത്തിൽ ഫാസിൽ സംവിധാനം ചെയ്ത സിനിമ ഹിന്ദിയിൽ ഭൂൽ ഭുലയ്യ എന്ന പേരിൽ പ്രിയദർശൻ ആണ് സംവിധാനം ചെയ്തത്. അക്ഷയ് കുമാറിന്റെ നല്ല സിനിമകളിൽ ഒന്നാണ് ഇത്.
    മണിച്ചിത്രത്താഴ് മുതൽ വെള്ളാനകളുടെ നാട് വരെ...ബിടൌണിൽ അക്ഷയ് കുമാർ തിളങ്ങിയ ചില മലയാളം റീമേക്കുകൾ നോക്കാം
    6/7
    ഹിന്ദിയിലെ കോമഡി സിനിമകളുടെ സീരീസ് ആണ് ഹേര ഫെറി. മലയാളത്തിലെ കോമഡി ഹിറ്റ് റാംജിറാവു സ്പീകിങ്ങിന്റെ ഹിന്ദി റീമേക്ക് ആണിത്. മലയാളത്തിൽ സിദ്ധിക്ക് ലാൽ സംവിധാനം ചെയ്ത സിനിമ പ്രിയദർശൻ 2000ലാണ് ഹിന്ദിയിൽ ചെയ്യുന്നത്. പിന്നീട് ഈ സിനിമയ്ക്ക് ഹിന്ദിയിൽ രണ്ടു ഭാഗങ്ങൾ കൂടെ പുറത്തിറങ്ങുകയുണ്ടായി.
    മണിച്ചിത്രത്താഴ് മുതൽ വെള്ളാനകളുടെ നാട് വരെ...ബിടൌണിൽ അക്ഷയ് കുമാർ തിളങ്ങിയ ചില മലയാളം റീമേക്കുകൾ നോക്കാം
    7/7
    ഒരുപാട് റീമേക്കുകൾ ഇപ്പോൾ ഹിന്ദിയിൽ ഉണ്ടായിട്ടുണ്ട്. അതിനിടയിൽ ഒന്ന് കൂടെ വരികയാണ്. മലയാളത്തിലെ ഹിറ്റ് സിനിമ ഡ്രൈവിംഗ് ലൈസൻസും ഹിന്ദിയിലേക്ക് പോകുകയാണ്. അക്ഷയ് കുമാർ, ഇമ്രാൻ ഹാഷ്മി തുടങ്ങിയവർ ആണ് ചിത്രത്തിൽ അഭിനയിക്കുന്നത് എന്ന തരത്തിലാണ് വാർത്തകൾ വരുന്നത്.

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X