'ചിലത് പ്രേക്ഷകർക്ക് വേണ്ടി, മറ്റ് ചിലത് വിവാദങ്ങൾ ഒഴിവാക്കാൻ'; ഇരട്ട ക്ലൈമാക്സുള്ള മലയാളം സിനിമകൾ!

  സിനിമകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവർക്ക് ആവിഷ്കാര സ്വാതന്ത്ര്യമുണ്ടെങ്കിൽ കൂടിയും സോഷ്യൽമീഡിയ വന്നതോടെ പുറത്ത് നിന്നുള്ളവർ സിനിമയെ കീറിമുറിച്ച് പരിശോധിച്ച് കുറ്റവും കുറവും കണ്ടെത്തി തിരുത്തലുകൾ ആവശ്യപ്പെട്ട് രം​ഗത്തെത്താറുണ്ട്. അത്തരം പ്രവണതകൾ ചില വിവാദങ്ങൾക്കും സിനിമയിൽ വീണ്ടും ചില സീനുകൾ ഉൾപ്പെടുത്തുന്നതിനും പുതിയ സീനുകൾ കൂട്ടിച്ചേർക്കുന്നതിനും കാരണമായിട്ടുണ്ട്. ചിലപ്പോഴൊക്കെ രണ്ട് ക്ലൈമാക്സുകൾ പോലും സിനിമയ്ക്ക് വെക്കേണ്ടതായി വന്നിട്ടുണ്ട്. അത്തരത്തിൽ ഇരട്ട ക്ലൈമാക്സുള്ള ചില മലയാളം സിനിമകൾ പരിചയപ്പെടാം....
  By Ranjina Mathew
  | Published: Saturday, September 10, 2022, 16:14 [IST]
  'ചിലത് പ്രേക്ഷകർക്ക് വേണ്ടി, മറ്റ് ചിലത് വിവാദങ്ങൾ ഒഴിവാക്കാൻ'; ഇരട്ട ക്ലൈമാക്സുള്ള മലയാളം സിനിമകൾ!
  1/6
  2003ൽ തന്നെ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ്, ജയസൂര്യ, മീര ജാസ്മിൻ, ഭാവന സിനിമയായ സ്വപ്നക്കൂടിനും രണ്ട് ക്ലൈമാക്സുണ്ട്. ക്ലൈമാക്സിൽ പ്രത്യക്ഷപ്പെടുന്ന ലൈലയുടെ കഥാപാത്രത്തിന് ആദ്യമൊക്കെ ഡയലോ​ഗുകളുണ്ടായിരുന്നു. പക്ഷെ ഇപ്പോൾ  ലഭ്യമാകുന്ന പ്രിന്റിൽ ഒന്നും ലൈലയുടെ കഥാപാത്രത്തിന് ഡയലോ​ഗുകൾ ഇല്ല. 
  2003ൽ തന്നെ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ്, ജയസൂര്യ, മീര ജാസ്മിൻ, ഭാവന സിനിമയായ...
  Courtesy: facebook
  'ചിലത് പ്രേക്ഷകർക്ക് വേണ്ടി, മറ്റ് ചിലത് വിവാദങ്ങൾ ഒഴിവാക്കാൻ'; ഇരട്ട ക്ലൈമാക്സുള്ള മലയാളം സിനിമകൾ!
  2/6
  2003ൽ പുറത്തിറങ്ങിയ ദിലീപ്-മീര ജാസ്മിൻ സിനിമ ​ഗ്രാമഫോണിനും രണ്ട് ക്ലൈമാക്സുകളുണ്ട്. ആദ്യ കാലങ്ങളിൽ സിനിമയ്ക്ക് ട്രാജിക്ക് എൻഡിങായിരുന്ന. നായകനും നായികയും ഒന്നിക്കുന്നില്ല. ദിലീപിന്റെ സച്ചി എന്ന കഥാപാത്രം ​​ഗായകനാകാനുള്ള തയ്യാറെടുപ്പ് നടത്തുന്നതാണ് ഉള്ളത്. എന്നാൽ ക്ലൈമാക്സിന് വേണ്ടത്ര പ്രതികരണം ലഭിക്കാതായതോടെ മീരയുടെ നായിക കഥാപാത്രം തിരികെ വന്ന് നായകനുമായി ചേരുന്നതാക്കി മാറ്റുകയായിരുന്നു സംവിധായകൻ. 
  2003ൽ പുറത്തിറങ്ങിയ ദിലീപ്-മീര ജാസ്മിൻ സിനിമ ​ഗ്രാമഫോണിനും രണ്ട് ക്ലൈമാക്സുകളുണ്ട്. ആദ്യ...
  Courtesy: facebook
  'ചിലത് പ്രേക്ഷകർക്ക് വേണ്ടി, മറ്റ് ചിലത് വിവാദങ്ങൾ ഒഴിവാക്കാൻ'; ഇരട്ട ക്ലൈമാക്സുള്ള മലയാളം സിനിമകൾ!
  3/6
  2001ൽ പുറത്തിറങ്ങിയ ജയറാം-സംയുക്ത വർമ സിനിമയായ വൺ മാൻ‌ ഷോയ്ക്കും രണ്ട് ക്ലൈമാക്സുണ്ടായിരുന്നു. ആദ്യത്തെ ക്ലൈമാക്സിൽ ജയറാം അവതരിപ്പിക്കുന്ന ജയക‍ൃഷ്ണൻ‌ എന്ന കഥാപാത്രം കോടിപതി വിജയിച്ച ശേഷം പിന്നീട് വീണ്ടും  കോടിപതി എപ്പിസോഡിൽ കുടുംബസമേതം പങ്കെടുക്കുന്ന രം​ഗങ്ങൾ കൂടിയുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. എന്നാലിപ്പോഴുള്ള പ്രിന്റുകളിൽ ആ ഭാ​ഗം ഇല്ല. 
  2001ൽ പുറത്തിറങ്ങിയ ജയറാം-സംയുക്ത വർമ സിനിമയായ വൺ മാൻ‌ ഷോയ്ക്കും രണ്ട് ക്ലൈമാക്സുണ്ടായിരുന്നു....
  Courtesy: facebook
  'ചിലത് പ്രേക്ഷകർക്ക് വേണ്ടി, മറ്റ് ചിലത് വിവാദങ്ങൾ ഒഴിവാക്കാൻ'; ഇരട്ട ക്ലൈമാക്സുള്ള മലയാളം സിനിമകൾ!
  4/6
  2003ൽ പുറത്തിറങ്ങിയ ദിലീപ് സിനിമ മിഴിരണ്ടിലിനും രണ്ട് ക്ലൈമാക്സുണ്ട്. ആദ്യത്തേത് അരുണിന്റെ മരണത്തോടെ വിഷാദത്തിലേക്ക് പോകുന്ന ഭദ്രയെ ദിലീപിന്റെ കൃഷ്ണകുമാർ എന്ന കഥാപാത്രം ജീവിതത്തിലേക്ക് സ്വീകരിക്കുന്നിടത്ത് അവസാനിക്കുന്നതായിരുന്നു. രണ്ടാമത്തെ ക്ലൈമാക്സ് കാവ്യ മാധവന്റെ ഭദ്ര എന്ന കഥാപാത്രത്തിന് പഴയ ഓർമകളും ജീവിതവും തിരിച്ചുകിട്ടി ​എന്ന് കാണിക്കുന്ന ഹാപ്പി എൻഡിങ് ക്ലൈമാക്സാണ്. 
  2003ൽ പുറത്തിറങ്ങിയ ദിലീപ് സിനിമ മിഴിരണ്ടിലിനും രണ്ട് ക്ലൈമാക്സുണ്ട്. ആദ്യത്തേത് അരുണിന്റെ...
  Courtesy: facebook
  'ചിലത് പ്രേക്ഷകർക്ക് വേണ്ടി, മറ്റ് ചിലത് വിവാദങ്ങൾ ഒഴിവാക്കാൻ'; ഇരട്ട ക്ലൈമാക്സുള്ള മലയാളം സിനിമകൾ!
  5/6
  സിബി മലയിൽ സംവിധാനം ചെയ്ത് 1993ൽ പുറത്തിറങ്ങിയ സിനിമയാണ് ചെങ്കോൽ. ചിത്രത്തിൽ മോഹൻലാലാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. കിരീടം സിനിമയുടെ രണ്ടാം ഭാ​ഗമായിരുന്നു ചെങ്കോൽ. ചിത്രത്തിന് രണ്ട് ക്ലൈമാക്സുകളുണ്ട്. ആദ്യ ക്ലൈമാക്സിൽ കീരിക്കാടൻ ജോസിന്റെ കുടുംബത്തോടൊപ്പം സേതുമാധവൻ നാടുവിടുന്ന ഹാപ്പി എൻഡിങ് ക്ലൈമാസാണ്. രണ്ടാമത്തേത് ഇപ്പോൾ നമുക്ക് യുട്യൂബിലും മറ്റും കാണാൻ ലഭിക്കുന്ന പ്രിന്റിൽ‌ സേതുമാധവൻ കുത്തേറ്റ് മരിക്കുന്നതാണുള്ളത്. 
  സിബി മലയിൽ സംവിധാനം ചെയ്ത് 1993ൽ പുറത്തിറങ്ങിയ സിനിമയാണ് ചെങ്കോൽ. ചിത്രത്തിൽ മോഹൻലാലാണ്...
  Courtesy: facebook
  'ചിലത് പ്രേക്ഷകർക്ക് വേണ്ടി, മറ്റ് ചിലത് വിവാദങ്ങൾ ഒഴിവാക്കാൻ'; ഇരട്ട ക്ലൈമാക്സുള്ള മലയാളം സിനിമകൾ!
  6/6
  ജയറാം, മുകേഷ്, ശ്രീനിവാസൻ, മീന എന്നിവർ തകർത്ത് അഭിനയിച്ച മലയാളം സിനിമയായ ഫ്രണ്ട്സിനും രണ്ട് ക്ലൈമാക്സുകൾ ഉണ്ടായിരുന്നു. ആദ്യത്തേതിൽ ജയറാമിന് ബോധം തിരികെ കിട്ടിയ ശേഷം മീനയ്ക്ക് നിരവധി ‍ഡയലോ​ഗുകളുണ്ട്. എന്നാൽ ഇപ്പോൾ ലഭിക്കുന്ന പ്രിന്റിൽ മീനയുടെ സംസാരം മ്യൂട്ട് ചെയ്ത് വെച്ച് കടൽ കാറ്റിൻ നെഞ്ചിൽ എന്ന പാട്ടാണ് പ്രേക്ഷകർക്ക് കേൾക്കാൻ സാധിക്കുക. മീനയുടെ ഡയലോ​ഗുകൾ ഒഴിവാക്കിയിട്ടുണ്ട്. 
  ജയറാം, മുകേഷ്, ശ്രീനിവാസൻ, മീന എന്നിവർ തകർത്ത് അഭിനയിച്ച മലയാളം സിനിമയായ ഫ്രണ്ട്സിനും രണ്ട്...
  Courtesy: facebook
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X